auto ad

Tuesday, March 30, 2021

ഈ ഒരു കറി മതി വയറു നിറയെ ചോറുണ്ണാന്‍ Pacha Manga Curry Recipe


മാങ്ങാകറി
 ചേരുവകള്‍ :
  • പുളി കുറവുള്ള മാങ്ങ - 1 (കുരു കളഞ്ഞിട്ട് 100 g)
  • ഇഞ്ചി - ചെറിയ കഷണം ( 8g )
  • പച്ചമുളക് - 5
  • സവാള - 1 (100 g)
  • മുളകുപൊടി - 2 tsp
  • മല്ലിപ്പൊടി - 1 1/2 tsp
  • മഞ്ഞള്‍പ്പൊടി - 1/2 tsp
  • കട്ടിയുള്ള തേങ്ങാപ്പാല്‍ - 1 കപ്പ്‌
  • രണ്ടാംപാല്‍ - 2 കപ്പ്‌
  • കറിവേപ്പില 
 ഉണ്ടാക്കുന്ന വിധം
  • മാങ്ങ തൊലി കളഞ്ഞു ചെറിയ കഷണങ്ങളാക്കി അരിഞ്ഞെടുക്കുക
  • ഇതിലേക്ക് ഇഞ്ചി,പച്ചമുളക്,സവാള,മുളകുപൊടി,മഞ്ഞള്‍പ്പൊടി,ഉപ്പ്,കുറച്ചു കറിവേപ്പില, ഒരു സ്പൂണ്‍ വെളിച്ചെണ്ണ എന്നിവ ചേര്‍ത്തുനന്നായി തിരുമ്മി യോജിപ്പിക്കുക
  • രണ്ടാംപാല്‍ ചേര്‍ത്ത് വേവിക്കുക
  • ഒന്നാംപാല്‍ ചേര്‍ത്ത് ചെറിയ തിള വരുമ്പോള്‍ അടുപ്പില്‍ നിന്നും ഇറക്കി വക്കുക
  • ഒരു പാനില്‍ കുറച്ചു വെളിച്ചെണ്ണ ചൂടാക്കി കടുക്,ഉലുവ,ഉണക്കമുളക്,വേപ്പില എന്നിവ ചേര്‍ത്ത് മൂപ്പിച്ചു കറിയില്‍ ചേര്‍ക്കുക.
  • ചോറിനൊപ്പം വിളമ്പുക.

Monday, March 15, 2021

സോഫ്റ്റ്‌ റാഗി അപ്പം | Ragi Appam


സോഫ്റ്റ്‌ റാഗി അപ്പം
 ചേരുവകള്‍
  • റാഗിപ്പൊടി - 1 കപ്പ്‌ (150 g)
  • അരിപ്പൊടി - 1 കപ്പ്‌ (150 g)
  • അവല്‍ - 1 കപ്പ്‌ (40 g)
  • തേങ്ങ - 1 കപ്പ്‌ ( 150 g )
  • യീസ്റ്റ് - 1/2 tsp
  • പഞ്ചസാര - 3 tbs (45 g )
  • ഉപ്പ്- 3/4 tsp
  • ചുവന്നുള്ളി - 2 അല്ലി
  • ചെറിയ ജീരകം - 1/2 tsp
 ഉണ്ടാക്കുന്ന വിധം
  • അവല്‍ മുക്കാല്‍ കപ്പ്‌ വെള്ളം ചേര്‍ത്ത് കുതിര്‍ക്കുക
  • ഇതും തേങ്ങ,ജീരകം,ഉള്ളി ,പഞ്ചസാര എന്നിവയും അര കപ്പ്‌ വെള്ളവും ചേര്‍ത്തു നന്നായി അരക്കുക
  • ഒരു വലിയ പാത്രത്തില്‍ എല്ലാ പൊടികളും ഈ അരച്ച കൂട്ടും ചേര്‍ത്ത് യോജിപ്പിക്കുക
  • ആവശ്യത്തിനു വെള്ളം ചേര്‍ത്ത് മാവാക്കുക
  • മൂടി വച്ച് പൊങ്ങി വരാനായി വക്കുക (2 മണിക്കൂര്‍ )
  • മാവ് നന്നായി പൊങ്ങി വന്നാല്‍ ചൂടായ തവയിലേക്ക് ഓരോ തവി മാവ് വീതം കോരിയൊഴിച്ച് ചുട്ടെടുക്കുക
  • ഇഷ്ടമുള്ള കറി ചേര്‍ത്ത് വിളമ്പുക

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...