auto ad

Friday, December 23, 2022

പ്ലം കേക്ക് ( ഫ്രൂട്ട് കേക്ക് ) വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Plum Cake Recipe


ചേരുവകൾ 
 ഫ്രൂട്ട് മിക്സ് 
  • ഗോൾഡൻ മുന്തിരി 100g (1 / 2 cup )
  • കറുത്ത മുന്തിരി 100g (1  / 2 കപ്പ് )
  • ചെറി 1 / 4 കപ്പ് (50g )
  • ഈന്തപ്പഴം 7 (50g )
  • ടൂട്ടി ഫ്രൂട്ടി 100g (1 / 2 കപ്പ് )
  • ബട്ടർ 170g  (3 / 4 കപ്പ് +2 ടേബിൾസ്പൂൺ )
  • പഞ്ചസാര 8 ടേബിൾസ്പൂൺ (130g )
  • ഓറഞ്ച് തൊലി 2 ടേബിൾസ്പൂൺ 
  • വാനില എസ്സെൻസ് 2 ടീസ്പൂൺ 
  • ഓറഞ്ച് ജ്യൂസ് 180 മില്ലി (3 ഓറഞ്ച് പിഴിഞ്ഞത് )
  • വെള്ളം 2 ടീസ്പൂൺ 
  • കാരമേൽ സിറപ്പ് 
മറ്റു ചേരുവകൾ 
  • മൈദാ 130g (ഒന്നര കപ്പ് )
  • ബേക്കിംഗ് പൌഡർ (3g ) 3 / 4 ടീസ്പൂൺ
  • ഉപ്പ് 1 g 
  • കറുവപ്പട്ട പൊടിച്ചത് 1 ടീസ്പൂൺ 
  • ഗ്രാമ്പൂ 8 എണ്ണം പൊടിച്ചത് 
  • ചുക്കുപൊടി 1 ടീസ്പൂൺ 
  • ജാതിക്ക പൊടിച്ചത് 1 / 4 ടീസ്പൂൺ
  • മുട്ട 
  • ബദാം 50g 
  • അണ്ടിപ്പരിപ്പ് 30g 
 കാരമേൽ ഉണ്ടാക്കാൻ 
  • പഞ്ചസാര 1 / 2 കപ്പ് (105g )
  • വെള്ളം 2 ടീസ്പൂൺ 
  • ചൂടുവള്ളം 1 / 4 കപ്പ് (60ml ) 
 തയ്യാറാക്കുന്ന വിധം 
  • കാരമേൽ ഉണ്ടാക്കാൻ പഞ്ചസാരയിലേക്കു 2 ടീസ്പൂൺ വെള്ളം ചേർത്ത് ചൂടാക്കുക 
  • ഉരുകി കാരമേൽ ആകുമ്പോൾ ചോടുവെള്ളം കുറേശെ ചേർക്കുക 
  • ഇത് ഒന്നര മിനിട്ടു തിളപ്പിച്ച ശേഷം തീ ഓഫ് ചെയ്തു തണുക്കാൻ വയ്ക്കുക 
  • ഫ്രൂട്ട് മിക്സ് ഉണ്ടാക്കാൻ മേൽപ്പറഞ്ഞ  എല്ലാ ചേരുവകളും ഒരുമിച്ചാക്കി 6 മിനിട്ടു തിളപ്പിച്ചു തണുക്കാൻ അനുവദിക്കുക 
  • മുട്ട സ്പൂൺ ഉപയോഗിച്ച് ബീറ്റ് ചെയ്തു വയ്ക്കുക 
  • മൈദയിലേക്കു ഉപ്പും ബേക്കിങ് പൗഡറും സ്‌പൈസസും ചേർത്ത് യോജിപ്പിക്കുക 
  • തണുത്ത ഫ്രൂട്ട് മിക്സിലേക്കു മുട്ടചേർത്തിളക്കുക 
  • പൊടി രണ്ടു തവണയായി ചേർത്ത് യോജിപ്പിക്കുക
  •  പൊടി ചേർക്കുമ്പോൾ ബദാം ,അണ്ടിപ്പരിപ്പ് എന്നിവ കുറേശ്ശെ ആയി ചേർത്ത് യോജിപ്പിക്കുക 
  • ഈ ബാറ്റർ , ബേക്കിംഗ് പേപ്പർ വച്ച 8 ഇഞ്ച് ഉള്ള ടിന്നിലാക്കി ഒരു മണിക്കൂർ 160 ഡിഗ്രി സെൽഷ്യസ് ചൂടിൽ ബേക്ക് ചെയ്യുക .പിന്നീട് ചൂട് 150 ഡിഗ്രി സെൽഷ്യസ് ആക്കി 30 മിനിട്ടു ബേക്ക് ചെയ്യുക 
  • നന്നായി ബേക്ക് ആയ കേക്കിന്റെ നടുവിൽ ടൂത്ത്പിക്ക് കുത്തി നോക്കിയാൽ അത് ക്ലീൻ ആയി പുറത്തു വരും. (കേക്കിന്റെ ഉള്ളിലെ ചൂട് 95 ഡിഗ്രി സെൽഷ്യസ്)
  • നന്നായി തണുത്ത ശേഷം ടിന്നിൽ നിന്നും പുറത്തെടുക്കുക
  •  ഇരിക്കും തോറും ഈ കേക്കിന്റെ രുചിയും മണവും കൂടും 


 

Wednesday, December 21, 2022

വട്ടയപ്പം പെര്‍ഫെക്റ്റ്‌ ആകാന്‍ ഇങ്ങനെ ഉണ്ടാക്കൂ 100% ഗ്യാരണ്ടി | Soft Vattayappam Recipe


ചേരുവകൾ 
  • പച്ചരി 1 കപ്പ് (230g )
  • തേങ്ങ മുക്കാൽ കപ്പ് (75g )
  • പഞ്ചസാര 8 ടേബിൾസ്പൂൺ (130g )
  • ഉപ്പ് അര ടീസ്പൂൺ 
  • യീസ്റ്റ് 1 ടീസ്പൂൺ 
  • ഏലക്ക 4 എണ്ണം 
 ഉണ്ടാക്കുന്ന വിധം 
  • പച്ചരി കുതിർത്തുഅല്പം വെള്ളം ചേർത്ത് (100 മില്ലി )നന്നായി അരക്കുക 
  • ഇതിൽ നിന്നും ഒന്നര ടേബിൾസ്പൂൺ (30g ) മാവെടുത്തു അര കപ്പു വെള്ളം (130 മില്ലി )ചേർത്ത് കുറുക്കുക 
  • കുറു ക്കിയത് തണുത്തു കഴിഞ്ഞാൽ പഞ്ചസാര , തേങ്ങാ , യീസ്റ്റ് ,ഉപ്പ് എന്നിവയോടൊപ്പം അരക്കുക 
  • ആദ്യം അരച്ച അരിയിലേക്കു ചേർത്ത് യോജിപ്പിക്കുക 
  • പൊങ്ങി വരാനായി മൂടി വക്കുക 
  • പൊങ്ങി വന്ന മാവ് എണ്ണ തടവിയ പ്ലേറ്റിൽ ഒഴിച്ച് ആവിയിൽ പുഴുങ്ങിയെടുക്കുക 
  • ചൂടറിയാൽ മുറിച്ചു വിളമ്പുക 

Friday, December 16, 2022

വീണ്ടും വീണ്ടും കഴിച്ചു പോകും കട്ലറ്റ് ഇത് പോലെ ഉണ്ടാക്കിയാൽ | Beef Cutlet Recipe in Malayalam


ചേരുവകൾ 
  • ബീഫ് 1 kg 
  • ഉരുളകിഴങ്ങ് 750g 
  • സവാള 3 (220g )
  • പച്ചമുളക് 6 (30g )
  • ഇഞ്ചി ഒരു കഷ്ണം (20g )
  • വെളുത്തുള്ളി 30 അല്ലി (30g )
  • വേപ്പില 3 തണ്ട് 
  • മുളകുപൊടി 1 ടേബിൾസ്പൂൺ 
  • കുരുമുളകുപൊടി 2 .5 ടീസ്പൂൺ 
  • ഗരംമസാല 2 ടീസ്പൂൺ 
  • പെരുംജീരകം പൊടി 1 ടീ സ്പൂൺ 
  • മഞ്ഞൾപ്പൊടി ഒന്നര ടീസ്പൂൺ 
  • റെസ്ക് പൊടി 250g 
  • ഉപ്പ് 3 ടീസ്പൂൺ 
ഉണ്ടാക്കുന്ന വിധം 
  • ബീഫ് 2 ടീസ്പൂൺ ഉപ്പ് , മഞ്ഞൾപ്പൊടി , മുളകുപൊടി , ഒരു ടീസ്പൂൺ ഗരംമസാല ,5 അല്ലി വെളുത്തുള്ളി , ചെറിയകഷ ണം  ഇഞ്ചി അരിഞ്ഞത് എന്നിവ ചേർത്ത് വേവിച്ചു വെള്ളം വറ്റിച്ചെടുക്കുക
  •  തണുത്ത ശേഷം പൊടിച്ചെടുക്കുക 
  • ഉരുളക്കിഴങ്ങു പുഴുങ്ങി തൊലി കളഞ്ഞു പൊടിച്ചെടുക്കുക 
  • പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കി ഇഞ്ചി,വെളുത്തുള്ളി ,സവാള , പച്ചമുളക് എന്നിവ ചേർത്ത് നന്നായി വഴറ്റുക 
  • അല്പം മഞ്ഞൾപ്പൊടി ചേർത്ത് മൂപ്പിക്കുക 
  • പൊടിച്ച ബീഫ് ചേർത്ത് 10 മിനിട്ടു ഇളക്കി എടുക്കുക 
  • ഇനി കുരുമുളകുപൊടി ,ഒരു ടീസ്പൂൺ ഗരംമസാല എന്നിവയും ചേർത്തിളക്കുക 
  • തീ ഓഫ് ചെയ്ത ശേഷം ഉരുളക്കിഴങ്ങു ചേർക്കുക 
  • ഒരു ടീസ്പൂൺ ഉപ്പു ചേർക്കുക 
  • നന്നായി യോജിപ്പിച്ചിട്ടു തണുക്കാൻ മാറ്റി വയ്ക്കുക 
  • തണുക്കുമ്പോൾ കുറേശ്ശെ എടുത്തു കട്ലറ്റ് ന്റെ രൂപത്തിലാക്കുക 
  • ഓരോന്നും മുട്ടവെള്ളയിൽ മുക്കി റെസ്‌ക്‌പൊടിയിൽ പൊതിഞ്ഞെടുക്കുക 
  • ചെറുതായി അമർത്തുക 
  • ഇനി 15 മിനിട്ടു ഫ്രിഡ്ജിൽ വച്ച് തണുപ്പിക്കുക 
  • ചൂടായ എണ്ണയിൽ വറുത്തു കോരുക 
  • ചൂടോടെ സോസ് /സാലഡ് ചേർത്ത് വിളമ്പുക 

Friday, December 9, 2022

മടക്ക് പെർഫെക്റ്റായി വീട്ടിൽത്തന്നെ ഉണ്ടാക്കാം | Perfect Madakku Recipe


ചേരുവകൾ 
  • മൈദ ഒന്നര കപ്പ് (200 g )
  • ഉപ്പ് 1 / 2 tsp (3 g )
  • വെള്ളം 100 മില്ലി (6 tbs + 2 tsp )
  • യെല്ലോ ഫുഡ് കളർ ഏതാനും തുള്ളി (നിർബന്ധമല്ല )
 പാനി ഉണ്ടാക്കാൻ 
  • പഞ്ചസാര അര കപ്പ് (100g )
  • വെള്ളം കാൽ കപ്പ് 
 ഉണ്ടാക്കുന്ന വിധം 
  • മൈദ , വെള്ളം , ഉപ്പ്  എന്നിവ ഒരുമിച്ചാക്കി യോജിപ്പിക്കുക 
  • മൂടി വച്ച് അര മണിക്കൂർ റസ്റ്റ് അനുവദിക്കുക 
  • 5 കഷണങ്ങളാക്കി മുറിച്ചു ബോൾ രൂപത്തിലാക്കുക 
  • ഇനി ഓരോന്നും 6 ഇഞ്ചു വട്ടത്തിൽ പരത്തുക 
  • ഓരോന്നിന്റെയും മുകളിൽ നെയ്യ് തടവി അല്പം അരിപ്പൊടി തൂകുക 
  • ഓരോന്നും ഒന്നിന് മേലെ ഒന്നായി വച്ച ശേഷം ദീർഘചതുരാകൃതിയിൽ പരത്തുക 
  • മുകളിൽ നെയ്യു തടവി അരിപ്പൊടി വിതറുക 
  • നീളം കൂടുതലുള്ള വശത്തു നിന്നും മടക്കി ഉരുട്ടിയെടുക്കുക 
  • ഇനി ഒരു ഇഞ്ച് ഉള്ള കഷണങ്ങളാക്കി മുറിക്കുക  
  • ഒന്ന് പരത്തിയ ശേഷം ചൂടുള്ള എണ്ണയിൽ നല്ല കരുകരുപ്പാകുന്ന വരെ വറുത്തെടുക്കുക 
  • പുറത്തെടുത്തു തണുക്കാൻ അനുവദിക്കുക 
  • പഞ്ചസാരയിൽ വെള്ളം ചേർത്ത് ഒറ്റനൂൽ പരുവം ആകുന്ന വരെ തിളപ്പിക്കുക 
  • തണുത്ത മടക്കു പഞ്ചസാര ലായനിയിൽ മുക്കിയെടുക്കുക 
  • സ്വാദിഷ്ടമായ മടക്കു തയ്യാർ!

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...