വളരെ കുറച്ചു ചേരുവകള്‍ കൊണ്ട് നല്ല സോഫ്റ്റ് ബണ്‍ വീട്ടില്‍ ഉണ്ടാക്കാം
ചേരുവകള്‍
- മൈദാ - 350 g[2 1/2 കപ്പ്]
- ഇന്‍സ്റ്റന്റ് യീസ്റ്റ് - 1 tsp
- പഞ്ചസാര - 2 1/2 tbs
- പാല്‍ - 235 ml
- ഉപ്പ് 1 tsp
- സോഫ്റ്റ് ബട്ടര്‍ - 50g
- എല്ലാ ചേരുവകളും ഒരുമിച്ചാക്കി യോജിപ്പിക്കുക
- നല്ല മയം ഉള്ള മാവ് ആകുന്ന വരെ കുഴക്കുക
- പത്തു മിനിറ്റ് നന്നായി കുഴച്ച ശേഷം കുറച്ചു നേരം മാവ് റസ്റ്റ് ചെയ്യാനായി വക്കുക
- വീണ്ടും 5 മിനിറ്റ് കൂടി കുഴച്ച ശേഷം പത്തു മിനിറ്റ് കൂടി റെസ്റ്റ് അനുവദിക്കുക
- കുഴച്ച മാവില്‍ നിന്നും കുറച്ചു മാവ് സാവധാനം വലിച്ചു നോക്കുക; നന്നായി കുഴച്ച മാവ് നല്ല കനം കുറഞ്ഞ ഷീറ്റ് ആയി വലിക്കാന്‍ പറ്റും;window pane test എന്നാണ് ഇതിനു പറയുന്നത്
- ഒട്ടും ഒട്ടല്‍ ഇല്ലാത്ത elastic ആയുള്ള മാവായിരിക്കണം അവസാനം കിട്ടുന്നത്
- ഇനി ഇത് ചെറിയ ഉരുളകള്‍ ആയി വിഭജിക്കുക[40g]
- ഓരോന്നും ഷേപ്പ് ചെയ്തു എണ്ണ പുരട്ടിയ baking ടിന്നിലേക്ക് മാറ്റുക
- ഇത് മൂടി വച്ച് ഒരു മണിക്കൂര്‍ പൊങ്ങി വരാനായി വക്കുക
- bake ചെയ്യുന്നതിന് മുമ്പായി ഇതിനു മുകളില്‍ മുട്ടയും[1] പാലും [1tbs] ചേര്‍ന്ന മിശ്രിതം ബ്രഷ് ചെയ്യുക.മുട്ട ഒഴിവാക്കി പാലും പഞ്ചസാരയും യോജിപ്പിച്ച് പുരട്ടിയാലും മതി
- ഓവനില്‍ bake ചെയ്യാന്‍,ഓവന്‍ 190 ഡിഗ്രിയില്‍ preheat ചെയ്യുക;190 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ 15 -20 മിനിറ്റ് വരെയാണ് bake ചെയ്യേണ്ടത്
- stove top il bake ചെയ്യാന്‍ നല്ല ചുവടുകട്ടിയുള്ള പാത്രം 15 മിനിറ്റ് ചൂടാക്കുക
- മീഡിയം - ഹൈ ചൂടില്‍ 15 -20 മിനിറ്റ് bake ചെയ്യുക
- പുറത്ത് എടുത്തു ചെറു ചൂടോടെ വിളമ്പാം