auto ad

Saturday, October 29, 2022

മീൻ കറി രുചികരമാക്കാൻ ഇങ്ങനെ ഉണ്ടാക്കി നോക്കൂ | Mulakitta Meen Curry Recipe | Meen Vattichathu


ചേരുവകൾ 
  • മീൻ അര കിലോ 
  • ഇഞ്ചി ഒരു കഷണം (10g) 
  • വെളുത്തുള്ളി 5 അല്ലി (5g)
  • പച്ചമുളക് 4 
  • ചുവന്നുള്ളി 5 ചുള 
  • വേപ്പില 
  • മുളകുപൊടി 2 ടേബിൾസ്പൂൺ 
  • കാശ്മീരി മുളകുപൊടി 1 ടീസ്പൂൺ 
  • മഞ്ഞൾപ്പൊടി 1/  2 ടീസ്പൂൺ 
  • കുടംപുളി 10g 
  • കടുക് 
  • ഉലുവ 1 / 4 ടീസ്പൂൺ 
  • വെളിച്ചെണ്ണ 3 ടേബിൾസ്പൂൺ 
  • ഉപ്പ് 1 .5 ടീസ്പൂൺ 
ഉണ്ടാക്കുന്ന വിധം 
  • ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ഒരു ടീസ്പൂൺ കടുക് പൊട്ടിക്കുക 
  • കാൽ ടീസ്പൂൺ ഉലുവ ചേർത്ത് മൂപ്പിക്കുക 
  • ചതച്ച ഇഞ്ചി, വെളുത്തുള്ളി, അരിഞ്ഞ മുളക് , ചുവന്നുള്ളി, വേപ്പില എന്നിവ ചേർത്ത് വഴറ്റുക 
  • ഇനി പൊടികൾ ചേർത്ത് മൂപ്പിക്കുക 
  • പുളി ചേർക്കുക 
  • വെള്ളം ചെത്ത് തിളച്ചു വരുമ്പോൾ ഉപ്പ് ചേർത്തിക്കുക 
  • മീൻ ചേർത്ത് വേവിക്കുക 
  • വെന്താൽ തീ ഓഫ് ചെയ്തു കുറച്ചു പച്ചവെളിച്ചെണ്ണ തൂകുക ; കറിവേപ്പില ചേർക്കുക 
  • കപ്പ ,ചപ്പാത്തി , ചോറ് ഇതിനൊപ്പം വിളമ്പാവുന്നതാണ് 

Monday, October 17, 2022

ചായയ്‌ക്കൊപ്പം കഴിക്കാൻ ഒരു കിടിലൻ പലഹാരം | Cheese Garlic Bread Recipe


ചേരുവകൾ 
     
മാവ് തയ്യാറാക്കാൻ 
  • മൈദാ 300g (2 കപ്പ് +2 ടേബിൾസ്പൂൺ )
  • പഞ്ചസാര  30 g (2 ടേബിൾസ്പൂൺ )
  • ഇൻസ്റ്റന്റ് യീസ്റ്റ് 3g  (1 ടീസ്പൂൺ )
  • ബട്ടർ  30g  (2 ടേബിൾസ്പൂൺ )
  • ഉപ്പ് 4g  (3 / 4 ടീസ്പൂൺ )
  • വെള്ളം 170 മില്ലി  (3 / 4 കപ്പ് - 2 ടീസ്പൂൺ )
 ഫില്ലിങ് 
  • ചീസ് 100g  (1 കപ്പ് )
  • വെളുത്തുള്ളി 10g  (10 അല്ലി )
  • മല്ലിയില 2 ടേബിൾസ്പൂൺ 
  • ചില്ലി ഫ്ലേക്സ്  1 ടീസ്പൂൺ 
  • ഒറിഗാനോ 1 ടീസ്പൂൺ 
  • ഉപ്പ്  ആവശ്യത്തിന് 
 തയ്യാറാക്കുന്ന വിധം 
  • മാവ് തയ്യാറാക്കാനുള്ള എല്ലാ ചേരുവകളും ഒരുമിച്ചാക്കി നന്നായി കുഴച്ചെടുക്കുക 
  • ഇത് ഒരേ വലിപ്പത്തിലുള്ള 8 കഷണങ്ങളാക്കി മുറിക്കുക 
  • ഓരോന്നും ബോൾ രൂപത്തിലാക്കി ട്രെയിൽ നിരത്തി വയ്ക്കുക 
  • 10 മിനിട്ടു കഴിഞ്ഞു ഓരോന്നിന്റെയും നടുവിൽ കുഴിയുണ്ടാക്കുക 
  • ഫില്ലിങ്ങിനുള്ള എല്ലാ ചേരുവകളും യോജിപ്പിച്ച ശേഷം ഓരോ കുഴിയിലും കുറേശ്ശെയായി നിറക്കുക 
  • മൂടി വച്ച് ഒന്നര മണിക്കൂർ റസ്റ്റ് അനുവദിക്കുക 
  • ഇനി മുകളിൽ അല്പം മുട്ട പുരട്ടിയ ശേഷം 190 ഡിഗ്രി സെൽഷ്യസ് ചൂടിൽ 18 മിനിറ്റു ബേക്ക് ചെയ്യുക 
  • പുറത്തെടുത്തു ചൂടോടെ വിളമ്പുക 

Saturday, October 8, 2022

സോഫ്റ്റ് നൂലപ്പവും അതിനു ചേരുന്ന നല്ല മുട്ടക്കറിയും | Noolappam ( Nool Puttu ) Mutta Curry Recipe


നൂലപ്പം 
 ചേരുവകൾ 
  • വറുത്ത അരിപ്പൊടി 2 കപ്പ് (320g )
  • വെള്ളം 3  1 / 2 കപ്പ് (870g )
  • ഉപ്പ് 1 ടീസ്പൂൺ 
  • വെളിച്ചെണ്ണ 2 ടീസ്പൂൺ 
 ഉണ്ടാക്കുന്ന വിധം 
  • വെള്ളം തിളപ്പിക്കുക 
  • ഉപ്പ് , വെളിച്ചെണ്ണ എന്നിവ ചേർക്കുക 
  • അരിപ്പൊടി ചേർത്ത് ഇളക്കുക 
  • തീ ഓഫ് ചെയ്തു കുറച്ചു നേരം മൂടി വയ്ക്കുക 
  • ഒന്ന് ചൂടാറിയാൽ നന്നായി കുഴക്കുക 
  • സേവനാഴിയിൽ നിറച്ചു തേങ്ങാ വിതറിയ ഇഡലിത്തട്ടിൽ ആക്കി 8 മിനിറ്റ് ആവിയിൽ വേവിക്കുക 
  • ഏറ്റവും ചെറിയ തുളകളുള്ള അച്ചുപയോഗിക്കുന്നതാണ് നല്ലത് .
  • സോഫ്റ്റ് ഇടിയപ്പം തയ്യാർ ; ഇത് മുട്ടക്കറി , കടലക്കറി , തേങ്ങാപ്പാൽ , ഇതിനൊപ്പം വിളമ്പാവുന്നതാണ് .
 മുട്ടക്കറി 
  ചേരുവകൾ 
  • പുഴുങ്ങിയ മുട്ട 4 
  • സവാള 1 
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 2 ടീസ്പൂൺ 
  • പച്ചമുളക് 4 
  • കറിവേപ്പില 
  • തക്കാളി 1 
  • മുളകുപൊടി 1 / 2 ടീസ്പൂൺ 
  • കുരുമുളകുപൊടി 1 / 2 ടീസ്പൂൺ 
  • മഞ്ഞൾപ്പൊടി   1 / 2 ടീസ്പൂൺ 
  • ഗരം മസാല    1 / 2 ടീസ്പൂൺ 
  • പെരുംജീരകം പൊടി  1 / 2 ടീസ്പൂൺ 
  • മല്ലിപ്പൊടി 2 ടീസ്പൂൺ 
  • തേങ്ങാപ്പാൽ മുക്കാൽ കപ്പ് 
  • മല്ലിയില 
  • കസൂരിമേത്തി 1 ടീസ്‌പൂൺ 
 ഉണ്ടാക്കുന്ന വിധം 
  • പാനിൽ 3 ടേബിൾസ്പൂൺ എണ്ണ ചൂടാക്കി സവാള വഴറ്റുക 
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,പച്ചമുളക് , വേപ്പില എന്നിവ ചേർത്ത് വഴറ്റുക 
  • പച്ചമണം മാറിയാൽ തക്കാളി ചേർത്ത് വഴറ്റുക 
  • ഇനി മസാലപ്പൊടികൾ ചേർത്ത് മൂപ്പിക്കുക 
  • ഒന്നര കപ്പ് ചൂടുവെള്ളം ചേർക്കുക 
  • തിളക്കുമ്പോൾ മുട്ട ചേർക്കുക ഒപ്പം തേങ്ങാപ്പാൽ ചേർത്ത് യോജിപ്പിക്കുക 
  • ആവശ്യത്തിന് ഉപ്പ് ചേർക്കുക 
  • മല്ലിയിലയും കസൂരിമേത്തിയും ചേർത്തിളക്കുക 
  • രുചികരമായ മുട്ടക്കറി തയ്യാർ 

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...