auto ad

Sunday, November 27, 2022

അരിപ്പൊടി ചേർത്ത് പഞ്ഞി പോലുള്ള സോഫ്റ്റ് ഇഡലി എങ്ങനെ ഉണ്ടാക്കാം


ചേരുവകൾ 
  • അരിപ്പൊടി 1 .5 കപ്പ് (250g )
  • ഉഴുന്ന് 1 / 2 കപ്പ് (120g )
  • ഉലുവ 1 ടീസ്പൂൺ 
  • ഉപ്പ്  1 ടീസ്പൂൺ 
 ഉണ്ടാക്കുന്ന വിധം 
  • ഉഴുന്ന് , ഉലുവ എന്നിവ 2 മണിക്കൂർ കുതിർക്കുക 
  • കുതിരാനുപയോഗിച്ച വെള്ളവും ഉപ്പും ഐസ് ക്യൂബും ചേർത്ത് ഉഴുന്ന് നന്നായി അരച്ചെടുക്കുക 
  • ഇതിലേക്ക് അരിപ്പൊടി ചേർത്ത് യോജിപ്പിക്കുക 
  • ആവശ്യത്തിന് വെള്ളം ചേർത്ത് അയഞ്ഞ പരുവത്തിൽ മാവ് തയ്യാറാക്കുക 
  • പൊങ്ങി വരാനായി 10 - 12 മണിക്കൂർ മൂടി വയ്ക്കുക 
  • എണ്ണ  പുരട്ടിയ  ഇഡലി തട്ടിൽ മാവൊഴിച്ചു 8 മിനിട്ടു വേവിക്കുക 
  • സാമ്പാർ , ചമ്മന്തി എന്നിവക്കൊപ്പം വിളമ്പുക 

Sunday, November 20, 2022

ക്രീം ബൺ ഇനി വീട്ടിൽത്തന്നെ ഉണ്ടാക്കാം | Cream Bun Recipe in Malayalam


ചേരുവകൾ 
  • മൈദ  2 .5   കപ്പ് (325g )
  • പാൽ അര കപ്പ് +2 ടേബിൾസ്പൂൺ (150 മില്ലി )
  • പഞ്ചസാര 2 ടേബിൾസ്പൂൺ (30g )
  • മുട്ട 1 (50g )
  • യീസ്റ്റ് 1 ടീസ്പൂൺ (3g )
  • നെയ്യ് 2 ടേബിൾസ്പൂൺ (30g )
 ഫില്ലിംഗ് 
  • ബട്ടർ 75 g (5 ടേബിൾസ്പൂൺ )
  • പഞ്ചസാര പൊടിച്ചത് 75 g (7 ടേബിൾസ്പൂൺ )
  • ഏലക്കാപ്പൊടി 1/  2 ടീസ്പൂൺ 
  • വാനില എസ്സെൻസ് 1 / 4 ടീസ്പൂൺ 
തയ്യാറാക്കുന്ന വിധം 
  • മാവു തയ്യാറാക്കാനുള്ള എല്ലാ  ചേരുവകളും ഒരുമിച്ചാക്കി 15 മിനിട്ടു കുഴച്ച ശേഷം 10 മിനിട്ടു റസ്റ്റ് അനുവദിക്കുക 
  • പിന്നീട് 10 കഷണങ്ങളാക്കി മുറിച്ചു ബോൾ രൂപത്തിലാക്കുക 
  • പിന്നെ ഓരോന്നും പരത്തി  ചുരുട്ടിയെടുത്തു അരികു നന്നായി യോജിപ്പിക്കുക 
  • ഇത് ബേക്കിംഗ് ട്രേയിൽ  നിരത്തി 75 മിനിട്ടു മൂടി വയ്ക്കുക 
  • പിന്നീട് ചൂടാക്കിയിട്ട ഓവനിൽ 190 ഡിഗ്രി സെൽഷ്യസ് ചൂടിൽ 18  -20 മിനിട്ടു ബേക്ക് ചെയ്യുക 
  • പുറത്തെടുത്തു തണുക്കാൻ അനുവദിക്കുക 
  • ഫില്ലിങ്ങിനുള്ള എല്ലാ ചേരുവകളും ചേർത്ത് ബീറ്റ് ചെയ്തു ക്രീം ആക്കിയെടുക്കുക ; അതിനു ശേഷം പൈപ്പിങ് ബാഗിൽ നിറക്കുക .
  • തണുത്ത ബ്രെഡ് മുറിച്ചു ഫില്ലിംഗ് ആവശ്യത്തിന് നിറച്ചു സെർവ് ചെയ്യാം 

Friday, November 11, 2022

മുട്ട കൊണ്ട് ഒരു ഈസി &ടേസ്റ്റി സ്നാക്ക് | Mutta Unniyappam Recipe


മുട്ട ഉണ്ണിയപ്പം 
  • മുട്ട 3 
  • പാൽ 1 / 4 കപ്പ് +2 ടേബിൾസ്പൂൺ 
  • റവ  1 / 2 കപ്പ് (90g )
  • കാബ്ബജ് 50g 
  • ക്യാരറ്റ് 50g 
  • കാപ്സികം 30g 
  • ബീൻസ് 30g 
  • സവാള 50g 
  • തേങ്ങ 50g 
  • മല്ലിയില 1 ടേബിൾസ്പൂൺ  
  • ചില്ലി ഫ്ലെക്സ് 
  • ഉപ്പ്
 തയ്യാറാക്കുന്ന വിധം 
  • മുട്ട ,ഉപ്പ്, പാൽ എന്നിവ യോജിപ്പിക്കുക 
  • എല്ലാ പച്ചക്കറികളും ചെറുതായി അരിഞ്ഞു ചേർക്കുക 
  • ഉണ്ണിയപ്പച്ചട്ടിയിൽ ഓരോ സ്പൂൺ വീതം കോരിയൊഴിച്ചു ചുട്ടെടുക്കുക 
  • ചൂടോടെ വിളമ്പുക 
 

Sunday, November 6, 2022

പെർഫെക്റ്റ് ഡോനട്ടിൻ്റെ രഹസ്യം ഇതാണ് | How To Make Perfect Donuts At Home

 
ചേരുവകൾ 
  • മൈദാ 325g (2  1 / 2  കപ്പ് )
  • പാൽ 150 g  (1 / 2 കപ്പ് + 2 ടേബിൾസ്പൂൺ )
  • പഞ്ചസാര 30g (2 ടേബിൾസ്പൂൺ )
  • മുട്ട  1 (50g )
  • യീസ്റ്റ് 1 ടീസ്പൂൺ (3g )
  • നെയ്യ് 30g (2 ടേബിൾസ്പൂൺ )
 ഗ്ലേസ് ഉണ്ടാക്കാൻ 
  • പൊടിച്ച പഞ്ചസാര 200g 
  • പാൽ 2 .5 ടേബിൾസ്പൂൺ 
  • വാനില എസ്സെൻസ്‌ 
 ഉണ്ടാക്കുന്ന വിധം 
  • മാവ് ഉണ്ടാക്കാനുള്ള എല്ലാ ചേരുവകളും ഒരുമിച്ചാക്കി 15 മിനിറ്റ് കുഴച്ചെടുക്കുക 
  • മാവ് പത്തു കഷണങ്ങളാക്കി ഉരുട്ടിയെടുക്കുക 
  • ഓരോന്നിന്റെയും നടുവിൽ ഒരു നോസിൽ അല്ലെങ്കിൽ കുപ്പിയുടെ അടപ്പ് ഉപയോഗിച്ച് മുറിച്ച ശേഷം ഒരു ട്രെയിൽ നിരത്തി മൂടി വച്ച് ഒരു മണിക്കൂർ കഴിയുമ്പോൾ മിതമായ ചൂടിൽ വറുത്തെടുക്കുക 
  • ഗ്ലേസിനുള്ള എല്ലാ ചേരുവകളും ഒരുമിച്ചാക്കി വറുത്ത ഡോനറ്റ് അതിൽ മുക്കിയെടുക്കുക 
  • ഒന്ന് ഡ്രൈ ആയ ശേഷം വിളമ്പാവുന്നതാണ് .
 

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...