auto ad

Wednesday, April 28, 2021

തലശ്ശേരി മട്ടൻ ദം ബിരിയാണി | Thalassery Mutton Dum Biryani Recipe


മട്ടന്‍ ബിര്യാണി 

 ചേരുവകള്‍ :

  മട്ടന്‍ മസാല

  • മട്ടന്‍ - 750 g
  • സവാള - 4 (350 g )
  • ഇഞ്ചി - 20 g
  • വെളുത്തുള്ളി - ഒരു കുടം ( 35 g)
  • പച്ചമുളക് - 10- 15 (ടേസ്റ്റ് അനുസരിച്ച് )
  • തക്കാളി - 2 മീഡിയം സൈസ് ( 150g )
  • തൈര് - 3ടേബിള്‍സ്പൂണ്‍ ( 60g )
  • മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
  • കുരുമുളകുപൊടി - 1 ടീസ്പൂണ്‍
  • ബിര്യാണി മസാലപ്പൊടി - 11/4 ടീസ്പൂണ്‍
  • മല്ലിയില
  • പുതിനയില
  • കറിവേപ്പില

 നെയ്ച്ചോര്‍ ഉണ്ടാക്കാന്‍

  • ജീരകശാല അരി - 3 കപ്പ്‌ ( 680 g )
  • നെയ്യ് - 2 ടേബിള്‍സ്പൂണ്‍
  • ഏലക്ക - 4
  • ഗ്രാമ്പൂ - 3
  • കറുവാപ്പട്ട - 1 ചെറിയ കഷണം
  • തക്കോലം - ഒരു ചെറിയ കഷണം
  • സാജീരകം - 1/2 ടീസ്പൂണ്‍
  • സവാള - 1 ചെറുത് ( 60 g )
  • വെളുത്തുള്ളി - 2 അല്ലി
  • വെള്ളം - 5 1/4 കപ്പ്‌ 
  • ഉപ്പ്

 വറുത്തെടുക്കാന്‍

  • അണ്ടിപ്പരിപ്പ് - 25 g
  • ഉണക്കമുന്തിരി - 2 ടേബിള്‍സ്പൂണ്‍

 തയ്യാറാക്കുന്ന വിധം

 മട്ടന്‍ മസാല

  • ഇഞ്ചി,പച്ചമുളക്,വെളുത്തുള്ളി ചതച്ചു വക്കുക
  • മട്ടന്‍ കഴുകി വൃത്തിയാക്കി അല്പം മഞ്ഞള്‍പ്പൊടി, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചതച്ചതില്‍ 1/3 ,കുറച്ചു കുരുമുളകുപൊടി,അര ടീസ്പൂണ്‍ ബിര്യാണി മസാലപ്പൊടി ,കറിവേപ്പില എന്നിവ ചേര്‍ത്ത് വേവിച്ചെടുക്കുക
  • സവാള കനം കുറച്ച് അരിഞ്ഞ്,പകുതി നന്നായി വറുത്തെടുക്കുക
  • ബാക്കി പകുതി നന്നായി വഴറ്റുക
  • ഇഞ്ചി,പച്ചമുളക്,വെളുത്തുള്ളി എന്നിവ ചതച്ചത് ചേര്‍ത്ത് വഴറ്റുക
  • ഇനി തക്കാളി ചേര്‍ത്ത് നന്നായി വഴറ്റുക
  • ഇതിലേക്ക് മഞ്ഞള്‍പ്പൊടി,കുരുമുളക്പൊടി,ബിര്യാണി മസാലപ്പൊടി എന്നിവ ചേര്‍ത്ത് വഴറ്റുക
  • മല്ലിയില പുതിനയില ചേര്‍ക്കുക
  • തൈര് ചേര്‍ക്കുക
  • വേവിച്ച മട്ടന്‍ ചേര്‍ത്തിളക്കി 2 മിനിറ്റ് വേവിക്കുക
  • തീ ഓഫ് ചെയ്ത ശേഷം വറുത്ത സവാള ചേര്‍ത്ത് യോജിപ്പിക്കുക
 നെയ്ച്ചോര്‍ 
  • അരി കഴുകി അര മണിക്കൂര്‍ കുതിര്‍ത്ത് വെള്ളം കളഞ്ഞെടുക്കുക
  • പാത്രത്തില്‍ നെയ്യ് ചൂടാക്കി സ്പൈസെസ് ചേര്‍ത്ത് മൂപ്പിക്കുക
  • സവാള,വെളുത്തുള്ളി എന്നിവ ചേര്‍ത്ത് വഴറ്റുക
  • അരി ചേര്‍ത്ത് അല്‍പ സമയം ഇളക്കുക
  • തിളച്ച വെള്ളം ചേര്‍ക്കുക
  • ആവശ്യത്തിന്‌ ഉപ്പു ചേര്‍ക്കുക
  • നന്നായി തിള വരുമ്പോള്‍ മൂടി വച്ച് കുറഞ്ഞ തീയില്‍ വെള്ളം വറ്റുന്ന വരെ വേവിക്കുക

 ദം ചെയ്യാന്‍

  • അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറുത്തു വക്കുക
  • 2 ടേബിള്‍സ്പൂണ്‍ റോസ് വാട്ടര്‍,ഒരു നുള്ള് മഞ്ഞള്‍പ്പൊടി ചേര്‍ത്തു യോജിപ്പിച്ച് വക്കുക
  • ചുവടുകട്ടിയുള്ള പാത്രത്തില്‍ മട്ടന്‍ മസാല നിരത്തുക
  • മുകളിലായി പകുതി റൈസ് നിരത്തുക
  • കുറച്ചു മസാലപ്പൊടി, റോസ് വാട്ടര്‍,നെയ്യ്,വറുത്ത സവാള,അണ്ടിപ്പരിപ്പ്,ഉണക്കമുന്തിരി എന്നിവ, മല്ലിയില,പുതിനയില എന്നിവ നിരത്തുക
  • മുകളിലായി ബാക്കിയുള്ള റൈസ് നിരത്തുക
  • കുറച്ചു മസാലപ്പൊടി, റോസ് വാട്ടര്‍,നെയ്യ്,വറുത്ത സവാള,അണ്ടിപ്പരിപ്പ്,ഉണക്കമുന്തിരി എന്നിവ, മല്ലിയില,പുതിനയില എന്നിവ നിരത്തുക
  •  മൂടി വച്ച് കുറഞ്ഞ തീയില്‍ 15 മിനിറ്റ് ചൂടാക്കുക
  • കുറഞ്ഞത്‌ 10 മിനിറ്റ് കഴിഞ്ഞാല്‍ വിളമ്പാം


  

Wednesday, April 21, 2021

നോമ്പ് തുറക്കാന്‍ ഇത് ഒരെണ്ണം മതി | Iftar Special Recipe | Fried Bead


ഫ്രൈഡ് ബ്രെഡ്‌

 ചേരുവകള്‍ :

  ഫില്ലിംഗ്

  • ഉരുളക്കിഴങ്ങ് - 1 (150 g )
  • ക്യാരറ്റ് - 1 (75 g )
  • ഗ്രീന്‍പീസ് - 2 ടേബിള്‍സ്പൂണ്‍ ( 25g )
  • സവാള - 1 (100 g )
  • പച്ചമുളക് - 1
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂണ്‍
  • പെരുംജീരകം - 1/2 ടീസ്പൂണ്‍
  • മുളകുപൊടി - 1/2 ടീസ്പൂണ്‍
  • മല്ലിപ്പൊടി - 1/2 ടീസ്പൂണ്‍
  • മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
  • ഗരംമസാല - 1/2 ടീസ്പൂണ്‍
  • മല്ലിയില
  • ഉപ്പ്
  • എണ്ണ

  മാവ് തയ്യാറാക്കാന്‍

  • മൈദാ - 1 1/2 കപ്പ്‌ ( 200 g )
  • ഉപ്പ് - 1/2 ടീസ്പൂണ്‍
  • ഇന്‍സ്റ്റന്റ് യീസ്റ്റ് - 1/2 ടീസ്പൂണ്‍ ( 1 g )
  • പാല്‍ - 1/2 കപ്പ്‌ ( 120 g )
  • പഞ്ചസാര - 1 ടേബിള്‍സ്പൂണ്‍ (18 g )
  • എണ്ണ - 1 ടേബിള്‍സ്പൂണ്‍ (15 ml )

  മറ്റു ചേരുവകള്‍

  • മുട്ട - 1
  • ബ്രെഡ്‌ ക്രമ്പ്സ്

 ഉണ്ടാക്കുന്ന വിധം

   ഫില്ലിംഗ്

  • പാനില്‍ 2 ടേബിള്‍സ്പൂണ്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ പെരുംജീരകം ചേര്‍ത്തു മൂപ്പിക്കുക
  • ഇതിലേക്ക് സവാള പൊടിയായി അരിഞ്ഞത് ചേര്‍ത്ത് നിറം മാറുന്ന വരെ നന്നായി വഴറ്റുക
  • ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റും പച്ചമുളകും ചേര്‍ത്ത് പച്ചമണം മാറുന്ന വരെ വഴറ്റുക
  • ഇനി മസാലപ്പൊടികള്‍ ചേര്‍ക്കുക
  • ഇനി ചെറുതായി അരിഞ്ഞ പച്ചകറികള്‍ ചേര്‍ത്ത് 2 മിനിറ്റ് വഴറ്റുക
  • ഇതിലേക്ക് കുറച്ചു ചൂടുവെള്ളം ചേര്‍ത്ത് മൂടി വച്ച് വേവിക്കുക
  • ആവശ്യത്തിന് ഉപ്പു ചേര്‍ക്കുക
  • മല്ലിയില ചേര്‍ക്കുക
  • ഫില്ലിംഗ് തയ്യാര്‍

 മാവ് തയ്യാറാക്കാന്‍

  • മൈദയിലേക്ക് ഉപ്പ്ചേര്‍ത്ത് യോജിപ്പിക്കുക
  • ബാക്കിയെല്ലാ ചേരുവകളും മൈദയും ചേര്‍ത്ത് നന്നായി കുഴക്കുക,അഞ്ചു മിനിറ്റ്
  • ഇത് എണ്ണ തടവിയ ഒരു പാത്രത്തിലേക്ക് മാറ്റി പൊങ്ങി വരാനായി ഒരു മണിക്കൂര്‍ മാറ്റി വക്കുക
  • ഇനി മാവ് 6 കഷണങ്ങളായി മുറിച്ചു ബോള്‍ ഷേപ്പില്‍ ആക്കുക
  • 10 മിനിട്ടിനു ശേഷം ഓരോന്നും പരത്തി ഉള്ളില്‍ കുറേശ്ശെ ഫില്ലിംഗ് വച്ചു അരികു നന്നായി യോജിപ്പിക്കുക
  • ഇത് മുട്ടയില്‍ മുക്കി ബ്രെഡ്‌ ക്രമ്പ്സില്‍ പൊതിഞ്ഞെടുക്കുക
  • അര മണിക്കൂര്‍ റസ്റ്റ്‌ ചെയ്യാന്‍ വച്ച ശേഷം ചൂടായ എണ്ണയില്‍ പൊരിച്ചെടുക്കുക
  • ചൂടോടെ വിളമ്പുക

Monday, April 12, 2021

സേമിയ പായസം ഇതു പോലെ ഉണ്ടാക്കി നോക്കൂ | Semiya Payasam Recipe in Malayalam


സേമിയ പായസം
 ചേരുവകള്‍ :
  • സേമിയ - 1/2 കപ്പ്‌ (85 g )
  • പാല്‍ - 1 ലിറ്റര്‍
  • പഞ്ചസാര - 4 ടേബിള്‍സ്പൂണ്‍ ( 80 g )
  • കണ്ടെന്‍സ്ട് മില്‍ക്ക് - 4 ടേബിള്‍സ്പൂണ്‍ (60 ml )
  • ഏലക്കപ്പൊടി - 1 ടീസ്പൂണ്‍
  • അണ്ടിപ്പരിപ്പ് - 2 ടേബിള്‍സ്പൂണ്‍
  • ഉണക്കമുന്തിരി - 1 ടേബിള്‍സ്പൂണ്‍
  • നെയ്യ് - 1 ടേബിള്‍സ്പൂണ്‍
 ഉണ്ടാക്കുന്ന വിധം
  • ഒരു പാനില്‍നെയ്യൊഴിച്ച് ചൂടാക്കിഅണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറുത്തു മാറ്റുക
  • ഇതേ പാനിലേക്ക് സേമിയ ചേര്‍ത്തു 30 സെക്കന്റ്‌ ചൂടാക്കുക (റോസ്റ്റ് ചെയ്യാത്ത സേമിയ ആണെങ്കില്‍ ചെറിയ golden കളര്‍ ആകുന്ന വരെ ചൂടാക്കുക)
  • ഇനി മറ്റൊരു പാത്രത്തില്‍ 1 ലിറ്റര്‍ പാലൊഴിച്ചു തിളപ്പിക്കുക;തിള വന്നാല്‍ തീ കുറച്ചു ഒരു മിനിറ്റ് കൂടി ചൂടാക്കുക
  • ഇതിലേക്ക് സേമിയ ചേര്‍ത്ത് വേവിക്കുക (6-7 മിനിറ്റ്)
  • ഇനി പഞ്ചസാരയും കണ്ടെന്‍സ്ട് മില്‍ക്കും ചേര്‍ത്തിളക്കുക;ഇനി അധികനേരം വേവിക്കേണ്ട;തീ ഓഫ്‌ ചെയ്തു ഏലക്കാപ്പൊടി,അണ്ടിപ്പരിപ്പ്,മുന്തിരി ഇവ ചേര്‍ത്തിളക്കുക
  • ചൂടോടെയോ തണുപ്പിച്ചോ വിളമ്പാം

Friday, April 9, 2021

ബര്‍ഗര്‍ ബൺ ഈസിയായി വീട്ടില്‍ത്തന്നെ ഉണ്ടാക്കാം | Burger Bun Recipe in Malayalam


ബര്‍ഗര്‍ ബൺ 
 ചേരുവകള്‍
  • മൈദാ - 300 g (2 കപ്പ്‌ + 2 ടേബിള്‍സ്പൂണ്‍)
  • ഉപ്പ് - 3/4 ടീസ്പൂണ്‍
  • പാല്‍ - 130 ml ( 1/2 കപ്പ്‌ + 1 ടീസ്പൂണ്‍ )
  • ഇന്‍സ്റ്റന്റ് യീസ്റ്റ് - 1 ടീസ്പൂണ്‍
  • പഞ്ചസാര - 2 ടേബിള്‍സ്പൂണ്‍ (30 g )
  • ബട്ടര്‍ - 2 ടേബിള്‍സ്പൂണ്‍ ( 30 g )
  • മുട്ട - 1 (50 g )
 ഉണ്ടാക്കുന്ന വിധം
  • മൈദയും ഉപ്പും ചേര്‍ത്തു യോജിപ്പിക്കുക
  • ഇളം ചൂടുള്ള പാലിലേക്കു ബട്ടര്‍ ഒഴികെയുള്ള ചേരുവകള്‍ ചേര്‍ക്കുക
  • ഇതിലേക്ക് മൈദാ ചേര്‍ത്തു നന്നായി കുഴക്കുക(6-7 മിനിറ്റ്)
  • ഈ മാവ് 20 മിനിറ്റ് റെസ്റ്റ് ചെയ്യാനായി വക്കുക
  • ഇനി ഇതിലേക്ക് ബട്ടര്‍ ചേര്‍ത്തു നന്നായി യോജിപ്പിക്കുക
  • ഇത് എണ്ണ തടവിയ ഒരു വലിയ പാത്രത്തിലാക്കി നന്നായി മൂടി വക്കുക
  • മാവ് ഇരട്ടി വലിപ്പം വച്ചാല്‍ അത് അമര്‍ത്തി അതിലെ ഗ്യാസ് കളയുക
  • ഇനി ഒരേ വലിപ്പമുള്ള 8 കഷണങ്ങളായി മുറിക്കുക
  • ഉരുളകളാക്കി ഷേപ്പ് ചെയ്ത്,ബേക്കിംഗ് ട്രേയില്‍ നിരത്തുക
  • ഇത് മൂടി 45 മിനിറ്റ് കൂടി റെസ്റ്റ് അനുവദിക്കുക
  • ശേഷം ചൂടാക്കിയിട്ട അവനില്‍ 190 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ 20 - 22 മിനിറ്റ് ബേക്ക് ചെയ്യുക
  • പുറത്തെടുത്തു ചൂടാറിയ ശേഷം ഉപയോഗിക്കാം

Thursday, April 1, 2021

വെറും പത്ത് മിനിറ്റില്‍ സോഫ്റ്റ്‌ ഉണ്ണിയപ്പം | Easy Unniyappam Recipe in...


ഗോതമ്പ് ഉണ്ണിയപ്പം

 ചേരുവകള്‍:

  • ശര്‍ക്കര - 280 g (1 കപ്പ്‌ + 2 ടേബിള്‍സ്പൂണ്‍ )
  • ഗോതമ്പ് പൊടി - 280 g ( 2 കപ്പ്‌ )
  • ബേക്കിംഗ് സോഡാ - 2 നുള്ള്
  • തൈര് - 2 ടേബിള്‍സ്പൂണ്‍ ( 40 g )
  • എള്ള് - 1/2 tsp
  • ഏലക്കാപ്പൊടി - 1/2 tsp
  • ഉപ്പ് - 1/4 tsp

 ഉണ്ടാക്കുന്ന വിധം

  • ശര്‍ക്കര 1 കപ്പ്‌ വെള്ളം ചേര്‍ത്ത് ഉരുക്കി അരിച്ചു ചൂടാറാന്‍ വയ്ക്കുക
  • ഗോതമ്പ്പൊടിയിലേക്ക്‌ എല്ലാ ചേരുവകളും ചൂടാറിയ ശര്‍ക്കരപ്പാനിയും ചേര്‍ത്ത് കട്ടയില്ലാതെ മാവ് തയ്യാറാക്കുക;ആവശ്യമെങ്കില്‍ കുറച്ചു വെള്ളംകൂടി ചേര്‍ക്കുക
  • ഉണ്ണിയപ്പച്ചട്ടിയില്‍ എണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍ മാവൊഴിച്ച് ബ്രൌണ്‍ നിറമാകുന്ന വരെ വറുത്തു കോരുക
  • ഇത് 2 ദിവസം വരെ കേടാകാതിരിക്കും.

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...