auto ad

Friday, January 29, 2021

പിസ്സ ഏറ്റവും നന്നായി വീട്ടില്‍ത്തന്നെ എങ്ങനെ ഉണ്ടാക്കാം | Pizza Recipe...


പിസ്സ

 

  പിസ്സ ബേസ്

  ചേരുവകള്‍:

  • മൈദാ - 400g (250 ml കപ്പിന് 3 കപ്പ്‌ അമര്‍ത്തി അളക്കുക,അതില്‍ നിന്നും 2                                     ടേബിള്‍സ്പൂണ്‍ പൊടി മാറ്റുക)
  • ഉപ്പ് - 1 ടീസ്പൂണ്‍
  • പഞ്ചസാര - 1 ടേബിള്‍സ്പൂണ്‍ (15g)
  • ഒലിവ് ഓയില്‍ - 20 ml (1tbs + 1 tsp)
  • ഇന്‍സ്റ്റന്റ് യീസ്റ്റ് - 1 tsp (1g)
  • പാല്‍ - 125 ml (1/2 കപ്പ്‌)
  • ഇളം ചൂടുവെള്ളം - 160 ml (1/2 കപ്പ്‌+2 tbs +1tsp)

പിസ്സ സോസ്

 ചേരുവകള്‍:

  • നന്നായി പഴുത്ത തക്കാളി - അര കിലോ
  • വെളുത്തുള്ളി - 6-7 അല്ലി (5g)
  • സവാള - 1 ചെറുത്‌ (50g)
  • കാശ്മീരി മുളക്പൊടി - 2 tsp
  • കുരുമുളക് പൊടി - 1/2 tsp
  • ഉപ്പ് - 1 tsp/ആവശ്യത്തിന്
  • ഡ്രൈ ബേസില്‍ - 1tbs
  • ഡ്രൈ ഒറിഗാനോ - 1 tsp
  • പഞ്ചസാര - 1 tsp
  • ഒലിവ് oil - 1/4 കപ്പ്‌
പിസ്സ സോസ് തയ്യാറാക്കുന്ന വിധം
  • തക്കാളി കഴുകി,അരിഞ്ഞു,അരച്ചെടുക്കുക
  • ഒരു പാനില്‍ എണ്ണയൊഴിച്ചു ചൂടാക്കുക
  • ചെറുതായി അരിഞ്ഞ വെളുത്തുള്ളി ചേര്‍ത്തു 4 സെക്കന്റ് ഇളക്കുക
  • ഇനി സവാള ചേര്‍ത്തു നന്നായി വാടുന്ന വരെ വഴറ്റുക
  • ഇതിലേക്ക് അരച്ച തക്കാളി ചേര്‍ത്തു 4 മിനിറ്റ് വഴറ്റുക
  • ഇനി മുളക്പൊടി,കുരുമുളകുപൊടി,ബേസില്‍,ഒരിഗാനോ,ഉപ്പ് പഞ്ചസാര എന്നിവ ചേര്‍ക്കുക
  • മൂടി വച്ച് കുറഞ്ഞ തീയില്‍ 20 മിനുട്ട് വേവിക്കുക;ആവശ്യമെങ്കില്‍ അല്പം വെള്ളം ചേര്‍ക്കാം;
  • 20 മിനുട്ട്കഴിഞ്ഞാല്‍ രുചികരമായ പിസ്സ സോസ് തയാര്‍;ഇത് ചൂടാറിയ ശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കാം; ഒരാഴ്ച്ച വരെ കേടാവില്ല.
 
പിസ്സ ബേസ് തയ്യാറാക്കുന്ന വിധം
  • മൈദയിലേക്ക് ഉപ്പു ചേര്‍ത്തു യോജിപ്പിക്കുക
  • ഒരു ബൗളില്‍ പാല്‍,വെള്ളം,യീസ്റ്റ്,എണ്ണ, പഞ്ചസാര എന്നിവ ചേര്‍ക്കുക
  • ഇതിലേക്ക് പൊടി 3 തവണയായി ചേര്‍ത്തു യോജിപ്പിക്കുക
  • ഇത് 20 മിനിറ്റ് മൂടി വയ്ക്കുക
  • ഇനി നന്നായി കുഴച്ചു മയപ്പെടുത്തി എടുക്കുക
  • ഇത് പൊങ്ങി വരാനായി എണ്ണ തടവിയ പാത്രത്തിലാക്കി മൂടി വയ്ക്കുക
  • മാവ് നന്നായി പൊങ്ങി വന്നാല്‍ (ഏകദേശം 2 മണിക്കൂര്‍) സാവധാനം അമര്‍ത്തി എയര്‍ പുറത്തു കളയുക
  • എന്നിട്ട് രണ്ടായോ,മൂന്നായോ നാലായോ വിഭജിക്കുക (ഞാന്‍ 4 കഷണങ്ങളായി ആണ് മുറിക്കുന്നത്)
  • ഇത് ഒന്ന് കൂടി ഉരുട്ടി ബോള്‍ രൂപത്തിലാക്കി വീണ്ടും വീര്‍ത്തു വരാനായി വക്കുക
  • ഈ സമയം ഇത് നന്നായി മൂടി വച്ചിട്ട് ഫ്രിഡ്ജില്‍ വയ്ക്കാവുന്നതാണ്;ബേക്ക് ചെയ്യുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് പുറത്തു വക്കണം.
  • വീര്‍ത്തു വന്ന മാവ് (ഏകദേശം 45 മിനിറ്റ്കഴിഞ്ഞ്),എണ്ണ തടവിയ പ്രതലത്തിലേക്ക് മാറ്റി, കൈ കൊണ്ട് അമര്‍ത്തി ,10 ഇഞ്ച് വട്ടത്തിലാക്കുക;ഇത് പിസ്സപാനിലേക്ക് മാറ്റുക
  • ഇതിനു മുകളില്‍ ഒലിവ് ഓയില്‍,പിസ്സ സോസ്,ചീസ് ഇഷ്ടമുള്ള ടോപ്പിങ്ങ്സ് എന്നിവ യഥാക്രമം ലെയെര്‍ ചെയ്യുക
  • ഓവന്‍ ഏറ്റവും കൂടിയ ചൂടില്‍ 30 മിനിറ്റ് ചൂടാക്കുക;ഇതിലേക്ക് അസ്സെമ്പിള്‍ ചെയ്ത പിസ്സ വച്ച് ഏറ്റവും കൂടിയ ചൂടില്‍ 10 മിനിറ്റ് ബേക്ക് ചെയ്യുക
  • പുറത്തെടുത്തു അല്പം ചൂടാറിയാല്‍ മുറിച്ചു കഴിക്കാം.

Saturday, January 16, 2021

ഗരം മസാലയുടെ ഒര്‍ജിനല്‍ റെസിപ്പി | Garam Masala Recipe in Malayalam


ഗരംമസാല
 ചേരുവകള്‍:
  • പെരുംജീരകം - 50 g (1/2 കപ്പ്‌)
  • കറുവാപ്പട്ട - 20 g (1/3 കപ്പ്‌)
  • ഏലക്ക - 20 g (1/4 കപ്പ്‌)
  • ഗ്രാമ്പൂ - 10 g (2 ടേബിള്‍സ്പൂണ്‍)
  • കുരുമുളക് - 10 g (1 ടേബിള്‍സ്പൂണ്‍)
  • ജാതിപത്രി - 10 g ( 15 - 20 എണ്ണം)
  • തക്കോലം - 10 g ( 15 - 20 എണ്ണം)
 ഉണ്ടാക്കുന്ന വിധം:
  • ചേരുവകള്‍ എല്ലാം 3 മിനിറ്റോളം ചൂടാക്കുക
  • തണുക്കുമ്പോള്‍ പൊടിച്ച് ഈര്‍പ്പം കടക്കാത്ത കുപ്പിയിലാക്കി സൂക്ഷിക്കുക

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...