auto ad

Sunday, October 31, 2021

ഈ റൈസ്‌ നിങ്ങളെ കൊതിപ്പിക്കാതിരിക്കില്ല.ബിരിയാണി തോറ്റു പോകും ! Garlic Coconut Rice Recipe in Malayalam


ഗാർലിക് കോക്കനട്ട്  റൈസ് 
 ചേരുവകൾ 
  • ബസ്മതി അരി - 2 കപ്പ് 
  • തേങ്ങാപ്പാൽ മീഡിയം കട്ടിയിൽ - 4 കപ്പ് 
  • വെളുത്തുള്ളി - 20 അല്ലി ചെറുതായി അരിഞ്ഞത് 
  • പച്ചമുളക് - 4 
  • ചുവന്നുള്ളി - 12 എണ്ണം 
  • അണ്ടിപ്പരിപ്പ് - 2 പിടി 
  • നെയ്യ് /വെളിച്ചെണ്ണ - 3 ടേബിൾ സ്പൂൺ 
  • മല്ലിയില - ഒരു പിടി 
  • പെരുംജീരകം - 2 ടീസ്പൂൺ 
  • ഗ്രാമ്പൂ - 4 
  • ഏലക്ക - 4 
 ഉണ്ടാക്കുന്ന വിധം 
  • അരി നന്നായി കഴുകി അര  മണിക്കൂർ കുതിർത്തെടുക്കുക 
  • ഒരു പാനിൽ നെയ്യ് ചൂടാക്കി പെരുംജീരകം ,ഗ്രാമ്പൂ , ഏലക്ക  എന്നിവ മൂപ്പിക്കുക 
  • ചുവന്നുള്ളി ,അണ്ടിപ്പരിപ്പ് എന്നിവ ചേർത്ത് ഗോൾഡൻ നിറമാകുന്നു വര മൂപ്പിക്കുക 
  • ഇനി വെളുത്തുള്ളി ,പച്ചമുളക് എന്നിവ ചേർത്ത് ചെറുതായി വഴറ്റുക 
  • ഇനി  അരി ചേർത്ത് ഒരു മിനിറ്റ് ഇളക്കുക 
  • ഇതിലേക്ക് തേങ്ങാപ്പാൽ ചേർത്ത് തിള വരുന്ന വരെ കൂടിയ ചൂടിലും തിളച്ചു കഴിഞ്ഞാൽ മൂടി വച്ച് ചെറു ചൂടിലും വേവിക്കുക 
  • ചോറ് തേങ്ങാപ്പാൽ വറ്റി പാകത്തിന് വെന്താൽ, തീ ഓഫ് ചെയ്ത്  കുറഞ്ഞത് 20 മിനിറ്റ് റസ്റ്റ് അനുവദിക്കുക 
  • അതിനു ശേഷം വിള മ്പുക 

Saturday, October 23, 2021

വെജിറ്റബിൾ സാൻവിച്ച് വളരെ എളുപ്പത്തിൽ ഉണ്ടാക്കാം | Vegetable Sandwich Recipe in Malayalam


വിജിറ്റബിൾ സാൻവിച്ച്
1 . വെജ് മയോ സാൻവിച്ച്
 ചേരുവകൾ 
  • ബ്രെഡ് 
  • കാരറ്റ്  ഗ്രെയിറ്റ് ചെയ്തത്  - അര കപ്പ് 
  • കാബേജ് അരിഞ്ഞത് - അര കപ്പ് 
  • സവാള അരിഞ്ഞത്  - കാൽ കപ്പ് 
  • കാപ്സികം അരിഞ്ഞത് - കാൽ കപ്പ് 
  • ഉപ്പ് 
  • കുരുമുളക് പൊടി ആവശ്യത്തിന് 
  • ചില്ലി ഫ്ലേക്സ് 
  • മയോനെസ് - ആവശ്യത്തിന് 
ഉണ്ടാക്കുന്ന വിധം 
  • എല്ലാ ചേരുവകളും (ബ്രെഡ് ഒഴികെ ) ഒരുമിച്ചാക്കി ഫില്ലിംഗ് തയ്യാറാക്കുക 
  • ബ്രെഡ് കഷണങ്ങളിൽ ബട്ടർ പുരട്ടി ആവശ്യത്തിന് ഫില്ലിംഗ് വച്ച് മറ്റൊരു ബ്രെഡ് സ്ലൈസ് കൊണ്ട് മൂടുക 
  • ഇഷ്ടമുണ്ടെങ്കിൽ അരികു മുറിച്ചു മാറ്റാം 
  • കോൺ ആകൃതിയിലോ ചതുരാകൃതിയിലോ മുറിച്ച ശേഷം സെർവ് ചെയ്യാം 
note : 
  • പച്ചക്കറികൾ ഇഷ്ടമുള്ളത് ചേർക്കാം 
2 . ക്രീം ചീസ് സാൻവിച്ച്
 ചേരുവകൾ 
  • ബ്രെഡ് 
  • കാരറ്റ്  ഗ്രെയിറ്റ് ചെയ്തത്  - അര കപ്പ് 
  • കാബേജ് അരിഞ്ഞത് - അര കപ്പ് 
  • സവാള അരിഞ്ഞത്  - കാൽ കപ്പ് 
  • കാപ്സികം അരിഞ്ഞത് - കാൽ കപ്പ് 
  • ഉപ്പ് 
  • കുരുമുളക് പൊടി ആവശ്യത്തിന് 
  • ചില്ലി ഫ്ലേക്സ് 
  • പച്ചമുളക് - 2 -3 
  • മല്ലിയില അരിഞ്ഞത് - 1 ടേബിൾ സ്പൂൺ 
  • ഒറിഗാനോ - അര ടീസ്പൂൺ 
  • ഫ്രഷ്ബേസിൽ ലീവ്സ് - ഒരു ടേബിൾസ്പൂൺ 
  • ക്രീം ചീസ്  - ആവശ്യത്തിന് 
തയ്യാറാക്കുന്ന വിധം 
  • ബ്രെഡ് ഒഴികെയുള്ള ചേരുവകൾ ഒരുമിച്ചാക്കി ഫില്ലിംഗ് തയ്യാറാക്കുക 
  • ബ്രെഡ് കഷണങ്ങളിൽ ബട്ടർ പുരട്ടി ആവശ്യത്തിന് ഫില്ലിംഗ് വച്ച് മറ്റൊരു ബ്രെഡ് സ്ലൈസ് കൊണ്ട് മൂടുക 
  • ഇഷ്ടമുണ്ടെങ്കിൽ അരികു മുറിച്ചു മാറ്റാം 
  • കോൺ ആകൃതിയിലോ ചതുരാകൃതിയിലോ മുറിച്ച ശേഷം സെർവ് ചെയ്യാം

Saturday, October 16, 2021

ബ്രെഡും മുട്ടയും കൊണ്ട് എളുപ്പത്തിൽ മൂന്നു തരം സാൻവിച്ച് | Egg Sandwich Recipe in Malayalam



1 . ടൊമാറ്റോ - എഗ്ഗ്  സാൻവിച്ച്
  ചേരുവകൾ 
  • ബ്രെഡ്  - 8 
  • മുട്ട - 2 
  • സവാള - 1 
  • തക്കാളി - 
  • മല്ലിയില - ഒരു ടേബിൾസ്പൂൺ 
  • കുരുമുളകുപൊടി - 1 / 2  ടീസ്പൂൺ 
  • ഗരംമസാല - 1/ 2  ടീസ്പൂൺ 
  • ബട്ടർ  ആവശ്യത്തിന് 
  • ടൊമാറ്റോ സോസ് ആവശ്യത്തിന് 
 ഉണ്ടാക്കുന്ന  വിധം 
  • ഒരു പാനിൽ അല്പം എണ്ണ ഒഴിച്ച് ചൂടാക്കുക 
  • പൊടിയായി അരിഞ്ഞ സവാള ചേർത്ത് നന്നായി വഴറ്റുക 
  • തക്കാളി ചേർത്ത് ഉടഞ്ഞു വരുന്ന വരെ വേവിക്കുക 
  • ഇനി കുരുമുളകുപൊടി ,ഗരംമസാല ,മല്ലിയില ,ആവശ്യത്തിന് ഉപ്പ് എന്നിവ ചേർക്കുക 
  • മുട്ട ചേർത്ത് വെന്തു വരുന്ന വരെ ഇളക്കുക 
  • പാകത്തിനായാൽ പാനിൽ നിന്നും മാറ്റി വക്കുക 
  • ബ്രെഡിൽ ബട്ടർ തേച്ചു രണ്ടു വശങ്ങളും മൊരിയുന്ന വരെ ടോസ്റ്റ് ചെയ്യുക 
  • ബ്രെഡിൽ ടൊമാറ്റോ സോസ് പുരട്ടിയ ശേഷം ഫില്ലിംഗ് വക്കുക 
  • മറ്റൊരു ബ്രെഡ് സ്ലൈസ് കൊണ്ട് മൂടി പതുക്കെ അമർത്തുക 
  • രുചികരമായ ടൊമാറ്റോ - എഗ്ഗ്  സാൻവിച്ച് തയ്യാർ 
2 . ഓംലറ്റ് സാൻവിച്ച്
  ചേരുവകൾ 
  • ബ്രെഡ്  - 4 കഷണം 
  • മുട്ട - 3 
  • ചുവന്നുള്ളി - 5 
  • പച്ചമുളക് - 4 
  • മല്ലിയില 
  • പാൽ - 1 ടേബിൾസ്പൂൺ 
  • ഉപ്പ് 
 ഉണ്ടാക്കുന്ന വിധം 
  • ബ്രെഡിന്റെ നാല് വശവും മുറിച്ചു ഉൾഭാഗം വേർതിരിച്ചു വക്കുക 
  • ബാക്കിയെല്ലാ ചേരുവകളും ഒരുമിച്ചാക്കുക
  • ഒരു പാനിൽ നെയ്യ്/ബട്ടർ ചേർക്കുക 
  • മുറിച്ച ബ്രെഡിന്റെ അരികു പാനിൽ വക്കുക 
  • ഉള്ളിലേക്ക് ഓംലറ്റ് മിക്സ് മുക്കാൽ ഭാഗം ആകുന്ന വരെ ഒഴിക്കുക 
  • മുറിച്ചു വച്ച ഭാഗം മുകളിൽ വക്കുക 
  • മുകളിലായി ബട്ടർ തേക്കുക 
  • അടിഭാഗം ഗോൾഡൻ നിറമായാൽ തിരിച്ചിടുക 
  • ഈ വശവും മൊരിഞ്ഞു ഉൾഭാഗം വെന്താൽ പാനിൽ നിന്നും മാറ്റി ചൂടോടെ കഴിക്കാം 
 ചീസ് ടോസ്റ്റ് സാൻവിച്ച്
 ചേരുവകൾ 
  • ബ്രെഡ് 
  • സവാള -1 
  • കാപ്സികം - ഒന്നിന്റെ പകുതി 
  • മല്ലിയില 
  • പച്ചമുളക് -4 
  • ചില്ലി ഫ്ലേക്സ് 
  • ഒറിഗാനോ 
  • ബട്ടർ  - 1 ടേബിൾസ്പൂൺ 
  • ചീസ്  - അര കപ്പ് 
  • ഉപ്പ് 
  • മയോനെസ്  ആവശ്യത്തിന് 
കസ്റ്റാർഡ് ഉണ്ടാക്കാൻ 
  • മുട്ട - 2 
  • പാൽ - അര കപ്പ് 
  • ഉപ്പ് 
 ഉണ്ടാക്കുന്ന വിധം 
  • പാൽ ,മുട്ട ,  ഉപ്പ് എന്നിവ ഒരുമിച്ചാക്കി യോജിപ്പിക്കുക 
  • ബ്രെഡ് ഒഴികെയുള്ള ചേരുവകൾ എല്ലാം ഒരുമിച്ചാക്കി യോജിപ്പിക്കുക 
  • ബ്രെഡിൽ ഒരു വശത്തു മയോനെസ് തേക്കുക 
  • തയ്യാറാക്കിയ ഫില്ലിങ് വച്ച് മറ്റൊരു സ്ലൈസ് കൊണ്ട് മൂടുക 
  • തയ്യാറാക്കിയ കസ്റ്റാ ഡിൽ മുക്കി എടുക്കുക 
  • പാനിൽ എണ്ണയൊഴിച്ചു ചൂടാക്കി മുക്കിയെടുത്ത ഓരോ സാൻവിച്ചും മിതമായ ചൂടിൽ മൊരിയിച്ചെടുക്കുക 
  • ചെറുചൂടോടെ വിളമ്പുക 

Friday, October 8, 2021

തക്കാളി ചോറ് ഉണ്ടാക്കുന്ന വിധം | Thakkali Choru Recipe | Tomato Rice | Thakkali Sadam Recipe in Malayalam


തക്കാളി ചോറ്  ഉണ്ടാക്കുന്ന വിധം 
 ചേരുവകൾ  :
  • ബസ്മതി അരി  - 2 കപ്പ് 
  • തക്കാളി  - 4 
  • സവാള  - 2 മീഡിയം 
  • വെളുത്തുള്ളി - 10 അല്ലി 
  • ഇഞ്ചി  - അര ഇഞ്ച് പീസ് 
  • പച്ചമുളക്  - 2 
  • ക്യാരറ്റ് - ഒരു ചെറുത് 
  • അണ്ടിപ്പരിപ്പ്  - അര കപ്പ് 
  • മല്ലിയില 
  • പുതിനയില 
  • പഞ്ചസാര -1 ടീസ്പൂൺ 
  • ഉപ്പ് 
  • മുളകുപൊടി ( കാശ്മീരി ) - 1 ടീസ്പൂൺ 
  • മല്ലിപ്പൊടി - 1 ടീസ്പൂൺ 
  • മഞ്ഞൾപ്പൊടി - 1 / 4 ടീസ്പൂൺ 
  • സ്‌പൈസസ് - ഏലക്ക 3 ,കറുവപ്പട്ട 1 ചെറിയ കഷ്ണം ,പെരുംജീരകം 1 ടീസ്പൂൺ ,ഗ്രാമ്പൂ 3 
 ഉണ്ടാക്കുന്ന വിധം 
  • അരി നന്നായി കഴുകി അര  മണിക്കൂർ വെള്ളത്തിൽ കുതിർത്തെടുക്കുക 
  • തക്കാളി അരച്ചു വക്കുക 
  • ഒരു കുക്കറിൽ 3 ടേബിൾസ്പൂൺ വെളിച്ചെണ്ണ ,ഒരു ടേബിൾസ്പൂൺ നെയ്യ് എന്നിവ ചേർത്ത് ചൂടാക്കുക 
  • ഇതിലേക്ക് സ്‌പൈസസ് ചേർത്ത് പൊട്ടിക്കുക 
  • ഇനി വെളുത്തുള്ളി,ഇഞ്ചി എന്നിവ പൊടിയായി അരിഞ്ഞതു ചേർത്ത് ചെറുതായി വഴറ്റുക 
  • ഇനി സവാള ചേർത്ത് നന്നായി വാടി വരുന്ന വരെ വഴറ്റുക 
  • ഇനി അണ്ടിപ്പരിപ്പ് ,പുതിനയില ,മുളകുപൊടി ,മല്ലിപ്പൊടി  ,മഞ്ഞൾപ്പൊടി എന്നിവ യഥാക്രമം ചേർത്തുപൊടികൾ മൂപ്പിക്കുക 
  • ഇനി അരച്ച തക്കാളി ചേർത്ത് എണ്ണ തെളിയുന്ന വരെ ഇളക്കി വേവിക്കുക 
  • ഇനി ഉപ്പ് ,പഞ്ചസാര എന്നിവ ചേർക്കുക 
  • തിളച്ചു കൊണ്ടിരിക്കുന്ന 4  കപ്പ് വെള്ളം ചേർക്കുക (ഒരു കപ്പ് അരിക്ക് 2 കപ്പ് വെള്ളം;ചോറ് കൂടുതലായി സോഫ്റ്റ് ആക്കണ്ടെങ്കിൽ ഒരു കപ്പ് അരിക്ക് ഒന്നര കപ്പ് വെള്ളം ചേർക്കുക )
  • മല്ലിയില ചേർക്കുക 
  • ഇനി കുക്കർ അടച്ചു മീഡിയം ചൂടിൽ ഒരു വിസിൽ വരുന്ന വരെ വേവിക്കുക 
  • തീ ഓഫ് ചെയ്തു പ്രെഷർ തനിയെ പോകുന്ന വരെ വെയിറ്റ് ചെയ്യുക 
  • കുക്കർ തുറന്നു അല്പം ചൂടറിയാൽ ഫോർ ക്ക് കൊണ്ട് റൈസ് ചെറുതായി ഇളക്കുക 
  • തക്കാളി ചോറ് തൈര് ,പപ്പടം എന്നിവയുടെ കൂടെ വിളമ്പുക 

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...