auto ad

Sunday, March 27, 2022

സ്നിക്കേഴ്സ് ചോക്ലേറ്റ് വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Snickers Chocolate Recipe


ചേരുവകൾ 
   ന്യൂഗെറ്റ് ലയർ 
  •  വറുത്ത നിലക്കടല - 200 g (1 കപ്പ്+2  ടേബിൾസ്പൂൺ )
  • ഉപ്പ് - 1/ 4 ടീസ്പൂൺ 
  • പീനട്ട് ബട്ടർ - 2 ടേബിൾസ്പൂൺ (30 g )
  • കണ്ടെൻസ്ഡ് മിൽക്ക് - 5 ടേബിൾസ്പൂൺ (75 ml )
  കാരമേൽ ലയർ 
  • പഞ്ചസാര - 3/ 4 കപ്പ് (150 g )
  • ബട്ടർ - 2 ടേബിൾസ്പൂൺ 
  • ക്രീം - 100 ml (6 ടേബിൾസ്പൂൺ +2 ടീസ്പൂൺ )
  • വറുത്ത നിലക്കടല - 1 / 2  കപ്പ് (100 g )
  ചോക്ലേറ്റ് ലയർ 
  • മിൽക്ക് ചോക്ലേറ്റ് - 250 g 
 ഉണ്ടാകുന്ന വിധം 
  ന്യുഗേറ്റ്‌ ലയർ 
  • നിലക്കടല പൊടിച്ചെടുക്കുക 
  • ഉപ്പ് ,പീനട്ട് ബട്ടർ ,കണ്ടെൻസ്ഡ് മിൽക്ക് എന്നിവ ചേർത്ത് യോജിപ്പിക്കുക 
  • ഇനി ബേക്കിങ് പേപ്പർ വിരിച്ച ഒരു ടിന്നിലേക്കു മാറ്റി ലെവൽ ചെയ്യുക 
 കാരമേൽ ലയർ 
  • പഞ്ചസാര ഉരുക്കി കാരമേൽ ആക്കുക 
  • തീ കുറച്ചു വച്ച് ക്രീം ,ബട്ടർ എന്നിവ ചേർക്കുക 
  • സോഫ്റ്റ്ബോൾ സ്റ്റേജ് (120 ഡിഗ്രി സെൽഷ്യസ്) എത്തുന്ന വരെ ചൂടാക്കുക 
  • ഇനി നിലക്കടല ചേർത്ത് യോജിപ്പിക്കുക 
  • ഇത് ന്യുഗേറ്റ്‌ ലെയറിനു മുകളിൽ ഒഴിച്ച് തണുക്കാനായി ഫ്രിഡ്ജിൽ വയ്ക്കുക 
  • തണുത്ത് കഴിഞ്ഞു ചെറിയ ബാറുകളായി മുറിക്കുക 
 ചോക്ലേറ്റ് ലയർ 
  • ഒരു സോസ്പാനിൽ വെള്ളം ചൂടാക്കി ഹീറ്റ് പ്രൂഫ് ആയ ഒരു ബൗൾ വയ്ക്കുക 
  • ഇതിലേക്ക് ചെറിയ കഷണങ്ങളാക്കിയ ചോക്ലേറ്റ് ചേർത്ത് ചെറിയ ചൂടിൽ ഉരുക്കിയെടുക്കുക 
  • ഇനി മുറിച്ച ബാറുകൾ ഇതിൽ മുക്കി ബേക്കിങ് പേപ്പറിൽ നിരത്തുക 
  • തണുക്കാനായി ഫ്രിഡ്ജിൽ വക്കുക 
  • അരികിൽ കൂടുതലായുള്ളത് മുറിച്ചു മാറ്റി ഭംഗിയാക്കുക 
  • രുചികരമായ സ്നിക്കേഴ്സ് തയ്യാർ  

Friday, March 18, 2022

ഈ ബ്രഡ് കഴിച്ചാൽ പിന്നെ കടയിലെ ബ്രഡ് കഴിക്കാനേ തോന്നില്ല | Bread Recipe


ചേരുവകൾ 
  • മൈദ - 330 g ( 2 .5 കപ്പ് - 2 ടേബിൾസ്പൂൺ )
  • മുട്ട - 1 
  • പാൽ - 6 ടേബിൾസ്പൂൺ (90 ml )
  • പഞ്ചസാര - 3 ടേബിൾസ്പൂൺ (45 g )
  • ബട്ടർ - 3 ടേബിൾസ്പൂൺ ( 45 g )
  • ഉപ്പ്  - 1 ടീസ്പൂൺ (6 g )
  • യീസ്റ്റ് - 1  ടീസ്‌പൂൺ 
 മാവ് കുറുക്കാൻ 
  • മൈദ -3 ടേബിൾസ്പൂൺ (30 g )
  • പാൽ - 150 ml 
 തയ്യാറാക്കാൻ 
  • മൈദയിലേക്കു പാൽ ചേർത്ത് ചെറുചൂടിൽ തുടരെ  ഇളക്കി കുറുക്കി എടുക്കുക 
  • ഇത് തണുക്കാൻ വയ്ക്കുക 
  • ഇനി ബട്ടർ ഒഴികെയുള്ള എല്ലാ ചേരുവകളും തണുത്ത മാവ് കുറുക്കിയതും ചേർത്ത് നന്നായി യോജിപ്പിക്കുക 
  • ഇനി 10 -15 മിനിറ്റ് കുഴച്ചെടുക്കുക 
  • ഇനി  എണ്ണ തടവിയ ബൗളിൽ ആക്കി പൊങ്ങി വരുന്ന വരെ മൂടി വയ്ക്കുക 
  • പിന്നീട് മൂന്നു കഷണങ്ങളാക്കി ബോൾ രൂപത്തിലാക്കി 15 മിനിറ്റു റെസ്ററ് അനുവദിക്കുക 
  • പിന്നീട് പരത്തി എതിർവശങ്ങളിൽ നിന്നും മടക്കി റോൾ ചെയ്തെടുത്തു ബേക്കിങ് ടിന്നിലാക്കി പൊങ്ങി വരാൻ വക്കുക 
  • ടിന്നിൽ 80 %പൊങ്ങി വന്നാൽ 190 ഡിഗ്രി സെൽഷ്യസ് ചൂടിൽ 30 -35 മിനിറ്റു ബേക്ക് ചെയ്യുക 
  • സമയം ആകുന്നതിനു മുമ്പ് മുകളിൽ കൂടുതൽ ബ്രൗൺ ആയാൽ അലുമിനിയം ഫോയിൽ കൊണ്ട് മൂടി ബാക്കിയുള്ള സമയം ബേക്ക് ചെയ്യുക 
  • പുറത്തെടുത്തു മുകളിൽ ബട്ടർ പുരട്ടി ടിന്നിൽ നിന്നും മാറ്റി തണുക്കാൻ അനുവദിക്കുക 
  • പിന്നീട് സ്ലൈസ് ചെയ്തു കഴിക്കാം 

Thursday, March 10, 2022

ഈസി സാമ്പാർ | Sambar Recipe


ചേരുവകൾ 
  • തുവരപ്പരിപ്പ് - 3 പിടി (100 g )
  • ഉരുളക്കിഴങ്ങു - 1 മീഡിയം (80 g )
  • ക്യാരറ്റ് - 1 (80 g )
  • ബീൻസ് - 5 (80 g )
  • കായ - 80 g 
  • വഴുതനങ്ങ - 1 (50 g )
  • സവാള - 1 ചെറുത് (50 g )
  • പച്ചമുളക് - 2 
  • വെണ്ടയ്ക്ക - 6 -7 (80 g )
  • തക്കാളി - 1 
  • മല്ലിയില 
  • സാമ്പാർ പൊടി - 3 ടേബിൾസ്പൂൺ (30 g )
  • വാളൻപുളി -  ചെറിയ കഷണം (15 g )
  • താളിക്കാൻ : കടുക് ,ഉലുവ ,കറിവേപ്പില ,ഉണക്കമുളക് 
 ഉണ്ടാക്കുന്ന വിധം 
  • പരിപ്പ് ,അരിഞ്ഞ പച്ചക്കറികൾ (വെണ്ടയ്ക്ക ,തക്കാളി എന്നിവ ഒഴികെ ),ഉപ്പു ,4 കപ്പ് വെള്ളം എന്നിവ കുക്കറിൽ വേവിക്കുക (ഒരു വിസിൽ)
  • വെണ്ടക്ക അല്പം എണ്ണയിൽ 2 -3 മിനിറ്റു വഴറ്റുക 
  • കുക്കർ തുറന്ന ശേഷം വഴറ്റിയ വെണ്ടയ്ക്ക ,പുളി  പിഴിഞ്ഞ വെള്ളം ,തക്കാളി ,മല്ലിയില എന്നിവചേർത്തു തിളപ്പിക്കുക 
  • മറ്റൊരു പാനിൽ എണ്ണ ചൂടാക്കി കടുകു പൊട്ടിക്കുക;ഉലുവ ,വേപ്പില ,ഉണക്കമുളക് എന്നിവ മൂപ്പിച്ചു സാമ്പാറിലേക്കു ചേർക്കുക 
  • അൽപ സമയം മൂടി വച്ച ശേഷം ഇളക്കി വിളമ്പാവുന്നതാണ് 

Saturday, March 5, 2022

പഞ്ഞി പോലൊരു ചോക്ലേറ്റ് കേക്ക് ഉണ്ടാക്കിയാലോ ! Chocolate Sponge Cake Recipe


ചോക്ലേറ്റ് കേക്ക് 
  • മൈദാ - 70 g ( 7 tbs )
  • കൊക്കോപൗഡർ - 30 g (5 tbs )
  • പഞ്ചസാര - 75 g ( 5 tbs )
  • മുട്ട വലുത് - 5 
  • എണ്ണ - 75 ml ( 5 tbs )
  • പാൽ - 120 ml (1 / 2  കപ്പ് )
  • വാനില എസ്സെൻസ് - 1 / 2  ടീസ്പൂൺ 
  • കറുവപ്പട്ട പ്പൊടി - 1 / 4 ടീസ്പൂൺ 
  • വിനാഗിരി - 2 ടീസ്പൂൺ (10 മില്ലി )
തയ്യാറാക്കുന്ന വിധം 
  • മുട്ടയുടെ മഞ്ഞയും വെള്ളയും വേർതിരിക്കുക 
  • എണ്ണ ,പാൽ ,മൈദ ,കൊക്കോപൗഡർ ,മുട്ടമഞ്ഞ ,വാനില ,കറുവപ്പട്ട പൊടി എന്നിവ യോജിപ്പിക്കുക 
  • മുട്ടവെള്ള ,വിനാഗിരി എന്നിവ യോജിപ്പിക്കുക 
  • ബീറ്റ് ചെയ്തു നന്നായി പതഞ്ഞു തുടങ്ങുമ്പോൾ പഞ്ചസാര കുറേശ്ശെയായി ചേർക്കുക 
  • സോഫ്റ്റ് പീക്ക് സ്റ്റേജ് കഴിഞ്ഞു സ്റ്റിഫ് പീക്കിൽ എത്തുന്നതിനു മുമ്പായി ബീറ്റിങ് നിർത്തുക 
  • മുട്ടവെള്ളയും യോജിപ്പിച്ച മൈദയുടെ കൂട്ടും ഒരുമിച്ചാക്കുക 
  • ഇത് 7 x 4 ഇഞ്ച് സൈസ് ഉള്ള ടിന്നിൽ ഒഴിക്കുക 
  • അലുമിനിയം ഫോയിൽ കൊണ്ട് മൂടുക 
  • ഇതൊരു ട്രേയിൽ വക്കുക 
  • ചൂടുവെള്ളം ട്രേയിൽ ഒഴിച്ച് ബേക്ക് ചെയ്യുക 
  • 140 ഡിഗ്രി സെൽഷ്യസ് ചൂടിൽ 90 മിനിറ്റു ബേക്ക് ചെയ്യുക 
  • പുറത്തെടുത്തു കമഴ്ത്തി തണുക്കാൻ അനുവദിക്കുക 
  • തണുത്ത ശേഷം മുറിക്കുക 

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...