auto ad

Thursday, January 27, 2022

വെറും 3 ചേരുവകൾ കൊണ്ട് 10 മിനിറ്റിൽ ആർക്കും ഉണ്ടാക്കാം ഈ കിടിലൻ ഐറ്റം | Chocolate Mousse Recipe in Malayalam


ചോക്ലേറ്റ് മൂസ് 
 ചേരുവകൾ 
  • വിപ്പിംഗ് ക്രീം - 1 കപ്പ് (250 ml )
  • കണ്ടെൻസ്ഡ് മിൽക്ക് - 1 / 2 കപ്പ് (120 ml )
  • കൊക്കോപൗഡർ - 3 ടേബിൾസ്പൂൺ ( 21 g )
  • വാനില എസ്സെൻസ് - 1 / 2 ടീസ്പൂൺ 
 ഉണ്ടാക്കുന്ന വിധം 
  • കണ്ടെൻസ്ഡ് മിൽക്ക്,കൊക്കോപൗഡർ എന്നിവ ഒരുമിച്ചാക്കി യോജിപ്പിക്കുക 
  • ഇനി തണുപ്പുള്ള വിപ്പിംഗ് ക്രീം സോഫ്റ്റ് പീക്ക് ആകുന്ന വരെ ബീറ്റ് ചെയ്യുക 
  • ഇനി കണ്ടെൻസ്ഡ് മിൽക്ക്,കൊക്കോപൗഡർ മിശ്രിതം കുറേശ്ശേ ചേർത്ത് ,വാനില എസ്സെൻസ് കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക 
  • ഇനി ചെറിയ ബൗളുകളിലാക്കി ,മുകളിൽ ചുരണ്ടിയ ചോക്ലേറ്റ് വിതറി ,തണുപ്പിച്ചു വിളമ്പുക .

Saturday, January 22, 2022

ഒട്ടും എണ്ണ കുടിക്കാത്ത പെർഫെക്റ്റ് പൂരിയും നല്ല രുചിയുള്ള പൂരി മസാലയും | Poori Masala Recipe in Malayalam


പൂരി ഉണ്ടാക്കാൻ 
  • ഗോതമ്പ് പൊടി - 3 കപ്പ് (420 g )
  • റവ - 3 ടേബിൾസ്പൂൺ (30 g )
  • ഉപ്പ് - 1 ടീസ്പൂൺ 
 മസാല ഉണ്ടാക്കാൻ 
  • ഉരുളകിഴങ്ങ് - 4 ചെറുത് (400 g )
  • സവാള - 2 (200 g )
  • ഇഞ്ചി - ഒരു ചെറിയ കഷണം (7 g)
  • വെളുത്തുള്ളി - 7 അല്ലി (8 g )
  • പച്ചമുളക് - എരിവ് അനുസരിച്ചു 
  • വേപ്പില 
  • മല്ലിയില 
  • തക്കാളി - 1 ചെറുത് 
  • കടുക് 
  • പെരുംജീരകം 1 ടീസ്പൂൺ 
  •  അണ്ടിപ്പരിപ്പ് - ഒരു ചെറിയ പിടി 
 പൂരി ഉണ്ടാക്കുന്ന വിധം 
  • ഗോതമ്പുപൊടിയിലേക്കു റവ,ഉപ്പ് എന്നിവ ചേർത്ത് യോജിപ്പിക്കുക 
  • കുറേശ്ശെ വെള്ളം ചേർത്ത് മാവാക്കുക 
  • ചപ്പാത്തി മാവിനേക്കാൾ വെള്ളം കുറവ് മതി പൂരിയുടെ മാവിന് 
  • അര മണിക്കൂർ റെസ്ററ് ചെയ്ത ശേഷം ചെറിയ ഉരുളകളാക്കി വയ്ക്കുക 
  • ഇനി പരത്തി ചൂടായ എണ്ണയിൽ വറുത്തു കോരുക 
  • മാവിൽ വെള്ളം കൂടിയാലും എണ്ണയുടെ ചൂട് കുറവാണെങ്കിലും പൂരി കൂടുതൽ എണ്ണ കുടിക്കും ;മാവ് കൂടുതൽ ഡ്രൈ ആണെങ്കിൽ പൂരി hard ആകും ;ഈ കാര്യങ്ങൾ ശ്രദ്‌ധിക്കുക 
  • പൂരി ചൂടോടെ തന്നെ വിളമ്പണം 
 മസാല ഉണ്ടാക്കുന്ന വിധം 
  • ഉരുളക്കിഴങ്ങു ചെറിയ കഷണങ്ങളാക്കി ഉപ്പും ,മഞ്ഞൾപ്പൊടിയും അല്പം വെള്ളവും  ചേർത്ത് വേവിക്കുക 
  • ഇനി ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക 
  • പെരുംജീരകം മൂപ്പിക്കുക 
  • ഇഞ്ചി വെളുത്തുള്ളി എന്നിവ ചതച്ചെടുത്തു  ചേർക്കുക 
  • ഇതോടൊപ്പം പച്ചമുളക് ,വേപ്പില ,അണ്ടിപ്പരിപ്പ് എന്നിവ ചേർത്ത് മൂപ്പിക്കുക 
  • ഇനി കനം  കുറച്ചു അരിഞ്ഞെടുത്ത സവാള ചേർത്ത് നല്ല സോഫ്റ്റ് ആകുന്ന വരെ വഴറ്റുക 
  • ഇനി ഉപ്പ് ,അല്പം മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് യോജിപ്പിക്കുക 
  • ഇനി വേവിച്ച ഉരുളക്കിഴങ്ങു ചേർത്ത് ഉടച്ചു യോജിപ്പിക്കുക 
  • ആവശ്യത്തിന് വെള്ളം ചേർക്കുക 
  • മല്ലിയില തക്കാളി എന്നിവ ചേർത്ത ശേഷം തീ ഓഫ് ചെയ്യുക 
  • രുചികരമായ പൂരിമസാല തയ്യാർ 

Monday, January 17, 2022

പൊരിച്ച കോഴി ബിരിയാണി ഉണ്ടാക്കുന്ന വിധം | Fried Chicken Dum Biryani Recipe Kerala Style


ചേരുവകൾ :
  പുരട്ടി വയ്ക്കാൻ 
  • ചിക്കൻ - 1 kg 
  • ഉപ്പ് - 2 ടീസ്പൂൺ 
  • മുളകുപൊടി - 1 ടേബിൾസ്പൂൺ 
  • കുരുമുളകുപൊടി - 1 / 2  ടീസ്പൂൺ 
  • മഞ്ഞൾപ്പൊടി - 1 / 4 ടീസ്പൂൺ 
  • നാരങ്ങാനീര് - 1 ടേബിൾസ്പൂൺ 
  മസാല ഉണ്ടാക്കാൻ 
  • സവാള - 3  വലുത് ( 350 g )
  • ഇഞ്ചി - ഒരു വലിയ കഷ്ണം ( 20 g )
  • വെളുത്തുള്ളി - 2 കുടം (30 g)
  • പച്ചമുളക് - 4 - 5 
  • കറിവേപ്പില 
  • തക്കാളി - 3 ( 230 g )
  • തൈര് - 4 ടേബിൾസ്പൂൺ ( 60 g )
  • മുളകുപൊടി - 1 ടേബിൾസ്പൂൺ 
  • മല്ലിപ്പൊടി - 2 ടേബിൾസ്പൂൺ 
  • മഞ്ഞൾപ്പൊടി - 1 / 4  ടീസ്പൂൺ  
  • കുരുമുളകുപൊടി - 1 / 2 ടീസ്പൂൺ
  • ഗരംമസാല - 2 ടീസ്പൂൺ 
  • മല്ലിയില 2 പിടി 
  • പുതിനയില  ഒരു പിടി 
  വറുത്തെടുക്കാൻ 
  • സവാള -2 (200 g )
  • അണ്ടിപ്പരിപ്പ് - 1 / 2  കപ്പ് ( 50 g )
  • ഉണക്കമുന്തിരി - 1 / 4  കപ്പ് ( 30 g )
  റൈസ് ഉണ്ടാക്കാൻ 
  • ബസ്മതി അരി  - 4 കപ്പ് 
  • നെയ്യ് - 6 ടേബിൾസ്പൂൺ 
  • ഏലക്ക 7 ,ഗ്രാമ്പൂ 4 ,കറുവപ്പട്ട 3 ,ജാതിപത്രി 1 ,പെരുംജീരകം 1 ടീസ്പൂൺ 
  • ക്യാരറ്റ് ഒരു ചെറിയ കഷണം 
  • ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 1 ടീസ്പൂൺ 
  • മല്ലിയില ,പുതിനയില 
  • വെള്ളം 7 കപ്പ് 
  • ഉപ്പ് 
  ദം ചെയ്യാൻ 
  • വറുത്തെടുത്ത ചേരുവകൾ 
  • ഗരം മസാല 
  • പൈൻ  ആപ്പിൾ അരിഞ്ഞത് 
  • മല്ലിയില 
  • പുതിനയില 
  • തയ്യാറാക്കിയ ചിക്കൻ മസാലയും റൈസും 😊
 ഉണ്ടാക്കുന്ന വിധം 
  • ചിക്കൻ പുരട്ടാനുള്ള എല്ലാ ചേരുവകളും ചേർത്ത് പുരട്ടി കുറഞ്ഞത് അര മണിക്കൂർ മാറ്റി വയ്ക്കുക 
  • എണ്ണ ചൂടാക്കി വറുക്കാൻ ഉള്ള ചേരുവകൾ വറുത്തെടുക്കുക 
  • ഇനി പുരട്ടി വച്ച ചിക്കൻ മിതമായ ചൂടിൽ ,ഉൾഭാഗം വെന്ത് പുറംഭാഗം ക്രിസ്പ് ആകുന്ന വരെ തിരിച്ചും മറിച്ചുമിട്ട് വറുത്തെടുക്കുക  
  • ഈ എണ്ണ അരിച്ചെടുത്തു 7 ടേബിൾസ്പൂൺ ഒരു പാനിലേക്കു ഒഴിക്കുക 
  • മസാലക്കായി അരിഞ്ഞ സവാള ചേർത്ത് നന്നായി വഴറ്റുക 
  • ഇത് വഴന്നാൽ ചതച്ച ഇഞ്ചി -വെളുത്തുള്ളി -പച്ചമുളക് ,വേപ്പില എന്നിവ ചേർത്ത് 2 മിനിറ്റു വഴറ്റുക 
  • ഇനി തക്കാളി ചേർത്ത് വെന്തുടയുന്ന വരെ വേവിക്കുക 
  • ഇനി മസാലപ്പൊടികൾ ചേർത്ത് മൂപ്പിക്കുക 
  • ഇതിനു ശേഷം തൈര് ചേർക്കുക 
  • നന്നായി യോജിച്ചാൽ വറുത്ത ചിക്കൻ ചേർത്തിളക്കുക 
  • ഇനി ചൂടുള്ള ഒരു കപ്പു വെള്ളം ചേർക്കുക 
  • മല്ലിയിൽ ,പുതിനയില ,ഗരംമസാല എന്നിവ ചേർത്ത് യോജിപ്പിക്കുക 
  • ചിക്കൻ മസാല തയ്യാർ!
  റൈസ് ഉണ്ടാക്കാൻ 
  • അരി നന്നായികഴുകി അരമണിക്കൂർ കുതിർത്തു വെള്ളം കളഞ്ഞെടുക്കുക 
  • ഇനി നെയ്യ് ചൂടാക്കി സ്‌പൈസസ് മൂപ്പിക്കുക 
  • ഇഞ്ചി-വെളുത്തുള്ളി ,അരിഞ്ഞ സവാള എന്നിവ ചേർത്ത് വഴറ്റുക 
  • ഇനി വെള്ളം ചേർത്ത് തിളപ്പിക്കുക 
  • തിളച്ചു വരുമ്പോൾ അരിഞ്ഞ ക്യാരറ്റ് ,മല്ലിയില ,പുതിനയില എന്നിവ ചേർക്കുക 
  • ഇനി അരി ചേർക്കുക 
  • വെള്ളവും അരിയും ഒരേ ലെവൽ ആകുന്ന വരെ തുറന്നു വച്ച് വേവിക്കുക 
  • അതിനു ശേഷം തീ കുറച്ചു മൂടി വച്ച് വെള്ളം വറ്റുന്ന വരെ വേവിക്കുക (ഏകദേശം 8 മിനിറ്റ് )
 ദം ചെയ്യാൻ 
  • അടികട്ടിയുള്ള പാത്രത്തി നെയ്യ് തടവി തയ്യാറാക്കിയ ചിക്കൻ മസാലയിൽ പകുതി ചേർക്കുക 
  • മുകളിൽ വേവിച്ച റൈസ് പകുതി നിരത്തുക
  •  മുകളിലായി   അരിഞ്ഞ പൈൻ ആപ്പിൾ ,വറുത്തെടുത്ത ചേരുവകൾ ,ഗരം മസാല ,മല്ലിയില ,പുതിനയില എന്നിവ നിരത്തുക 
  • ഇതിനു മുകളിൽ ബാക്കിയുള്ള ചിക്കൻ മസാല നിരത്തുക 
  • ഇനി ബാക്കിയുള്ള റൈസ് നിരത്തുക 
  • ഇനി ഗരം മസാല ,വറുത്തെടുത്ത ചേരുവകൾ ,മല്ലിയില ,പുതിനയില ,പൈൻ  ആപ്പിൾ ,അല്പം നെയ്യ് എന്നിവ ചേർക്കുക 
  • മൂടി വച്ച് പത്തു മിനിറ്റു ചെറുതീയിൽ ചൂടാക്കുക 
  • തീയണച്ചു അര മണിക്കൂർ കഴിഞ്ഞാൽ വിളമ്പാവുന്നതാണ് .
  • സാലഡ് ,അച്ചാർ ,പപ്പടം എന്നിവ ഒപ്പം വിളമ്പുക 

Tuesday, January 11, 2022

മീൻ കറി രുചികരമാക്കാൻ ഇങ്ങനെ ഉണ്ടാക്കി നോക്കൂ | Meen Curry Recipe


മീൻ കറി 
  •  മീൻ - 1  kg*
  • കുടംപുളി - 15 g *
  • ഇഞ്ചി - 1 വലിയ കഷ്ണം ( 30 g )
  • വെളുത്തുള്ളി - 1 കുടം ( 25 g )
  • മുളകുപൊടി - 3 ടേബിൾസ്പൂൺ ( 21 g )
  • മല്ലിപ്പൊടി - 2 ടേബിൾസ്പൂൺ ( 14 g )
  • മഞ്ഞൾപ്പൊടി - മുക്കാൽ ടീസ്‌പൂൺ 
  • തേങ്ങ ചിരകിയത് - 1 കപ്പ് ( 115 g )
  • ചുവന്നുള്ളി - 6 - 7 ( 30  g )
  • പച്ചമുളക് - 4 - 5 
  • കറിവേപ്പില 
  • ഉപ്പ് 
  • കടുക് 1 ടീസ്പൂൺ 
  • ഉലുവ - 1 / 4 ടീസ്പൂൺ 
  • വെളിച്ചെണ്ണ 5 ടേബിൾസ്പൂൺ + 2 ടീസ്പൂൺ 
 ഉണ്ടാക്കുന്ന വിധം 
  • മീൻ കഷണങ്ങൾ കഴുകിയെടുത്തു വയ്ക്കുക 
  • കുടംപുളി കഴുകി വെള്ളത്തിൽ കുതിരാനിടുക 
  • ഇഞ്ചി വെളുത്തുള്ളി ചതച്ചെടുത്തു വയ്ക്കുക 
  • തേങ്ങാ , ചുവന്നുള്ളി എന്നിവ വെള്ളം ചേർത്ത് നന്നായി അരച്ച് വയ്ക്കുക 
  • മീൻ ചട്ടിയിൽ 5 ടേബിൾസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക 
  • ഉലുവ ചേർക്കുക 
  • ഇഞ്ചി ,വെളുത്തുള്ളി ,പച്ചമുളക്,വേപ്പില എന്നിവ ചേർത്ത് വഴറ്റുക 
  • ഒന്ന് രണ്ടു മിനിട്ടു കഴിഞ്ഞാൽ തീ കുറച്ചു വച്ച് മുളകുപൊടി ,മല്ലിപ്പൊടി ,മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് മൂപ്പിക്കുക 
  • ഇനി അരച്ച തേങ്ങയുടെ പേസ്റ്റ് ചേർത്ത് എണ്ണ തെളിയും വരെ ഇളക്കുക 
  • ഇനി മീൻ മുങ്ങി വേകാൻ ആവശ്യമായ വെള്ളം ചേർക്കുക 
  • പുളിയും ആവശ്യത്തിന് ഉപ്പും ചേർക്കുക 
  • തിളച്ചു വരുമ്പോൾ മീൻ കഷണങ്ങൾ ചേർക്കുക 
  • പാകത്തിന് വെന്തു എണ്ണ തെളിഞ്ഞു വരുമ്പോൾ തീ ഓഫ് ചെയ്യുക 
  • മുകളിൽ  2 ടീസ്പൂൺ വെളിച്ചെണ്ണ ,കറിവേപ്പില ,ഒരു നുള്ളു ഉലുവപ്പൊടി എന്നിവ ചേർക്കുക 
  • രുചികരമായ മീൻകറി തയ്യാർ .
* വെള്ള വറ്റയാണ് ഇതിനായി ഉപയോഗിച്ചത്.
മത്തി ,അയല ,മറ്റു കഷണം മീനുകൾ എന്നിവ ഇങ്ങനെ വെക്കാൻ ഉപയോഗിക്കാം 
* കുടംപുളി പുളിക്കനുസരിച്ചുപയോഗിക്കുക 

Wednesday, January 5, 2022

ഏറ്റവും എളുപ്പത്തിൽ ഒരു കിടിലൻ മിൽക്ക് പുഡ്ഡിംഗ് | Milk Pudding Recipe in Malayalam


മിൽക്ക് പുഡ്ഡിംഗ് 
 ചേരുവകൾ 
  • പാൽ - 650 ml 
  • ഫ്രഷ് ക്രീം - 250 ml 
  • പഞ്ചസാര - 150 g 
  • ചൈന ഗ്രാസ്സ് - 10 g 
  • വാനില എസ്സെൻസ്‌ 
  • സ്ട്രോബെറി ക്രഷ് 
 ഉണ്ടാക്കുന്ന വിധം 
  • പാൽ ,ക്രീം ,പഞ്ചസാര എന്നിവ നന്നായി യോജിപ്പിക്കുക 
  • ചൈനാഗ്രാസ്സ് കഷണങ്ങളാക്കി കഴുകിയെടുക്കുക 
  • ഇതിലേക്ക് അര  കപ്പ് വെള്ളം ചേർത്ത് 3 മിനിട്ടു കുതിർക്കുക 
  • ഇത് അടുപ്പിൽ വച്ച് ചെറുചൂടിൽ ഉരുക്കിയെടുക്കുക 
  • പാൽ മിശ്രിതം ഇതേ സമയം മറ്റൊരു അടുപ്പിൽ ചൂടാക്കുക 
  • നന്നായി ഉരുകിയ ചൈനാഗ്രാസിലേക്കു നന്നായി ചൂടായ പാൽ മിശ്രിതം ചേർക്കുക 
  • ഇത് ചെറുചൂടിൽ 5 മിനിറ്റു ഇളക്കുക 
  • ഇനി വാനില എസ്സെൻസ് ചേർക്കുക 
  • ഇനി സെറ്റ് ചെയ്യാനുള്ള പാത്രത്തിലേക്ക് മാറ്റുക 
  • ചൂടാറുമ്പോൾ ഫ്രിഡ്ജിൽ വച്ച് 6 മണിക്കൂർ തണുപ്പിക്കുക 
  • ഇനി വിളമ്പുക 
  • ഇഷ്ടമുണ്ടെങ്കിൽ മുകളിൽ സ്ട്രോബെറി ക്രഷ് അല്ലെങ്കിൽ ഏതെങ്കിലും ടോപ്പിംഗ് കൊടുക്കാം 

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...