auto ad

Friday, May 22, 2020

ദിവസം മുഴുവന്‍ സോഫ്റ്റായിരിക്കാന്‍ ചപ്പാത്തി ഇങ്ങനെ ഉണ്ടാക്കൂ | Soft Chapati Recipe in Malayalam

 സോഫ്റ്റ്‌ ചപ്പാത്തി
ചപ്പാത്തി നല്ല മയമുള്ളതാവാന്‍ അതിനുള്ള മാവ് കുഴക്കുമ്പോഴും,പരത്തുമ്പോഴും,ചുടുമ്പൊഴുംചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയാകും.
 ചേരുവകള്‍ :
  •  ഗോതമ്പ്പൊടി - രണ്ടു കപ്പ്‌
  • നെയ്യ്/എണ്ണ - രണ്ടു സ്പൂണ്‍
  • ഉപ്പ് ആവശ്യത്തിന്
  • തിളച്ച വെള്ളം - ഒരു കപ്പ്‌
ഉണ്ടാക്കുന്ന വിധം
  • പൊടിയിലേക്കു നെയ്യ്,ഉപ്പ്, വെള്ളം ഇവ ചേര്‍ത്ത് നന്നായി രണ്ടു മൂന്നു മിനിറ്റ് കുഴക്കുക
  • അതു ഒരേ വലിപ്പത്തിലുള്ള ഉരുളകളാക്കി എടുക്കുക[ഏകദേശം 40g വീതം]
  • ഇത് നന്നായി മൂടി വച്ച് 10-15 മിനിറ്റ് റെസ്റ്റ് അനുവദിക്കുക
  • ഇനിഓരോന്നും,ആവശ്യത്തിനു പൊടി വിതറി കനം കുറച്ചു പരത്തുക[18-20 cm വലിപ്പത്തില്‍]
  • ഇത് പാകത്തിന് ചൂടായ പാനില്‍ ചുട്ടെടുക്കുക;പാനിലേക്ക് ചപ്പാത്തി ഇട്ടു കുറച്ചു കഴിയുമ്പോള്‍ അതിന്‍റെ നനവ്‌ മാറി വരും; അപ്പോള്‍ തിരിച്ചു ഇടുക;ഇനി അതിന്‍റെ മുകളില്‍ കുമിളകള്‍ വന്നു തുടങ്ങും,അപ്പോള്‍ വീണ്ടും തിരിച്ചിടുക; ഇനി ചപ്പാത്തി നന്നായി പൊങ്ങി വരും
  • ചുട്ട ചപ്പാത്തി ഡ്രൈ ആകാതെ നന്നായി മൂടി വക്കുക
  • ഇഷ്ടപ്പെട്ട കറി ചേര്‍ത്തു വിളമ്പുക
 



Wednesday, May 13, 2020

ഉഴുന്നുവട ഇനിയും നന്നായില്ലേ ? ഇത് പോലെ ഉണ്ടാക്കി നോക്കൂ. | Uzhunnu Vada Malayalam Recipe



നല്ല മൊരുമൊരാന്നുള്ള ഉഴുന്നുവട എല്ലാര്‍ക്കും ഇഷ്ടമായിരിക്കും അല്ലെ?
കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വളരെ നല്ല ഉഴുന്നുവട നമുക്കും ഉണ്ടാക്കാന്‍ പറ്റും.

 ചേരുവകള്‍ :


  • ഉഴുന്ന് - 250g
  • ഉപ്പു ആവശ്യത്തിന്
  • സവാള - ഒന്നിന്‍റെ പകുതി
  • പച്ചമുളക് - മൂന്ന്
  • കുരുമുളക് - കുറച്ച്
  • കറിവേപ്പില - ഒന്നു രണ്ടു കതിര്‍പ്പ്
  • ഇഞ്ചി - ഒരു ചെറിയ കഷണം
  • കായം - കാല്‍സ്പൂണ്‍
  • ഉലുവാപ്പൊടി - ഒരു നുള്ള്

 ഉണ്ടാക്കുന്ന വിധം



  • ഉഴുന്ന് നന്നായി കഴുകി കുറഞ്ഞത്‌ നാലു മണിക്കൂര്‍ കുതിര്‍ത്ത് എടുക്കുക
  • ഇതിലേക്ക് ആവശ്യത്തിനു ഉപ്പും അല്പം വെള്ളവും ചേര്‍ത്ത് നല്ല വെണ്ണ പോലെ അരച്ചെടുക്കുക
  • ഇതൊരു വിസ്താരമുള്ള പാത്രത്തില്‍ ആക്കി 5-6 മിനിറ്റ് കൈ കൊണ്ട് അടിച്ചു പതപ്പിച്ച് എടുക്കുക
  • ഇനിഇത് മൂടി 3-4 മണിക്കൂര്‍ അനക്കാതെ വയ്ക്കുക
  • അതിനു ശേഷം മാവിലേക്ക്‌ ബാക്കി എല്ലാ ചേരുവകളും ചെറുതായി അരിഞ്ഞു ചേര്‍ക്കുക;അതോടൊപ്പം കായപ്പൊടി,ഉലുവപ്പൊടി എന്നിവയും ചേര്‍ക്കുക
  • സാവധാനം ഇളക്കി യോജിപ്പിക്കുക
  • കൈ വെള്ളത്തില്‍ മുക്കിയ ശേഷം മാവ് കുറേശ്ശെ എടുത്തു വടയുടെ ഷേപ്പില്‍ ആക്കി ചൂടായ എണ്ണയില്‍ വറുത്തു എടുക്കുക
  • ചൂട് കാപ്പി, തേങ്ങച്ചമ്മന്തി/സാമ്പാര്‍ ഇതിനൊപ്പം വിളമ്പുക

 notes



  • നല്ല quality ഉള്ള ഉഴുന്ന് കൊണ്ട് വടയുണ്ടാക്കിയലെ അത് നന്നാവൂ
  • അരക്കുമ്പോള്‍ മാവ് അധികം ചൂടായാല്‍ അതിനു കയ്പ്പുരസം ഉണ്ടാവും
  • മാവ് നന്നായി അരഞ്ഞില്ലെങ്കില്‍ വട hard ആകും
  • മാവില്‍ വെള്ളം കുറഞ്ഞാലും വട hard ആകും
  • മാവ് കൂടുതല്‍ അയഞ്ഞു പോയാല്‍ വട ഷേപ്പ് ചെയ്യാന്‍ ബുദ്ധിമുട്ടാകും;ഫ്രൈ ചെയ്യുമ്പോള്‍ കൂടുതല്‍ എണ്ണ കുടിക്കും
  • മാവ് rest ചെയ്ത ശേഷം ഉണ്ടാകുന്ന വായു അറകള്‍ ആണ് വടയെ കൂടുതല്‍ spongy യും സോഫ്റ്റും ആക്കുന്നത്;

Sunday, May 3, 2020

പാലില്‍ നിന്നും ഫ്രഷ് ക്രീം , ബട്ടർ , നെയ്യ് എന്നിവ വീട്ടില്‍ത്തന്നെ ഉണ്ടാക്കാം



വെള്ളം,കൊഴുപ്പ്,പ്രോട്ടീന്‍,ധാതുക്കള്‍ എന്നിവയുടെ മിശ്രിതമാണ് പാല്..ഈ മിശ്രിതത്തില്‍ നിന്നും കൊഴുപ്പിനെ വേര്‍തിരിച്ചു എടുത്താണ് വെണ്ണ,നെയ്യ് ഇവയൊക്കെ ഉണ്ടാക്കുന്നത്‌.ഫാക്ടറികളില്‍ ഇതിനായി മെഷീന്‍ ഉപയോഗിക്കുന്നു..വീടുകളില്‍ ഇതുണ്ടാക്കാന്‍ പരമ്പരാഗതമായി ചെയ്യാറുള്ളത്
a. പാല്‍ ഉറയൊഴിച്ച് തൈരാക്കി അതില്‍ നിന്നും വെണ്ണ എടുക്കും
b. പാല്‍ തിളപ്പിച്ച്‌ പാട എടുത്തു അതില്‍ നിന്നും വെണ്ണ/നെയ്യ് ഉണ്ടാക്കും
 ഇതില്‍ രണ്ടാമത്തെ രീതിയില്‍ ആണ് ഇവിടെ വിശദീകരിക്കുന്നത്.

  •  ഇതിനായി നല്ല കൊഴുപ്പ് ഉള്ള ഫ്രഷ്‌ പാല്‍ തന്നെ വേണം.pasteurized/uht പാലില്‍ നിന്നും കൊഴുപ്പ് വേര്‍തിരിഞ്ഞു കിട്ടില്ല
  • ആദ്യം തന്നെ പാല്‍ തിളപ്പിക്കുക;ഈ സമയം ഇളക്കരുത്.
  •  തിളപ്പിച്ച പാല്‍ തണുക്കാന്‍ അനുവദിക്കുക; 
  •  തണുത്ത പാലിന് മുകളില്‍ വന്നിരിക്കുന്ന പാട വേര്‍തിരിച്ച്‌ വൃത്തിയുള്ള ഒരു പാത്രത്തിലേക്ക് മാറ്റുക;ഇത് 55% ഫാറ്റ് ഉള്ള ഫ്രെഷ് ക്രീം ആണ്.ഈ ക്രീം desserts/കറികള്‍ ഇതിലേക്ക് ഉപയോഗിക്കാം.
 ഇനി ഈ ക്രീമില്‍ നിന്നും വെണ്ണ/നെയ്യ് ഇവ ഉണ്ടാക്കുന്നത്‌ എങ്ങനെയെന്നു നോക്കാം.
  •  ഇങ്ങനെ ശേഖരിച്ച ക്രീം ഫ്രിഡ്ജില്‍ സൂക്ഷിക്കണം; മൂന്ന് നാല് ദിവസത്തിനുള്ളില്‍ ഉപയോഗിക്കില്ലെങ്കില്‍ ഫ്രീസറില്‍ സൂക്ഷിക്കുക;ആവശ്യത്തിനു ക്രീം കിട്ടിയാല്‍ അതില്‍ നിന്നും വെണ്ണ ഉണ്ടാക്കാം
  • ഫ്രീസറില്‍ നിന്നും പുറത്തെടുത്തു തണുപ്പ് മാറാന്‍ അനുവദിക്കുക;ഇതിപ്പോള്‍ കടഞ്ഞെടുത്താല്‍ വെണ്ണ കിട്ടും;പക്ഷെ ഇതു പുളിപ്പിച്ച് എടുത്താല്‍ ഇതില്‍ നമ്മുടെ ശരീരത്തിന് ആവശ്യമുള്ള നല്ല ബാക്ടീരിയ [പ്രോബയോടിക്സ്]ഉണ്ടാകും;
  •  അതിനായി ഈ ക്രീമില്‍ രണ്ടുസ്പൂണ്‍ തൈര് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക
  • ഇത് എട്ടു തൊട്ടു പത്തു മണിക്കൂര്‍ അനക്കാതെ വക്കുക;ഇപ്പോള്‍ ക്രീം പുളിച്ചു വന്നിട്ടുണ്ടാവും;[ഈ sour cream, ചീസ്കേക്ക് ഉണ്ടാക്കാന്‍ ഉപയോഗിക്കാവുന്നതാണ്]
  • ഇതില്‍ നിന്നും വെണ്ണ എടുക്കാന്‍ ഒന്നുകില്‍ കടകോല്‍/വിസക്ക് എന്നിവ ഉപയോഗിക്കാം;എളുപ്പമാര്‍ഗ്ഗം മിക്സിയുടെ ജാറില്‍ ചെയ്യുന്നതാണ്;
  • പുളിപ്പിച്ച ക്രീം ജാറില്‍ എടുക്കുക;കുറച്ചു ഐസ്ക്യൂബ്സ്,തണുത്ത വെള്ളം എന്നിവ ചേര്‍ത്ത് കുറഞ്ഞ സ്പീഡില്‍ മുപ്പതു സെക്കന്റ്‌ അടിക്കുക;ഇപ്പോള്‍ മുകളില്‍ വെണ്ണ വേര്‍തിരിഞ്ഞു കിട്ടും;ഇത് വൃത്തിയുള്ള ഒരു പാത്രത്തിലേക്ക് മാറ്റാം;

-

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...