auto ad

Tuesday, November 30, 2021

എന്താ രുചി ! ബീഫിന് ഇതിലും നല്ല കോമ്പിനേഷൻ വേറെ ഇല്ല


ബീഫും കായും 
 ചേരുവകൾ 
  • ബീഫ് * - 1 കിലോ 
  • നേന്ത്രക്കായ - 1 കിലോ 
  • മുളകുപൊടി - 3 ടേബിൾസ്പൂൺ 
  • മല്ലിപ്പൊടി - 4 ടേബിൾസ്പൂൺ 
  • മഞ്ഞൾപ്പൊടി 
  • കുരുമുളകുപൊടി - 1 / 2 ടീസ്പൂൺ 
  • ഗരം മസാല - 4 ടീസ്പൂൺ 
  • ഇഞ്ചി -3 വലിയ കഷ്ണം ( 50  g )
  • വെളുത്തുള്ളി - 3 കുടം ( 70  g )
  • വേപ്പില 
  • ചുവന്നുള്ളി - 50 എണ്ണം 
  • പച്ചമുളക് 
 ഉണ്ടാക്കുന്ന വിധം 
  • ബീഫ് 1 ടേബിൾസ്പൂൺ ,മഞ്ഞൾപ്പൊടി ,ഇഞ്ചി വെളുത്തുള്ളി ചതച്ചത്  പകുതി ഭാഗം,വേപ്പില ,3 -4 പച്ചമുളക് ,ഉപ്പ് എന്നിവ കൂട്ടി തിരുമ്മി വേവിക്കുക 
  • മുക്കാൽ വേവ് ആകുമ്പോൾ കുറച്ചു കട്ടിയിൽ അരിഞ്ഞെടുത്ത നേന്ത്രക്കായ ചേർത്ത് ,കുറച്ചു മഞ്ഞൾപ്പൊടിയും ഉപ്പും ചെത്ത് പാകത്തിന് വെന്തു വരുന്ന വരെ വേവിക്കുക 
  • ചീനച്ചട്ടിയിൽ 4 ടേബിൾസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി ,അരിഞ്ഞ ചുവന്നുള്ളി ചേർത്ത് വഴറ്റുക 
  • നന്നായി വഴന്നു വന്നാൽ ചതച്ച ഇഞ്ചി - വെളുത്തുള്ളി ,പച്ചമുളക് ,വേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക 
  • ഇനി മല്ലിപ്പൊടി ,2 ടേബിൾസ്പൂൺ മുളകുപൊടി ,മഞ്ഞൾപ്പൊടി ,കുരുമുളക് പൊടി എന്നിവ ചേർത്ത് മൂപ്പിക്കുക 
  • വേവിച്ച ബീഫും കായും ചേർക്കുക 
  • ആവശ്യമെങ്കിൽ അല്പം വെള്ളം ചേർത്ത് ഗ്രേവി പാകമാക്കുക 
  • ഗരം മസാലയും ചേർത്തിളക്കി വാങ്ങുക 
  • ചൂടോടെ വിളമ്പുക 
 * നല്ല നെയ്യുള്ള പോത്തിറച്ചിയാണ് ഇതുണ്ടാക്കാൻ നല്ലത് .

Thursday, November 25, 2021

ഉപ്പുമാവ് ഇത്ര രുചിയോടെ ഉണ്ടാക്കിയിട്ടുണ്ടോ! Uppumavu Recipe in Malayalam


ഉപ്പുമാവ് 
 ചേരുവകൾ 
  • റവ - 1 കപ്പ് 
  • കാരറ്റ്  - 1 (70 g )
  • സവാള  - 1  (70 g )
  • ഇഞ്ചി - 1 ചെറിയ കഷണം 
  • തേ ങ്ങ - 1 / 2  കപ്പ് 
  • പാൽപ്പൊടി - 1 .5 ടേബിൾസ്പൂൺ 
  • വറ്റൽമുളക് 
  • കറിവേപ്പില 
  • കടുക് 
  • വെള്ളം - ഒന്നര കപ്പ് 
തയ്യാറാക്കുന്ന വിധം 
  • കാരറ്റ് ,സവാള ,ഇഞ്ചി എന്നിവ പൊടിയായി അരിഞ്ഞെടുക്കുക 
  • റവ വറുത്തു മാറ്റി വക്കുക 
  • ഒരു ടേബിൾസ്പൂൺ എണ്ണ ,ഒരു ടേബിൾസ്പൂൺ നെയ്യ് എന്നിവ ചൂടാക്കി കടുക് പൊട്ടിക്കുക 
  • വറ്റൽമുളക് ,കറിവേപ്പില എന്നിവ ചേർക്കുക 
  • ഇനി അരിഞ്ഞു  വച്ച പച്ചക്കറികൾ ചേർത്ത് വഴറ്റുക 
  • ഇനി തേങ്ങാ ചേർത്തിളക്കുക 
  • ഇതിലേക്ക് വെള്ളം ചേർത്ത് ത്തിളപ്പിക്കുക 
  • തിളച്ചു വരുമ്പോൾ ആവശ്യത്തിന് ഉപ്പ് ,പാൽപ്പൊടി എന്നിവ ചേർക്കുക 
  • ഇനി റവ  ചേർത്ത് ഇളക്കുക 
  • മൂടി വച്ച് ഒരു മിനിറ്റു കുറഞ്ഞ തീയിൽ വേവിക്കുക 
  • തീ ഓഫ് ചെയ്തു പത്തു മിനിട്ടു കഴിഞ്ഞാൽ തുറന്ന് ഇളക്കുക 
  • രുചികരമായ ഉപ്പുമാവ് തയ്യാർ 

Sunday, November 21, 2021

ഒട്ടും കയ്പ്പില്ലാതെ അസാധ്യ രുചിയിൽ പാവയ്ക്കാ മെഴുക്കുപുരട്ടി | Pavakka Mezhukkupuratti Recipe


പാവയ്ക്കാ മെഴുക്കുപുരട്ടി 
 ചേരുവകൾ 
  • പാവയ്ക്കാ - 1 (150 g )
  • ക്യാരറ്റ്  -2 ചെറുത്  (150 g )
  • സവാള -1 (100 g )
  • ഇഞ്ചി - 1 ചെറിയ കഷ്ണം 
  • പച്ചമുളക് എരിവ് അനുസരിച്ചു 
  • ചില്ലി ഫ്ലേക്സ് - 1 / 2 ടീസ്പൂൺ 
  • മഞ്ഞൾപ്പൊടി 
  • കറിവേപ്പില 
  • ചെറുനാരങ്ങാ നീര് - 2 ടീസ്പൂൺ 
തയ്യാറാക്കുന്ന വിധം 
  • എല്ലാ പച്ചക്കറികളും കനം  കുറച്ചു നീളത്തിൽ അരിഞ്ഞെടുക്കുക 
  • ഒരു പാനിൽ 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി സവാള ,ഇഞ്ചി ,വേപ്പില ,പച്ചമുളക് എന്നിവ വഴറ്റുക 
  • ഇതിലേക്ക് അരിഞ്ഞ പാവയ്ക്കാ ,ക്യാരറ്റ് ,മഞ്ഞൾപ്പൊടി ,ചില്ലി ഫ്ലേക്സ് ,ഉപ്പു എന്നിവ ചേർത്തിളക്കി മൂടി വച്ച് വേവിക്കുക 
  • വെന്തു വന്നാൽ നാരങ്ങാ നീര് ചേർത്ത് യോജിപ്പിക്കുക 
  • രുചികരമായ മെഴുക്കുപുരട്ടി തയ്യാർ 

Thursday, November 18, 2021

ചായക്കടയിലെ സുഖിയൻ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Sukhiyan Kerala Style Recipe


സുഖിയൻ 
 ചേരുവകൾ :
  • ചെറുപയർ  - 150 g 
  • ശർക്കര - 150 g 
  • തേങ്ങാ - മുക്കാൽ കപ്പ്
  • ഏലക്കാപ്പൊടി - 1/ 2 ടീസ്പൂൺ  
  • മൈദ - 100 g 
  • ബേക്കിങ് പൌഡർ - 1/ 2  ടീസ്പൂൺ 
  • ഉപ്പ് 
  • ചെറിയ ജീരകം - 2 നുള്ള് 
  • മഞ്ഞൾപ്പൊടി - 1/ 2 ടീസ്പൂൺ 
ഉണ്ടാക്കുന്ന  വിധം 
  • ചെറുപയർ കഴുകി അധികം കുഴഞ്ഞു പോകാതെ വേവിച്ചെടുക്കുക 
  • ശർക്കര ഉരുക്കിയെടുത്തു അരിച്ചു വക്കുക 
  • ഒരു പാനിൽ ശർക്കര ,തേങ്ങ ,ചെറുപയർ എന്നിവ ചേർത്ത്  വെള്ളം വറ്റി വരുന്ന വരെ ഇളക്കുക 
  • ഏലക്കാപ്പൊടി ചേർത്ത ശേഷം തീ ഓഫ് ചെയ്യുക 
  • തണുത്തു വരുമ്പോൾ ചെറുനാരങ്ങാ വലിപ്പത്തിലുള്ള ഉരുളകളാക്കുക 
  • വേറൊരു പാത്രത്തിൽ മൈദാ ,ബേക്കിങ് പൌഡർ ,ഉപ്പ് ,ജീരകം ,മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് യോജിപ്പിക്കുക 
  • വെള്ളം ചേർത്ത് അധികം ലൂസ് അല്ലാത്ത  മാവ് തയ്യാറാക്കുക 
  • ഓരോ ഉരുളയും ഈ മാവിൽ മുക്കി ചൂടായ എണ്ണയിൽ വറുത്തു കോരുക 
  • ചായക്കൊപ്പം കഴിക്കാം 

Friday, November 12, 2021

തേങ്ങ ചേർക്കാതെ നല്ല രുചിയിൽ സോഫ്റ്റ് അപ്പം എങ്ങനെ ഉണ്ടാക്കാം | Soft Appam Recipe Without Coconut


അപ്പം 
 ചേരുവകൾ 
  • പച്ചരി  - 1 കപ്പ്  ( 210 g )
  • വെള്ള അവൽ - 1 കപ്പ്  ( 40 g )
  • പഞ്ചസാര  - ഒന്നര  ടേബിൾസ്പൂൺ ( 22 g )
  • യീസ്റ്റ് - അര ടീസ്പൂൺ 
  • ഉപ്പ് - 1 / 2  ടീസ്പൂൺ 
ഉണ്ടാക്കുന്ന വിധം 
  • പച്ചരി നന്നായി കഴുകി രണ്ടു മണിക്കൂർ കുതിർത്തെടുക്കുക 
  • പാകത്തിന് വെള്ളം ചേർത്ത്  എല്ലാ ചേരുവകളും കൂടി അരച്ച് യോജിപ്പിക്കുക 
  • നന്നായി പതഞ്ഞു പൊങ്ങുന്ന വരെ ഏകദേശം 3 മണിക്കൂർ മൂടി വക്കുക 
  • ഓരോ തവി വീതം ചൂടായ തവയിൽ കോരിയൊഴിച്ചു ചുട്ടെടുക്കുക 
  • കറിക്കൊപ്പം വിളമ്പുക 

 

Wednesday, November 3, 2021

മിൽക്ക് മൈസൂർ പാക്ക് പെർഫക്റ്റായി വീട്ടിൽത്തന്നെ ഉണ്ടാക്കാം | Milk Mysore Pak Recipe in Malayalam


മിൽക്ക് മൈസൂർ പാക് 
 ചേരുവകൾ 
  • പാൽപ്പൊടി - 100 g (10 ടേബിൾസ്പൂൺ 
  • പഞ്ചസാര - 300  g  ( 1  1 / 2  കപ്പ്  )
  • നെയ്യ് - 150 g  ( 1/ 2  കപ്പ്  + 2 ടേബിൾസ്പൂൺ )
  • എണ്ണ - 150 g  ( 1/ 2  കപ്പ്  + 2 ടേബിൾസ്പൂൺ )
  • മൈദാ  - 2  ടേബിൾസ്പൂൺ 
 ഉണ്ടാക്കുന്ന  വിധം 
  • നെയ്യും എണ്ണയും  യോജിപ്പിക്കുക 
  • പാൽപ്പൊടിയിലേക്കു മൈദാ ചേർത്ത് യോജിപ്പിക്കുക 
  • ഇതിലേക്ക്  മുക്കാൽ ഭാഗം നെയ്യ് -എണ്ണ  മിശ്രിതം ചേർത്ത്  ഒരു പേസ്റ്റ്  പോലെ ആക്കുക  1 / 4
  • പഞ്ചാരയിലേക്കു മുക്കാൽ കപ്പ് വെള്ളം ചേർത്ത് ഒറ്റനൂല്പരുവം ആകു വരെ തിളപ്പിക്കുക 
  • ഇനി പാൽപ്പൊടി മിശ്രിതം ചേർത്ത് തുടരെ ഇളക്കുക 
  • അടുപ്പിൻ്റെ ചൂട് പാകമായിരിക്കണം 
  • ഇതിൽ തിള പൊട്ടി തുടങ്ങുമ്പോൾ  ബാക്കിയുള്ള നെയ്യ്-എണ്ണയുടെ  1 / 4 ഭാഗം ചേർക്കുക 
  • ഇത് നന്നായി യോജിച്ചാൽ ബാക്കിയുള്ള   1 / 4 ചേർക്കുക 
  • നന്നായി ഇളക്കി യോജിച്ചു കഴിഞ്ഞാൽ ബാക്കിയുള്ള  1 / 4 ഭാഗം ചേർക്കുക 
  • ഇനി ബാക്കിയുള്ള നെയ്യ് ചേർക്കുന്നതിന് മുമ്പ് മിശ്രിതം ഒരു ലൈറ്റ് ബ്രൗൺ നിറമാകുന്ന വരെ ഇളക്കുക ( ഏകദേശം 5 മിനിറ്റ് )
  • ഈ നിറമായാൽ തീ ഓഫ് ചെയ്തു ബാക്കിയുള്ള നെയ്യ് ചേർക്കുക 
  • മിക്സ് അലപം കൂടി കട്ടിയാകുന്ന വരെ ഇളക്കുക ( ഏകദേശം ഒന്നര മിനിറ്റ് )
  • ഇനി ബേക്കിംഗ് പേപ്പർ വിരിച്ചിട്ടുള്ള ടിന്നിലേക്കു മാറ്റി തണുക്കാൻ അനുവദിക്കുക 
  • തണുത്താൽ മുറിച്ചു വിളമ്പുക 

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...