auto ad

Friday, June 19, 2020

മലയാളിയുടെ സ്വന്തം ഗോതമ്പ് അട മൂന്ന് വ്യത്യസ്ത രുചികളില്‍ | Easy Gothamb...



ഗോതമ്പ് അട
സ്വീറ്റ് അട
 ചേരുവകള്‍:

  • ഗോതമ്പ് പൊടി - 1കപ്പ്‌
  • ഉപ്പ് -1 tsp
  • പഞ്ചസാര- 3 tbs
  • തേങ്ങ 1/2 കപ്പ്‌
 ചെയ്യുന്ന വിധം

  • ചേരുവകള്‍ എല്ലാം നന്നായി മിക്സ്‌ ചെയ്യുക
  • ആവശ്യത്തിനു വെള്ളം ചേര്‍ത്ത് മാവ് തയ്യാറാക്കുക
  • ചൂടായ പാനില്‍ പരത്തി ഇരുവശവും മൊരിഞ്ഞു വരുന്ന വരെ തിരിച്ചും മറിച്ചുമിട്ടു ചുട്ടെടുക്കുക
  • ചൂടോടെ വിളമ്പുക
 spicy ada
 ചേരുവകള്‍

  • ഗോതമ്പ് പൊടി- 1 കപ്പ്‌
  • ഉപ്പ്- 1tsp
  • തേങ്ങ -1/2 കപ്പ്‌
  • ചുവന്നുള്ളി -3-4
  • പച്ചമുളക്- 2
  • ഇഞ്ചി -1ചെറിയ കഷണം
  • വേപ്പില- 1തണ്ട്
 ഉണ്ടാക്കുന്ന വിധം

  • ചേരുവകളെല്ലാം മിക്സ്‌ ചെയ്തു വെള്ളം ചേര്‍ത്ത് മാവ് തയ്യാറാക്കുക
  • ചൂടായ പാനില്‍ പരത്തി  ചുട്ട് എടുക്കുക
  • ചൂടോടെ വിളമ്പുക
 chilli garlic ada
 ചേരുവകള്‍

  • ഗോതമ്പ് പൊടി -1കപ്പ്‌
  • ഉപ്പ്- 1tsp
  • തേങ്ങ- 1/2കപ്പ്‌
  • തരുതരുപ്പായി പൊടിച്ച മുളക്- 1tsp
  • ഒരിഗാനോ -1tsp
  • വെളുത്തുള്ളി- 3 അല്ലി
 ഉണ്ടാക്കുന്ന വിധം

  • ചേരുവകളെല്ലാം യോജിപ്പിക്കുക
  • വെള്ളം ചേര്‍ത്ത് മാവ് തയ്യാറാക്കുക
  • ചൂടായ പാനില്‍ പരത്തി നന്നായി മൊരിഞ്ഞു വരുന്ന വരെ ചുട്ടെടുക്കുക
  • ചൂടോടെ വിളമ്പുക

Friday, June 12, 2020

മുട്ടയുടെ മണം ഒട്ടും ഇല്ലാതെ സോഫ്റ്റ്‌ കോഫി മാര്‍ബിള്‍ കേക്ക് Coffee Marble Cake Recipe



കോഫി മാര്‍ബിള്‍ കേക്ക്

 വാനിലയുടെയും കോഫിയുടെയും ടേസ്റ്റ് ഒരുമിച്ചു കിട്ടുന്ന ഒരു സോഫ്റ്റ്‌ കേക്ക്

ചേരുവകള്‍


  • മൈദാ -1.5 കപ്പ്‌[185g]
  • മുട്ട- 4
  • പഞ്ചസാര -3/4കപ്പ്‌[180g]
  • എണ്ണ - 1/4കപ്പ്‌
  • ബേക്കിംഗ് പൌഡര്‍ - 1tsp
  • വാനില എസ്സെന്‍സ് - 1/2tsp
  • ഇന്‍സ്റ്റന്റ്കോഫി പൌഡര്‍ -3tsp
  • പാല്‍ 
  • ഇളം ചൂട് വെള്ളം - 3tsp
  • ഉപ്പ് ഒരു നുള്ള്

 ഉണ്ടാക്കുന്ന വിധം


  • 8 ഇഞ്ച്‌ വലിപ്പത്തിലുള്ള ഒരു ടിന്‍ മയം പുരട്ടി,ബട്ടര്‍പേപ്പര്‍ വച്ചിട്ട് പൊടി തട്ടി തയ്യാറാക്കി വയ്ക്കുക
  • മൈദ,ഉപ്പ്ബെകിംഗ്പൌഡര്‍ എന്നിവ യോജിപ്പിച്ച് വയ്ക്കുക
  • കോഫി പൌഡര്‍ വെള്ളത്തില്‍ അലിയിച്ചു വയ്ക്കുക
  • മുട്ട,പഞ്ചസാര എന്നിവ നന്നായി അടിച്ചു പതപ്പിച്ച് എടുക്കുക
  • ഇതിലേക്ക് oil,വാനില എന്നിവ ചേര്‍ക്കുക
  • ഇതിലേക്ക് പൊടി ചേര്‍ക്കുന്നതിനു മുമ്പായി ഓവന്‍ ചൂടാക്കാന്‍ ഇടുക;otg-180ഡിഗ്രിയില്‍ ചൂടാക്കുക,അല്ലെങ്കില്‍ കുക്കര്‍/ചുവടുകട്ടിയുള്ള പാത്രം 10 മിനിറ്റ് ചൂടാക്കുക
  • ഇനി മുട്ട മിശ്രിതത്തിലേക്ക് പൊടിയുടെ മിക്സ്‌ മൂന്നു തവണയായി അരിച്ചു ചേര്‍ക്കുക;മൂന്നാം തവണ പൊടി ചേര്‍ക്കുന്നതിനു മുമ്പ് ഒരു ടേബിള്‍സ്പൂണ്‍ പാല്‍ ചേര്‍ക്കണം
  • പൊടി ചേര്‍ത്ത് സാവധാനം മിക്സ്‌ ചെയ്യണം
  • ഇനി ഇതില്‍ നിന്നും പകുതി ബാറ്റര്‍ വേറൊരു പാത്രത്തിലേക്ക് എടുക്കുക
  • ഇതിലേക്ക് കോഫി ചേര്‍ത്ത് മിക്സ്‌ ചെയ്യുക
  • വാനില ബാറ്ററിലേക്ക് ഒരു ടേബിള്‍സ്പൂണ്‍ പാല്‍ ചേര്‍ത്ത് മിക്സ്‌ ചെയ്യുക
  • ഇനി രണ്ടു ബാറ്ററും ഒന്നിടവിട്ട് ടിന്നിലേക്ക് ഒഴിക്കുക
  • ഒന്ന് രണ്ടു തവണ തട്ടിയ ശേഷം ചൂടാക്കിയിട്ട ഓവന്‍/കുക്കര്‍ ഇല്‍ വച്ചു 30-35 മിനിറ്റ് ബേക്ക് ചെയ്യുക;ഓവന്‍ ചൂട് -180,കുക്കര്‍ ചൂട് മീഡിയം
  • കേക്ക് നന്നായി തണുത്ത ശേഷം മുറിക്കാം

Tuesday, June 2, 2020

ഇനി പാക്കറ്റ് നൂഡില്‍സ് വാങ്ങണ്ട, ഗോതമ്പുപൊടി കൊണ്ട് നല്ല നൂഡില്‍സ് വീട്ടില്‍ത്തന്നെ ഉണ്ടാക്കാം

എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട നൂഡില്‍സ് ഉണ്ടാക്കാം..ഗോതമ്പു പൊടിയാണ് ഇതിനായി നമ്മള്‍ ഇന്നുപയോഗിക്കുന്നത്..മൈദയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് കുറച്ചുകൂടി ആരോഗ്യപ്രദമാണല്ലോ.എന്നിരുന്നാലും ഇതിനു ഗോതമ്പിന്‍റെ ടേസ്റ്റ് ഉണ്ടാവില്ല, കാരണം ഇതില്‍ മുട്ട ചേര്‍ക്കുന്നുണ്ട്.

 ഈ നൂഡില്‍സ് പെര്‍ഫെക്റ്റ്‌ ആയി കിട്ടാന്‍ കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിക്കണം
  • മാവില്‍ വെള്ളംപാകം ആയിരിക്കണം;അല്ലെങ്കില്‍ ഇത് പ്രെസ്സ് ചെയ്തു നൂഡില്‍സ് ആക്കാന്‍ ബുദ്ധിമുട്ടാകും
  • മാവ് നന്നായി കുഴക്കണം, എന്നിട്ട് റെസ്റ്റ് ചെയ്യാന്‍ വയ്ക്കണം;അപ്പോഴേ ഗോതമ്പ് പൊടിയിലുള്ള protein[gluten network] strong ആകൂ
  • ഇതില്‍ പറഞ്ഞിരിക്കുന്ന vegitables തന്നെ വേണമെന്നില്ല, ഗ്രീന്‍പീസ്,മുട്ട ചിക്കിയത്,വേവിച്ച ചിക്കന്‍  ഇതൊക്കെ ചേര്‍ക്കാം
 ആവശ്യമായ ചേരുവകള്‍[നൂഡില്‍സ് ഉണ്ടാക്കാന്‍]
  • ഗോതമ്പ് പൊടി - 1 കപ്പ്‌[140g]
  • ഉപ്പ് -ആവശ്യത്തിനു
  • മുട്ട -1[50g]
  • വെള്ളം-1/4[47g]
 നൂഡില്‍സ് ഉണ്ടാക്കുന്ന വിധം
  • ഗോതമ്പ്പൊടി മറ്റെല്ലാ ചേരുവകളും ചേര്‍ത്ത് നന്നായി കുഴക്കുക,കുറഞ്ഞത്‌ അഞ്ചു മിനിറ്റ്.
  • ഇത് നന്നായി മൂടി വച്ച് കുറഞ്ഞത്‌ അര മണിക്കൂര്‍ റെസ്റ്റ് അനുവദിക്കുക
  • ഇനി മയം പുരട്ടിയ ഇടിയപ്പപ്രസ്സില്‍ നിറക്കുക.
  • ഇടിയപ്പത്തിന്റെ അച്ചില്‍ പ്രെസ്സ് ചെയ്യുന്നതിന് പകരം ചപ്പാത്തി പരത്തുന്നത് പോലെ പരത്തി strips ആയി മുറിച്ചെടുക്കാം;അങ്ങനെയെങ്കില്‍ മാവില്‍ അല്പം കൂടി കുറച്ചു വെള്ളമേ ചേര്‍ക്കാവൂ;മാവ് പരത്തുമ്പോള്‍ ഒട്ടാതിരിക്കാന്‍ നന്നായി പൊടി വിതറുകയും വേണം.
  • ഒരു വലിയ പാത്രത്തില്‍ രണ്ടുലിറ്റര്‍‌ വെള്ളം തിളപ്പിക്കുക.
  • നന്നായി തിളച്ച വെള്ളത്തില്‍ ആവശ്യത്തിനു ഉപ്പിട്ട ശേഷം നൂഡില്‍സ് ചേര്‍ത്ത് 3-4 മിനിറ്റ് വേവിക്കുക;ഇടയ്ക്കു ഇളക്കി കൊടുക്കണം.
  • ഊറ്റിയെടുത്ത നൂഡില്‍സ് തണുത്ത വെള്ളത്തിലേക്ക്‌ ഇടണം,അപ്പോള്‍ നൂഡില്‍സ് കൂടുതലായി വേവില്ല.
  • ഈ വെള്ളം രണ്ടു തവണ മാറ്റി എടുത്തു ഒരു അരിപ്പയിലേക്ക് മാറ്റണം;ഒന്നു കുടഞ്ഞെടുത്ത് കൂടുതലായുള്ള വെള്ളം കളഞ്ഞെടുക്കുക;
  • ഈ നൂഡില്‍സ് ഇനിഒട്ടി പോവുകയോ കുഴഞ്ഞു പോവുകയോ ഇല്ല.
  മറ്റു ചേരുവകള്‍
  • വെളുത്തുള്ളി - 4 -5 അല്ലി[5g]
  • സവാള -1 ചെറുത്[70g]
  • കാപ്സികം -1[30g]
  • കാരറ്റ് -1[30g]
  • കാബേജ് -1 ചെറിയ കഷണം[50g]
  • സ്പ്രിംഗ് ഒനിയന്‍ - 1 തണ്ട്
  • വിനാഗിരി - 1tsp
  • കുരുമുളക്പൊടി -1/2tsp
 സോസ്
  • സോയസോസ്-1.5 tsp
  • റെഡ് ചില്ലി സോസ് - 1/2tsp
  • ഗ്രീന്‍ ചില്ലി സോസ്-1 tsp
  • ടൊമാറ്റോ സോസ് -1 tsp
 ഇതില്‍ സോയസോസ് മാത്രം ചേര്‍ത്തും ഉണ്ടാക്കാം.സോയ സോസ് ചേര്‍ക്കുമ്പോള്‍ ചൈനീസ് ഫുഡിന്റെ പ്രത്യേകതയായ 'umami' ടേസ്റ്റ് കിട്ടും.

 ഇനി സോസ് ഇല്ലാതെ മസാല പൊടികള്‍ ചെര്തുണ്ടാക്കാന്‍

  • മുളകുപൊടി-1/2tsp
  • മല്ലിപ്പൊടി-1/2tsp
  • മഞ്ഞള്‍പ്പൊടി-1/4tsp
  • ഗരംമസാല-1/2tsp
  • ജീരകം പൊടിച്ചത്-1നുള്ള്
  • ഉലുവ പൊടി-1നുള്ള്
  സോസ് ചേര്‍ക്കാതെ മസാലപ്പൊടികള്‍ ചേര്‍ക്കുമ്പോള്‍ ഓരോരുത്തരുടെയും രുചിക്കനുസരിച്ച് മാറ്റം വരുത്താം,ചിക്കന്‍ മസാല,മാഗി magic sachet ഇതൊക്കെ ചേര്‍ക്കാം
ഉണ്ടാക്കുന്ന വിധം

  • vegetables എല്ലാം നീളത്തില്‍ കനം കുറച്ച് അരിഞ്ഞു വയ്ക്കുക
  • സോസ്,വിനാഗിരി/മസാല ഒരുമിച്ചാക്കി വയ്ക്കുക
  • ഒരു ചുവടു കട്ടിയുള്ള പാത്രത്തില്‍ എണ്ണ ഒഴിച്ച് ചൂടാക്കുക
  • വെളുത്തുള്ളി ചേര്‍ത്ത് നന്നായി വഴറ്റുക
  • കാരറ്റ്,സവാള,കാബേജ്,കാപ്സികം,സ്പ്രിംഗ് ഒനിയന്‍ എന്നിവ യഥാക്രമം ചേര്‍ത്ത് തീ കൂട്ടി വച്ച് വഴറ്റുക
  • ആവശ്യത്തിനു ഉപ്പ്,കുരുമുളക്പൊടി എന്നിവ ചേര്‍ക്കുക
  • ഇനി വേവിച്ച നൂഡില്‍സ്,സോസ്മിക്സ്‌ /മസാല മിക്സ്‌ എന്നിവ ചേര്‍ത്ത് ഇളക്കുക
  • നൂഡില്‍സ് പൊട്ടിപ്പോകാതെ കൂടിയ ചൂടില്‍ തന്നെ രണ്ടു മിനിറ്റ് ഇളക്കുക
  • ചൂടോടെ വിളമ്പുക





വീശിയടിക്കാതെ പൊറോട്ട പെര്‍ഫെക്റ്റായി വീട്ടില്‍ത്തന്നെ ഉണ്ടാക്കാം | Parotta Recipe in Malayalam



ഈസിയായി പറോട്ട ഉണ്ടാക്കാം

 ചേരുവകള്‍


  • മൈദാ - 500g
  • ഉപ്പ് - 1tsp
  • പാല്‍ - 160ml
  • വെള്ളം - 160ml
  • പഞ്ചസാര - 1tbs
  • എണ്ണ - 1tbs
  • ചുടുമ്പോള്‍ വേണ്ടത് - എണ്ണ 50ml+നെയ്യ്50ml

ഉണ്ടാക്കുന്ന വിധം



  • ഒരു പാത്രത്തില്‍ പൊടി,ഉപ്പ്,പഞ്ചസാര എന്നിവ ചേര്‍ത്ത് നന്നായി ഇടഞ്ഞ് എടുക്കാം
  • ഇതിലേക്ക് പാലും വെള്ളവും ചേര്‍ത്ത് യോജിപ്പിക്കാം;ചപ്പാത്തിമാവിനെക്കാള്‍ ഒട്ടലുള്ള മാവാണ് വേണ്ടത്;ആവശ്യമെങ്കില്‍ അല്പം കൂടി വെള്ളം ചേര്‍ക്കണം
  • ഇനി ഇതൊരു പ്രതലത്തിലേക്ക് മാറ്റി നന്നായി തേച്ചു കുഴച്ച് എടുക്കണം
  • പത്തു മിനിറ്റ് കുഴച്ചിട്ട്‌ എണ്ണ ചേര്‍ത്ത് വീണ്ടും അഞ്ചു മിനുറ്റ് കൂടി കുഴക്കണം[മൊത്തം 15 മിനുട്ട്]
  • ഇനിഇത്നന്നായി മൂടി വച്ച് കുറഞ്ഞത്‌ ഒരുമണിക്കൂര്‍ അനക്കാതെ വയ്ക്കണം
  • അതിനു ശേഷം ഇത്ചെറിയ ഉരുളകളാക്കി എടുക്കണം
  • ഇവയുടെ മുകളില്‍ എണ്ണയും നെയ്യും ചേര്‍ന്ന മിശ്രിതം പുരട്ടി വീണ്ടും മൂടി വച്ച് അരമണിക്കൂര്‍ വയ്ക്കാം
  • ഇനി ഓരോന്നും ഒരു ചപ്പാത്തിക്കോല്‍ കൊണ്ട് വളരെ കനം കുറച്ചു പരത്തുക
  • ഇതിനു മുകളില്‍ എണ്ണ-നെയ്യ് തടവി അല്പം മൈദാ വിതറുക
  • ഇതൊരു കത്തി കൊണ്ട് നടുവിലൂടെ മുറിക്കാം, മുഴുവന്‍ മുറിക്കാതെ
  • ഇനി ഇത് സാവധാനം പൊക്കിഎടുക്കാം,ഒരു അറ്റത്തു നിന്നും മറ്റേ അറ്റം വരെ
  • ഇത് ചുരുട്ടിയെടുത്ത്‌ എണ്ണ തടവി വക്കുക
  • എല്ലാം ഇത് പോലെ ചെയ്തു കഴിഞ്ഞാല്‍ ചുടാനുള്ള പാന്‍ ചൂടാക്കാം
  • ഓരോന്നായി എടുത്തു പരത്തുക
  • ചൂടായ തവയിലിട്ടു തിരിച്ചും മറിച്ചും ഇട്ടു ചുട്ടെടുക്കുക
  • ചുട്ട ഓരോന്നും ചൂടാറാത്ത പാത്രത്തിലാക്കി വയ്ക്കുക
  • 3 - 4 എണ്ണം ചുട്ടു കഴിഞ്ഞാല്‍ ഇവ ഒന്നിന്മുകളില്‍ ഒന്നായി അടുക്കി വച്ച് രണ്ടു കൈകള്‍ കൊണ്ടും അടിച്ചെടുക്കുക;അപ്പോഴാണ്‌ ഇതളുകള്‍ പോലെ വേര്‍തിരിഞ്ഞു കിട്ടൂ
  • ബാക്കിയുള്ളത് ഇതുപോലെ ചെയ്തെടുത്തു ചൂടോടെ ഇഷ്ടമുള്ള കറിയുടെ ഒപ്പം വിളമ്പാം

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...