auto ad

Saturday, September 26, 2020

ഉണ്ണിയപ്പം ഏറ്റവും സോഫ്റ്റായി എങ്ങനെ ഉണ്ടാക്കാം | Unniyappam Recipe in Malayalam


നല്ല സോഫ്റ്റ്‌ ഉണ്ണിയപ്പം എങ്ങനെ ഉണ്ടാക്കാം
 ആവശ്യമുള്ള ചേരുവകള്‍ 
  • പച്ചരി - 1 കപ്പ്‌ [250g]
  • ശര്‍ക്കര - 250g
  • പാളയന്‍കോടന്‍ പഴം - 3 [150g]
  • തേങ്ങാക്കൊത്ത് - 1 tbs
  • ഏലക്ക - 4 എണ്ണം
  • എള്ള് - അര ടീസ്പൂണ്‍
 ഉണ്ടാക്കുന്ന വിധം
  • പച്ചരി നന്നായി കഴുകി രണ്ടര മണിക്കൂര്‍ കുതിര്‍ത്തു എടുക്കുക.ചെറിയ ഇനം പച്ചരിയാണ് ഉപയോഗിക്കേണ്ടത്.
  • ശര്‍ക്കര കാല്‍ കപ്പ്‌ വെള്ളം ചേര്‍ത്തു ഉരുക്കി അരിച്ചെടുത്ത് വയ്ക്കുക
  • തേങ്ങാക്കൊത്ത് അല്പം നെയ്യില്‍ വറുത്തു വയ്ക്കുക
  • കുതിര്‍ത്ത പച്ചരി വെള്ളം കളഞ്ഞ് ചൂടാറിയ ശര്‍ക്കരപ്പാനി ചേര്‍ത്ത് നന്നായി അരച്ച് എടുക്കുക.ഇതിന്‍റെ ഒപ്പം ഏലക്ക,ഒരു നുള്ള് ഉപ്പ് ഇവ കൂടി ചേര്‍ക്കുക.ശര്‍ക്കരപ്പാനി ചേര്‍ത്തു അരക്കുന്നത് കൊണ്ട് നേരിയ തരിയോടു കൂടിയേ അരഞ്ഞു കിട്ടൂ.അത് കുഴപ്പമില്ല,വലിയ തരി ആകാതിരിക്കാന്‍ ശ്രദ്ധിക്കുക.
  • ഇതിലേക്ക് പഴം കൂടി ചേര്‍ത്ത് അരക്കുക
  • അരച്ചെടുത്ത ഈ മാവ് ഒരു പാത്രത്തിലേക്ക് മാറ്റുക
  • വറുത്ത തെങ്ങാക്കൊത്ത് നെയ്യോടുകൂടി ചേര്‍ക്കുക.
  • എള്ള് ചേര്‍ക്കുക
  • മാവിന് കട്ടി കൂടുതല്‍ ഉണ്ടെങ്കില്‍ രണ്ടോ മൂന്നോ സ്പൂണ്‍ വെള്ളം ചേര്‍ക്കണം.ഏകദേശം ഒരു കപ്പ്‌ വെള്ളം[ശര്‍ക്കരപ്പാനി+ വെള്ളം] ആണ് വേണ്ടി വരുന്നത്.
  • ഈ മാവ് അര മണിക്കൂര്‍ മൂടി വക്കുക
  • ഉണ്ണിയപ്പച്ചട്ടിയില്‍ എണ്ണ/നെയ്യ് ഒഴിച്ച് ചൂടാകുമ്പോള്‍ മാവ് ഒഴിച്ച് തിരിച്ചും മറിച്ചും ഇട്ടു ഇളം ബ്രൌണ്‍ കളര്‍ ആകുന്ന വരെ വറുത്തു കോരുക.
  • ചൂടാറിയ ശേഷം വിളമ്പാം.

Saturday, September 19, 2020

വായിലിട്ടാല്‍ അലിഞ്ഞു പോകും സോഫ്റ്റ്‌ ബട്ടര്‍ കേക്ക് | Butter Cake Recipe in Malayalam


വായിലിടുമ്പോള്‍ തന്നെ അലിഞ്ഞു പോകുന്ന ബട്ടര്‍ കേക്ക് ആണ് ഇന്ന് തയ്യാറാക്കുന്നത്.
ചേരുവകള്‍ :
  • മൈദാ - 1.5 cup [200g]
  • ബട്ടര്‍ - 1 1/4 cup [225g]
  • പഞ്ചസാര - 3/4 cup [200g]
  • മുട്ട - 3 [150g]
  • ബെകിംഗ് പൌഡര്‍ - 1tsp
  • തൈര് - 3 tbs [60g]
  • വാനില എസന്‍സ് - അര ടീസ്പൂണ്‍
  • ഉപ്പ് - കാല്‍ ടീസ്പൂണ്‍
 ഉണ്ടാക്കുന്ന വിധം
  • 7 ഇഞ്ച്‌ വലിപ്പത്തിലുള്ള square ടിന്‍ അല്ലെങ്കില്‍ 8 ഇഞ്ച്‌ വലിപ്പത്തിലുള്ള റൗണ്ട്‌ ടിന്‍ മയം പുരട്ടി,പൊടി തട്ടി തയ്യാറാക്കി വയ്ക്കുക
  • മൈദയിലേക്ക് ഉപ്പു,ബെകിംഗ് പൌഡര്‍ എന്നിവ ചേര്‍ത്ത് അരിച്ചെടുത്ത് വയ്ക്കുക
  • പഞ്ചസാര പൊടിച്ചു വയ്ക്കുക
  • ഒരു ബൌളില്‍ ബട്ടര്‍ ഇടുക.സോഫ്റ്റ്‌ ആയ ഉപ്പില്ലാത്ത ബട്ടര്‍ ആണ് വേണ്ടത്.
  • ഇതിലേക്ക് പൊടിച്ച പഞ്ചസാര ചേര്‍ത്തു നന്നായി ക്രീം ആകുന്ന വരെ ബീറ്റ് ചെയ്യുക
  • ഇതിലേക്ക് മുട്ട ഓരോന്നായി ചേര്‍ത്തു നന്നായി ബീറ്റ് ചെയ്തു യോജിപ്പിച്ചെടുക്കുക.വാനില എസന്‍സ് ചേര്‍ക്കുക.
  • ഈ കൂട്ടിലേക്ക് പൊടിയുടെ കൂട്ട് ചേര്‍ത്തു യോജിപ്പിക്കുക.
  • ഇനി തൈര് ചേര്‍ത്ത് യോജിപ്പിക്കുക.
  • ഈ കേക്ക് ബാറ്റെര്‍ തയ്യാറാക്കിയ ടിന്നില്‍ ആക്കുക
  • ഇനി ഇത് ചൂടാക്കിയിട്ട ഓവനില്‍ വച്ച് 160 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍50 - 55 minute ബേക്ക് ചെയ്യുക.
  • അടുപ്പില്‍ ചെയ്യാനും ഇതേ സമയം തന്നെയാണ് വേണ്ടത്.മീഡിയം ചൂടില്‍ ബേക്ക് ചെയ്യണം.
  • കേക്ക് പാകമാകുമ്പോള്‍ പുറത്ത് എടുത്തു തണുക്കാന്‍ അനുവദിക്കുക.
  • നന്നായി തണുത്താല്‍ മുറിച്ചു ചായക്ക്‌ ഒപ്പമോ കാപ്പിക്ക് ഒപ്പമോ വിളമ്പുക.
  

Sunday, September 13, 2020

ചോക്ലേറ്റ് വളരെ എളുപ്പത്തില്‍ വീട്ടില്‍ത്തന്നെ ഉണ്ടാക്കാം | Milk Chocolate Recipe in Malayalam


ചോക്ലേറ്റ് എളുപ്പത്തില്‍ ഉണ്ടാക്കുന്ന വിധമാണ് ഇന്നത്തെ റെസിപി.ഈ ചോക്ലേറ്റിന്റെ  പ്രത്യേകത ഇത് ഫ്രിഡ്ജില്‍ വച്ച് തണുപ്പിക്കേണ്ട ആവശ്യമില്ല.
ചേരുവകള്‍ :
  • കൊക്കോപൌഡര്‍  - 2 tbs [12g]
  • പാല്‍പ്പൊടി -3 1/2tbs [ 35g]
  • പഞ്ചസാര - 4 1/2 tbs [ 75g]
  • ബട്ടര്‍ - 1tbs +1tsp [20g]
 ഉണ്ടാക്കുന്ന വിധം
  • കൊക്കൊപൌഡര്‍ ,പാല്‍പ്പൊടി എന്നിവ യോജിപ്പിച്ച് അരിച്ചു വയ്ക്കുക
  • ഒരു സോസ്പാനില്‍പഞ്ചസാര ഇട്ടു മൂന്ന് ടേബിള്‍സ്പൂണ്‍ വെള്ളം ഒഴിക്കുക
  • ഇത് ഒരുനൂല്‍പ്പരുവം ആകുന്ന വരെ മിതമായ ചൂടില്‍ തിളപ്പിക്കുക
  • പാകമാകുമ്പോള്‍ബട്ടര്‍ ചേര്‍ക്കുക.ഈ സമയം തീ നന്നായി കുറച്ചു വയ്ക്കണം
  • ബട്ടര്‍ ഉരുകി യോജിച്ചാല്‍ അതിലേക്കു അരിച്ചു വച്ച പൊടിയുടെ കൂട്ട് മൂന്നു തവണയായി ചേര്‍ത്തു യോജിപ്പിക്കുക
  • ചോക്ലേറ്റ് മോള്‍ഡിലേക്ക് പകര്‍ത്തി തണുക്കാന്‍ അനുവദിക്കുക
  • രുചിയൂറും ചോക്ലേറ്റ് തയ്യാര്‍.

Friday, September 4, 2020

പഞ്ഞി പോലുള്ള ഡോനട്ട് ഈസിയായി വീട്ടില്‍ത്തന്നെ ഉണ്ടാക്കാം | Doughnut | D...


ലോകമെമ്പാടും കുട്ടികളും മുതിര്‍ന്നവരും ഒരേപോലെ കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് ഡോനട്സ്.നല്ല പഞ്ഞി പോലെ സോഫ്റ്റ്‌ ആയ ഡോനട്സ്എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

ചേരുവകള്‍:

  • മൈദ - 2 കപ്പ്‌ [287g]
  • ഉപ്പ് - അര ടീസ്പൂണ്‍
  • പഞ്ചസാര - 2 tbs[ 36g]
  • ജാതിക്ക ചുരണ്ടിയത് - കാല്‍ ടീസ്പൂണ്‍
  • മുട്ട - 1 [55g]
  • ഇളം ചൂടുപാല്‍ - അര കപ്പ്‌ [125g]
  • ഇന്‍സ്റ്റന്റ് യീസ്റ്റ്  - ഒരു ടീസ്പൂണ്‍
  • സോഫ്റ്റ്‌ ബട്ടര്‍/നെയ്യ് - 2 tbs [30g]

 ഉണ്ടാക്കുന്ന വിധം

  • മൈദയും ഉപ്പും ജാതിക്കയും യോജിപ്പിച്ച് വക്കുക
  • പാലിലേക്കു യീസ്റ്റ് ചേര്‍ത്തു അലിയിക്കുക;പാലിന്‍റെ ചൂട് വളരെ കൂടിയാലും കുറഞ്ഞാലും യീസ്റ്റ് ശരിയായി പ്രവര്‍ത്തിക്കില്ല.
  • ഇതിലേക്ക് പഞ്ചസാര,മുട്ട, ബട്ടര്‍ എന്നിവ ചേര്‍ക്കുക
  • ഈ കൂട്ടിലേക്ക് മൈദ ചേര്‍ത്തു യോജിപ്പിക്കുക
  • ഇത് നല്ല സോഫ്റ്റ്‌ ആയി വരുന്ന വരെ 8 മിനിറ്റ് കുഴക്കുക
  • എന്നിട്ട് ഈ മാവ് പൊങ്ങി വരാനായി മയം പുരട്ടിയ ഒരു ബൗളില്‍ ആക്കി മൂടി വക്കുക
  • മാവ് ഇരട്ടി വലിപ്പം ആയാല്‍ അത് ഒന്ന് കൂടി കുഴച്ചു എയര്‍ പുറത്തു കളയണം; എന്നിട്ട് കുറച്ചു കനത്തില്‍[1/3inch] പരത്തി എടുക്കുക.
  • ഇനി ഇത് ഒരു ഡോനറ്റ് കട്ടര്‍/കുക്കികട്ടര്‍/ഗ്ലാസ്സ് ഉപയോഗിച്ച് മുറിക്കുക[2.5-3 inch]ഞാന്‍ ഗ്ലാസ്സ് ആണ് ഉപയോഗിച്ചത്;നടുവിലെ ദ്വാരം ഉണ്ടാക്കാന്‍ കുപ്പിയുടെ അടപ്പ്/പൈപ്പിംഗ് നോസ്സില്‍ ഉപയോഗിക്കാം[1/2 inch]
  • ഇങ്ങനെ ഷേപ്പ് ചെയ്തത് കുറച്ചു കൂടി വലിപ്പം വയ്ക്കാനായി മാറ്റി വക്കുക[20 മിനിറ്റ്]
  • ഇനി ഇത് ഫ്രൈ ചെയ്യാന്‍ എണ്ണ ചൂടാക്കുക;മിതമായ ചൂടില്‍ ഇവ വറുത്തു എടുക്കുക
 ഇനി ഇതിനുള്ള ഗ്ലേസ് ഉണ്ടാക്കാം

  ചേരുവകള്‍

  • പൊടിച്ച പഞ്ചസാര - ഒരു കപ്പ്‌
  • ഉരുക്കിയ ബട്ടര്‍ - രണ്ടു വലിയ സ്പൂണ്‍
  • വാനില എസ്സന്‍സ്  - അര ടീസ്പൂണ്‍
  • പാല്‍ - ആവശ്യത്തിന്

 ഉണ്ടാക്കുന്ന വിധം

  • ഒരു ബൌളില്‍ പഞ്ചസാര,ബട്ടര്‍,വാനില എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക
  • ഇതിലേക്ക് പാല്‍ ചേര്‍ത്തു കട്ടി കുറയ്ക്കാം;ഞാന്‍ കാല്‍ കപ്പ്‌ പാല്‍ ആണ് ചേര്‍ത്തത്
  • ഇതില്‍ വറുത്ത ഡോനട്സ് ചെറുചൂടോടെ മുക്കിയെടുക്കുക;അര മണിക്കൂറിനുള്ളില്‍ ഡ്രൈ ആയി കിട്ടും

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...