auto ad

Tuesday, December 28, 2021

തുടക്കക്കാർക്കും ഉണ്ടാക്കാം ഇത്ര രുചിയുള്ള കേക്ക്


ഓറഞ്ച് കേക്ക് 
 ചേരുവകൾ 
  • മൈദാ - 1 കപ്പ്  ( 140 g )
  • ബേക്കിങ് പൗഡർ - 1 ടീസ്പൂൺ ( 4 g )
  • ബട്ടർ - 100 g ( 1 / 2 കപ്പ് )
  • പഞ്ചസാര - 110 g ( പൊടിച്ചെടുക്കുക )
  • ഉപ്പ് - ഒരു നുള്ള് 
  • മുട്ട - 2 
  • വാനില എസ്സെൻസ് - 1 / 2 ടീസ്പൂൺ 
  • ഓറഞ്ച് ജ്യൂസ് - കാൽ കപ്പ് 
  • ഓറഞ്ച് തൊലി ചുരണ്ടിയത് - 1 ടേബിൾസ്പൂൺ 
 ഉണ്ടാക്കുന്ന വിധം 
  • മൈദാ ബേക്കിംഗ് പൗഡർ ചേർത്ത് നന്നായി യോജിപ്പിക്കുക 
  • ബട്ടർ പഞ്ചസാര ചേർത്ത് നന്നായി ബീറ്റ് ചെയ്യുക 
  • മുട്ട ഓരോന്ന് ചേർത്ത് യോജിപ്പിക്കുക
  • ഓറഞ്ച് തൊലി ,വാനില എന്നിവ ചേർക്കുക  
  • മൈദാ മിശ്രിതം രണ്ടു തവണയായി ചേർത്ത് യോജിപ്പിക്കുക 
  • ഓറഞ്ച് ജ്യൂസ് 2 ടേബിൾസ്പൂൺ ചേർക്കുക 
  • 7 ഇഞ്ചു വലിപ്പമുള്ള ലോഫ് ടിന്നിൽ ആക്കി ലെവൽ ചെയ്തു ബേക്ക് ചെയ്യുക 
  • 170 ഡിഗ്രി സെൽഷ്യസ് ചൂടിൽ 40 -45 മിനിറ്റു വരെ ബേക്ക് ചെയ്തു പുറത്തെടുക്കുക തണുക്കാനായി വയ്ക്കുക 
  • ഓറഞ്ച് ഗ്ലേസ് ഉണ്ടാക്കാൻ 6 ടേബിൾസ്പൂൺ പൊടിച്ച പഞ്ചസാര ഒരു ടേബിൾസ്പൂൺ ഓറഞ്ച് ജ്യൂസ് ചേർത്ത് യോജിപ്പിക്കുക 
  • ഇത് തണുത്ത കേക്കിനു മുകളിൽ ഒഴിച്ച് ഡ്രൈ ആകാൻ വക്കുക 
  • അതിനു ശേഷം മുറിച്ചു വിളമ്പുക .

Wednesday, December 22, 2021

മട്ടൺ സ്റ്റൂ രുചികരമാക്കാൻ ഇതുപോലെ ഉണ്ടാക്കൂ | Mutton Stew Recipe


മട്ടൻ സ്റ്റൂ  
 ചേരുവകൾ 
  • വേവിച്ച മട്ടൻ - 250 g ( ഉപ്പ്,കുരുമുളകുപൊടി ,ഇഞ്ചി -വെളുത്തുള്ളി ചതച്ചത് ,വേപ്പില എന്നിവ ചേർത്ത് വേവിക്കണം )
  • ഉരുളക്കിഴങ്ങ് - 3  ( 370 g )
  • ക്യാരറ്റ് - 2 ( 200  g )
  • സവാള - 2 ചെറുത് ( 100 g )
  • പച്ചമുളക് - എരിവ് അനുസരിച്ചു 
  • ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 2 ടേബിൾസ്പൂൺ 
  • ഗരംമസാല - 1 ടീസ്പൂൺ 
  • കറിവേപ്പില 
  • അണ്ടിപ്പരിപ്പ്  1 ടേബിൾസ്പൂൺ 
  • തേങ്ങയുടെ ഒന്നാംപാൽ - 1 കപ്പ് 
  • രണ്ടാംപാൽ - 2 കപ്പ് 
  • ഏലക്ക - 6 - 7 
  • കറുവപ്പട്ട - 2 ചെറിയ കഷ്ണം 
  • ഗ്രാമ്പൂ - 3 
 ഉണ്ടാക്കുന്ന വിധം 
  • ഉരുളക്കിഴങ്ങു ,ക്യാരറ്റ് എന്നിവ ചെറുതായി അരിഞ്ഞു ,ഉപ്പു ,അല്പം വെള്ളം എന്നിവ ചേർത്ത് വേവിക്കുക 
  • ചീനച്ചട്ടിയിൽ 2 .5 ടേബിൾസ്പൂൺ ചേർത്ത് അണ്ടിപ്പരിപ്പ് വറുത്തു കോരുക 
  • ഏലക്ക ,ഗ്രാമ്പൂ ,കറുവപ്പട്ട എന്നിവ ചേർത്ത് മൂപ്പിക്കുക 
  • അരിഞ്ഞ സവാള ചേർത്ത് നന്നായി വഴറ്റി ഇഞ്ചി - വെളുത്തുള്ളി ചതച്ചത് ,വേപ്പില ,പച്ചമുളക് എന്നിവ ചേർത്ത് മൂപ്പിക്കുക 
  • ഇതിലേക്ക് മട്ടൻ ,ഉരുളക്കിഴങ്ങു,ക്യാരറ്റ് എന്നിവ ചേർത്ത് ഒരു മിനിറ്റ്  ഇളക്കുക 
  • രണ്ടാംപാൽ ചേർത്ത് തിളപ്പിക്കുക 
  • കുറുകി വരുമ്പോൾ ഒന്നാംപാൽ ചേർക്കുക 
  • തിള വരുമ്പോൾ ഗരം മസാല , വറുത്ത അണ്ടിപ്പരിപ്പ് എന്നിവ ചേർത്ത് വാങ്ങുക 

Monday, December 20, 2021

ക്യാരറ്റ് ഈന്തപ്പഴം കേക്ക് | Carrot Dates Cake Recipe


ക്യാരറ്റ് ഈന്തപ്പഴം കേക്ക്
 ചേരുവകൾ :
  • മൈദാ - 1 കപ്പ്  ( 140  g )
  • ബേക്കിങ് പൌഡർ - 1 ടീസ്പൂൺ  ( 4 g  )
  • ഉപ്പ് - 1 / 4  ടീസ്പൂൺ 
  • എണ്ണ - 1 / 2  കപ്പ്  ( 90 g )
  • പഞ്ചസാര - 1 / 2  കപ്പ്  ( 100 g ) + 4 ടേബിൾസ്പൂൺ (60 g )
  • മുട്ട - 2  ( 100 g  )
  • ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് - 1  1 / 2 കപ്പ് ( 140  g )
  • ഈന്തപഴം അരിഞ്ഞത് - 1 / 4  കപ്പ്  ( 30 g )
  • അണ്ടിപ്പരിപ്പ്  - 1 / 4  കപ്പ് ( 30 g )
  • കറുവപ്പട്ടപ്പൊടി - 1 ടീസ്പൂൺ 
  • വാനില എസ്സെൻസ് - 1 / 2  ടീസ്പൂൺ 
 തയ്യാറാക്കുന്ന വിധം 
  • ഒരു സോസ്പാനിൽ 4 ടേബിൾസ്പൂൺ പഞ്ചസാര ചേർത്ത് ബ്രൗൺ നിറമാകുന്നു വരെ ചൂടാക്കുക 
  • പതഞ്ഞു തുടങ്ങുമ്പോൾ 4 ടേബിൾസ്പൂൺ ചൂടുള്ള വെള്ളം ചേർക്കുക 
  • എന്നിട്ടു തണുക്കാനായി മാറ്റി വക്കുക 
  • മൈദാ ,ബേക്കിങ് പൌഡർ ,ഉപ്പ് എന്നിവ നന്നായി യോജിപ്പിച്ചു വക്കുക 
  • മറ്റൊരു ബൗളിൽ മുട്ട പഞ്ചസാര എന്നിവ ചേർത്ത് രണ്ടു മിനിട്ടു മീഡിയം സ്‌പീഡിൽ ബീറ്റു  ചെയ്യുക 
  • ഇനി എണ്ണ ,വാനില കാരമേൽ എന്നിവ ചേർത്ത് മിക്സ് ചെയ്യുക 
  • ഇനി ക്യാരറ്റ് ,ഈന്തപ്പഴം ,അണ്ടിപ്പരിപ്പ് ,കറുവപ്പട്ട പൊടി എന്നിവ യോജിപ്പിച്ചു വയ്ക്കുക  
  • ഇനി പൊടിയുടെ പകുതിയും ക്യാരറ്റ് മിക്സ് പകുതിയും പതപ്പിച്ച മുട്ട മിശ്രിതത്തിലേക്ക് ചേർത്ത് സാവധാനം യോജിപ്പിക്കുക 
  • ഇനി ബാക്കിയുള്ള പൊടിയും ക്യാരറ്റ് മിക്സ് ബാക്കിയുള്ളതും ചേർത്ത് യോജിപ്പിക്കുക 
  • ഇത് ഒരു 7 ഇഞ്ച് ടിന്നിലാക്കി ബേക്ക് ചെയ്യുക 
  • 170 ഡിഗ്രി സെൽഷ്യസ് ചൂടിൽ 40 മിനിറ്റു ബേക്ക് ചെയ്യുക 
  • പുറത്തെടുത്തു നന്നായി തണുക്കാൻ അനുവദിക്കുക 
  • തണുക്കുമ്പോൾ കേക്കിന്റെ രുചി കൂടും ;മുറിക്കാനും എളുപ്പമാകും .
  • രുചികരമായ ക്യാരറ്റ് ഈന്തപ്പഴം കേക്ക് തയ്യാർ.

Friday, December 17, 2021

ഏത്തപ്പഴം ഹൽവ | Banana Halwa Recipe in Malayalam


പഴം ഹൽവ 
 ചേരുവകൾ 
  • ഏത്തപ്പഴം* - 1 കിലോ (8 എണ്ണം വലുത് )
  • പഞ്ചസാര - ഒന്നര കപ്പ് (330 g )
  • നെയ്യ് - 100 g ( 7 ടേബിൾസ്പൂൺ )
  • അണ്ടിപ്പരിപ്പ് 
  • കറുവപ്പട്ടപ്പൊടി* *- 1 ടീസ്പൂൺ 
  • ഗോതമ്പ് പൊടി - 2 ടേബിൾസ്പൂൺ ( 20 g )
 ഉണ്ടാക്കുന്ന വിധം 
  • പഴം അരച്ചെടുക്കുക 
  • ഇതിലേക്ക് ഗോതമ്പുപൊടി ചേർത്ത് യോജിപ്പിക്കുക 
  • പഞ്ചസാരയിൽ നിന്നും 4 ടേബിൾസ്പൂൺ ഒരു സോസ്പാനിലാക്കി കാരമെൽ ആക്കിയെടുക്കുക ;പതഞ്ഞു തുടങ്ങുമ്പോൾ കാൽ കപ്പ് ചൂടുവെള്ളം  സാവധാനം ചേർക്കുക 
  • അടുപ്പിൽ നിന്നും മാറ്റുക 
  • മറ്റൊരു പാനിൽ നെയ്യ് ചൂടാക്കി പഴം മിക്സ് ചേർക്കുക 
  • പത്തു മിനിറ്റ് ഇളക്കിയ ശേഷം പഞ്ചസാര , കാരമെൽ എന്നിവ ചേർക്കുക
  • അണ്ടിപ്പരിപ്പ് ,കറുവപ്പട്ടപ്പൊടി എന്നിവ ചേർക്കുക  
  • ഇനി തുടർച്ചയയായി ഇളക്കുക 
  • നെയ്യ് പുറത്തേക്കു വരുന്ന പാകമായാൽ നെയ്യ് തടവിയ പാത്രത്തിലേക്ക് മാറ്റുക 
  • നന്നായി തണുത്ത ശേഷം മുറിച്ചു വിളമ്പാവുന്നതാണ് 
 * ഏത്തപ്പഴം (നേന്ത്രപ്പഴം ) തൊലി മാറ്റിയ ശേഷം ഒരു കിലോ ആണ് എടുത്തിരിക്കുന്നത് .
** കറുവപ്പട്ടക്ക് പകരം ഏലക്കാപ്പൊടി ഉപയോഗിക്കുന്നതും നല്ലതാണ് 

Sunday, December 12, 2021

മൂന്ന് ചേരുവകൾ കൊണ്ട് കുട്ടികൾക്ക് പോലും ഉണ്ടാക്കാം കുക്കീസ് | Cookies Recipe in Malayalam


കുക്കിസ് 
 ചേരുവകൾ :
  • പഞ്ചസാര - 50  g  ( 3 tbs* +1 tsp *)
  • ബട്ടർ - 100 g (1 / 2 കപ്പ് )
  • മൈദാ - 150 g ( 15 tbs )
 ഉണ്ടാക്കുന്ന വിധം 
  • ബട്ടർ  രണ്ടു മൂന്നു മിനിറ്റു അടിച്ചെടുക്കുക 
  • ഇതിലേക്ക് പൊടിച്ച പഞ്ചസാര ചേർത്ത് നന്നായി ബീറ്റ്  ചെയ്യുക 
  • മൈദാ 2 തവണയായി ചേർത്ത് യോജിപ്പിക്കുക 
  • ചെറിയ ഉരുളകളാക്കി അല്പം പരത്തി  ബേക്കിങ് ട്രെയിൽ വക്കുക 
  • ചൂടാക്കിയിട്ട അവനിൽ 180 ഡിഗ്രി സെൽഷ്യസ് ചൂടിൽ 25 മിനിറ്റു തൊട്ടു 30 മിനിട്ടു വരെ ബേക്ക് ചെയ്യുക 
  • പുറത്തെന്ത് തണുത്താൽ രുചികരമായ കുക്കിസ് തയ്യാർ .
* tbs - റ്റേബിൾസ്പൂൺ 
 tsp - ടീസ്പൂൺ 

Tuesday, December 7, 2021

വെജിറ്റബിൾ കുറുമ രുചികരമാക്കാൻ ഇങ്ങനെ ഉണ്ടാക്കൂ | Vegetable Kurma Recipe in Malayalam


വെജിറ്റബിൾ കുറുമ 
 ചേരുവകൾ :
  • ഉരുളക്കിഴങ്ങ്  - 2 വലുത്  ( 230 g  )
  • ക്യാരറ്റ്  - 1 വലുത്  ( 100 g )
  • ഗ്രീൻ പീസ്  - 3 / 4  കപ്പ്  ( 110 g )
  • പച്ചമുളക്  - എരിവ് അനുസരിച്ചു 
  • കറിവേപ്പില 
  • ഇഞ്ചി - 1 ചെറിയ കഷ്ണം ( 8 g )
  • വെളുത്തുള്ളി - 10 അല്ലി ( 12 g )
  • മഞ്ഞൾപ്പൊടി 
  • കുരുമുളക്പൊടി - അര ടീസ്പൂൺ 
  • ഗരം മസാല - അര  ടീസ്പൂൺ 
  • സവാള - 1 വലുത് (100 g )
  • ഏലക്ക - 4 
  • ഗ്രാമ്പൂ - 2 
  • കറുവപ്പട്ട - 1 ചെറിയ കഷ്ണം 
  • തേങ്ങാ - മുക്കാൽ കപ്പ് (100 g )
  • പെരുംജീരകം  1 ടീസ്പൂൺ 
  • അണ്ടിപ്പരിപ്പ് - 10 എണ്ണം ( 10 g )
  • നാരങ്ങാനീര് - അര ടീസ്പൂൺ 
  • മല്ലിയില 
 ഉണ്ടാക്കുന്ന വിധം 
  • ക്യാരറ്റ് ,ഉരുളകിഴങ്ങ് എന്നിവ ചെറിയ കഷണങ്ങളാക്കി കഴുകിയെടുക്കുക 
  • ഇവ രണ്ടും കുക്കറിലേക്ക് ഇടുക 
  • ഗ്രീൻ പീസ് ഫ്രഷ് / ഫ്രോസൻ ആണെങ്കിൽ കഴുകിയ ശേഷം ചേർക്കുക ;ഉണക്കയാണെങ്കിൽ 7  - 8 മണിക്കൂർ കുതിർത്ത ശേഷം ചേർക്കുക 
  • ഉപ്പ് ,മഞ്ഞൾപ്പൊടി ,ഒരു കപ്പ് വേളം എന്നിവ ചേർത്ത് വേവിച്ചെടുക്കുക 
  • തേങ്ങാ ,പെരുംജീരകം ,അണ്ടിപ്പരിപ്പ് എന്നിവ അര  കപ്പ് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക 
  • ഇഞ്ചി ,വെളുത്തുള്ളി എന്നിവ ചതച്ചെടുക്കുക 
  • ഒരു പാനിൽ 3 ടേബിൾസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി ഏലക്ക ,ഗ്രാമ്പൂ ,പട്ട എന്നിവ മൂപ്പിക്കുക 
  • പൊടിയായി അറിഞ്ഞ സവാള ചേർത്ത് പൊൻ നിറമാകുന്ന വരെ വഴറ്റുക 
  • ഇതിലേക്ക് പച്ചമുളക് ,ഇഞ്ചി - വെളുത്തുള്ളി ,വേപ്പില എന്നിവ ചേർക്കുക 
  • നന്നായി മൂത്തു വരുമ്പോൾ കുരുമുളക് പൊടി ,മഞ്ഞൾപ്പൊടി  എന്നിവ ചേർത്തിളക്കുക 
  • ഇനി വേവിച്ച വെജിറ്റബിൾസ് ചേർക്കുക 
  • അരച്ച തേങ്ങയുടെ കൂട് ചേർക്കുക പാകത്തിന് വെള്ളം ചേർക്കുക 
  • അവസാന നാരങ്ങാ നീര് ,മല്ലിയില ഗരം മസാല എന്നിവ ചേർക്കുക 
  • നന്നായി ചൂടായാൽ തീ ഓഫ് ചെയ്യുക 
  • അപ്പം ,പത്തിരി ,ചപ്പാത്തി ,നൂലപ്പം ,പുട്ട് എന്നിവക്കൊപ്പം വിളമ്പാവുന്നതാണ് 

Friday, December 3, 2021

ആർക്കും ഉണ്ടാക്കാം ഈ അടിപൊളി ഫ്രൂട്ട് ബ്രെഡ് | Fruit Bread Recipe


ഫ്രൂട്ട് ബ്രെഡ് 
 ചേരുവകൾ 
  •  മൈദാ  - 2 1/ 2  കപ്പ് (350 g )
  • പാൽ - 220 മില്ലി 
  •  യീസ്റ്റ് - 1 ടീസ്പൂൺ 
  •  പഞ്ചസാര - 3 ടേബിൾസ്പൂൺ ( 45 g )
  •  ബട്ടർ - 3  ടേബിൾസ്പൂൺ ( 45  g )
  •  ഉപ്പ് - 1 ടീസ്പൂൺ 
 ഫ്രൂട്സ് മിക്സിന് 
  •  കറുത്ത ഉണക്കമുന്തിരി - 1/ 2  കപ്പ് (60 g )
  •  ഗോൾഡൻ ഉണക്കമുന്തിരി - 1 / 4  കപ്പ് (25 g )
  •  ടൂട്ടി ഫ്രൂട്ടി - 1 / 4 കപ്പ് (30 g )
  •  ചെറി - 1 / 2  കപ്പ് ( 60 g )
  •  ഏലക്കാപ്പൊടി - 1 ടീസ്പൂൺ 
  •  കറുവപ്പട്ടപ്പൊടി - 1 / 2 ടീസ്പൂൺ 
  • ജാതിക്ക - 1 / 4 ടീസ്പൂൺ 
  •  പൈനാപ്പിൾ എസ്സൻസ് - 1 / 4 ടീസ്പൂൺ 
  •  വാനില എസ്സൻസ് - 1 ടീസ്പൂൺ 
  •  ഓറഞ്ച് തൊലി ചുരണ്ടിയത് - 1 ടേബിൾസ്പൂൺ 
ഉണ്ടാക്കുന്ന വിധം 
  • മൈദാ ,പാൽ ,യീസ്റ്റ് ,പഞ്ചസാര ,ബട്ടർ ,ഉപ്പ് എന്നിവ ഒന്നിച്ചാക്കി 6 - 7  മിനിറ്റ്നന്നായി കുഴച്ചു മാവ് തയ്യാറാക്കുക 
  • കുഴച്ചെടുത്ത മാവ് എണ്ണ  തടവിയ ഒരു പാത്രത്തിലാക്കി പൊങ്ങി വരാനായി മാറ്റി വക്കുക 
  • മറ്റൊരു ബൗളിൽ എടുത്തിട്ടുള്ള  ഫ്രൂട്സ് മിക്സിനുള്ള എല്ലാ ചേരുവകളും ചേർത്ത് യോജിപ്പിക്കുക 
  • മാവ് പൊങ്ങി വന്നാൽ പതിയെ അമർത്തി അതിലെ എയർ പുറത്തു കളയുക 
  • ഫ്രൂട്സ് മിക്സ് രണ്ടു മൂന്നു തവണയായി ചേർത്ത് യോജിപ്പിക്കുക 
  • ഇനി ലോഫ് ഷേപ്പിലാക്കി എണ്ണ തടവിയ ടിന്നിലാക്കി വീണ്ടും പൊങ്ങി വരാനായി വക്കുക 
  • ടിന്നിന്റെ 80 % ആയാൽ ബേക്ക് ചെയ്യാം ;അതിനു മുമ്പായി പുറമെ മുട്ട/പാൽ പുരട്ടുക .
  • ചൂടാക്കിയിട്ട അവനിൽ  190 ഡിഗ്രി സെൽഷ്യസിൽ 40  - 45 മിനിറ്റ് ബേക്ക് ചെയ്യുക 
  • പുറത്തെടുത്തു അല്പം ബട്ടർ പുരട്ടുക .
  • നന്നായി തണുത്ത ശേഷം മുറിക്കാം .

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...