auto ad

Saturday, September 25, 2021

ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഗുലാബ് ജാമുന്‍ പെര്‍ഫെക്റ്റായി ഉണ്ടാക്കാം | Gulab Jamun Recipe


ഗുലാബ് ജാമുന്‍
 ചേരുവകള്‍
  • പാല്‍പ്പൊടി - 1 കപ്പ്‌ ( 120 g )
  • മൈദ - 3 ടേബിള്‍സ്പൂണ്‍ (30 g )
  • ബേക്കിംഗ് പൌഡര്‍ - 1 ടീസ്പൂണ്‍ ( 4 g )
  • പാല്‍ - 4 ടേബിള്‍സ്പൂണ്‍ ( 60 ml )
  • നെയ്യ് - 1 ടീസ്പൂണ്‍ ( 5 g )
  • പഞ്ചസാര - 2 കപ്പ്‌ ( 420 g )
  • വെള്ളം - ഒന്നര കപ്പ്‌ ( 375 ml )
  • ഏലക്ക - 3
  • റോസ്‌ വാട്ടര്‍ - 1 ടീസ്പൂണ്‍
 ഉണ്ടാക്കുന്ന വിധം
  • പഞ്ചാരയിലേക്ക് വെള്ളം ചേര്‍ത്ത് അലിഞ്ഞു വരുന്ന വരെ ചൂടാക്കുക
  • ഇനി ഏലക്ക ചതച്ചത്, റോസ് വാട്ടര്‍ എന്നിവ ചേര്‍ക്കുക
  • med - high ചൂടില്‍ കൃത്യം 2 മിനിറ്റ് തിളപ്പിക്കുക
  • തീ ഓഫ്‌ ചെയ്തു മാറ്റി വക്കുക
  • ഒരു ബൌളിലേക്ക് പാല്‍പ്പൊടി, ബേക്കിംഗ് പൌഡര്‍, മൈദാ എന്നിവ അരിച്ചു ചേര്‍ക്കുക
  • പാല്‍ ചേര്‍ത്ത് യോജിപ്പിക്കുക
  • ഇനി നെയ്യ് ചേര്‍ത്ത് യോജിപ്പിക്കുക
  • ഇത് ചെറിയ കഷണങ്ങളായി മുറിക്കുക ( 12 - 15 g)( ശ്രദ്ധിക്കുക, ഫ്രൈ ചെയ്യാന്‍ ഉദ്ദേശിക്കുന്ന അത്രയും മാത്രം ഷേപ്പ് ചെയ്യുക;ബാക്കിയുള്ള മാവ് മൂടി വക്കുക; ആദ്യത്തെ ബാച്ച് ഫ്രൈ ചെയ്ത ശേഷം ബാക്കിയുള്ള മാവിലേക്ക്‌ അല്പം പാല്‍ ചേര്‍ത്ത് യോജിപ്പിച്ചിട്ട്‌ ഷേപ്പ് ചെയ്യുക;കാരണം ഇരിക്കും തോറും മാവ് ഡ്രൈ ആകും)
  • കഷണങ്ങളാക്കിയ മാവ് ഉള്ളംകയ്യില്‍ വച്ച് അമര്‍ത്തി ഉരുട്ടിയെടുക്കുക; സ്മൂത്ത്‌ ആയ ബോള്‍ ആയിരിക്കണം
  • ഇത് മിതമായ ചൂടുള്ള എണ്ണയില്‍ കുറഞ്ഞ ചൂടില്‍ വറുത്തെടുക്കുക; എണ്ണയുടെ ചൂട് ടെസ്റ്റ്‌ ചെയ്യാന്‍ അല്പം മാവ് എന്നയിലിട്ടു നോക്കുക; ഇത് താഴെ ചെന്ന്  5 - 6 സെക്കന്‍ഡില്‍ പൊങ്ങി വന്നെങ്കില്‍ ചൂട് പാകമാണ്.
  • ഒരേ കളര്‍ കിട്ടാന്‍ തുടരെ ഇളക്കി വേണം വരുതെടുക്കാന്‍.
  • വറുത്തെടുത്ത ബോള്‍സ് നേരെ ചെറുചൂടുള്ള പഞ്ചസാരപ്പാനിയിലേക്ക് ഇടുക; 2 മണിക്കൂര്‍ ഇങ്ങനെ വച്ചുകഴിഞ്ഞാല്‍ ബോള്‍സ് സിറപ്പ് വലിച്ചെടുത്തു സോഫ്റ്റ്‌ ആയി കിട്ടും.
 

Sunday, September 19, 2021

സോഫ്റ്റ്‌ ദോശ | തട്ടുദോശ | തട്ടില്‍ കുട്ടി ദോശ | Thattu Dosa | Soft dosa Recipe in Malayalm


സോഫ്റ്റ്‌ ദോശ
 ചേരുവകള്‍ :
  • പച്ചരി - 2 കപ്പ്‌ ( 420 g )
  • ഉഴുന്ന് - 1/2 കപ്പ്‌ ( 110 g )
  • അവല്‍ - 1 കപ്പ്‌ ( 60 g )
  • ഉലുവ - 1 ടീസ്പൂണ്‍
  • ഉപ്പ്
 ഉണ്ടാക്കുന്ന വിധം
  • പച്ചരി, ഉഴുന്ന്, അവല്‍, ഉലുവ എന്നിവ നന്നായി കഴുകി 2 മണിക്കൂര്‍ വെവ്വേറെ കുതിര്‍ക്കുക
  • അവല്‍ അരി അരക്കുന്നതിനു മുമ്പായി കുതിര്‍ത്ത് എടുക്കുക
  • ഇനി എല്ലാ ചേരുവകളും അരച്ചെടുക്കുക
  • നന്നായി യോജിപ്പിക്കുക
  • ഇത് നന്നായി പൊങ്ങി വരാനായി 10 - 12 മണിക്കൂര്‍ മൂടി വക്കുക
  • പൊങ്ങിവന്ന മാവ് സാവധാനം ഇളക്കുക
  • ദോശക്കല്ല് ചൂടാക്കി എണ്ണ തടവുക
  • ഓരോ തവി വീതം ചൂടായ ദോശക്കല്ലില്‍ ഒഴിക്കുക
  • മിതമായ ചൂടില്‍ എല്ലാ ഭാഗത്തും തുളകള്‍ വരുന്ന വരെ വേവിക്കുക
  • മുകളില്‍ അല്പം നെയ്യ്/എണ്ണ തൂവുക.
  • ഇനി കുറച്ചു സമയം മൂടി വച്ച് വേവിക്കുക
  • ചുട്ടെടുത്ത ദോശ ചൂടോടെ തേങ്ങാച്ചമ്മന്തിയുടെ കൂടെ വിളമ്പുക

Wednesday, September 15, 2021

ചായക്കടയിലേതിനേക്കാള്‍ നല്ല പഴം പൊരി വീട്ടില്‍ എങ്ങനെ ഉണ്ടാക്കാം | Pazham Pori Kerala Style


പഴംപൊരി
  • നന്നായി പഴുത്ത നേന്ത്രപ്പഴം - മുക്കാല്‍ കിലോ ( 4 എണ്ണം )
  • മൈദ - 1 കപ്പ്‌
  • അരിപ്പൊടി - 1 ടേബിള്‍സ്പൂണ്‍
  • പഞ്ചസാര - 1 ടേബിള്‍സ്പൂണ്‍
  • ഉപ്പ് - 2 നുള്ള്
  • മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
  • എള്ള് - 1/2 ടീസ്പൂണ്‍
 ഉണ്ടാക്കുന്ന വിധം
  • പഴം ഒഴികെയുള്ള എല്ലാ ചേരുവകളും യോജിപ്പിക്കുക
  • വെള്ളം ചേര്‍ത്ത് കട്ടയില്ലാത്ത മാവ് തയ്യാറാക്കുക ( ഏകദേശം ഒന്നേകാല്‍ കപ്പ്‌ വെള്ളം )
  • പഴം തൊലി കളഞ്ഞു കനം കുറച്ചു നീളത്തിലുള്ള കഷണങ്ങളാക്കുക ( 3 അല്ലെങ്കില്‍ 4 )
  • മുറിച്ച പഴം മാവില്‍ മുക്കി നന്നായി ചൂടായ എണ്ണയില്‍ വറുത്തു കോരുക
  • ചെറുചൂടോടെ കഴിക്കുക

Friday, September 10, 2021

ബേക്കറിയിലേതിനേക്കാള്‍ നല്ല ദില്‍ കുഷ് ( തേങ്ങ ബൺ ) വീട്ടില്‍ത്തന്നെ ഉണ്ടാക്കാം | Dil Khush recipe


തേങ്ങാബൺ
 ചേരുവകള്‍ :
 മാവ് തയ്യാറാക്കാന്‍
  • മൈദാ - ഒന്നര കപ്പ്‌ ( 200 g )
  • ഇന്‍സ്റ്റന്റ് യീസ്റ്റ് - 1/2 ടീസ്പൂണ്‍
  • പഞ്ചസാര - 2 ടേബിള്‍സ്പൂണ്‍ ( 30 g )
  • ബട്ടര്‍ - 1 ടേബിള്‍സ്പൂണ്‍ ( 15 g )
  • പാല്‍ - 135 മില്ലി ( 1/2 കപ്പ്‌ + 1 ടേബിള്‍സ്പൂണ്‍
  • ഉപ്പ് - 1/2 ടീസ്പൂണ്‍
 ഫില്ലിംഗ്
  • തേങ്ങ - 1 കപ്പ്‌
  • ചെറി അരിഞ്ഞത് - 1/2 - 3/4 കപ്പ്‌
  • ഈന്തപ്പഴം അരിഞ്ഞത്‌ - 2 ടേബിള്‍സ്പൂണ്‍
  • അണ്ടിപ്പരിപ്പ് - 2 ടേബിള്‍സ്പൂണ്‍
  • ഏലക്ക - 3  ( പൊടിച്ചെടുക്കണം )
  • പഞ്ചസാര - 4 ടേബിള്‍സ്പൂണ്‍ ( 60 g ) ( പൊടിച്ചെടുക്കണം )
  • പൈനാപ്പിള്‍ എസ്സന്‍സ് - കാല്‍ ടീസ്പൂണ്‍
 ഉണ്ടാക്കുന്ന വിധം
  • മാവിനുള്ള എല്ലാ ചേരുവകളും യോജിപ്പിച്ച് 15 -20 മിനിറ്റ് വയ്ക്കുക
  • ഇനി മാവ് ഫോള്‍ഡ്‌ ചെയ്തു മയപ്പെടുത്തി എടുക്കുക
  • ഇത് എണ്ണ തടവിയ പാത്രത്തിലാക്കി പൊങ്ങി വരാന്‍ വക്കുക ( ഒന്നര - രണ്ടു മണിക്കൂര്‍ )
  • പൊങ്ങി വന്ന മാവ് രണ്ട് കഷണങ്ങള്‍ ആക്കിയിട്ട് ബോള്‍ രൂപത്തിലാക്കി 15 മിനിറ്റ് വക്കുക
  • ഈ സമയം ഫില്ലിംഗ് ചേരുവകളെല്ലാം യോജിപ്പിച്ച് വക്കുക
  • ഇനി ഒരു ബോള്‍ എടുത്ത് വട്ടത്തില്‍ പരത്തിയെടുക്കുക ( 8 ഇഞ്ച്‌ വ്യാസം )
  • ഇത് ബേക്കിംഗ് പേപ്പറിലേക്ക്‌ വക്കുക
  • നടുവിലായി ഫില്ലിംഗ് വക്കുക
  • മറ്റേ ബോളും വട്ടത്തില്‍ പരത്തി ഇതിനു മുകളിലായി വച്ച് അരിക് യോജിപ്പിക്കുക
  • ഇത് 25 മിനിറ്റ് മൂടി വക്കുക
  • ഇനി മുകളില്‍ പാല്‍ ബ്രഷ് ചെയ്തു ബേക്ക് ചെയ്യുക ( 190 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ 32 -35 മിനിറ്റ് )
  • പുറത്തെടുത്ത് മുകളില്‍ അല്പം ബട്ടര്‍ തേച്ചു തണുക്കാന്‍ വക്കുക
  • നന്നായി തണുത്താല്‍ മുറിച്ചു വിളമ്പാം

Saturday, September 4, 2021

ഹോട്ടലില്‍ കിട്ടുന്നതിനേക്കാള്‍ നല്ല മസാല ദോശ വീട്ടില്‍ത്തന്നെ ഉണ്ടാക്കാ...


മസാലദോശ
 ചേരുവകള്‍ :
    ദോശ ഉണ്ടാക്കാന്‍:-
  • പച്ചരി - 2 കപ്പ്‌ ( 420 g )
  • ഉഴുന്ന് - അര കപ്പ്‌ ( 110 g )
  • കടലപ്പരിപ്പ് - 1 ടേബിള്‍സ്പൂണ്‍ 
  • ഉലുവ - 1/2 ടീസ്പൂണ്‍
  • അവല്‍ - അര കപ്പ്‌ ( 30 g )
  • ഉപ്പ് - 1 ടീസ്പൂണ്‍
  • വെള്ളം - 2 കപ്പ്
 മസാല ഉണ്ടാക്കാന്‍:-
  • ഉരുളക്കിഴങ്ങ് - 3 വലുത് ( 500 g )
  • സവാള - 3 വലുത് - ( 400 g )
  • ഇഞ്ചി - ഒരു കഷണം ( 15 g )
  • വെളുത്തുള്ളി - ഒരു കുടം ( 20 g )
  • പച്ചമുളക് - 4 - 5 ( എരിവ് അനുസരിച്ച് )
  • കറിവേപ്പില
  • മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
  • ഉപ്പ്
  • കടുക് - ഒരു ടീസ്പൂണ്‍
  • ചെറിയ ജീരകം - 1/4 ടീസ്പൂണ്‍
  • മല്ലിയില 
 ഉണ്ടാക്കുന്ന വിധം
  ദോശമാവ് :-
  • അരി, ഉഴുന്ന്,കടലപ്പരിപ്പ്, ഉലുവ എന്നിവ കഴുകി 2 മണിക്കൂര്‍ കുതിര്‍ത്ത് എടുക്കുക; അവല്‍ അര കപ്പ്‌ വെള്ളത്തില്‍ അരി അരക്കുന്നതിനു മുമ്പായി 5 മിനിറ്റ് കുതിര്‍ക്കുക
  • ഉഴുന്ന് ആദ്യം മുക്കാല്‍ കപ്പ്‌ വെള്ളവും ഉപ്പും ചേര്‍ത്ത് നന്നായി പതഞ്ഞു വരുന്നവരെ അരക്കുക
  • ഇനി അരി, കടലപ്പരിപ്പ്, ഉലുവ, അവല്‍ എന്നിവ നന്നായി അരച്ച് ഉഴുന്നിന്‍റെ കൂടെ ചേര്‍ത്ത് യോജിപ്പിക്കുക; ആവശ്യമെങ്കില്‍ കുറച്ചു കൂടി വെള്ളം ചേര്‍ത്ത് എല്ലാം ഒരു തവണ കൂടി അരച്ച് മൂടി വക്കുക
  • മാവ് പാകത്തിന് പുളിച്ചു വന്നാല്‍ ദോശ ചുടാം ( എനിക്ക് 8 മണിക്കൂര്‍ ആണ് വേണ്ടി വന്നത് )
 മസാല :-
  • ഉരുളക്കിഴങ്ങ് വേവിച്ചെടുക്കുക
  • തൊലി കളഞ്ഞ് ഉടച്ചെടുക്കുക
  • സവാള കനം കുറച്ച് അരിഞ്ഞെടുക്കുക
  • ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതച്ചെടുക്കുക
  • ഒരു പാനില്‍ 2 ടേബിള്‍സ്പൂണ്‍ എണ്ണ ഒഴിച്ച് കടുക്പൊട്ടിക്കുക;ജീരകം, കടലപ്പരിപ്പ് എന്നിവ ചേര്‍ത്ത് മൂപ്പിക്കുക
  • സവാള ചേര്‍ത്ത് നല്ല സോഫ്റ്റ്‌ ആകുന്ന വരെ വഴറ്റുക
  • ചതച്ച ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, വേപ്പില എന്നിവ ചേര്‍ക്കുക; പച്ചമണം മാറുന്ന വരെ വഴറ്റുക
  • മഞ്ഞള്‍പ്പൊടി ചേര്‍ക്കുക 
  • ഉരുളക്കിഴങ്ങ് ചേര്‍ക്കുക
  • മുക്കാല്‍ കപ്പ്‌ വെള്ളം ചേര്‍ക്കുക; ആവശ്യത്തിനു ഉപ്പ് ചേര്‍ക്കുക
  • എല്ലാം യോജിച്ചു വന്നാല്‍ മല്ലിയില ചേര്‍ത്ത്‌ തീ ഓഫ്‌ ചെയ്യുക
 ദോശ ചുടാന്‍ :-
  • ദോശക്കല്ല് പാകത്തിന് ചൂടാകുമ്പോള്‍ ദോശമാവ് ഒഴിച്ച് കനം കുറച്ചു പരത്തുക
  • മാവിന്‍റെ ഈര്‍പ്പം മാറിയാല്‍ നെയ്യ്/ബട്ടര്‍/ എണ്ണ ഇതില്‍ ഏതെങ്കിലും മുകളില്‍ പുരട്ടുക
  • നന്നായി മൊരിഞ്ഞു വന്നാല്‍ മസാല ഉള്ളില്‍ വെച്ചു മടക്കിയെടുക്കുക
  • ചൂടോടെ തേങ്ങചമ്മന്തി/ സാമ്പാര്‍ ചേര്‍ത്ത് വിളമ്പുക
 note :-
  • ദോശയിലെ പ്രധാന ചേരുവകളായ അരി, ഉഴുന്ന് എന്നിവ നല്ലതായിരിക്കണം
  • പാകത്തിന് ഫെര്‍മെന്റ് ആയ മാവ് ആണ് മൊരിഞ്ഞ ദോശ കിട്ടാന്‍ വേണ്ടത്

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...