auto ad

Saturday, July 31, 2021

സൂപ്പര്‍ ടേസ്റ്റില്‍ ഒരു ചായ കടി | Condensed Milk Bread Recipe


ചേരുവകള്‍
  • മൈദാ - 2 കപ്പ്‌ (280 g )
  • മുട്ട - 1
  • പഞ്ചസാര - 2 tbs (30 g )
  • കണ്ടെന്‍സ്ട് മില്‍ക്ക് - 2 tbs ( 30 ml )
  • ഉപ്പ് - 1/2 tsp
  • പാല്‍പ്പൊടി - 2 tbs ( 20 g )
  • ബട്ടര്‍ - 2 tbs ( 30 g )
ഉണ്ടാക്കുന്ന വിധം
  • എല്ലാ ചേരുവകളും ചേര്‍ത്ത് യോജിപ്പിക്കുക
  • 15 മിനിറ്റ് കുഴക്കുക
  • മൂടി വച്ച് ഇരട്ടി സൈസ് ആകുന്ന വരെ മാറ്റി വയ്ക്കുക
  • ബേക്ക് ചെയ്യാന്‍
  1. മാവ് 12 കഷണങ്ങളായി മുറിക്കുക
  2. ബോള്‍ ഷേപ്പ് ആക്കുക
  3. കുറച്ചു സമയം റസ്റ്റ്‌ അനുവദിക്കുക
  4. ഇനിഓരോബോളും 3 കഷണങ്ങള്‍ ആക്കി ഉരുട്ടിയെടുക്കുക
  5. മൂന്നെണ്ണം വീതം കപ്പ്‌കേക്ക് ട്രേയുടെ കുഴിയില്‍ വയ്ക്കുക
  6. ഇത് മൂടി വച്ച് 45 മിനിറ്റ് മാറ്റി വയ്ക്കുക
  7. ഇനി മുകളില്‍ അല്പം പാല്‍ ബ്രഷ് ചെയ്യുക
  8. ചൂടാക്കിയിട്ട അവനില്‍ 190 ഡിഗ്രി ചൂടില്‍15 - 20 മിനുട്ട് ബേക്ക്‌ ചെയ്യുക
  9. പുറത്തെടുത്തു തണുക്കുമ്പോള്‍ സെര്‍വ് ചെയ്യാം
  10. മുകളില്‍ അല്പം കണ്ടെന്‍സ്ട് മില്‍ക്ക് ബ്രഷ് ചെയ്യുന്നത് നല്ലതാണ്
  • ഫ്രൈ ചെയ്യാന്‍
  1.  ഫെര്‍മെന്റ് ചെയ്ത മാവ് ചെറിയ കഷണങ്ങളായി മുറിച്ചു ഉരുട്ടിയെടുക്കുക
  2. 20 മിനിറ്റ് റെസ്റ്റ് അനുവദിക്കുക
  3. മിതമായ ചൂടുള്ള എണ്ണയില്‍ ഇളം ബ്രൌണ്‍ നിറമാകുന്ന വരെ വറുത്തു കോരുക
  4. ചെറുചൂടോടെ വിളമ്പുക  

Friday, July 23, 2021

മില്‍ക്കി ബാര്‍ മൂന്നു മിനിറ്റില്‍ മൂന്ന് ചേരുവകള്‍ കൊണ്ട് ഫ്രിഡ്ജില്‍ വെക്കാതെ ഉണ്ടാക്കാം


മില്‍ക്കിബാര്‍
ചേരുവകള്‍ :
  • പഞ്ചസാര - 50 g (2 tbs + 1 tsp )
  • പാല്‍പ്പൊടി - 50 g ( 5 tbs )
  • ബട്ടര്‍ - 30g ( 2 tbs )
തയ്യാറാക്കുന്ന വിധം
  • പഞ്ചസാര ഒരുസോസ്പാനിലേക്ക് എടുക്കുക
  • 2 ടേബിള്‍സ്പൂണ്‍ വെള്ളം ചേര്‍ക്കുക
  • അലിഞ്ഞു വരുന്ന വരെ ചൂടാക്കുക
  • ഈ സമയം അല്പം വാനില എസ്സെന്‍സ്‌ ചേര്‍ക്കുന്നത് നല്ലതാണ്
  • ചെറിയ ചൂടില്‍ തിളപ്പിക്കുക
  • ഇതില്‍ നിന്നും അല്പം കുറച്ചു വെള്ളത്തില്‍ ഒഴിച്ച് പാകം മനസ്സിലാക്കാം;വെള്ളത്തില്‍ ഒഴിക്കുമ്പോള്‍ വിരല്‍ കൊണ്ട് കൂട്ടി വക്കാന്‍ പറ്റുന്ന പാകമായാല്‍ ബട്ടര്‍ ചേര്‍ക്കാം
  • ബട്ടര്‍ യോജിച്ചു പതഞ്ഞാല്‍ പാല്‍പ്പൊടി 2 തവണയായി ചേര്‍ത്ത് കട്ടയില്ലാതെ യോജിപ്പിച്ച് വേഗം തന്നെ മോള്‍ഡിലേക്ക് മാറ്റി ചൂടാറാന്‍ വക്കുക
  • തണുത്താല്‍ രുചികരമായ "homemade milkibar" തയ്യാര്‍
ശ്രദ്ധിക്കാന്‍
  • പഞ്ചസാരപ്പാനിയുടെ പാകം കൃത്യമായില്ലെങ്കില്‍ ഇത് നന്നായി കട്ടയാകില്ല
  • ഇളക്കാന്‍ സിലിക്കോണ്‍ സ്പൂണ്‍ ഉപയോക്കുന്നതാണ് നല്ലത്
 

Friday, July 9, 2021

ഫ്രൈഡ് റൈസ് പെര്‍ഫെക്റ്റായി എങ്ങനെ വീട്ടില്‍ ഉണ്ടാക്കാം | Fried Rice Recipe in Malayalam


ഫ്രൈഡ് റൈസ്
 ചേരുവകള്‍
  • ബസ്മതി - 1 കപ്പ്‌
  • ക്യാരറ്റ് - 1 ചെറുത്‌ ( അരിഞ്ഞത്‌)
  • ബീന്‍സ്‌ - 4
  • കാബേജ് - 1 ചെറിയ കഷണം
  • സവാള - 1 ചെറുത്‌
  • സ്പ്രിംഗ് ഒനിയന്‍ 
  • കാപ്സികം - 1 ചെറുത്
  • വെളുത്തുള്ളി - 1 ടേബിള്‍സ്പൂണ്‍
  • പച്ചമുളക് - 3
  • കുരുമുളകുപൊടി - 1/2 ടീസ്പൂണ്‍
  • സോയസോസ് - 1 ടേബിള്‍സ്പൂണ്‍
  • വിനാഗിരി - 1 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
  • അരി നന്നായി കഴുകി അര മണിക്കൂര്‍ കുതിര്‍ത്ത് എടുക്കുക
  • ഏകദേശം രണ്ടര ലിറ്റര്‍ വെള്ളം തിളപ്പിച്ച് 1 ടീസ്പൂണ്‍ ഉപ്പ് ചേര്‍ക്കുക
  • ഇതിലേക്ക് അരി ചേര്‍ത്ത് വെന്തു കുഴഞ്ഞു പോകാതെ വേവിച്ച്ടുക്കുക
  • പാകത്തിന് വെന്ത ചോറ് ഊറ്റി തണുപ്പിച്ച് എടുക്കുക
  • ഒരു വലിയ പാനില്‍ 2 ടേബിള്‍സ്പൂണ്‍ എണ്ണ ഒഴിച്ച് നന്നായി ചൂടാക്കുക
  • ഇതിലേക്ക് വെളുത്തുള്ളി,സവാള,സ്പ്രിംഗ് ഒനിയന്‍ എന്നിവ ചേര്‍ത്ത്‌ 2 മിനിറ്റ് കൂടിയ ചൂടില്‍ വഴറ്റുക
  • ഇനി ചെറുതായി അരിഞ്ഞ പച്ചക്കറികള്‍ ചേര്‍ത്ത് 3 -4 മിനിറ്റ് വഴറ്റുക
  • ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക
  • തണുപ്പിച്ച റൈസ്,സോയസോസ്,വിനാഗിരി,കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് 2 മിനിറ്റ് ഇളക്കുക
  • രുചിക്കനുസരിച്ച് ഉപ്പ്,കുരുമുളകുപൊടി,വിനാഗിരി, സോസ് എന്നിവ ചേര്‍ക്കണം
  • രുചികരമായ ഫ്രൈഡ് റൈസ് തയ്യാര്‍
ശ്രദ്ധിക്കാന്‍
  • നീളമുള്ള അരിയാണ് ഫ്രൈഡ്റൈസ് ഉണ്ടാക്കാന്‍ കൂടുതല്‍ ഉചിതം
  • അരി കൂടുതല്‍ വെന്തു പോകരുത്;എന്നാല്‍ പാകത്തിന് വേവുകയും വേണം
  • കൂടിയ ചൂടില്‍ പച്ചക്കറികള്‍ വഴറ്റിയെടുക്കണം

Friday, July 2, 2021

ഉള്ളിവട ഇങ്ങനെ ഉണ്ടാക്കി നോക്കൂ | Ullivada Recipe in Malayalam


ഉള്ളിവട
 ചേരുവകള്‍
  • സവാള - 2 ( 250 g )
  • ഇഞ്ചി - 1 ചെറുത് (1g )
  • കറിവേപ്പില 
  • ഉപ്പ് - 1ടീസ്പൂണ്‍
  • പെരുംജീരകം - 1 ടീസ്പൂണ്‍
  • പച്ചമുളക് - 2
  • മുളകുപൊടി - 1 ടീസ്പൂണ്‍
  • മൈദാ - കാല്‍ കപ്പ്‌
  • കടലമാവ് - കാല്‍ കപ്പ്‌
ചെയ്യുന്ന വിധം
  • സവാള നീളത്തില്‍ കനം കുറച്ച് അരിഞ്ഞെടുക്കുക
  • ഇതിലേക്ക് വട്ടത്തില്‍ അരിഞ്ഞ പച്ചമുളക്,ഇഞ്ചി,വേപ്പില,പെരുംജീരകം,മുളകുപൊടി,ഉപ്പ് എന്നിവയെല്ലാം ചേര്‍ത്ത് നന്നായി തിരുമ്മി യോജിപ്പിക്കുക
  • ഇത് 15 മിനിറ്റ് മൂടി വക്കുക
  • ഇതിലേക്ക് മൈദാ,കടലമാവ് എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക
  • മാവില്‍ നിന്നും കുറേശ്ശെ എടുത്തു ഷേപ്പ് ചെയ്തു ചൂടായ എണ്ണയില്‍ വറുത്തു കോരുക

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...