ഈസി ഐസ്ക്രീം
ചേരുവകള്‍
- പാല്‍ - 2 കപ്പ് (500 ml )
- custard powder - 2 ടേബിള്‍സ്പൂണ്‍ (20 g )
- പഞ്ചസാര - 5 ടേബിള്‍സ്പൂണ്‍ ( 80 g )
- ഏലക്കാപ്പൊടി - 1 നുള്ള്
- വിപ്പിംഗ് ക്രീം - 1 കപ്പ് ( 250 ml )
- പാല്‍ നന്നായി തിളപ്പിച്ച് കാല്‍ ഭാഗം വറ്റിക്കുക
- ഇതില്‍ നിന്നും കാല്‍കപ്പ് പാല്‍ വേറൊരു പാത്രത്തിലാക്കി അതിലേക്കു custard powder ചേര്‍ത്തു കട്ടയില്ലാതെ യോജിപ്പിക്കുക
- ഇത് ബാക്കിയുള്ള പാലിലേക്കു ചേര്‍ക്കുക
- പഞ്ചസാര, ഏലക്കാപ്പൊടി ഇവ ചേര്‍ക്കുക
- ഇത് തുടര്‍ച്ചയായി ഇളക്കി കുറച്ചു കട്ടിയാകുന്ന വരെ ചെറു തീയില്‍ ചൂടാക്കുക
- കുറുകി വന്നാല്‍ തീ ഓഫ് ചെയ്ത് തണുക്കാനായി വക്കുക
- ഇനി വിപ്പിംഗ് ക്രീം ഒരു പാത്രത്തിലാക്കി സോഫ്റ്റ് പീക്ക് ആകുന്ന വരെ ബീറ്റ് ചെയ്യുക
- ഇതിലേക്ക് തണുത്ത custard മിശ്രിതം ചേര്‍ത്ത് നന്നായി യോജിപ്പിക്കുക
- ഇത് ഫ്രീസറില്‍ വച്ച് 2 മണിക്കൂര്‍ തണുപ്പിക്കുക
- വീണ്ടും ഇത് ബീറ്റ് ചെയ്യുക
- ഇനി 8 മണിക്കൂര്‍ ഫ്രീസറില്‍ വച്ച് തണുപ്പിക്കുക
- രുചികരമായ ഐസ്ക്രീം തയ്യാര്‍