auto ad

Thursday, February 27, 2020

Croissant വീട്ടില്‍ത്തന്നെ ഉണ്ടാക്കാം [ ഓവന്‍ ഇല്ലാതെയും ]



Croissant Recipe

 ചേരുവകള്‍ :


  • മൈദാ - 400g
  • ബട്ടര്‍ - 180-200g
  • പഞ്ചസാര - 4 tbs
  • പാല്‍ - 1.25
  • യീസ്റ്റ് - 1tsp
  • ഉപ്പ് - ഒരു നുള്ള്

 ഉണ്ടാക്കുന്ന വിധം :



  • ഇളം ചൂടുള്ള പാലിലേക്കു യീസ്റ്റും പഞ്ചസാരയും ചേര്‍ത്ത് ഇളക്കി നന്നായി പതയാനായി വക്കുക
  • മൈദയും ഉപ്പും യോജിപ്പിക്കുക
  • ഇതിലേക്ക് പതഞ്ഞു വന്ന യീസ്റ്റ് മിശ്രിതം ചേര്‍ത്ത് യോജിപ്പിക്കുക
  • ഈ മാവ് പൊങ്ങി വരാനായി നന്നായി മൂടി വക്കുക[ഏകദേശം രണ്ടു മണിക്കൂര്‍]
  • പൊങ്ങി വന്ന മാവ് ഒരേ വലിപ്പത്തിലുള്ള കഷണങ്ങളായി വിഭജിക്കുക [12 എണ്ണം]
  • ഇത് ഓരോന്നും ചപ്പാത്തി പരത്തുന്ന പോലെ പരത്തുക[16-18 cm]
  • ഓരോ ചപ്പാത്തിയുടെ മുകളിലും ബട്ടര്‍ നന്നായി തേച്ചു പിടിപ്പിക്കുക
  • ഇത് ഒന്നിന്മുകളില്‍ ഒന്നായി അടുക്കി വക്കുക. ഏറ്റവും മുകളിലെ ചപ്പാത്തിയില്‍ ബട്ടര്‍ പുരട്ടേണ്ട
  • ഇത് കുറച്ചു നേരം ഫ്രീസറില്‍ വച്ച് തണുപ്പിക്കുക[30-35മിനിറ്റ്]
  • പുറത്തെടുത്തു പൊടി വിതറിയ പ്രതലത്തില്‍ വച്ച്ദീര്‍ഘചതുരാകൃതിയില്‍ പരത്തുക[അര ഇഞ്ച് കനത്തില്‍]
  • ഇത് ത്രികോണ ആകൃതിയില്‍ മുറിച്ചു croissant രൂപത്തില്‍ ആക്കുക
  • ഇതില്‍ ഓരോന്നിലും eggwash കൊടുത്തിട്ട് ഒന്നര മണിക്കൂര്‍ മാറ്റി വക്കുക
  • ഇനി ഒന്നുകൂടി eggwash കൊടുത്തിട്ട്ചൂടക്കിയിട്ട ഓവനിലേക്കു വച്ച് ആദ്യത്തെ പത്തു മിനിറ്റ്200 ഡിഗ്രിയില്‍ bake ചെയ്യുക, പിന്നീട് ചൂട് കുറച്ചു 180 ഡിഗ്രിയില്‍ പത്തു മിനിറ്റ് കൂടി bake ചെയ്യുക

Monday, February 17, 2020

ഒര്‍ജിനല്‍ തലശ്ശേരി സ്റ്റൈല്‍ ചിക്കന്‍ ദം ബിരിയാണി എങ്ങനെ ഉണ്ടാക്കാം Thalassery Chicken Dum Biryani



രുചിക്കും മണത്തിനും ഏറെ പേരുകേട്ട ഒന്നാണ് തലശ്ശേരി ബിര്യാണി..കൈമാ അരി അല്ലെങ്കില്‍ ജീരകശാല അരിയാണ് ഇതിനായി ഉപയോഗിക്കുന്നത്..ചെറിയ തരം അരിയാണിത്..പിന്നെ രുചിക്കായി പ്രത്യേക മസാലയും 'ബിസ്ത'യും ചേര്‍ക്കുന്നു..സവാള കനം കുറച്ചു അറിഞ്ഞു വറുത്തു എടുക്കുന്നതാണ് ബിസ്ത.മുളക്പൊടി ചേര്‍ക്കാതെ പച്ചമുളക് ആണ് എരുവിനായി ചേര്‍ക്കുന്നത്..

ബിര്യാണി മസാലക്കു വേണ്ട ചേരുവകള്‍ :


  • പെരുംജീരകം - 1 tsp
  • ഏലക്ക - 3-4 എണ്ണം
  • ഗ്രാമ്പൂ - 3-4 എണ്ണം
  • കറുവാപ്പട്ട - 1 ഇഞ്ച് വലിപ്പത്തില്‍ രണ്ടെണ്ണം
  • ചെറിയ ജീരകം - 1/4tsp
  • സാജീരകം - 1/2tsp
  • കുരുമുളക് - 1tsp
  • ജാതിക്ക - 1 ചെറിയ കഷണം
  • ജാതിപത്രി - 1 ചെറിയ കഷണം
  • തക്കോലം - 1
  • കശകശ - 1tsp
  • ഉണക്കമുളക് - 2 എണ്ണം
  ഇതെല്ലാം ഒന്നു ചൂടാക്കി പൊടിച്ചെടുക്കുക.

വറത്ത് എടുക്കേണ്ടവ :


  • രണ്ടു വലിയ സവാള കനം കുറച്ചു നീളത്തില്‍ അറിയുക.ഇത് ഒരു നുള്ള് പഞ്ചസാര ചേര്‍ത്ത് കരുകരുപ്പായി വറത്തു കോരുക..ഇതാണ് ബിസ്ത.
  • കുറച്ചു അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറത്തു മാറ്റി വയ്ക്കുക.

 ചിക്കന്‍ മസാല തയ്യാറാക്കാന്‍ :


  • ചിക്കന്‍ - 1kg
  • പച്ചമുളക് - 6-7
  • ഇഞ്ചി - 15g
  • വെളുത്തുള്ളി - 30g
  • സവാള - 2 വലുത്
  • തക്കാളി - 2
  • മല്ലിയില - 1/2 കപ്പ്‌
  • പുതിനയില - 1/4 കപ്പ്‌
  • നാരങ്ങ നീര് - 1 tbs
  • തൈര് - 2 tbs

 ഇത് തയ്യാറാക്കാനായി :

  • പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും നന്നായി ചതച്ച് എടുക്കാം.
  • സവാള ചെറുതായി അറിഞ്ഞു അല്പം ഉപ്പും ചേര്‍ത്ത് വഴറ്റണം.
  • നന്നായി വഴന്നു വരുമ്പോള്‍ ചതച്ച ഇഞ്ചി-പച്ചമുളക്-വെളുത്തുള്ളി ചേര്‍ത്ത് രണ്ടു മിനിറ്റ് കൂടി വഴറ്റണം.
  • ഇനി നേരത്തെ തയ്യാറാക്കിയ ബിര്യാണി മസാലപ്പൊടി രണ്ടു വലിയ സ്പൂണും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തിളക്കുക..
  • ഇതിലേക്ക് കഴുകി വൃത്തിയാക്കിയ ചിക്കന്‍ കഷണങ്ങള്‍ ചേര്‍ത്ത് അഞ്ചു മിനുട്ട് ഇളക്കുക.
  • ഇതിലേക്ക് ഇനി തക്കാളിയും മല്ലിയില, പുതിനയില എന്നിവയും ആവശ്യത്തിനു ഉപ്പും ചേര്‍ക്കാം
  • ഇത് മൂടി വച്ച് ചിക്കന്‍ പാകത്തിന് വെന്തു വരുന്ന വരെ വേവിക്കാം.
  • ഇടയ്ക്കു ഇളക്കി കൊടുക്കണം..
  • പാകത്തിന് വെന്താല്‍ തൈരും നാരങ്ങ നീരും ചേര്‍ത്തിളക്കുക..
  • ഗ്രേവി കുറുകി പാകമാകുന്ന വരെ തുറന്നു വച്ച് വേവിക്കാം
  • തീ ഓഫ്‌ ചെയ്തു ചെറുതായി ഒന്നു ചൂടാറുമ്പോള്‍ മുക്കാല്‍ ഭാഗം ബിസ്ത  പൊടിച്ചു ചേര്‍ത്ത് ഇളക്കാം.
  • ഇപ്പോള്‍ മസാല റെഡി. 

 ഇനി നെയ്ച്ചോര്‍ തയ്യാറാക്കാം..ആവശ്യമായ ചേരുവകള്‍ :


  • ജീരകശാല അരി - 4 കപ്പ്‌
  • വെള്ളം - 7കപ്പ്‌
  • നാരങ്ങ നീര് - 1 tbs
  • നെയ്യ് - 2 tbs
  • ഏലക്ക -2,ഗ്രാമ്പൂ -2,കറുവാപ്പട്ട - 1
  • ഉപ്പ്

  ഇത് തയ്യാറാക്കാന്‍:


  • അരി നന്നായി കഴുകി വാരി വയ്ക്കുക
  • ഒരു പാത്രത്തില്‍ രണ്ടു വലിയ സ്പൂണ്‍ നെയ്യൊഴിച്ച് ചൂടാകുമ്പോള്‍ മേല്‍പ്പറഞ്ഞ spices ചേര്‍ത്ത് മൂപ്പിക്കുക
  • ഇവ പൊട്ടി വരുമ്പോള്‍ അരി ചേര്‍ത്ത് രണ്ടുമൂന്നു മിനിട്ട് വറക്കുക
  • ഇതിലേക്ക് തിളച്ചുകൊണ്ടിരിക്കുന്ന വെള്ളംഒഴിക്കുക
  • നാരങ്ങനീരും ആവശ്യത്തിനു ഉപ്പും ചേര്‍ക്കാം
  • നന്നായി തിള വരുമ്പോള്‍ മൂടിവച്ച് മിതമായ ചൂടില്‍ വെള്ളം വറ്റി വരുന്ന വരെ വേവിക്കുക
  • ഇപ്പോള്‍ നെയ്ച്ചോറും തയ്യാറായി

 ഇനി ദം ചെയ്യാം. ഇതിനായി :


  • കുറച്ചു പനിനീരോ പാലോ എടുക്കുക; ഇതിലേക്ക് അല്പം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് ഇളക്കി വയ്ക്കുക
  • ഒരു വലിയ പാത്രത്തില്‍ മുഴുവന്‍ ചിക്കന്‍ മസാലയും ചേര്‍ക്കുക
  • ഇതിലേക്ക് പകുതി നെയ്ച്ചോര്‍ ചേര്‍ക്കുക
  • ഇതിനു മുകളിലായി കുറച്ചു ബിസ്ത, വറുത്ത അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, കുറച്ചു മല്ലയില, കുറച്ചു ബിര്യാണി മസാലപ്പൊടി, കുറച്ചു പനിനീര്‍-മഞ്ഞള്‍പ്പൊടി, കുറച്ചു നെയ്യ് എന്നിവ വിതറുക
  • ഇനി ബാക്കിയുള്ള നെയ്ച്ചോര്‍ ചേര്‍ക്കാം.,ആദ്യം ചെയ്ത പോലെ എല്ലാം ലെയര്‍ ചെയ്യുക
  • ഇനി നന്നായി മൂടി വച്ച് കുറഞ്ഞ ചൂടില്‍ പത്ത് മിനിറ്റ് ചൂടാക്കാം
  • അതിനു ശേഷം വിളമ്പാം




Saturday, February 15, 2020

ഈ തക്കാളി കറി ഉണ്ടെങ്കില്‍ ഊണ് കുശാല്‍ | Thakkali Curry Kerala Style

ഈ തക്കാളി കറി ഉണ്ടെങ്കില്‍ ഊണ് കുശാല്‍ | Thakkali Curry Kerala Style
ചോറിനൊപ്പം വിളമ്പാന്‍ പെട്ടെന്നു തയ്യാറാക്കാവുന്ന ഒരു തക്കാളിക്കറി..

 ചേരുവകള്‍ :


  • തക്കാളി -4
  • സവാള -1 ചെറുത്
  • പച്ചമുളക് -2
  • ഇഞ്ചി -1
  • വെളുത്തുള്ളി -2-3
  • തേങ്ങ -1/2 കപ്പ്‌
  • ജീരകം -1/4 tsp
  • മുളകുപൊടി -1tsp
  • മല്ലിപ്പൊടി -1tsp
  • മഞ്ഞള്‍പ്പൊടി -1/4tsp

 തയ്യാറാക്കുന്ന വിധം :



  • തക്കാളി നന്നായി കഴുകി അരിഞ്ഞെടുക്കുക
  • ഒരു പാനില്‍ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി ഇഞ്ചിയും വെളുത്തുള്ളിയും മൂപ്പിക്കുക
  • ഇതിലേക്ക് സവാള, പച്ചമുളക്, വേപ്പില എന്നിവ നന്നായി വഴറ്റിയെടുക്കുക
  • ഇനി മസാലപ്പൊടികള്‍ ചേര്‍ത്ത് മൂപ്പിക്കുക
  • ഇതിലേക്ക് തക്കാളി ചേര്‍ത്ത് നന്നായി വേവിച്ചെടുക്കാം
  • തേങ്ങയും ജീരകവും അരച്ചു ഇതിലേക്ക് ചേര്‍ക്കാം
  • പാകത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് നന്നായി ചൂടായി വരുമ്പോള്‍ തീ ഓഫ് ചെയ്യാം
  • ഇനി കടുകും ഉണക്കമുളകും കറിവേപ്പിലയും കൂടി താളിച്ച്‌ ചേര്‍ക്കാം
  • ഊണിനോപ്പം വിളമ്പാന്‍ നല്ലൊരു കറി തയ്യാര്‍.

Saturday, February 8, 2020

അരിപ്പൊടി കൊണ്ട് ഒരു അടിപൊളി പുഡ്ഡിംഗ് | Caramel Pudding Recipe



അരിപ്പൊടി പുഡിംഗ്

 അരിപ്പൊടി കൊണ്ട് ഈസിയായി ഉണ്ടാക്കാവുന്ന ഒരു പുഡിംഗ് ആണിത്.

 ചേരുവകള്‍ :


  • വറുത്ത അരിപ്പൊടി - 4 tbs
  • പാല്‍ - 3 കപ്പ്‌
  • മുട്ട - 2
  • പഞ്ചസാര - 8 tbs
  • വെണ്ണ/നെയ്യ് - 1 tbs
  • ഉപ്പ് ഒരു നുള്ള്
  • വാനില എസ്സെന്‍സ് - 1/2 tsp

  ഉണ്ടാക്കുന്ന വിധം :



  • ആദ്യം കരാമെല്‍ ഉണ്ടാക്കാം
  • ഒരു പാത്രത്തില്‍ 4 tbs പഞ്ചസാരയും 2 tbs വെള്ളവും ചേര്‍ത്ത് നല്ല golden കളര്‍ ആകുന്ന വരെ ചൂടാക്കുക
  • ഇത് മയം പുരട്ടിയ ഒരു ടിന്നില്‍ ഒഴിച്ച് വക്കുക
  • അരിപ്പൊടിയിലേക്ക് അര കപ്പ്‌ പാല്‍ ചേര്‍ത്ത് പേസ്റ്റ് ആക്കി വക്കുക
  • ഇനി ചുവടുകട്ടിയുള്ള പാത്രത്തില്‍ ബാക്കി പാല്‍ തിളപ്പിക്കുക
  • ഇനി തീ കുറച്ചു വച്ച് വെണ്ണയും പഞ്ചസാരയും ചേര്‍ക്കുക
  • ഇതിലേക്ക് പേസ്റ്റ് ആക്കി വച്ച അരിപ്പൊടി ചേര്‍ത്തു തുടര്‍ച്ചയായി ഇളക്കുക
  • ഇത് നന്നായി കുറുകി വരുന്ന വരെ ഇളക്കുക
  • ഇത് 5 മിനിറ്റ് തണുക്കാനായി വയ്ക്കാം
  • മറ്റൊരു പാത്രത്തില്‍ മുട്ട എടുക്കുക
  • ഇത് ഒരു സ്പൂണ്‍ കൊണ്ട് സാവധാനം ഇളക്കുക
  • ഇതിലേക്ക് 5 മിനിറ്റ് ചൂടാറിയ മിശ്രിതം കുറേശ്ശെ ചേര്‍ത്ത് തുടര്‍ച്ചയായി ഇളക്കികൊണ്ട് നന്നായി മിക്സ്‌ ചെയ്യുക
  • ഇനി ഇതിലേക്ക് ഉപ്പും വാനിലയും ചേര്‍ക്കാം
  • ഇതു നേരത്തെ തയ്യാറാക്കിയ കരാമെലിലേക്ക് അരിച്ച് ഒഴിക്കുക
  • ഇനി ഇത് മൂടി ആവിയില്‍ 45 മിനിറ്റ് വേവിക്കാം..വേവുന്ന സമയം പാത്രത്തിന്‍റെ വലിപ്പം അനുസരിച്ച് വ്യത്യാസം വരും
  • വെന്തു കഴിഞ്ഞു നന്നായി തണുപ്പിച്ചു മുറിച്ചു വിളമ്പാം

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...