ചേരുവകൾ :
പുരട്ടി വയ്ക്കാൻ
- ചിക്കൻ - 1 kg
- ഉപ്പ് - 2 ടീസ്പൂൺ
- മുളകുപൊടി - 1 ടേബിൾസ്പൂൺ
- കുരുമുളകുപൊടി - 1 / 2 ടീസ്പൂൺ
- മഞ്ഞൾപ്പൊടി - 1 / 4 ടീസ്പൂൺ
- നാരങ്ങാനീര് - 1 ടേബിൾസ്പൂൺ
- സവാള - 3 വലുത് ( 350 g )
- ഇഞ്ചി - ഒരു വലിയ കഷ്ണം ( 20 g )
- വെളുത്തുള്ളി - 2 കുടം (30 g)
- പച്ചമുളക് - 4 - 5
- കറിവേപ്പില
- തക്കാളി - 3 ( 230 g )
- തൈര് - 4 ടേബിൾസ്പൂൺ ( 60 g )
- മുളകുപൊടി - 1 ടേബിൾസ്പൂൺ
- മല്ലിപ്പൊടി - 2 ടേബിൾസ്പൂൺ
- മഞ്ഞൾപ്പൊടി - 1 / 4 ടീസ്പൂൺ
- കുരുമുളകുപൊടി - 1 / 2 ടീസ്പൂൺ
- ഗരംമസാല - 2 ടീസ്പൂൺ
- മല്ലിയില 2 പിടി
- പുതിനയില ഒരു പിടി
- സവാള -2 (200 g )
- അണ്ടിപ്പരിപ്പ് - 1 / 2 കപ്പ് ( 50 g )
- ഉണക്കമുന്തിരി - 1 / 4 കപ്പ് ( 30 g )
- ബസ്മതി അരി - 4 കപ്പ്
- നെയ്യ് - 6 ടേബിൾസ്പൂൺ
- ഏലക്ക 7 ,ഗ്രാമ്പൂ 4 ,കറുവപ്പട്ട 3 ,ജാതിപത്രി 1 ,പെരുംജീരകം 1 ടീസ്പൂൺ
- ക്യാരറ്റ് ഒരു ചെറിയ കഷണം
- ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 1 ടീസ്പൂൺ
- മല്ലിയില ,പുതിനയില
- വെള്ളം 7 കപ്പ്
- ഉപ്പ്
- വറുത്തെടുത്ത ചേരുവകൾ
- ഗരം മസാല
- പൈൻ ആപ്പിൾ അരിഞ്ഞത്
- മല്ലിയില
- പുതിനയില
- തയ്യാറാക്കിയ ചിക്കൻ മസാലയും റൈസും 😊
- ചിക്കൻ പുരട്ടാനുള്ള എല്ലാ ചേരുവകളും ചേർത്ത് പുരട്ടി കുറഞ്ഞത് അര മണിക്കൂർ മാറ്റി വയ്ക്കുക
- എണ്ണ ചൂടാക്കി വറുക്കാൻ ഉള്ള ചേരുവകൾ വറുത്തെടുക്കുക
- ഇനി പുരട്ടി വച്ച ചിക്കൻ മിതമായ ചൂടിൽ ,ഉൾഭാഗം വെന്ത് പുറംഭാഗം ക്രിസ്പ് ആകുന്ന വരെ തിരിച്ചും മറിച്ചുമിട്ട് വറുത്തെടുക്കുക
- ഈ എണ്ണ അരിച്ചെടുത്തു 7 ടേബിൾസ്പൂൺ ഒരു പാനിലേക്കു ഒഴിക്കുക
- മസാലക്കായി അരിഞ്ഞ സവാള ചേർത്ത് നന്നായി വഴറ്റുക
- ഇത് വഴന്നാൽ ചതച്ച ഇഞ്ചി -വെളുത്തുള്ളി -പച്ചമുളക് ,വേപ്പില എന്നിവ ചേർത്ത് 2 മിനിറ്റു വഴറ്റുക
- ഇനി തക്കാളി ചേർത്ത് വെന്തുടയുന്ന വരെ വേവിക്കുക
- ഇനി മസാലപ്പൊടികൾ ചേർത്ത് മൂപ്പിക്കുക
- ഇതിനു ശേഷം തൈര് ചേർക്കുക
- നന്നായി യോജിച്ചാൽ വറുത്ത ചിക്കൻ ചേർത്തിളക്കുക
- ഇനി ചൂടുള്ള ഒരു കപ്പു വെള്ളം ചേർക്കുക
- മല്ലിയിൽ ,പുതിനയില ,ഗരംമസാല എന്നിവ ചേർത്ത് യോജിപ്പിക്കുക
- ചിക്കൻ മസാല തയ്യാർ!
- അരി നന്നായികഴുകി അരമണിക്കൂർ കുതിർത്തു വെള്ളം കളഞ്ഞെടുക്കുക
- ഇനി നെയ്യ് ചൂടാക്കി സ്‌പൈസസ് മൂപ്പിക്കുക
- ഇഞ്ചി-വെളുത്തുള്ളി ,അരിഞ്ഞ സവാള എന്നിവ ചേർത്ത് വഴറ്റുക
- ഇനി വെള്ളം ചേർത്ത് തിളപ്പിക്കുക
- തിളച്ചു വരുമ്പോൾ അരിഞ്ഞ ക്യാരറ്റ് ,മല്ലിയില ,പുതിനയില എന്നിവ ചേർക്കുക
- ഇനി അരി ചേർക്കുക
- വെള്ളവും അരിയും ഒരേ ലെവൽ ആകുന്ന വരെ തുറന്നു വച്ച് വേവിക്കുക
- അതിനു ശേഷം തീ കുറച്ചു മൂടി വച്ച് വെള്ളം വറ്റുന്ന വരെ വേവിക്കുക (ഏകദേശം 8 മിനിറ്റ് )
- അടികട്ടിയുള്ള പാത്രത്തി നെയ്യ് തടവി തയ്യാറാക്കിയ ചിക്കൻ മസാലയിൽ പകുതി ചേർക്കുക
- മുകളിൽ വേവിച്ച റൈസ് പകുതി നിരത്തുക
- മുകളിലായി അരിഞ്ഞ പൈൻ ആപ്പിൾ ,വറുത്തെടുത്ത ചേരുവകൾ ,ഗരം മസാല ,മല്ലിയില ,പുതിനയില എന്നിവ നിരത്തുക
- ഇതിനു മുകളിൽ ബാക്കിയുള്ള ചിക്കൻ മസാല നിരത്തുക
- ഇനി ബാക്കിയുള്ള റൈസ് നിരത്തുക
- ഇനി ഗരം മസാല ,വറുത്തെടുത്ത ചേരുവകൾ ,മല്ലിയില ,പുതിനയില ,പൈൻ ആപ്പിൾ ,അല്പം നെയ്യ് എന്നിവ ചേർക്കുക
- മൂടി വച്ച് പത്തു മിനിറ്റു ചെറുതീയിൽ ചൂടാക്കുക
- തീയണച്ചു അര മണിക്കൂർ കഴിഞ്ഞാൽ വിളമ്പാവുന്നതാണ് .
- സാലഡ് ,അച്ചാർ ,പപ്പടം എന്നിവ ഒപ്പം വിളമ്പുക
No comments:
Post a Comment