auto ad

Thursday, April 23, 2020

പെര്‍ഫെക്റ്റ്‌ ജിലേബി ഉണ്ടാക്കാന്‍ ഇത്ര എളുപ്പം ആയിരുന്നോ ? Jilebi Malayalam Recipe



 എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട ജിലേബി ഇനി വീട്ടില്‍ ഉണ്ടാക്കിയാലോ? നല്ല എളുപ്പമാണ്.കളര്‍ കിട്ടാന്‍ ഞാനിതില്‍ മഞ്ഞള്‍പ്പൊടി ആണ് ചേര്‍ത്തത്.

 ആവശ്യമുള്ള ചേരുവകള്‍:


  • ഉഴുന്ന് - 3/4 കപ്പ്‌
  • പഞ്ചസാര -1 3/4കപ്പ്‌
  • നാരങ്ങനീര് -1 ചെറിയ സ്പൂണ്‍
  • ഏലക്ക -3-4 എണ്ണം
  • മഞ്ഞള്‍പ്പൊടി -1 ചെറിയ സ്പൂണ്‍

 ഉണ്ടാക്കുന്ന വിധം :



  • ഉഴുന്ന്നന്നായി കഴുകി 4 മണിക്കൂര്‍ കുതിര്‍ത്തെടുക്കുക
  • ഇത് കുറച്ചു വെള്ളം ചേര്‍ത്ത് നന്നായി അരച്ച് എടുക്കുക;ഒരു നുള്ള് ഉപ്പും ചേര്‍ത്ത് വേണം അരക്കാന്‍.
  • ഇതു ഒരു പരന്ന പാത്രത്തിലാക്കി അല്പം മഞ്ഞള്‍പ്പൊടി ചേര്‍ക്കുക
  • ഇനി 5 മിനിറ്റ് നന്നായി അടിച്ചെടുക്കുക
  • ഇതൊരു പൈപ്പിംഗ് ബാഗിലാക്കുക
  • പഞ്ചസാര കുറച്ചു വെള്ളമൊഴിച്ച് ചൂടാക്കുക; നാരങ്ങ നീരും അല്പം മഞ്ഞള്‍പ്പൊടിയും ചേര്‍ക്കണം.
  •  അരനൂല്‍ പരുവമാകുമ്പോള്‍ തീ ഓഫ് ചെയ്യാം;ഇതിലേക്ക് ഏലക്കാപ്പൊടി ചേര്‍ത്തു ഇളക്കുക.
  • ഇനി ഫ്രൈ ചെയ്യാന്‍ ഒരു പരന്ന പാനില്‍ കുറച്ചു എണ്ണയൊഴിച്ച് ചൂടാക്കുക..എണ്ണ ഒരു ഇഞ്ചിലും താഴെ മതി.
  • എണ്ണ മിതമായ ചൂടാകുമ്പോള്‍ മാവ് ജിലെബിയുടെ ആകൃതിയില്‍ ചുറ്റിച്ചു വറുത്തു എടുക്കുക
  • വറുത്ത ജിലേബി ചൂടോടെ പഞ്ചാര പാനിയില്‍ മുക്കി വക്കുക;മൂന്നു മിനിറ്റ് മുക്കി വച്ച ശേഷം എടുക്കാം.
  • നല്ല കരുകരുപ്പുള്ള ജ്യൂസി ആയ ജിലേബി തയ്യാര്‍.

Wednesday, April 15, 2020

വൈറലായ ഡാൽഗോണാ കോഫി ഈസിയായി ആര്‍ക്കും ഉണ്ടാക്കാം | Dalgona Coffee Recipe in Malayalam



വളരെ കുറച്ചു ചേരുവകള്‍ കൊണ്ട് എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒരു ഡ്രിങ്ക് ആണ് ഡാല്‍ഗോണ കോഫി.

 ചേരുവകള്‍


  • ഇന്‍സ്റ്റന്റ് കോഫി പൌഡര്‍ - 2 tbs
  • പഞ്ചസാര - 2 tbs
  • ചൂടുവെള്ളം - 2 tbs
  • പാല്‍ - 1/2 ലിറ്റര്‍

 ഉണ്ടാക്കുന്ന വിധം



  • ഒരു വലിയ പാത്രത്തിലേക്ക് പഞ്ചസാര,കോഫി പൌഡര്‍, ചൂടുവെള്ളം എന്നിവ ചേര്‍ക്കുക
  • ഇത് ഒരു വിസക്ക്/സ്പൂണ്‍/ ബീറ്റര്‍ ഉപയോഗിച്ച് പതഞ്ഞു കട്ടിയായി വരുന്ന വരെ ബീറ്റ് ചെയ്യുക
  • സെറ്റ് ചെയ്യാനായി ഒരു ഗ്ലാസില്‍ മുക്കാല്‍ഭാഗവും പാല്‍ ഒഴിക്കുക[ചൂടുള്ള പാലോ തണുത്തതോ ഉപയോഗിക്കാം]
  • ഇതിന്‍റെ മുകളിലേക്ക് തയ്യാറാക്കിയ മിശ്രിതം രണ്ടു സ്പൂണ്‍[ആവശ്യാനുസരണം]ചേര്‍ക്കുക
  • കിടിലന്‍ ഡാല്‍ഗോണ കോഫി തയ്യാര്‍



Friday, April 10, 2020

ഈസി ചിക്കന്‍ വരട്ടിയത് | Chicken Varattiyathu



വളരെ ഈസിയായി ഉണ്ടാക്കാന്‍ പറ്റിയ ഒരു ചിക്കന്‍ റെസിപ്പി..ചൂടോടെ ചോറിനൊപ്പം അല്ലെങ്കില്‍ ചപ്പാത്തി,അപ്പം ഇതിനൊപ്പം വിളമ്പാം.

ചേരുവകള്‍ :


  • ചിക്കന്‍ - അര കിലോ
  • ചുവന്നുള്ളി - 6 അല്ലി
  • വെളുത്തുള്ളി - 5 അല്ലി
  • കുരുമുളക് - 1/2 tsp
  • മഞ്ഞള്‍പ്പൊടി - 1/2 tsp
  • മുളകുപൊടി - 3/4 tbs
  • ഗരം മസാല - 3/4 tbs
  • കട്ടി തേങ്ങാപാല്‍ - അര കപ്പ്‌
  • ഉപ്പ്
  • കറിവേപ്പില - ഒരു തണ്ട്

 ഉണ്ടാക്കുന്ന വിധം



  • ചിക്കന്‍ ചെറിയ കഷണങ്ങളായി മുറിച്ചു കഴുകിയെടുക്കുക
  • ബാക്കി എല്ലാ ചേരുവകളും അല്പം വെള്ളം ചേര്‍ത്ത് അരച്ചു ചിക്കന്‍ കഷണങ്ങളില്‍ തേച്ചുപിടിപ്പിക്കുക
  • ആവശ്യത്തിനു ഉപ്പും വേപ്പിലയും ചേര്‍ക്കണം
  • ഇതിലേക്ക്തേങ്ങാപാല്‍ ചേര്‍ക്കാം
  • ഇനി അടുപ്പില്‍ വച്ച് വേവിച്ചെടുക്കാം
  • വെന്ത ശേഷം തുറന്നു വച്ച് ഗ്രേവി വറ്റിച്ച് എടുക്കണം
  • ഇതില്‍ എണ്ണ തെളിഞ്ഞു വരുന്നത് കാണാം
  • ചിക്കന്‍ പാകത്തിന് മൊരിയിച്ചു എടുക്കാം
  • ഇനി flame ഓഫ് ചെയ്യാം
  • ചൂടോടെ വിളമ്പാം




ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...