auto ad

Friday, June 18, 2021

വറുത്തരച്ച കടലക്കറി ഉണ്ടാക്കുന്ന വിധം | Varutharacha Kadala Curry Kerala Style Recipe


കടലക്കറി
 ചേരുവകള്‍
  • കടല - 1 കപ്പ്‌
  • തേങ്ങ - 1 കപ്പ്‌
  • ഉണക്കമുളക് - 4
  • മല്ലി - 2 ടേബിള്‍സ്പൂണ്‍
  • പെരുംജീരകം - 2 ടേബിള്‍സ്പൂണ്‍
  • വെളുത്തുള്ളി - 5 അല്ലി
  • ഇഞ്ചി - 1 ചെറിയ കഷണം
  • കറിവേപ്പില
  • കുരുമുളകുപൊടി - 1/2 ടീസ്പൂണ്‍
  • ഗരംമസാല - 1 ടീസ്പൂണ്‍
  • മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
  • പച്ചമുളക് - 2
 ഉണ്ടാക്കുന്ന വിധം
  • കടല 8 മണിക്കൂര്‍ കുതിര്‍ത്ത് ഒരു പ്രെഷര്‍കുക്കറിലാക്കി ആവശ്യത്തിനു വെള്ളമൊഴിച്ച് വേവിക്കുക
  • ഒരു പാനില്‍ കുറച്ചു എണ്ണയൊഴിച്ച് തേങ്ങ,മുളക്,മല്ലി,പെരുംജീരകം,ഇഞ്ചി,വേപ്പില,വെളുത്തുള്ളി,മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് മൂപ്പിച്ചെടുക്കുക
  • ഇത് തണുക്കുമ്പോള്‍ നന്നായി അരച്ചെടുക്കുക
  • ഒരു പാനില്‍ 2 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് പൊട്ടിച്ചു ചുവന്നുള്ളി അരിഞ്ഞതും വേപ്പിലയും ഉണക്കമുളകും ചേര്‍ത്ത് മൂപ്പിക്കുക; ഇതിലേക്ക് അരപ്പും കടലയും ചേര്‍ത്ത് തിളപ്പിക്കുക;ഗരംമസാല,പച്ചമുളക് എന്നിവ ചേര്‍ത്തിളക്കി തീ ഓഫ് ചെയ്യുക; രുചികരമായ കടലക്കറി തയ്യാര്‍
 

Friday, June 11, 2021

ബ്രെഡ്‌ ടിന്‍ ഇല്ലാതെ പഞ്ഞി പോലെ സോഫ്റ്റ്‌ ബ്രഡ് ആര്‍ക്കും ഉണ്ടാക്കാം | Challah Bread Recipe


challah bread
 ചേരുവകള്‍
  • മൈദാ - 500 g
  • ഉപ്പ് - 1 ടീസ്പൂണ്‍
  • മുട്ട - 2
  • പഞ്ചസാര/തേന്‍  -  3 ടേബിള്‍സ്പൂണ്‍+1 ടീസ്പൂണ്‍ (50 g)
  • ഒലിവ് ഓയില്‍ - 2 ടേബിള്‍സ്പൂണ്‍ (30 ml )
  • വെള്ളം - 190 ml (3/4 കപ്പ്‌ + 2 ടീസ്പൂണ്‍ )
 തയ്യാറാക്കുന്ന വിധം
  • എല്ലാ ചേരുവകളും ചേര്‍ത്ത് 15 മിനിറ്റ് നന്നായി കുഴക്കുക
  • കുഴച്ച മാവ് എണ്ണ തടവിയ പാത്രത്തിലാക്കി ഇരട്ടി വലിപ്പം ആകുന്ന വരെ മൂടി വക്കുക
  • ഇനി ഇത് ഒരേ വലിപ്പത്തിലുള്ള ആറു കഷണങ്ങളാക്കുക
  • ഓരോന്നും ബോള്‍ ഷേപ്പാക്കുക
  • ഇനി കുറച്ചു നേരം മൂടി വച്ചിട്ട് നീളത്തിലാക്കി വയ്ക്കുക
  • മൂന്നെണ്ണം ഒരുമിച്ചാക്കി മെടഞ്ഞെടുക്കുക
  • ഇത് ബേക്കിംഗ് ട്രേയിലാക്കി 45 മിനിറ്റ് മൂടി വയ്ക്കുക
  • പുറമേ മുട്ട തടവി അല്പം എള്ള് വിതറുക
  • ചൂടാക്കിയിട്ട അവനില്‍ 190 ഡിഗ്രീ സെല്‍ഷ്യസ് ചൂടില്‍ 25 - 30 മിനിറ്റ് ബേക്ക് ചെയ്യുക
  • സോഫ്റ്റ്‌ ബ്രെഡ്‌ തയ്യാര്‍

Saturday, June 5, 2021

പിസ്സ ഫ്രയിംഗ്പാനില്‍ പെര്‍ഫെക്റ്റ്‌ ആയി ഉണ്ടാക്കാം | Pizza Recipe in Malayalam


പിസ്സ

 ചേരുവകള്‍

  പിസ്സ ബേസ്

  • മൈദ - 280 g ( 2 കപ്പ്‌ )
  • ഇന്‍സ്റ്റന്റ് യീസ്റ്റ് - 1g ( 1/2 tsp )
  • പഞ്ചസാര - 15 g ( 1 tbs )
  • ഒലിവ് ഓയില്‍ - 15 ml ( 1 tbs )
  • പാല്‍ - 30 ml ( 2 tbs )
  • വെള്ളം - 150 ml ( 1/2 കപ്പ്‌ + 2 tbs )
  • ഉപ്പ് - 4g (1/2 tsp )

 ടോപ്പിംഗ്

  • ചിക്കന്‍ - 250 g
  • മുളകുപൊടി - 1tsp
  • ഉപ്പ് - 1 tsp
  • മഞ്ഞള്‍പ്പൊടി - 1/4 tsp
  • ഗരംമസാല - 1/2 tsp
  • കുരുമുളകുപൊടി - 1/2 tsp
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 tsp
  • സവാള - 1 ചെറുത്
  • കാപ്സികം - 1
  • കാരറ്റ് - 1

തയ്യാറാക്കുന്ന വിധം

 പിസ്സ ബേസ്

  • ഒരു ബൌളില്‍ എല്ലാ ചേരുവകളും ചേര്‍ത്ത് നന്നായി കുഴക്കുക
  • 10 മിനിറ്റ് കുഴച്ച ശേഷം പൊങ്ങി വരാനായി എണ്ണ തടവിയ ബൌളില്‍ ആക്കി മൂടി വക്കുക (2 മണിക്കൂര്‍ )
  • പൊങ്ങി വന്ന മാവ് അമര്‍ത്തിയ ശേഷം 3 കഷണങ്ങളായി മുറിക്കുക
  • ഇവ ബോള്‍ രൂപത്തിലാക്കി വീണ്ടും 30 - 40 മിനിറ്റ് റസ്റ്റ്‌ അനുവദിക്കുക
  • ഇനി ഒരു പാനില്‍ എണ്ണ തടവി ഒരു മാവ് വച്ച് വട്ടത്തില്‍ പരത്തുക
  • ഇത് അടുപ്പില്‍ വച്ച് 2 മിനിറ്റ് വേവിക്കുക (med - high flame )
  • തിരിച്ചിട്ട് വീണ്ടും 2 മിനിറ്റ് വേവിക്കുക  (med - high flame )
  • ഇതിന്‍റെ അരിക് തീയുടെ മുകളില്‍ കാണിച്ച് കുറച്ചു കൂടുതല്‍ നിറത്തില്‍ ആക്കുക

 ടോപ്പിംഗ്

  • ഒരു പാനില്‍ എണ്ണ ചൂടാക്കി ചിക്കന്‍ പീസ്‌ ഫ്രൈ ചെയ്തെടുക്കുക
  • സവാള,കാപ്സികം,ക്യാരറ്റ് എന്നിവ 2 മിനിറ്റ് വഴറ്റുക;അല്‍പം ഉപ്പ് ,കുരുമുളകുപൊടി എന്നിവ ചേര്‍ത്ത്‌ ഇളക്കി അടുപ്പില്‍ നിന്നും മാറ്റുക

 assembling

  • വേവിച്ച പിസ്സ ബേസ് ഒരു പാനില്‍ വയ്ക്കുക
  • പിസ്സ ബേസില്‍ ആദ്യം പിസ്സാസോസ് തേക്കുക
  • മുകളിലായി ചീസ്,വഴറ്റിയ പച്ചക്കറി,ചിക്കന്‍ എന്നിവ നിരത്തുക
  • ചീസ് ആവശ്യാനുസരണം ചേര്‍ക്കുക

ബേക്കിംഗ്

  • ഒരു പഴയ പാന്‍ ചൂടാക്കുക (5 മിനിറ്റ്)
  • മുകളിലായി തയ്യാറാക്കിയ പാന്‍ വയ്ക്കുക
  • 2 മിനിറ്റ് കൂടിയ ചൂടില്‍ വേവിക്കുക (മൂടി വയ്ക്കണം )
  • ഇനി തീ ഏറ്റവും കുറച്ച് 10 മിനിറ്റ് വേവിക്കുക
  • മുകളിലുള്ള ചീസ് ഉരുകി ,പിസ്സയുടെ അടിഭാഗം ഗോള്‍ഡന്‍ നിറമായാല്‍ പുറത്തെടുക്കാം
  • ചെറുചൂടോടെ മുറിച്ചു കഴിക്കാം

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...