auto ad

Thursday, January 5, 2023

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam


ചേരുവകൾ 
  • കടലമാവ് 2 കപ്പ് (250g )
  • പഞ്ചസാര 1 .5 കപ്പ് (340g )
  • ബേക്കിംഗ് സോഡ 2 നുള്ള് 
  • ഉപ്പ് 1 / 4 ടീസ്പൂൺ 
  • മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ 
  • ഏലക്കാപ്പൊടി 1 / 2 ടീസ്പൂൺ 
  • വെള്ളം (മാവ് തയ്യാറാക്കാൻ ) 290 മില്ലി (1 കപ്പ് +2 ടേബിൾസ്പൂൺ +2 ടീസ്പൂൺ)
  • വെള്ളം (പഞ്ചസാരപ്പാനി തയ്യാറാക്കാൻ ) 150 മില്ലി 
 തയ്യാറാക്കുന്ന വിധം 
  • കടലമാവിൽ ഉപ്പ് , ബേക്കിംഗ് സോഡ , മഞ്ഞൾപ്പൊടി എന്നിവ ചേർത്തിളക്കുക 
  • ഇതിൽ വെള്ളം ചേർത്ത് കട്ടയില്ലാത്ത മാവാക്കുക 
  • ഇത് ചൂടായ എണ്ണയിൽ ബൂന്ദി  ഉണ്ടാക്കാനുള്ള തവിയിലൂടെ ഒഴിച്ച് ക്രിസ്പി ആക്കാതെ വറുത്തെടുക്കുക (15 - 20 സെക്കൻഡ് )
  • പഞ്ചസാരയിൽ വെള്ളമൊഴിച്ചു 
  • തിളപ്പിക്കുക ഏലക്കാപ്പൊടി ചേർക്കുക ഏകദേശം 4 മിനിട്ടു തിളപ്പിക്കുക 
  • ബൂന്ദി ചേർത്തിളക്കി പാനി വറ്റുമ്പോൾ തീ ഓഫ് ചെയ്തു തണുക്കാനായി വയ്ക്കുക 
  • തണുത്ത ശേഷം ലഡ്ഡു ഷേപ്പ് ചെയ്തെടുക്കുക 
  • അല്പം ഉണക്കമുന്തിരി , അണ്ടിപ്പരിപ്പ് എന്നിവ നെയ്യിൽ വറുത്തു ചേർക്കാവുന്നതാണ് 
  • 5 -6 മണിക്കൂർ റസ്റ്റ് അനുവദിക്കുക 
  • രുചികരമായ ലഡ്ഡു ഇങ്ങനെ തയ്യാറാക്കാം 
* 1 കപ്പ് = 250 മില്ലി  

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...