auto ad

Friday, August 27, 2021

ആര്‍ക്കും ഈസിയായി വീട്ടില്‍ത്തന്നെ ഉണ്ടാക്കാം ഈ ഫ്ലാറ്റ് ബ്രഡ് | Bazlama Turkish Bread Recipe


ബാസ്ലാമ 
 ചേരുവകള്‍
  • മൈദാ - 500 g
  • ഇന്‍സ്റ്റന്റ് യീസ്റ്റ് - 1 ടീസ്പൂണ്‍
  • പഞ്ചസാര - 1 ടേബിള്‍സ്പൂണ്‍ ( 15 g )
  • ഒലിവ് ഓയില്‍ - 1 ടേബിള്‍സ്പൂണ്‍
  • പാല്‍ - 150 ml ( 1/2 കപ്പ്‌ + 2 ടേബിള്‍സ്പൂണ്‍ )
  • വെള്ളം - 150 ml ( 1/2 കപ്പ്‌ + 2 ടേബിള്‍സ്പൂണ്‍ )
  • ഉപ്പ് - 1 ടീസ്പൂണ്‍ ( 8 g )
  • ബട്ടര്‍,മല്ലിയില, ചില്ലി ഫ്ലേക്സ് - ആവശ്യത്തിന് ( പുറമേ പുരട്ടാന്‍ )
 ഉണ്ടാക്കുന്ന വിധം
  • മൈദാ,യീസ്റ്റ്,പഞ്ചസാര, പാല്‍, വെള്ളം, ഉപ്പ് എന്നിവ ഒരുമിച്ചാക്കി ഒന്നര മിനിറ്റ് കുഴക്കുക
  • എണ്ണ ചേര്‍ത്ത് യോജിപ്പിക്കുക
  • ഒരു പാത്രത്തിലാക്കി മൂടി പൊങ്ങി വരാനായി വയ്ക്കുക
  • ഇരട്ടി വലിപ്പത്തിലാകുമ്പോള്‍ 6 കഷണങ്ങളായി മുറിച്ച്, ബോള്‍ രൂപത്തിലാക്കുക
  • ഇനി ഓരോന്നും ഒരേ കനത്തില്‍, അല്പം കട്ടിയില്‍ പരത്തുക
  • ചൂടായ തവയില്‍ ചുട്ടെടുക്കുക
  • ഇതിനു മുകളില്‍ അല്പം ബട്ടര്‍ പുരട്ടി, മല്ലിയില, ചില്ലി ഫ്ലേക്സ് എന്നിവ വിതറി ചൂടോടെ കഴിക്കുക.

Tuesday, August 24, 2021

വെള്ള നാരങ്ങ അച്ചാര്‍ | Vella Naranga Achar Kerala Style


വെള്ള നാരങ്ങ അച്ചാര്‍
 ചേരുവകള്‍ :
  • പഴുത്ത ചെറുനാരങ്ങ - 12 എണ്ണം
  • കാന്താരിമുളക് - ആവശ്യത്തിന്
  • വെളുത്തുള്ളി - അര കപ്പ്‌
  • ഇഞ്ചി - ഒരു ചെറിയ കഷണം
  • കായം - 1 ടീസ്പൂണ്‍
  • ഉലുവപ്പൊടി - 1/4 ടീസ്പൂണ്‍
  • വിനാഗിരി - 2 ടേബിള്‍സ്പൂണ്‍
  • പഞ്ചസാര - 1 ടീസ്പൂണ്‍
  • ഉപ്പ്
  • നല്ലെണ്ണ - അര കപ്പ്‌
 ഉണ്ടാക്കുന്ന വിധം
  • ചെറുനാരങ്ങ ചെറിയ കഷണങ്ങളായി മുറിച്ചു 3 ടേബിള്‍സ്പൂണ്‍ ഉപ്പു ചേര്‍ത്ത് യോജിപ്പിച്ച് 2 ദിവസം വക്കുക
  • ഒരു പാനില്‍ എണ്ണയൊഴിച്ച് ചൂടാക്കി കടുക് പൊട്ടിക്കുക
  • ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് വാടി വരുമ്പോള്‍ തീ കുറച്ചു വച്ച് വിനാഗിരി ചേര്‍ക്കുക
  • കാന്താരി മുളക്,പഞ്ചസാര, കായം, ഉലുവപ്പൊടി എന്നിവ ചേര്‍ത്ത് തീ ഓഫ് ചെയ്യുക
  • ഈ കൂട്ട് തണുക്കുമ്പോള്‍ ഉപ്പിലിട്ട നാരങ്ങ ചേര്‍ക്കുക
  • ആവശ്യത്തിനു ഉപ്പ് ചേര്‍ക്കുക
  • കുപ്പിയിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുക

Thursday, August 19, 2021

ഓണം സ്പെഷ്യല്‍ ഇഞ്ചം പുളി | പുളി ഇഞ്ചി | Inchampuli Recipe | Puli Inji Kerala Style


ഇഞ്ചംപുളി ( തൃശൂര്‍ സ്റ്റൈല്‍ )
 ചേരുവകള്‍
  • ഇഞ്ചി - 30ഗ്രാം
  • കാന്താരി മുളക് - 10 ഗ്രാം ( പച്ചമുളക് ആണെങ്കില്‍ കുറച്ചുകൂടി എടുക്കുക )
  • വാളന്‍പുളി - 75 ഗ്രാം
  • ശര്‍ക്കര - 150 ഗ്രാം
  • മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
  • മുളകുപൊടി  (കാശ്മീരി ) - 1/2 ടീസ്പൂണ്‍
  • ഉപ്പ്
  • ഉലുവപ്പൊടി - 2 നുള്ള്
  • കറിവേപ്പില
  • ഉണക്കമുളക് - 2
  • കടുക് - 1/2 ടീസ്പൂണ്‍
  • വെളിച്ചെണ്ണ - 1 ടേബിള്‍സ്പൂണ്‍
 ഉണ്ടാക്കുന്ന വിധം
  • പുളി 2 കപ്പ്‌ വെള്ളത്തില്‍ കുതിര്‍ത്ത് പിഴിഞ്ഞെടുക്കുക
  • ഇഞ്ചി, മുളക് ഇവ പൊടിയായി അരിഞ്ഞെടുക്കുക
  • ശര്‍ക്കര അല്‍പ്പം വെള്ളം ചേര്‍ത്ത് ഉരുക്കി അരിച്ചെടുക്കുക
  • ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി കടുക് പൊട്ടിക്കുക
  • ഉണക്കമുളക്,ഇഞ്ചി,പച്ചമുളക്, വേപ്പില എന്നിവ ചേര്‍ക്കുക
  • ഇഞ്ചിയുടെ നിറം മാറി വരുന്ന വരെ മൂപ്പിക്കുക
  • ഇതിലേക്ക് മഞ്ഞള്‍പ്പൊടി,മുളകുപൊടി ഇവ ചേര്‍ക്കുക
  • ഇനി പുളി പിഴിഞ്ഞ വെള്ളം , ഉരുക്കിയ ശര്‍ക്കര, ഉപ്പ് എന്നിവ ചേര്‍ക്കുക
  • ഇത് വറ്റി കുറുകി വരുന്ന വരെ തിളപ്പിക്കുക
  • അവസാനം ഉലുവപ്പൊടി ചേര്‍ക്കുക
  • രുചികരമായ ഇഞ്ചംപുളി തയ്യാര്‍

Friday, August 13, 2021

ഗോതമ്പു പായസം | Gothambu Payasam Recipe


ഗോതമ്പുപായസം

 ചേരുവകള്‍:
  • ഗോതമ്പ് - 1 കപ്പ്‌ ( 230 g )
  • ശര്‍ക്കര - 1 1/4 കപ്പ്‌ ( 260 g )
  • തേങ്ങയുടെ ഒന്നാംപാല്‍ - 1 കപ്പ്‌
  • തേങ്ങയുടെ രണ്ടാംപാല്‍ - 3 കപ്പ്‌
  • ബട്ടര്‍ - 2 ടേബിള്‍സ്പൂണ്‍
  • ഉപ്പ് - 1 നുള്ള്
  • കണ്ടെന്‍സ്ട് മില്‍ക്ക് - 1/2 കപ്പ്‌
  • വാനില എസ്സെന്‍സ് - 1 ടീസ്പൂണ്‍
  • പഞ്ചസാര - 4 ടേബിള്‍സ്പൂണ്‍
  • അണ്ടിപ്പരിപ്പ് - 2 ടേബിള്‍സ്പൂണ്‍
 ഉണ്ടാക്കുന്ന വിധം
  • ഗോതമ്പ് കഴുകി 8 മണിക്കൂര്‍ കുതിര്‍ത്ത് എടുക്കുക
  • ഇത് ഒന്ന്‍ ചതച്ചെടുക്കുക
  • ഇനി പ്രഷര്‍കുക്കറില്‍ വേവിക്കുക
  • ശര്‍ക്കര ഉരുക്കി അരിച്ചെടുക്കുക
  • ഒരു കട്ടിയുള്ള പാത്രത്തില്‍ ബട്ടര്‍ ചേര്‍ത്ത് ബ്രൌണ്‍ നിറമാകുന്ന വരെ ഉരുക്കുക
  • ഇതിലേക്ക് ഉരുക്കിയ ശര്‍ക്കര ചേര്‍ക്കുക
  • ഇനി വേവിച്ച ഗോതമ്പ് ചേര്‍ത്ത് 8 - 10 മിനിറ്റ് ഇളക്കുക
  • ഇനി രണ്ടാംപാല്‍ ചേര്‍ത്ത് തിളപ്പിക്കുക
  • ഇനി ഒന്നാംപാല്‍ ചേര്‍ത്ത് ഒന്ന് തിള വന്നാല്‍ തീ ഓഫ് ചെയ്യുക
  • ഉപ്പ്,കണ്ടെന്‍സ്ട് മില്‍ക്ക്, വാനില എന്നിവ ചേര്‍ക്കുക
  • പഞ്ചസാര കാരമല്‍ ആക്കി അണ്ടിപ്പരിപ്പ് ചേര്‍ക്കുക
  • ഇതൊരു ബട്ടര്‍ പേപ്പറില്‍ ഒഴിച്ച് തണുക്കാന്‍ വക്കുക
  • തണുക്കുമ്പോള്‍ പൊടിച്ച് വിളമ്പുന്നതിന് തൊട്ടു മുമ്പായി പായസത്തില്‍ ചേര്‍ക്കുക

Friday, August 6, 2021

പഞ്ഞി പോലെ സോഫ്റ്റായ സ്വിസ് റോള്‍ ( ജാം റോള്‍ ) ഈസിയായി വീട്ടിലുണ്ടാക്കാം | Swiss Roll Recipe


സ്വിസ്സ്റോള്‍ ( ജാം റോള്‍ )
 ചേരുവകള്‍ :
  • മൈദാ - 3 ടേബിള്‍സ്പൂണ്‍ ( 30 g )
  • കോണ്‍ ഫ്ലോര്‍ -  3 ടേബിള്‍സ്പൂണ്‍ ( 30 g )
  • പഞ്ചസാര - 5 1/2 ടേബിള്‍സ്പൂണ്‍ ( 80 g )
  • മുട്ട - 4
  • വാനില എസ്സെന്‍സ് - 1/2 ടീസ്പൂണ്‍
  • എണ്ണ - 2 ടേബിള്‍സ്പൂണ്‍ ( 30 ml )
  • പാല്‍ -  2 ടേബിള്‍സ്പൂണ്‍ ( 30 ml )
  • ഉപ്പ് - ഒരു നുള്ള്
  • നാരങ്ങാനീര് - 1 ടീസ്പൂണ്‍
ഉണ്ടാക്കുന്ന വിധം
  • മൈദയും കോണ്‍ഫ്ലോറും യോജിപ്പിച്ച് വയ്ക്കുക
  • മുട്ടയുടെ മഞ്ഞയും വെള്ളയും വേര്‍തിരിക്കുക
  • പഞ്ചസാര പൊടിച്ചു വയ്ക്കുക
  • മുട്ടവെള്ളയിലേക്ക് ഉപ്പ് , നാരങ്ങ നീര് എന്നിവ ചേര്‍ത്ത് ബീറ്റ് ചെയ്യുക
  • പൊടിച്ച  പഞ്ചസാരയില്‍ പകുതി ഇതിലേക്ക് ചേര്‍ത്ത് stiff peak ആകുന്നവരെ ബീറ്റ് ചെയ്യുക
  • ഇനി മുട്ടമഞ്ഞയിലേക്ക് വാനില, ബാക്കിയുള്ള പഞ്ചസാര,പാല്‍, എണ്ണ എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക
  • ഇതിലേക്ക് പൊടി ചേര്‍ക്കുക
  • പതപ്പിച്ച മുട്ടവെള്ള 3 തവണയായി ചേര്‍ത്ത് യോജിപ്പിക്കുക
  • തയ്യാറായ ബാറ്റര്‍ ട്രെയിലേക്ക് ഒഴിച്ച് ലെവല്‍ ചെയ്യുക
  • കുറച്ചു തവണ തട്ടി എയര്‍ കളഞ്ഞിട്ടു ബേക്ക് ചെയ്യുക
  • 180 ഡിഗ്രീ സെല്‍ഷ്യസ് ചൂടില്‍ 32 - 35 മിനിറ്റ് ബേക്ക് ചെയ്യുക
  • പുറത്തെടുത്തു തണുക്കുമ്പോള്‍ ജാം തേച്ച് ചുരുട്ടി 15-30 മിനിറ്റ് വയ്ക്കുക
  • ഇനി മുറിച്ചു കഴിക്കാം
  • ട്രേ സൈസ് - 14x11ഇഞ്ച്‌; അല്പം കൂടി ചെറുതും ഉപയോഗിക്കാം.

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...