auto ad

Saturday, February 26, 2022

ഈ ഒരു കറി ഉണ്ടെങ്കിൽ ഉച്ചയൂണ് കുശാൽ | Nadan Ozhichu Curry Kerala Style


കായ കറി 
 ചേരുവകൾ 
  • പച്ചക്കായ - 4 
  • ഇഞ്ചി - ഒരു വലിയ കഷ്ണം ( 15 g )
  • ചുവന്നുള്ളി - 8 (40 g )
  • പച്ചമുളക് - 2 
  • തേങ്ങാ മുക്കാൽ  കപ്പ് (80 g )
  • മുളകുപൊടി - അര ടേബിൾസ്പൂൺ 
  • മല്ലിപ്പൊടി - ഒരു ടേബിൾസ്പൂൺ 
  • മഞ്ഞൾപ്പൊടി - അര ടേബിൾസ്പൂൺ 
  • കറിവേപ്പില 
 തയ്യാറാക്കുന്ന വിധം 
  • കായ അരിഞ്ഞു ഉപ്പ്,മഞ്ഞൾപ്പൊടി ,മുളകുപൊടി ,മല്ലിപ്പൊടി ,ഇഞ്ചി ചുവന്നുള്ളി ,വേപ്പില,ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് നന്നായി വേവിക്കുക 
  • ഇതിലേക്ക് പച്ചമുളക് ,പുളി  പിഴിഞ്ഞതു ,തേങ്ങാ അരച്ചത് ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് തിള വന്ന തുടങ്ങുമ്പോൾ വാങ്ങി വയ്ക്കുക 
  • താളിച്ച് ചേർക്കാൻ പാനിൽ രണ്ടു വലിയ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കുക . ഇതിലേക്ക് 4 -5 ചുവന്നുള്ളി അരിഞ്ഞതും കുറച്ചു കറിവേപ്പിലയും ചേർത്ത് മൂപ്പിക്കുക .ഇത് കറിയിലേക്കൊഴിച്ചു കുറച്ചു സമയം മൂടി വയ്ക്കുക 
  • ഇനി ഇളക്കി ചൂടുചോറിനൊപ്പം വിളമ്പുക 

Saturday, February 19, 2022

വായിലിട്ടാൽ അലിഞ്ഞു പോകുന്ന സ്പെഷ്യൽ ഇലയട | Ela Ada Recipe Kerala Style


ഇലയട 
 ചേരുവകൾ 
  • വറുത്ത അരിപ്പൊടി - 1 / 2  കപ്പ് 
  • തേങ്ങ ചിരകിയത് - ഒന്നര കപ്പ് 
  • പഞ്ചസാര - 2 ടേബിൾസ്പൂൺ 
  • ഏലക്കാപ്പൊടി - അര ടീസ്പൂൺ 
  • ജീരകം - കാൽ  ടീസ്പൂൺ 
  • ശർക്കര - കാൽ  കപ്പ് 
  • ഉപ്പ് 
 ഉണ്ടാക്കുന്ന വിധം 
  • അര  കപ്പു തേങ്ങാ അരച്ച് പിഴിഞ്ഞ്  അധികം കട്ടിയില്ലാത്ത ഒന്നര കപ്പ് തേങ്ങാപ്പാൽ തയ്യാറാക്കുക 
  • ഇതിലേക്ക് പഞ്ചസാര ,കാൽ ടീസ്പൂൺ ഉപ്പ് ,അരിപ്പൊടി എന്നിവ ചേർത്ത് യോജിപ്പിക്കുക 
  • ഇത് അടുപ്പിൽ വച്ചു കുറുക്കി വാങ്ങുക 
  • ചൂടാറാനായി മൂടി വയ്ക്കുക 
  • ഫില്ലിങ് ഉണ്ടാക്കാൻ ബാക്കിയുള്ള തേങ്ങാ ,ശർക്കര .ഏലക്കാപ്പൊടി ,ജീരകം എന്നിവ യോജിപ്പിക്കുക 
  • മാവ് ചൂടാറുമ്പോൾ കുറേശ്ശെ വാഴയിലയിൽ പരത്തി ഉള്ളിൽ ആവശ്യത്തിന് ഫില്ലിങ് വച്ച് മടക്കുക 
  • അപ്പച്ചെമ്പിൽ വച്ച് 10  - 12 മിനിറ്റു ആവിയിൽ വേവിച്ചെടുക്കുക 
  • പുറത്തുടുത്തു തണുത്താൽ സ്വാദിഷ്ടമായ  സോഫ്റ്റ് ഇലയട തയ്യാർ 

Friday, February 11, 2022

പരിപ്പ് കറി ഇത് പോലെ ഉണ്ടാക്കി നോക്കൂ | Parippu Curry Recipe


ചേരുവകൾ 
  • തുവരപ്പരിപ്പ് - മുക്കാൽ കപ്പ് (150 g )
  • സവാള - 1 വലുത് ( 100 g )
  • വെളുത്തുള്ളി - 1 കുടം (15 g )
  • പച്ചമുളക് - 3 -4 
  • തക്കാളി - 1 (70 g )
  • വേപ്പില 
  • മല്ലിയില 
  • മുളകുപൊടി - 1 ടീസ്പൂൺ 
  • മല്ലിപ്പൊടി - 1 ടീസ്പൂൺ 
  • മഞ്ഞൾപ്പൊടി - 1 / 2 ടീസ്പൂൺ 
  • ഗരംമസാല - 3 / 4  ടീസ്പൂൺ 
  • വറ്റൽമുളക് - 2 
  • ചുവന്നുള്ളി - 5 
 ഉണ്ടാക്കുന്ന വിധം 
  • പരിപ്പ് ,ഒരു ചെറിയ കഷ്ണം സവാള ,പച്ചമുളക് ,ഉപ്പ് ,ഒന്നര കപ്പ് വെള്ളം എന്നിവ ചേർത്ത് വേവിക്കുക 
  • ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ സവാള അരി ഞ്ഞത് ചേർത്ത് വഴറ്റുക 
  • വെളുത്തുള്ളി ,വേപ്പില എന്നിവ ചേർക്കുക 
  • വഴന്നു വരുമ്പോൾ തക്കാളി ചേർത്ത് നല്ല സോഫ്റ്റ് ആകുന്ന വരെ വഴറ്റുക 
  • ഇനി മസാലപ്പൊടികൾചേർത്തു മൂപ്പിക്കുക 
  • വേവിച്ച പരിപ്പ് ചേർക്കുക 
  • ആവശ്യത്തിന് വെള്ളം ,ഉപ്പ് എന്നിവ ചേർക്കുക 
  • മല്ലിയില ചേർക്കുക 
  • തീ ഓഫ് ചെയ്യുക 
  • വേറൊരു പാനില് എണ്ണയൊഴി ച്ചു ചൂടാക്കി ചുവന്നുള്ളി ,വറ്റൽമുളക് വേപ്പില എന്നിവ ചെർത്തു  മൂപ്പിക്കുക അല്പം മുളകുപൊടി കൂടി ചേർത്ത ശേഷം കറി യിലൊഴിച്ചു 5 മിനിറ്റ് മൂടി വക്കുക 
  • ഇനി ഇളക്കി ചൂടോടെവിളമ്പുക 
  • ചപ്പാത്തിക്കും ചോറിനും നല്ല കോമ്പിനേഷൻ ആണ് .

Wednesday, February 2, 2022

ചിക്കൻ നൂഡിൽസ് രുചികരമായി എങ്ങനെ ഉണ്ടാക്കാം | Chicken Noodles Recipe in Malayalam


ചേരുവകൾ 
  • ചിക്കൻ - 250 g 
  • നൂഡിൽസ് - 150 g 
  • മുട്ട - 2 
  • ക്യാരറ്റ് - 1 ചെറുത് (50 g )
  • കാപ്സികം - 1 ചെറുത്  (50 g )
  • ക്യാബേജ് - ഒരു ചെറിയ കഷണം (50 g )
  • സവാള - 1 മീഡിയം (50 g )
  • സ്പ്രിങ് ഒനിയൻ 
  • വെളുത്തുള്ളി അരിഞ്ഞത് - 2 ടേബിൾസ്പൂൺ 
  • സോയാസോസ് - 1 ടേബിൾസ്പൂൺ 
  • റെഡ് ചില്ലി സോസ് - ഒന്നര ടേബിൾസ്പൂൺ 
  • വിനാഗിരി - 2 ടീസ്പൂൺ
  • കോൺ ഫ്ലോർ - ഒന്നര ടേബിൾസ്പൂൺ  
  • ഉപ്പ് 
  • കുരുമുളകുപൊടി 
  • പഞ്ചസാര - 1 / 2 ടീസ്പൂൺ 
 തയ്യാറാക്കുന്ന വിധം 
  • വെജിറ്റബിൾസ് നീളത്തിൽ കനം കുറച്ചു അരിഞ്ഞെടുക്കുക 
  • സോയാസോസ് ,റെഡ് ചില്ലി സോസ് ,ഒരു ടീസ്പൂൺ വിനാഗിരി എന്നിവ യോജിപ്പിച്ചു വക്കുക 
  • നൂഡിൽസ് പാക്കറ്റിൽ പറഞ്ഞതനുസരിച്ചു വേവിക്കുക 
  • ചിക്കനിൽ ഉപ്പ് ,ഒരു ടീസ്പൂൺ വിനാഗിരി ,അര ടീസ്പൂൺ കുരുമുളകുപൊടി ,ഒരു ചെറിയ മുട്ടയുടെ പകുതി ,കോൺ ഫ്ലോർ  എന്നിവ ചേർത്ത് പുരട്ടി വക്കുക 
  • ഒരു പാനിൽ അല്പം എന്ന ചൂടാക്കി മുട്ട ഒഴിച്ച് ചിക്കിയെടുക്കുക;ആവശ്യത്തിന് ഉപ്പ് ,കുരുമുളകുപൊടി എന്നിവ ചേർക്കുക;മുട്ട കൂടുതൽ വെന്തു പോകരുത് .
  • മുട്ട വേറൊരു പാത്രത്തിലേക്ക് മാറ്റുക 
  • ഇനി കുറച്ചു കൂടി എണ്ണയൊഴിച്ചു ചിക്കൻ  വറുത്തെടുക്കുക 
  • ഇനി ഒരു വോക് അല്ലെങ്കിൽ ചീനച്ചട്ടി ചൂടാക്കുക 
  • രണ്ടു ടേബിൾസ്പൂൺ എണ്ണയൊഴിച്ചു ചൂടാകുമ്പോൾ സവാള ചേർത്ത് ഒരു മിനിറ്റു വഴറ്റുക 
  • ഇനി കാരറ്റ് ,സ്പ്രിങ് ഒനിയൻ വെള്ള ,വെളുത്തുള്ളി എന്നിവ ചേർത്ത് ഒരു മിനിറ്റു വഴറ്റുക 
  • ഇനി കാപ്സികം ചേർത്ത് 30 സെക്കൻഡ് വഴറ്റുക 
  • ഇനി ക്യാബേജ് ചേർക്കുക ;
  • ഒരു മിനിട്ടു വഴറ്റുക 
  • ഇനി ഉപ്പ് ,കുരുമുളകുപൊടി ,പഞ്ചസാര എന്നിവ ചേർക്കുക 
  • വേവിച്ച നൂഡിൽസ് ,സോസ് മിക്സ് ,എന്നിവ ചേർത്ത് നൂഡിൽസ് പൊട്ടിപ്പോകാതെ ഇളക്കി യോജിപ്പിക്കുക 
  • വറുത്ത  ചിക്കൻ ,മുട്ട എന്നിവ ചേർത്ത് ഒന്ന് രണ്ടു മിനിറ്റു ഇളക്കുക 
  • മുകളിൽ സ്പ്രിങ് ഒനിയൻ വിതറുക 
  • ചൂടോടെ വിളമ്പുക 
Notes 
  • നൂഡിൽസ് വേവിക്കുമ്പോൾ കൂടുതലായി വെന്തു പോകരുത് 
  • വെജിറ്റബിൾസ് കൂടിയ ചൂടിൽ വഴറ്റണം 
  • ഉപ്പ് ,കുരുമുളകുപൊടി എന്നിവ രുചിക്കനുസരിച്ചു ചേർക്കുക 
  • ഇതിലേയ്ക്ക് ഞാൻ നല്ലെണ്ണയാണ് ഉപയോഗിച്ചത് 
  • ഇത് മൂന്നു പേർക്ക് കഴിക്കാൻ പറ്റുന്ന അളവാണ് 

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...