auto ad

Monday, September 26, 2022

ഹോട്ടൽ സ്റ്റൈലിൽ ബലൂൺ ആകൃതിയിൽ ചോലെ ബട്ടൂര വീട്ടിൽത്തന്നെ ഉണ്ടാക്കാം | Chole Bhature Recipe


ബട്ടൂര 
 ചേരുവകൾ 
  • മൈദാ 2 കപ്പ് (280g )
  • റവ 2 tbs (30g )
  • ഉപ്പ് 1 / 2  ടീസ്പൂൺ (3g )
  • പഞ്ചസാര 1 ടീസ്പൂൺ (3g )
  • ബേക്കിംഗ് പൗഡർ 1 / 2 ടീസ്പൂൺ (2g )
  • ബേക്കിംഗ് സോഡ 1 / 8 ടീസ്പൂൺ 
  • തൈര് 1 / 4 കപ്പ് (65g )
  • വെള്ളം അര കപ്പ് (105g )
 ചോലെ മസാല 
  ചേരുവകൾ 
  • വെള്ളക്കടല 1 കപ്പ് 
  • സവാള 2 (200g )
  • തക്കാളി 2 (150g )
  • ഇഞ്ചി 10g 
  • വെളുത്തുള്ളി 15g 
  • മഞ്ഞൾപ്പൊടി 1 / 2 ടീസ്പൂൺ 
  • മുളകുപൊടി 1 / 2 ടീസ്പൂൺ 
  • മല്ലിപ്പൊടി 2 ടേബിൾസ്പൂൺ 
  • കുരുമുളകുപൊടി 3 / 4 ടീസ്പൂൺ 
  • ഗരംമസാല 1 / 2 ടീസ്പൂൺ
  • പച്ചമുളക് 2  
  • മല്ലിയില 
  • കസൂരിമേത്തി 1ടീസ്പൂൺ 
  • നാരങ്ങാനീര് 2 ടീസ്പൂൺ 
  • ഏലക്ക 4 ,ഗ്രാമ്പൂ 2 ,പെരുംജീരകം 1ടീസ്പൂൺ ,ചെറിയ ജീരകം 1 / 2 ടീസ്പൂൺ,കറുവപ്പട്ട 1 കഷ്ണം , കറുകയില 
  • ചായപ്പൊടി 1 ടീസ്പൂൺ 
  • നെയ്യ് 2 ടീസ്പൂൺ 
 ഉണ്ടാക്കുന്ന വിധം 
  • മൈദയിലേക്കു എല്ലാ ചേരുവകളും ചേർത്ത് കുഴച്ചു 2 മണിക്കൂർ റസ്റ്റ് അനുവദിക്കുക 
  • കുതിർത്ത കടല കുക്കറിൽ ഇടുക 
  • ഉപ്പ്, അര ടീസ്പൂൺ ബേക്കിംഗ് സോഡാ , കറുവപ്പട്ട ,കറുകയില , ചായപ്പൊടി (കിഴിയായി കെട്ടിയതു )ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് കടല വേവിക്കുക 
  • പാനിൽ  എണ്ണയൊഴിച്ചു ചൂടാകുമ്പോൾ ഏലക്ക ,പെരുംജീരകം, ജീരകം, ഗ്രാമ്പൂ എന്നിവ ചേർത്ത് മൂപ്പിക്കുക 
  • ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റുക 
  • സവാള വഴറ്റുക 
  • തക്കാളി ചേർന്ന് വഴന്നു വരുമ്പോൾ മസാലപ്പൊടികൾ ചേർത്ത് മൂപ്പിക്കുക  
  • വേവിച്ച കടല ചേർക്കുക 
  • പച്ചമുളക് ചേർക്കുക 
  • ഒരു മിനിട്ടു മൂടി വച്ച ശേഷം നെയ്യ് ,നാരങ്ങാനീര് , മല്ലിയില , കസൂരിമേത്തി എന്നിവ ചേർത്ത് ഇളക്കിയിട്ട് തീ ഓഫ് ചെയ്യുക 
  • രണ്ടു മണിക്കൂറിനു ശേഷം മാവ് എട്ടു ഉരുളകളാക്കുക 
  • 10 മിനിറ്റ് റസ്ററ് കൊടുത്ത ശേഷം കനം കുറച്ചു പരത്തി യെടുക്കുക 
  • ചൂടുള്ള എണ്ണയിൽ വറുത്തു കോരുക 
  • ചൂടോടെ കറിക്കൊപ്പം വിളമ്പുക 

Thursday, September 15, 2022

അയല കൊണ്ട് അടിപൊളി ബിരിയാണി | Fish Biryani Recipe in Malayalam


ചേരുവകൾ 
   പുരട്ടി വയ്ക്കാൻ 
  • അയല 1 kg 
  • മുളകുപൊടി 1 .5 ടേബിൾസ്പൂൺ 
  • കുരുമുളകുപൊടി 1 ടേബിൾസ്പൂൺ 
  • മഞ്ഞൾപ്പൊടി 1 / 2 ടീസ്പൂൺ 
  • ഉപ്പ് 2 ടീസ്പൂൺ 
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 ടേബിൾസ്പൂൺ 
 മസാല ഉണ്ടാക്കാൻ 
  • സവാള 3 (300 g )
  • ഇഞ്ചി 2 കഷ്ണം (40g )
  • വെളുത്തുള്ളി ഒരു കുടം (30g )
  • പച്ചമുളക് 10 എണ്ണം (എരിവ് അനുസരിച്ചു )
  • തക്കാളി 2 (200 g )
  • തൈര് 4 ടേബിൾസ്പൂൺ (60ml )
  • ഏലക്ക 4, ഗ്രാമ്പൂ 3 , പട്ട ഒരു കഷ്ണം , പെരുംജീരകം 1 ടീസ്പൂൺ  
  • മഞ്ഞൾപ്പൊടി 1 / 2 ടീസ്പൂൺ 
  • കുരുമുളകുപൊടി 1 ടീസ്പൂൺ 
  • ഉലുവപ്പൊടി രണ്ടു നുള്ള് 
  • മല്ലിയില രണ്ടു പിടി 
  • പുതിനയില ഒരു പിടി 
റൈസ് ഉണ്ടാക്കാൻ 
  • ബസുമതി അരി 4 കപ്പ് (900g )
  • ഏലക്ക 4 ,ഗ്രാമ്പൂ 3 , പട്ട ഒരു കഷ്ണം , വെളുത്തുള്ളി 3 അല്ലി , പെരുംജീരകം 1 ടീസ്പൂൺ ,കറുകയില 
  • നെയ്യ് 5 ടേബിൾസ്പൂൺ 
  • എണ്ണ 2 ടേബിൾസ്പൂൺ 
  • മല്ലിയില,പുതിനയില 
  • വെള്ളം 7 കപ്പ് (1 .75 ലിറ്റർ )
  • ഉപ്പ് 3 ടീസ്പൂൺ 
 വറുത്തെടുക്കാൻ 
  • സവാള 2 (200g )
  • അണ്ടിപ്പരിപ്പ് 50g 
  • ഉണക്കമുന്തിരി 25 g 
 തയ്യാറാക്കുന്ന വിധം 
  • മീൻ നന്നാക്കി വരഞ്ഞെടുക്കുക 
  • മുളകുപൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ  വെള്ളം ചേർത്ത് പേസ്റ്റ് ആക്കി മീനിൽ പുരട്ടി 15 മിനിറ്റ് വയ്ക്കുക 
  • പിന്നീട് വറുത്തെടുക്കുക
  • സവാള ,അണ്ടിപ്പരിപ്പ് ,ഉണക്കമുന്തിരി എന്നിവ വറുത്തു മാറ്റി വയ്ക്കുക 
  • മസാലക്കുള്ള ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചതച്ചെടുക്കുക 
  • സവാള കുക്കറിലാക്കി അല്പം ഉപ്പ്, മഞ്ഞൾപ്പൊടി, കാൽ കപ്പ് വെള്ളം എന്നിവ ചേർത്ത് 4 -5 വിസിൽ വരുന്ന വരെ വേവിക്കുക 
  • 5 റ്റേബിൾസ്‌പൂൺ എണ്ണ ചൂടാക്കി സ്‌പൈസസ് ചേർത്ത് മൂപ്പിക്കുക 
  • ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചത് ചേർത്ത് 2 മിനിറ്റ് മൂപ്പിക്കുക 
  • തക്കാളി ചേർത്ത് സോഫ്റ്റ്  ആകുമ്പോൾ മസാലപ്പൊടികൾ ചേർക്കുക 
  • വേവിച്ച സവാള ചേർത്ത് രണ്ടുമിനിറ്റ് മൂടി വച്ച് വേവിക്കുക 
  • തൈര് ചേർത്ത് രണ്ടു മിനിറ്റ് ഇളക്കുക 
  • വറുത്ത  മീൻ ചേർത്തിളക്കുക 
  • മൂടി വച്ച് രണ്ടുമിനിറ്റ് വേവിക്കുക 
  • തീ ഓഫ് ചെയ്യുക 
  • റൈസ് ഉണ്ടാക്കാൻ അരി കഴുകി  അര മണിക്കൂർ കുതിർത്തെടുക്കുക 
  • പാത്രത്തിൽ എണ്ണയും നെയ്യും ഒഴിച്ച് ചൂടാകുമ്പോൾ സ്‌പൈസസ് ചേർത്ത് മൂപ്പിക്കുക 
  • വെള്ളം ചേർത്ത് തിളപ്പിക്കുക 
  • ഉപ്പ് , മല്ലിയില, പുതിനയില അരി എന്നിവ ചേർത്തിളക്കുക 
  • അരിയും വെള്ളവും ഒരേ നിരപ്പിൽ ആകുമ്പോൾ മൂടി വച്ച് കുറഞ്ഞ ചൂടിൽ വെള്ളം വറ്റുന്ന വരെ വേവിച്ചെടുക്കുക 
  • പിന്നീട് റൈസും മസാലയും ലയർ ചെയ്തു ഇടയിൽ  വറുത്ത സവാള, അണ്ടിപ്പരിപ്പ് ,ഉണക്കമുന്തിരി ,ഗരംമസാല,ഉലുവപ്പൊടി എന്നിവയും  ചേർത്ത് 10 മിനിട്ടു വേവിക്കുക 
  • മൂടിവയ്ക്കുന്നതിനു മുമ്പ് കാൽ കപ്പു പാല് ഒഴിക്കുന്നത് രുചി കൂടാൻ നല്ലതാണ് 
  • തീ ഓഫ് ചെയ്തു അര  മണിക്കൂർ കഴിഞ്ഞാൽ വിളമ്പി കഴിക്കാവുന്നതാണ് .

Monday, September 5, 2022

ഹോ എന്താ രുചി ! ഇത്തവണ ഓണത്തിന് ഈ പായസം തന്നെ മതി | Nurukku Gothambu Payasam Recipe


ചേരുവകൾ 
  • നുറുക്ക് ഗോതമ്പ് 1 കപ്പ് (200g )
  • ശർക്കര 1 .75 കപ്പ് (350g )
  • കണ്ടെൻസ്ഡ് മിൽക്ക് 1 / 2 കപ്പ് (120 മില്ലി )
  • രണ്ടാംപാൽ 4 കപ്പ് (1 ലിറ്റർ )
  • ഒന്നാം പാൽ 1 കപ്പ് (250 ml )
  • ഏലക്കാപ്പൊടി 1 ടീസ്പൂൺ 
  • അണ്ടിപ്പരിപ്പ് 30g 
  • നെയ്യ് 2 ടേബിൾസ്പൂൺ 
 ഉണ്ടാക്കുന്ന വിധം 
  • നുറുക്ക് ഗോതമ്പ് കഴുകിയ ശേഷം കുക്കറിൽ ഒരു ലിറ്റർ വെള്ളം ചേർത്ത് വേവിക്കുക 
  • അണ്ടിപ്പരിപ്പ് നെയ്യിൽ വറുത്തെടുക്കുക 
  • ശർക്കര ഉരുക്കി അരിച്ചെടുത്തിട്ട് വേവിച്ച  ഗോതമ്പ് ചേർക്കുക 
  • 10 മിനിറ്റ് ഇളക്കി വരട്ടിയെടുക്കുക 
  • രണ്ടാംപാൽ ചേർത്ത് 10 മിനിറ്റു തിളപ്പിക്കുക 
  • കണ്ടെൻസ്ഡ് മിൽക്ക് , ഏലക്കാപ്പൊടി എന്നിവ ചേർക്കുക 
  • തീ കുറച്ചു വച്ച് ഒന്നാം പാൽ ചേർക്കുക 
  • തിള വരുമ്പോൾ തീ ഓഫ് ചെയ്യുക 
  • അണ്ടിപ്പരിപ്പ് , ഒരു ടേബിൾസ്പൂൺ എന്നിവ ചേർത്ത് ഇളക്കുക 
  • ചൂടോടെയോ തണുപ്പിച്ചോ കഴിക്കാം 

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...