auto ad

Friday, July 3, 2020

ഇനി ബ്രഡ് കടയില്‍ നിന്നു വാങ്ങുകയേ വേണ്ട. അതിലും നല്ല ബ്രെഡ്‌ വീട്ടില്‍ത്തന്നെ ഉണ്ടാക്കാം



കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നല്ല പഞ്ഞി പോലുള്ള ബ്രെഡ്‌ ഉണ്ടാക്കാന്‍ എത്ര എളുപ്പമാണ് എന്നോ?

 ചേരുവകള്‍


  • മൈദാ 300g[2 cup +2 tbs]
  • യീസ്റ്റ് 1tsp
  • പഞ്ചസാര 1tbs
  • ഉപ്പ് 3/4tsp
  • ഇളം ചൂടുവെള്ളം 180g[3/4cup]
  • ബട്ടര്‍/നെയ്യ്2tbs [30g]

 ഉണ്ടാക്കുന്ന വിധം



  • ഒരു പാത്രത്തിലേക്ക് മൈദാ ഒഴികെയുള്ള എല്ലാ ചേരുവകളും ചേര്‍ത്ത് ഇളക്കുക;ബട്ടര്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ സോഫ്റ്റ്‌ ആയിട്ടുള്ളത് ഉപയോഗിക്കുക.
  • ഇതിലേക്ക് മൈദാ കുറേശ്ശെ ചേര്‍ത്ത് ഇളക്കുക
  • ഇനി ഇത് നന്നായി കുഴച്ച് എടുക്കണം,
  • തുടര്‍ച്ചയായി 10 മിനിറ്റ് കുഴച്ച ശേഷം മാവ് 10 മിനിറ്റ് റെസ്റ്റ് ചെയ്യാനായി വയ്ക്കുക
  • വീണ്ടും 5-6 മിനിറ്റ് കുഴച്ചിട്ട്‌ 10 മിനിറ്റ് റെസ്റ്റ് അനുവദിക്കുക
  • ഇത് എണ്ണ തടവിയ ഒരു ബൌളിലേക്ക് മാറ്റി ഒന്നര മുതല്‍ രണ്ടു മണിക്കൂര്‍ ഇരട്ടിയായി വലിപ്പം ആകുന്ന വരെ വയ്ക്കുക
  • ഇനി ഇത് പൊടി വിതറിയ ഒരു പ്രതലത്തിലേക്ക് മാറ്റി നന്നായി അമര്‍ത്തി ഗ്യാസ് പുറത്തു കളയുക
  • ദീര്‍ഘചതുരാകൃതിയില്‍ പരത്തി,വീണ്ടും ലെറ്റര്‍ മടക്കുന്ന പോലെ മടക്കുക;ഇനി ഇത്  വീണ്ടും പരത്തുക;എന്നിട്ട് ചുരുട്ടി മയം പുരട്ടിയ ടിന്നിലേക്ക് വയ്ക്കുക
  • ഇനി ഇത് വീണ്ടും പൊങ്ങി വരാനായി 45-60 minute വയ്ക്കുക;പാത്രത്തിന്‍റെ 90 % നിറഞ്ഞാല്‍ bake ചെയ്യാനായി ചൂടാക്കിയിട്ട ഓവനില്‍ വയ്ക്കുക;190 ഡിഗ്രി  സെല്‍ഷ്യസ് ചൂടില്‍ 32-35 മിനിറ്റ് bake ചെയ്യുക
  •  25 മിനിറ്റ് കഴിയുമ്പോള്‍ കൂടുതല്‍ ബ്രൌണ്‍ കളര്‍ ആയാല്‍ ഒരു അലുമിനിയം ഫോയില്‍ കൊണ്ട് മുകള്‍ഭാഗം മൂടി ബാക്കിയുള്ള സമയം bake ചെയ്യുക
  • അടുപ്പില്‍ bake ചെയ്യാന്‍, നല്ല ചുവടുകട്ടിയുള്ള പാത്രം 10 മിനിറ്റ് കൂടിയ ചൂടില്‍ preheat ചെയ്യുക;എന്നിട്ട് മാവ് നിറച്ച ടിന്‍ ഉള്ളില്‍ വച്ചിട്ട് ആദ്യത്തെ 5 മിനിറ്റ് കൂടിയ ചൂടിലും പിന്നെയുള്ള 30 മിനിറ്റ് മീഡിയം ചൂടിലും bake ചെയ്യുക
  • പുറത്ത് എടുത്ത ബ്രെഡ്‌ ടിന്നില്‍ നിന്നും മാറ്റി തണുക്കാനായി വയ്ക്കുക
  • തണുത്ത ശേഷംമുറിക്കാം

1 comment:

  1. Pl share the recipe in English or Hindi, so people from north India can appreciate your recioes

    ReplyDelete

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...