auto ad

Friday, January 31, 2020

കടലക്കറി ഏറ്റവും നന്നായി എങ്ങനെ ഉണ്ടാക്കാം | Kadala Curry Kerala Style



ഈസി കടല കറി

 തേങ്ങ ചേര്‍ക്കാതെ നല്ല കൊഴുപ്പുള്ള കടല കറി ഉണ്ടാക്കാം.പുട്ടിനും ഇടിയപ്പത്തിനും അപ്പത്തിനും ഒപ്പം വിളമ്പാന്‍ പറ്റിയ നല്ലൊരു കറി ആണ് ഇത്.

 ചേരുവകള്‍ :


  • കടല - 1കപ്പ്‌
  • സവാള - 1 medium [70g]
  • ഇഞ്ചി -1 ചെറുത് [4g]
  • വെളുത്തുള്ളി - 5-6 അല്ലി [5g]
  • പച്ചമുളക് - 1
  • കറിവേപ്പില - 2 കതിര്‍
  • മുളകുപൊടി - 3/4 tbs
  • മല്ലിപ്പൊടി - 1 tbs
  • മഞ്ഞള്‍പ്പൊടി - 1/4 tsp
  • പെരുംജീരകം പൊടിച്ചത് - 3/4 tbs

 ഉണ്ടാക്കുന്ന വിധം :



  • കടല 8 മണിക്കൂര്‍ കുതിര്‍ത്ത്‌ എടുക്കുക
  • നന്നായി കഴുകിയ ശേഷം കുക്കറിലേക്ക്‌ ഇടുക
  • ആവശ്യത്തിന് ഉപ്പു ചേര്‍ക്കുക
  • പാകത്തിന് വെള്ളം ചേര്‍ത്ത് നന്നായി വേവിച്ചെടുക്കുക
  • ആദ്യത്തെ വിസില്‍ വന്ന ശേഷം തീ കുറച്ചുവച്ച് 25 മിനിട്ട് വേവിക്കുക.കടലനന്നായി വെന്തലാണ് രുചി ഉണ്ടാവൂ
  • വെന്ത കടലയില്‍ നിന്നും ഒരു സ്പൂണ്‍ എടുത്തു ഒന്ന് ഉടച്ച് എടുക്കാം.ഇത് ഗ്രേവിയില്‍ ചേര്‍ക്കുമ്പോള്‍ കറിക്ക് കൂടുതല്‍ കൊഴുപ്പ് കിട്ടും.
  • മസാല തയ്യാറാക്കാന്‍ ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കുക.വെളിച്ചെണ്ണ ചേര്‍ത്താല്‍ കൂടുതല്‍ നല്ലത്
  • അരിഞ്ഞെടുത്ത സവാള ചേര്‍ത്ത് വഴറ്റുക
  • ഇതിലേക്ക് ചതച്ചെടുത്ത ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് വഴറ്റുക
  • പച്ചമുളകും വേപ്പിലയും ചേര്‍ക്കുക
  • ഇത് പൊന്‍നിറമായി തുടങ്ങിയാല്‍ തീ കുറയ്ക്കാം..
  • ഇനി പൊടികള്‍ എല്ലാം ചേര്‍ത്ത് കുറച്ചു നേരം കൂടി ഇളക്കുക
  • ഇതിലേക്ക് വേവിച്ച കടലയും അത് വെന്ത വെള്ളവും കൂടി ചേര്‍ക്കുക..ആവശ്യമെങ്കില്‍ കുറച്ചു ചൂടുവെള്ളം കൂടി ചേര്‍ക്കാം
  • ഇനി മൂടി വച്ച് 3-4 മിനിട്ട് ചെറിയ തീയില്‍ തിളപ്പിക്കുക.
  • ഇതിലേക്ക് ഉടച്ച കടല ചേര്‍ത്ത് ഒന്നുകൂടി ചൂടാക്കിയ ശേഷം തീ ഓഫ് ചെയ്യുക.
  • മുകളിലേക്ക് അല്പം പെരുംജീരകംപൊടിയും വേപ്പിലയും തൂകാം.
  • ചൂടോടെ വിളമ്പാം.
Note :

  • തേങ്ങകൊത്തു വറത്തു ചേര്‍ത്താല്‍ കറി കൂടുതല്‍ നന്നാവും.

Sunday, January 26, 2020

പഴം കൊണ്ട് വളരെ എളുപ്പത്തില്‍ സോഫ്റ്റ്‌ കപ്പ്‌ കേക്ക് | Banana Cupcake | Muffins Recipe



ഈസി കപ്പ്‌ കേക്ക്
 ചേരുവകള്‍:

  • നന്നായി പഴുത്ത പഴം 3 എണ്ണം[ 300g]
  • മൈദാ - 1 1/2 കപ്പ്‌[180g]
  • പഞ്ചസാര - 1/3 കപ്പ്‌[70g]
  • ഉരുക്കിയ വെണ്ണ/എണ്ണ -   1/3 കപ്പ്‌[80ml]
  • മുട്ട - 2
  • വാനില എസ്സന്‍സ് -1/2 tsp
  • ബേക്കിംഗ് പൌഡര്‍ -1tsp
  • ഉപ്പ് - 1/2tsp
 ഉണ്ടാക്കുന്ന വിധം
  • മൈദാ, ബേക്കിംഗ് പൌഡര്‍ ,ഉപ്പ് എന്നിവ നന്നായി ഇടഞ്ഞെടുത്തു മാറ്റി വക്കുക
  • ഒരു പാത്രത്തില്‍ പഴം ഇട്ടു നന്നായി ഉടച്ചെടുക്കുക
  • ഇതിലേക്ക് പഞ്ചസാര, വാനില, മുട്ട, വെണ്ണ എന്നിവ ചേര്‍ത്ത്നന്നായി മിക്സ്‌ ചെയ്യുക
  • ഇതിലേക്ക് മൈദയുടെ കൂട്ട് ചേര്‍ത്ത് സാവധാനം ഫോള്‍ഡ്‌ ചെയ്യുക
  • ഈ ബാറ്റെര്‍ മയം പുരട്ടിയ കപ്പ്‌ കേക്ക് ടിന്നില്‍ , ഓരോ കുഴിയിലും മുക്കാല്‍ ഭാഗം നിറക്കുക
  • ചൂടക്കിയിട്ട ഓവനില്‍ വച്ച്180 ഡിഗ്രിയില്‍25-30 മിനിട്ട് ബേക്ക് ചെയ്തെടുക്കുക

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...