auto ad

Friday, April 29, 2022

ചില്ലി ചിക്കൻ റെസ്റ്ററന്റ് സ്റ്റൈലിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Chilli Chicken Recipe in Malayalam


ചേരുവകൾ 
 പുരട്ടി വയ്ക്കാൻ 
  • ചിക്കൻ - 500g 
  • ഉപ്പ് 
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2  ടീസ്പൂൺ 
  • കുരുമുളകുപൊടി - 1 / 2  ടീസ്പൂൺ 
  • കാശ്മീരി മുളകുപൊടി - 1 ടീസ്പൂൺ 
  • സോയാസോസ് - 1 ടീസ്പൂൺ 
  • വിനാഗിരി - 1 ടീസ്പൂൺ 
  • മുട്ടവെള്ള - 1 
  • കോൺഫ്ലോർ - 4 ടേബിൾസ്പൂൺ 
 സോസ് ഉണ്ടാക്കാൻ 
  
  • സവാള - 2 മീഡിയം (150g )
  • കാപ്സികം - 1 (75g )
  • പച്ചമുളക് - 6 
  • സ്പ്രിങ് ഒനിയൻ 
  • ഇഞ്ചി - ഒരു ചെറിയ കഷ്ണം 
  • വെളുത്തുള്ളി - 15 അല്ലി 
  • സോയാസോസ് - 2 ടേബിൾസ്പൂൺ 
  • റെഡ് ചില്ലി സോസ് - 1 ടേബിൾസ്പൂൺ 
  • ടൊമാറ്റോ സോസ് - 2 ടേബിൾസ്പൂൺ 
  • കുരുമുളകുപൊടി - 1 / 4 ടീസ്പൂൺ 
  • കാശ്മീരി മുളകുപൊടി - 1 ടീസ്പൂൺ 
  • വിനാഗിരി - 1 ടീസ്പൂൺ 
  • പഞ്ചസാര - 1 ടീസ്പൂൺ 
 തയ്യാറാക്കുന്ന വിധം 
  • ചിക്കൻ ചെറിയ കഷണങ്ങളാക്കി മുറിച്ചു വയ്ക്കുക 
  •  കോൺഫ്ലോർ  ഒഴികെയുള്ള എല്ലാ ചേരുവകളും ചേർത്ത് ചിക്കൻ പുരട്ടി വയ്ക്കുക 
  • സവാള കാപ്സികം എന്നിവ കഷണങ്ങളാക്കുക 
  • പച്ചമുളക്ഇഞ്ചി ,വെളുത്തുള്ളി എന്നിവ ചെറുതായി അരിഞ്ഞു വയ്ക്കുക 
  • സ്‌പിങ് ഒനിയൻ പച്ച ,വെള്ള എന്നിവ വേർതിരിച്ചു അരി ഞ്ഞു വക്കുക 
  • സോയാസോസ് ,ചില്ലിസോസ് , ടോമാറ്റോസോസ് ,വിനാഗിരി ,കുരുമുളകുപൊടി ,മുളകുപൊടി ,3 ടേബിൾസ്പൂൺ വെള്ളം എന്നിവ ചേർത്ത് യോജിപ്പിച്ചു വയ്ക്കുക 
  • പുരട്ടി വച്ച ചിക്കനിൽ കോൺഫ്ലോർ ചേ ർത്തു യോജിപ്പിക്കുക 
  • ഇത് ചൂടായ എണ്ണയിൽ വറുത്തു കോരുക 
  • ഇനി ചീനച്ചട്ടിയിൽ 3 ടേബിൾസ്പൂൺ എണ്ണ  ചേർത്ത് കൂടിയ ചൂടിൽ ചൂടാക്കുക 
  • സവാള ചേർത്ത് ഒരു മിനിട്ടു വഴറ്റുക 
  • കാപ്സികം ,പച്ചമുളക് സ്പ്രിങ് ഒനിയൻ വെള്ള എന്നിവ ചേർത്ത് ഒരു മിനിറ്റു വഴറ്റുക 
  • ഇഞ്ചി ചേർത്ത് ഒരു മിനിട്ടു വഴറ്റുക 
  • വെളുത്തുള്ളി ചേർത്ത് ഒരു മിനിറ്റു വഴറ്റുക 
  • പഞ്ചസാര ചേർക്കുക 
  • യോജിപ്പിച്ചു വച്ച സോസ് സൊല്യൂഷൻ ചേർക്കുക 
  • തിള വരുമ്പോൾ വറുത്ത ചിക്കൻ ചേർക്കുക 
  • 2 മിനിറ്റ് ഇളക്കുക 
  • സ്പ്രിങ് ഒനിയൻ പച്ച ചേർത്ത് ഇളക്കുക 
  • ചൂടോടെ വിളമ്പുക 

Friday, April 22, 2022

ഒരു സ്പെഷ്യൽ മുട്ടക്കറി റെസിപ്പി | Mutta Curry Recipe


ചേരുവകൾ 
  • പുഴുങ്ങിയ മുട്ട -5 
  •  സവാള - 3 (300g )
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾസ്പൂൺ 
  • പച്ചമുളക് - 2 
  • കറിവേപ്പില 
  • എരിവുള്ള മുളകുപൊടി - 1 ടീസ്പൂൺ 
  • കാശ്മീരി മുളകുപൊടി - 1 ടേബിൾസ്പൂൺ 
  • മല്ലിപ്പൊടി - 2 ടേബിൾസ്പൂൺ 
  • മഞ്ഞൾപ്പൊടി - 1 / 2 ടീസ്പൂൺ 
  • പെരുംജീരകം പൊടി - 1 ടീസ്പൂൺ 
  • ഗരംമസാല - 1 ടീസ്പൂൺ 
  • മല്ലിയില 
  • കസൂരി മേത്തി 
  • തക്കാളി - 2 മീഡിയം (150g )
  • ടൊമാറ്റോ കെച്ചപ്പ് - 1 ടേബിൾസ്പൂൺ 
തയ്യാറാക്കുന്ന വിധം 
  • ഒരു പാനിൽ കുറച്ചു എണ്ണ അല്ലെങ്കിൽ നെയ്യ് ഒഴിച്ച് അല്പം മഞ്ഞൾപ്പൊടി ,മുളകുപൊടി ,ഉപ്പ് എന്നിവ ചേർത്ത് പുഴുങ്ങിയ മുട്ട ഒരു മിനിറ്റു ഇളക്കി ചൂടാക്കിയെടുക്കുക 
  • ഇതേ പാനി കുറച്ചു കൂടി എണ്ണ/ നെയ്യ് ഒഴിച്ച് സവാള നന്നായി വഴറ്റുക 
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,വേപ്പില ,പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക 
  • മഞ്ഞൾപ്പൊടി,മുളകുപൊടി ,മല്ലിപ്പൊടി ,പെരുംജീരകം പൊടി എന്നിവ ചേർത്ത് മൂപ്പിക്കുക 
  • ഇനി  അരച്ച തക്കാളി, കെച്ചപ്പ്  എന്നിവ ചേർത്ത് നന്നായി വഴറ്റുക 
  • ആവശ്യത്തിന് ഉപ്പു ചേർക്കുക 
  • ഇനി 3 കപ്പു വെള്ളം ചേർത്തിളക്കി തിളപ്പിച്ച് കുറഞ്ഞ ചൂടിൽ മൂടി  വച്ച് 20 -25 മിനിട്ടു വേവിക്കുക;ഇടയ്ക്കു ഇളക്കി കൊടുക്കുക ;ആവശ്യമെങ്കിൽ കുറച്ചു കൂടി വെള്ളം ചേർത്ത് കൊടുക്കുക 
  • ഇനി മല്ലിയില ,കസൂരിമേത്തി ,ഗരംമസാല എന്നിവ ചേർക്കുക 
  • ഇനി മുട്ട ചേർത്തിളക്കി 2 - 3 മിനിട്ടു മൂടി വച്ച് വേവിക്കുക 
  • രുചികരമായ മുട്ടക്കറി തയ്യാർ
  • അപ്പം ,ചപ്പാത്തി ,നാൻ ,ബട്ടൂര ഇതിനൊക്കെ നല്ല കോമ്പിനേഷൻ ആണ് 

 

Saturday, April 16, 2022

ഒരു സ്പെഷ്യൽ ചിക്കൻ ബിരിയാണി റെസിപ്പി | Chicken Biryani Recipe


 ചേരുവകൾ 
 ചിക്കൻ പുരട്ടി വക്കാൻ  
  • ചിക്കൻ 1 കിലോ 
  • ഉപ്പ് - 3 ടീസ്പൂൺ 
  • ചെറുനാരങ്ങാനീര് - 1 ടേബിൾസ്പൂൺ 
  • മുളകുപൊടി - 1 ടേബിൾസ്പൂൺ 
  • മല്ലിപ്പൊടി - 2  ടീസ്പൂൺ 
  • മഞ്ഞൾപ്പൊടി - 1 / 2  ടീസ്പൂൺ 
  • ഗരംമസാല - 2 ടീസ്പൂൺ 
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 3 ടേബിൾസ്പൂൺ
  • പച്ചമുളക് - 6  
  • പുളിയില്ലാത്ത കട്ടത്തൈര് - 1 കപ്പ് 
  • 4 വലിയ സവാള വറുത്തത് (മുക്കാൽ ഭാഗം )
  • മല്ലിയില - ഒരു വലിയ പിടി 
  • പുതിനയില - ഒരു ചെറിയ പിടി 
 റൈസ് ഉണ്ടാക്കാൻ 
  •  ബസുമതി അരി - 4 കപ്പ് (850 g )
  • കറുവപ്പട്ട - 2 ഇഞ്ച് 
  • ഏലക്ക - 6 -7 
  • ഗ്രാമ്പൂ - 4 
  • ജാതിപത്രി - 2 കഷ്ണം 
  • പെരുംജീരകം - 1 ടീസ്പൂൺ 
  • ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 1 ടീസ്പൂൺ 
  • സവാള - ഒരു ചെറിയ കഷ്ണം 
  • ക്യാരറ്റ് അരി ഞ്ഞത് - ഒരു കഷ്ണം 
  • മല്ലിയില 
  • പുതിനയില 
  • ഉപ്പ് - 3 ടീസ്പൂൺ 
  • നെയ്യ് - 5 ടേബിൾസ്പൂൺ 
  • വെള്ളം - 7 കപ്പ് 
 ദം  ചെയ്യാൻ 
  • സവാള  വറുത്തത് 
  • അണ്ടിപ്പരിപ്പ് വറുത്ത് 
  • ഉണക്കമുന്തിരി വറുത്തത് 
  • മല്ലിയില അരിഞ്ഞത് 
  • പുതിനയില അരിഞ്ഞത് 
  • ഗരംമസാല 
 തയ്യാറാക്കുന്ന വിധം 
 ചിക്കൻ മസാല ഉണ്ടാക്കാൻ 
  • കഴുകി വൃത്തിയാക്കിയ ചിക്കനിലേക്ക് പുരട്ടി വക്കാനുള്ള എല്ലാ ചേരുവകളും ചേർത്ത് പുരട്ടി  കുറഞ്ഞത് ഒരു മണിക്കൂർ മാറ്റി വക്കുക
  • ഇനി സവാള വറുത്ത എണ്ണയിൽ നിന്നും 5 ടേബിൾസ്പൂൺ പാനിലൊഴിച്ചു ചൂടാക്കുക 
  • ഇതിലേക്ക് പുരട്ടി വച്ച ചിക്കൻ കഷണങ്ങൾ ചേർത്ത് 5 മിനിറ്റ് കൂടിയ ചൂടിൽ ഇളക്കുക 
  • ഇനി തീ കുറച്ചു വച്ച് 20 -25 മിനിട്ടു മൂടിവച്ചു വേവിക്കുക 
  • അധികമുള്ള ഗ്രേവി വറ്റിച്ചെടുക്കുക 
 റൈസ് ഉണ്ടാക്കാൻ 
  • അരി നന്നായി കഴുകി അര മണിക്കൂർ വെള്ളത്തിൽ കുതിർത്ത ശേഷം ഊറ്റിയെടുക്കുക 
  • പാത്രത്തിൽ  നെയ്യൊഴിച്ചു ചൂടാകുമ്പോൾ സ്‌പൈസസ് ചേർത്ത് മൂപ്പിക്കുക 
  • ഇനി ഇഞ്ചി - വെളുത്തുള്ളി ചതച്ചത് ,സവാള എന്നിവ ചേർത്ത് ചെറുതായി വഴറ്റുക 
  • ഇനി വെള്ളം ചേർത്ത് തിളപ്പിക്കുക 
  • തിളച്ച വെള്ളത്തിലേക്ക് ക്യാരറ്റ് ,മല്ലിയില ,പുതിനയില,ഉപ്പ് ,അരി എന്നിവ ചേർത്ത് യോജിപ്പിക്കുക 
  • കൂടിയ ചൂടിൽ തുറന്നു വച്ച് അരിയും വെള്ളവും ഒരേ നിരപ്പിൽ ആകുന്ന വരെ തിളപ്പിക്കുക 
  • ഇനി തീ കുറച്ചു, മൂടി വച്ച് വെള്ളം വറ്റുന്ന വരെ വേവിക്കുക (8 മിനിറ്റ് ) 
  • തീ  ഓഫ്  ചെയ്തു ,15 മിനിറ്റു കഴിയുമ്പോൾ തുറക്കാം 
 ദം ചെയ്യാൻ 
  • ചുവടുകട്ടിയുള്ള പാത്രത്തിൽ നെയ്യ് പുരട്ടുക 
  • റൈസിൽ പകുതിനിരത്തുക 
  • മുകളിൽ അല്പം ഗരംമസാല ,മല്ലിയില അരി ഞ്ഞത് ,പുതിനയില അരിഞ്ഞത് ,വറുത്ത  സവാള ,അണ്ടിപ്പരിപ്പ് ,ഉണക്കമുന്തിരി എന്നിവ നിരത്തുക 
  • മുകളിൽ ചിക്കൻമസാല നിരത്തുക 
  • ഇനി ബാക്കിയുള്ള റൈസ് നിരത്തുക 
  • ഇനി ഗരം മസാല ,മല്ലിയില ,പുതിനയില ,വറുത്ത സവാള ,അണ്ടിപ്പരിപ്പ് ,ഉണക്കമുന്തിരി എന്നിവ നിരത്തുക 
  • ഇനി നന്നായി മൂടി വച്ച് കുറഞ്ഞ ചൂടിൽ 10 മിനിറ്റു വേവിക്കുക 
  • തീ ഓഫ് ചെയ്ത് ,കുറഞ്ഞത് 30 മിനിറ്റ് കഴിഞ്ഞാൽ തുറക്കാം 
  • രുചികരമായ ചിക്കൻ ബിരിയാണി തയ്യാർ 
 

Thursday, April 14, 2022

നേഴ്‌സറി പാട്ടിലെ ഹോട്ട് ക്രോസ്സ് ബൺ വീട്ടിൽ ഉണ്ടാക്കാം | Hot Cross Buns Recipe in Malayalam


ചേരുവകൾ 
  • മൈദാ - 300 g 
  • ഉപ്പ് - 3 / 4 ടീസ്പൂൺ 
  • ഗരംമസാല - 1 ടീസ്പൂൺ 
  • ജാതിക്ക - കാൽ ടീസ്പൂൺ 
  • വെള്ളം - 145 മില്ലി 
  • മുട്ട - 1 
  • പഞ്ചസാര - 3 ടേബിൾസ്പൂൺ (45g )
  • ഇൻസ്റ്റന്റ് യീസ്റ്റ് - 1 ടീസ്പൂൺ 
  • ബട്ടർ - 3 ടേബിൾസ്പൂൺ (45 g )
  • ഉണക്കമുന്തിരി - 1 / 2 കപ്പ് (75g )
 ക്രോസ്സ് ഉണ്ടാക്കാൻ 
  • മൈദ 3 ടേബിൾസ്പൂൺ 
  • വെള്ളം 3 ടേബിൾസ്പൂൺ 
 തയ്യാറാക്കുന്ന വിധം 
  • മൈദ ,ഉപ്പ് ,ഗരംമസാല ,ജാതിക്ക എന്നിവ യോജിപ്പിച്ചു വയ്ക്കുക 
  • വെള്ളത്തിലേക്ക് മുട്ട ,പഞ്ചസാര ,യീസ്റ്റ് എന്നിവ ചേർക്കുക 
  • ഇനി മൈദ ചേർത്ത് യോജിപ്പിച്ചു പത്തു മിനിട്ടു തേച്ചു കുഴച്ചെടുക്കുക 
  • ഇനി ഇത് എണ്ണ  തടവിയ പാത്രത്തിലാക്കി മൂടി വച്ച് പൊങ്ങി വരാൻ അനുവദിക്കുക 
  • ഇരട്ടി വലിപ്പം ആകുമ്പോൾ ഇതിലേക്ക് കുതിർത്ത മുന്തിരി ചേർത്ത് യോജിപ്പിക്കുക 
  • ഇനി ഒരേ വലിപ്പത്തിലുള്ള 12 കഷണങ്ങളാക്കുക 
  • ഇത് ബോൾ ഷേപ്പ് ആക്കിയ ശേഷം ബേക്കിങ് ട്രെയിൽ നിരത്തുക 
  • ഇരട്ടി വലിപ്പം ആകുന്ന വരെ മൂടി വക്കുക 
  • ഇനി മുകളിൽ എഗ്ഗ്‌വാഷ് കൊടുക്കുക
  • 3 സ്പൂൺ മൈദയിലേക്കു 3 സ്പൂൺ വെള്ളം ചേർത്ത് യോജിപ്പിച്ചു മാവുണ്ടാക്കുക 
  • ഇത് പൈപ്പിംഗ് ബാഗിലാക്കുക  
  • മാവ് ബണ്ണിനു ക്രോസ്സ് രൂപത്തിൽ പൈപ്പ് ചെയ്യുക 
  • ഇനി ചൂടാക്കിയിട്ട ഓവനിൽ 190 ഡിഗ്രി സെൽഷ്യസ് ചൂടിൽ 20 -25  മിനിറ്റു ബേക്ക് ചെയ്യുക 
  • ചെറു ചൂടോടെ കഴിക്കാം 

Thursday, April 7, 2022

പെർഫെക്റ്റ് കൊഴുക്കട്ട എങ്ങനെ ഉണ്ടാക്കാം | Kozhukattai Recipe in Malayalam


കൊഴുക്കട്ട 
 ചേരുവകൾ 
  • വറുത്ത അരിപ്പൊടി - 1 കപ്പ് (200 g )
  • തേങ്ങ - 2 കപ്പ് 
  • ശർക്കര - 130g 
  • ജീരകം - 1 / 2  ടീസ്പൂൺ 
  • നെയ്യ് -ഒരു ടീസ്പൂൺ 
  • ഉപ്പ് 
  • തിളച്ച വെള്ളം - ഒന്നര കപ്പ് 
 ഉണ്ടാക്കുന്ന വിധം 
  • ശർക്കര ഉരുക്കി അരിച്ചെടുക്കുക 
  • ഇത് തിളപ്പിച്ച് തേങ്ങാ ചേർത്ത് വെള്ളം വറ്റുന്ന വരെ ഇളക്കുക 
  • ജീരകം ചേർത്ത് യോജിപ്പിച്ചു വച്ചൂടരാനായി വക്കുക 
  • പൊടിയിലേക്കു ഉപ്പു ചേർത്ത് തിളപ്പിച്ച വെള്ളം ചേർത്ത് യോജിപ്പിക്കുക 
  • ചൂടാറുന്ന വരെ മൂടി വക്കുക 
  • ചൂടാറുമ്പോൾ നെയ്യ് ചേർത്ത് കുഴച്ചെടുക്കുക 
  • കുറേശെ മാവെടുത്തു ഉരുട്ടി ഉള്ളിൽ ഫില്ലിംഗ് വച്ച് വീണ്ടും ഉരുട്ടിയെടുക്കുക 
  • ആവിയിൽ 8 -10 മിനിറ്റു വേവിക്കുക 
  • പുറത്തെടുത്തു തണുത്ത ശേഷം വിളമ്പുക 

Friday, April 1, 2022

വെജിറ്റബിൾ സ്റ്റൂ എളുപ്പത്തിൽ രുചികരമായി എങ്ങനെ ഉണ്ടാക്കാം | Vegetable Stew Recipe Kerala Style


വെജിറ്റബിൾ സ്റ്റൂ 
 ചേരുവകൾ :
  • ഉരുളക്കിഴങ്ങ് - 2 (200g )
  • ക്യാരറ്റ് - 1 (100 g )
  • ഗ്രീൻപീസ് - 1/ 2  കപ്പ് (100g )
  • ബീൻസ് - 4 (50g )
  • പച്ചമുളക് എരിവ് അനുസരിച്ചു 
  • കുരുമുളകുപൊടി - 1 tsp
  • ഗരംമസാല - 1 / 2 ടീസ്പൂൺ  
  • സവാള -1 (100g )
  • കറിവേപ്പില 
  • ഇഞ്ചി -ഒരു ചെറിയ കഷണം 
  • അണ്ടിപ്പരിപ്പ് 
  • തേങ്ങയുടെ രണ്ടാംപാൽ - 2 കപ്പ് 
  • ഒന്നാംപാൽ - 1 കപ്പ് 
  • സ്‌പൈസസ് - ഏലക്ക- 4 , ഗ്രാമ്പൂ -3 , കറുവപ്പട്ട - 1 കഷ്ണം ,തക്കോലം -രണ്ട്                                                                                                                                                 ഇതൾ 
 ഉണ്ടാക്കുന്ന വിധം 
  • കുക്കറിൽ രണ്ടു വലിയ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി സ്‌പൈസസ് മൂപ്പിക്കുക 
  • സവാള ചേർത്ത് ചെറുതായി വഴറ്റുക 
  • ഇഞ്ചി ,പച്ചമുളക് ,വേപ്പില എന്നിവ ചേർത്ത് വഴറ്റി ,കുരുമുളകുപൊടി ,ഗരം മസാല എന്നിവ ചേർക്കുക 
  • ഇനി ഉരുളക്കിഴങ്ങ് ,ക്യാരറ്റ് ,പീസ് ,ബീൻസ് എന്നിവ ചേർക്കുക  
  • ആവശ്യത്തിന് ഉപ്പു ചേർക്കുക 
  • രണ്ടാംപാൽ ചേർത്ത് കുക്കർ അടച്ചു ഒരു വിസിൽ വരുന്ന വരെ വേവിക്കുക 
  • പ്രെഷർ പോയ ശേഷം തുറക്കുക 
  • തീ ഓൺ ചെയ്തു ഒന്നാം പാൽ ചേർക്കുക 
  • നന്നായി ചൂടായാൽ തീ  ഓഫ് ചെയ്യാം 
  • അണ്ടിപ്പരിപ്പ് ,കറിവേപ്പില എന്നിവ ചേർക്കുക 
  • അപ്പം /പത്തിരി / ഇടിയപ്പം / ചപ്പാത്തി  ഇതിനൊക്കെ നല്ല കോമ്പിനേഷൻ ആണ് .
 

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...