auto ad

Thursday, December 31, 2020

ബട്ടര്‍ കുക്കീസ്‌ വളരെ എളുപ്പത്തില്‍ ഓവന്‍ ഇല്ലാതെയും വീട്ടില്‍ത്തന്നെ ഉണ്ടാക്കാം | Butter Cookies


ബട്ടര്‍ കുക്കീസ്
 ചേരുവകള്‍
  • ബട്ടര്‍ - 150g (3/4 കപ്പ്‌)
  • മൈദാ - 165g ( 1 കപ്പ്‌ + 3 1/2 ടേബിള്‍സ്പൂണ്‍)
  • പൊടിച്ച പഞ്ചസാര - 90g ( 1/2 കപ്പ്‌)
  • ഉപ്പ് - 1/2 ടീസ്പൂണ്‍
ഉണ്ടാക്കുന്ന വിധം
  • ഒരു ബൌളില്‍ സോഫ്റ്റ്‌ ആയ ബട്ടര്‍ ചേര്‍ത്തു 4 മിനിറ്റ് നന്നായി ബീറ്റ് ചെയ്യുക
  • ഇതിലേക്ക് പഞ്ചസാര,ഉപ്പ് എന്നിവ ചേര്‍ത്ത് വീണ്ടും 4 മിനിറ്റ് കൂടി ബീറ്റ് ചെയ്യുക
  • മൈദാ രണ്ടു തവണയായി അരിച്ചു ചേര്‍ത്തു നന്നായി യോജിപ്പിക്കുക
  • ഇത് ബട്ടര്‍പേപ്പര്‍ വിരിച്ച ബെകിംഗ് ട്രേയിലേക്ക് ഷേപ്പ് ചെയ്യുക
  • ചൂടാക്കിയിട്ട അവനില്‍ 170 ഡിഗ്രീ സെല്ഷിയസില്‍ 15 - 18 മിനിറ്റ് ബേക്ക് ചെയ്യുക; stove tope ഇല്‍ ചെയ്യാന്‍ ചുവടുകട്ടിയുള്ള പാത്രം15 മിനിറ്റ് നന്നായി ചൂടാക്കിയ ശേഷം 15 മിനുട്ട് ബേക്ക് ചെയ്യുക
  • പുറത്തെടുത്തു തണുത്ത ശേഷം കഴിക്കാം

Wednesday, December 23, 2020

വെജിറ്റബിള്‍ കട്ലറ്റ് എങ്ങനെ ഉണ്ടാക്കാം | Vegetable Cutlet Recipe in Malayalam


വെജിറ്റബിള്‍ കട്ലറ്റ് 

 ചേരുവകള്‍:

  • ഫ്രോസന്‍ ഗ്രീന്‍പീസ്‌ - 1/2 കപ്പ്‌ (50g)
  • ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തത് - 1 1/2 കപ്പ്‌ (160g)
  • ക്യാരറ്റ്ഗ്രേറ്റ് ചെയ്തത്  - 1 കപ്പ്‌ (75g)
  • ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചത് - 3 മീഡിയം (200g)
  • ഇഞ്ചി അരിഞ്ഞത് - 1tsp (7g)
  • പച്ചമുളക് അരിഞ്ഞത് - 5 എണ്ണം
  • നാരങ്ങ നീര് - അര ടേബിള്‍സ്പൂണ്‍
  • ജീരകം പൊടിച്ചത് - അര ടീസ്പൂണ്‍
  • കുരുമുളക്പൊടി - 1 ടീസ്പൂണ്‍
  • ഗരം മസാല - 1 ടീസ്പൂണ്‍
  • പഞ്ചസാര - 1 ടീസ്പൂണ്‍
  • മല്ലിയില - 1 ടേബിള്‍സ്പൂണ്‍
  • മൈദാ - 5 tbs
  • ബ്രെഡ്‌ ക്രമ്പ്സ്- 100g

ഉണ്ടാക്കുന്ന വിധം

  • ഒരുപാനില്‍ 4 സ്പൂണ്‍ എണ്ണ ഒഴിച്ച് ഇഞ്ചി,പച്ചമുളക് എന്നിവ വഴറ്റുക
  • ഇതിലേക്ക് കാരറ്റ്,ബീറ്റ്റൂട്ട്,പീസ് ഇവ ചേര്‍ത്തു ഉപ്പും ചേര്‍ത്ത് ഇളക്കി മൂടി വച്ച് വേവിക്കുക
  • ഇതിലേക്ക് നാരങ്ങനീര്,ജീരകം പൊടിച്ചത്,കുരുമുളക്പൊടി,ഗരംമസാല ഇവ ചേര്‍ക്കുക
  • ഇതിലേക്ക് ഉടച്ച ഉരുളക്കിഴങ്ങ് ചേര്‍ക്കുക
  • നന്നായി യോജിപ്പിച്ച ശേഷം തീ ഓഫ്‌ ചെയ്യുക
  • മല്ലിയില, 2 ടേബിള്‍സ്പൂണ്‍ ബ്രെഡ്‌ ക്രമ്പ്സ് എന്നിവ ചേര്‍ത്തിളക്കി തണുക്കാനായി മാറ്റി വയ്ക്കുക
  • മൈദയിലേക്ക് അല്പം ഉപ്പ്,കുരുമുളകുപൊടി എന്നിവ ചേര്‍ക്കുക;വെള്ളം ചേര്‍ത്തു ദോശമാവിനെക്കാള്‍ കുറച്ചുകൂടി അയഞ്ഞ മാവ് തയ്യാറാക്കുക
  • പച്ചക്കറിക്കൂട്ടു തണുത്തു വന്നാല്‍ കട്ലെറ്റ് രൂപത്തില്‍ ആക്കി ആദ്യം ബാറ്ററില്‍ മുക്കുക,പിന്നീട് ബ്രെഡ്‌ പൊടിയില്‍ മുക്കുക;ഇങ്ങനെ രണ്ടു തവണ ചെയ്യുക 
  • ചൂടായ എണ്ണയില്‍ ബ്രൌണ്‍ നിറം ആകുന്ന വരെ വറുത്തു കോരുക
  • ചെറു ചൂടോടെ വിളമ്പുക
 

Friday, December 11, 2020

ഇനി ബേക്കറിയില്‍ നിന്ന് പ്ലം കേക്ക് വാങ്ങുകയേ വേണ്ട ! ഒന്നാന്തരം പ്ലം കേക്ക് വീട്ടില്‍ ഉണ്ടാക്കാം


പ്ലം കേക്ക്
 ചേരുവകള്‍:
  • ഡ്രൈ ഫ്രൂട്സ്‌ & നട്സ് - 300 G ( ടൂട്ടി ഫ്രൂട്ടി 50G,ചെറി 50G, ഉണക്ക മുന്തിരി 50G,ഈന്തപ്പഴം - 30 G,ഓറഞ്ച് തൊലി വിളയിച്ചത് 20G,അണ്ടിപ്പരിപ്പ് 50 G,ബദാം 50 G)
  • ആട്ട - 150 G
  • ബട്ടര്‍ - 150 G
  • ബ്രൌണ്‍ ഷുഗര്‍ - 100 G
  • മുട്ട - 3
  • ഓറഞ്ച് - 1
  • ബെകിംഗ് പൌഡര്‍ - 1 TSP
  • ഉപ്പ് - 1/4 TSP
  • വാനില എക്സ്ട്രാക്റ്റ് - 1 TSP
  • കാരമേല്‍ ഉണ്ടാക്കാന്‍ പഞ്ചസാര - 100 G
  • ചുക്ക് പൊടി - 1/2 TSP
  • സ്പൈസ് മിക്സ്‌ (4 ഗ്രാമ്പൂ,4 ഏലക്ക,ചെറിയ കഷണം കറുവാപ്പട്ട,ചെറിയ കഷണം ജാതിക്ക എന്നിവ പൊടിച്ചത്)
ഉണ്ടാക്കുന്ന വിധം

        ഫ്രൂട്ട് മിക്സ്‌

  • ഈന്തപ്പഴം,ചെറി എന്നിവ ചെറുതായി അരിഞ്ഞു വക്കുക
  • ചുവടു കട്ടിയുള്ള പാത്രത്തില്‍ 100 G പഞ്ചാര ചേര്‍ത്ത് ബ്രൌണ്‍ നിറമാകുന്ന വരെ ചൂടാക്കുക;പാത്രം ഇടയ്ക്കു ചുറ്റിക്കുക. പതഞ്ഞു തുടങ്ങുമ്പോള്‍ അര കപ്പ്‌ ചൂടുവെള്ളം അല്‍പാല്‍പമായി ചേര്‍ക്കുക;ഇതിലേക്ക് ഡ്രൈ ഫ്രൂട്സ് ചേര്‍ത്തു 4- 5 മിനിറ്റ് തിളപ്പിച്ച ശേഷം തീ ഓഫ് ചെയ്യുക; ഈ കൂട്ട്‌ തണുക്കാനായി വക്കുക.
  • ഒരു ഓറഞ്ച് നന്നായി കഴുകി അതിന്‍റെ പുറം തൊലി ചുരണ്ടി എടുക്കുക;അതിന്‍റെ നീരും എടുക്കുക.
  • തണുത്ത ഫ്രൂട്ട് മിക്സിലേക്ക് അണ്ടിപ്പരിപ്പ്,ഓറഞ്ച് തൊലി, ചുക്കുപൊടി,സ്പൈസ് മിക്സ്,ഒന്നര ടേബിള്‍സ്പൂണ്‍ ആട്ട‌ എന്നിവ ചേര്‍ത്തിളക്കുക.
  • ബദാം പൊടിച്ചു വക്കുക

    ടിന്‍ തയ്യാറാക്കുക

  • 7 ഇഞ്ച്/8 ഇഞ്ച് വലിപ്പം ഉള്ള ടിന്നില്‍ എണ്ണ പുരട്ടി ബട്ടര്‍ പേപ്പര്‍ വശങ്ങളിലും അടിയിലും വക്കുക;അടിയില്‍ രണ്ടു പേപ്പര്‍ വയ്ക്കുന്നതാണ് നല്ലത്.

   ബാറ്റെര്‍ തയ്യാറാക്കാന്‍

  • ആട്ടയിലേക്ക് ബെകിംഗ് പൌഡര്‍, ഉപ്പ് എന്നിവ ചേര്‍ത്ത് ഒരു തവണഅരിച്ചു വക്കുക 
  • ഇതിലേക്ക് പൊടിച്ച ബദാം ചേര്‍ത്തു യോജിപ്പിക്കുക
  • സോഫ്റ്റ്‌ ആയ ബട്ടര്‍ ഒരു ബൌളില്‍ ഇട്ടു പഞ്ചസാരയും ചേര്‍ത്ത് നല്ല മയം ആകുന്ന വരെ ബീറ്റ് ചെയ്യുക
  • ഇതിലേക്ക് മുട്ട ഒന്നൊന്നായി ചേര്‍ത്തു യോജിപ്പിക്കുക
  • വാനില ചേര്‍ക്കുക
  • ഇതിലേക്ക്പൊടിയുടെ കൂട്ട്,ഫ്രൂട്ട് മിക്സ്‌ എന്നിവ മൂന്നു തവണയായി ചേര്‍ത്തു യോജിപ്പിക്കുക. മൂന്നാം തവണ പൊടി ചേര്‍ക്കുന്നതിനു മുമ്പ് 4 ടേബിള്‍സ്പൂണ്‍ ഓറഞ്ചു നീര് ചേര്‍ക്കുക.
  • ഈ ബാറ്റര്‍ തയ്യാറാക്കിയ ടിന്നിലേക്ക് മാറ്റി രണ്ടു മൂന്നു തവണ തട്ടി ബേക്ക് ചെയ്യാനായി വക്കുക

   ബേക്കിംഗ് 

  • ചുവടു കട്ടിയുള്ള പാത്രം മീഡിയം ചൂടില്‍ 15 മിനിറ്റ് ചൂടാക്കുക
  • ഇതിലേക്ക് ടിന്‍ ഇറക്കി വച്ച് , മൂടി വച്ച്കുറഞ്ഞ ചൂടില്‍ കേക്കിന്റെ ഉള്‍ഭാഗം കുക്ക്ആകുന്ന വരെ ബേക്ക് ചെയ്യുക
  • ടിന്നിന്റെ വലിപ്പം അനുസരിച്ച് ബേക്ക് ചെയ്യേണ്ട സമയത്തിനു വ്യത്യാസം വരും; എനിക്ക് രണ്ടര മണിക്കൂര്‍ വേണ്ടി വന്നു.ഞാന്‍ ആറര ഇഞ്ച് വട്ടവും 3 ഇഞ്ച് പൊക്കവും ഉള്ള ടിന്‍ ആണ് ഉപയോഗിച്ചത്; 8 ഇഞ്ച്‌ ടിന്‍ ആണെങ്കില്‍ 1 - 1 1/2 മണിക്കൂര്‍ മതിയാകും.ഫ്രൂട്സ് അളവ് കുറഞ്ഞാലും ബേക്കിംഗ് സമയം കുറവ് മതി.
  • ഓവനില്‍ ചെയ്യാന്‍ ഓവന്‍ 160 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ ചൂടാക്കുക; ഇതേ ചൂടില്‍ രണ്ടു തൊട്ടു രണ്ടര മണിക്കൂര്‍ ബേക്ക് ചെയ്യുക
  • ബേക്ക് ചെയ്തു പുറത്തെടുത്ത കേക്ക് നന്നായി തണുക്കാനായി മാറ്റി വയ്ക്കുക;തണുത്ത ശേഷം പൊതിഞ്ഞ്‌ വായു കടക്കാത്ത പാത്രത്തിലാക്കി വയ്ക്കുക; ഒന്നോ രണ്ടോ ദിവസം കഴിഞ്ഞു മുറിക്കുക.

 

Friday, December 4, 2020

ചിക്കന്‍ 65 വളരെ എളുപ്പത്തില്‍ വീട്ടില്‍ത്തന്നെ ഉണ്ടാക്കാം | Chicken 65 Recipe in Malayalam


ചിക്കന്‍ 65
 ചേരുവകള്‍ :
  പുരട്ടി വയ്ക്കാന്‍
  • ചിക്കന്‍ - 500g
  • തൈര് - 4 tbs
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 tbs
  • കാശ്മീരി മുളക് പൊടി - 1 1/2 tbs
  • കുരുമുളക്പൊടി - അര ടീസ്പൂണ്‍
  • മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
  • ഗരംമസാല - 1 ടീസ്പൂണ്‍
  • കോണ്‍ഫ്ലൌര്‍ - 2 tbs
  • അരിപ്പൊടി - 1 tbs
 tempering
  • പച്ചമുളക് - 5 
  • വെളുത്തുള്ളി അരിഞ്ഞത് - 1 tsp
  • കറിവേപ്പില - 2 തണ്ട്‌
 ഉണ്ടാക്കുന്ന വിധം
  • ചിക്കന്‍ കഴുകി വൃത്തിയാക്കി ,അരിപ്പൊടി,കോണ്ഫ്ലൌര്‍ ഒഴികെയുള്ള ചേരുവകള്‍ ചേര്‍ത്തു പുരട്ടി 2 മണിക്കൂര്‍ വക്കുക
  • 2 മണിക്കൂര്‍ കഴിഞ്ഞ് അതിലേക്കു കോണ്‍ഫ്ലൌര്‍,അരിപ്പൊടി എന്നിവ ചേര്‍ക്കുക
  • ഇത് ചൂടായ എണ്ണയില്‍ വറുത്തു കോരുക
  • ഇനി ഒരു പാനില്‍ 2 വലിയ സ്പൂണ്‍ എണ്ണ ചൂടാക്കി പച്ചമുളക്,വെളുത്തുള്ളി,വേപ്പില എന്നിവ വഴറ്റി,അതിലേക്കു വറുത്തചിക്കന്‍ ചേര്‍ത്തിളക്കുക
  • ചൂടോടെ വിളമ്പുക
 notes
  • ചിക്കന്‍ boneless/with bone ഉപയോഗിക്കാം; 30 ഗ്രാം വീതമുള്ള കഷണങ്ങളായി മുറിക്കണം.

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...