ചേരുവകൾ
- പാസ്ത 2 കപ്പ് (200g )
- തക്കാളി 3 (230g )
- വെളുത്തുള്ളി 10 അല്ലി (10g )
- സവാള 1 (100g )
- ടൊമാറ്റോ കെച്ചപ്പ് 2 ടേബിൾസ്പൂൺ
- ക്രീം 1 / 2 കപ്പ് (120g )
- കാപ്സികം 1 (50g )
- മുളകുപൊടി 1 ടീസ്പൂൺ
- ഒറിഗാനോ 1 ടീസ്പൂൺ
- ചില്ലി ഫ്ലെക്സ് 1 ടീസ്പൂൺ
- കുരുമുളകുപൊടി 1 / 2 ടീസ്പൂൺ
- പഞ്ചസാര 1 ടീസ്പൂൺ
- ഉപ്പ്
- ബട്ടർ 2 ടേബിൾസ്പൂൺ (30g )
- എണ്ണ 2 ടേബിൾസ്പൂൺ
- ഒരു പാത്രത്തിൽ 3 ലിറ്റർ വെള്ളം തിളപ്പിച്ച് ആവശ്യത്തിന് ഉപ്പ് ചേർത്ത് പാസ്ത വേവിക്കുക
- പാകത്തിന് വേകുമ്പോൾ ഊറ്റി വയ്ക്കുക
- തക്കാളി അരച്ച് വയ്ക്കുക
- പാനിൽ എണ്ണ , ബട്ടർ എന്നിവ ചൂടാക്കി വെളുത്തുള്ളി ചേർത്ത് ഏതാനും സെക്കൻഡ് വഴറ്റുക
- ഇനി ഒറിഗാനോ , ചില്ലി ഫ്ലെക്സ് , മുളകുപൊടി എന്നിവ ചേർത്ത് മൂപ്പിക്കുക
- സവാള ചേർത്ത് നന്നായി വഴറ്റുക
- തക്കാളി അരച്ചത് ചേർക്കുക
- ഉപ്പ് , പഞ്ചസാര , കുരുമുളകുപൊടി എന്നിവ ചേർക്കുക
- മൂടി വച്ച് ചെറിയ ചൂടിൽ പത്തു മിനിറ്റോളം വേവിക്കുക
- തക്കാളി വെന്ത് എണ്ണ തെളിഞ്ഞാൽ കാപ്സികം ചേർത്ത് വേവിക്കുക
- ഇനി കെച്ചപ്പ് , ക്രീം എന്നിവ ചേർത്തിളക്കുക
- വേവിച്ച പാസ്ത ചേർത്തിളക്കുക
- പാസ്ത വെന്ത വെള്ളം ഒരു കപ്പ് ചേർക്കുക
- ചൂടോടെ വിളമ്പുക
- മുകളിൽ ചീസ് വിതറാം .