auto ad

Monday, February 17, 2020

ഒര്‍ജിനല്‍ തലശ്ശേരി സ്റ്റൈല്‍ ചിക്കന്‍ ദം ബിരിയാണി എങ്ങനെ ഉണ്ടാക്കാം Thalassery Chicken Dum Biryani



രുചിക്കും മണത്തിനും ഏറെ പേരുകേട്ട ഒന്നാണ് തലശ്ശേരി ബിര്യാണി..കൈമാ അരി അല്ലെങ്കില്‍ ജീരകശാല അരിയാണ് ഇതിനായി ഉപയോഗിക്കുന്നത്..ചെറിയ തരം അരിയാണിത്..പിന്നെ രുചിക്കായി പ്രത്യേക മസാലയും 'ബിസ്ത'യും ചേര്‍ക്കുന്നു..സവാള കനം കുറച്ചു അറിഞ്ഞു വറുത്തു എടുക്കുന്നതാണ് ബിസ്ത.മുളക്പൊടി ചേര്‍ക്കാതെ പച്ചമുളക് ആണ് എരുവിനായി ചേര്‍ക്കുന്നത്..

ബിര്യാണി മസാലക്കു വേണ്ട ചേരുവകള്‍ :


  • പെരുംജീരകം - 1 tsp
  • ഏലക്ക - 3-4 എണ്ണം
  • ഗ്രാമ്പൂ - 3-4 എണ്ണം
  • കറുവാപ്പട്ട - 1 ഇഞ്ച് വലിപ്പത്തില്‍ രണ്ടെണ്ണം
  • ചെറിയ ജീരകം - 1/4tsp
  • സാജീരകം - 1/2tsp
  • കുരുമുളക് - 1tsp
  • ജാതിക്ക - 1 ചെറിയ കഷണം
  • ജാതിപത്രി - 1 ചെറിയ കഷണം
  • തക്കോലം - 1
  • കശകശ - 1tsp
  • ഉണക്കമുളക് - 2 എണ്ണം
  ഇതെല്ലാം ഒന്നു ചൂടാക്കി പൊടിച്ചെടുക്കുക.

വറത്ത് എടുക്കേണ്ടവ :


  • രണ്ടു വലിയ സവാള കനം കുറച്ചു നീളത്തില്‍ അറിയുക.ഇത് ഒരു നുള്ള് പഞ്ചസാര ചേര്‍ത്ത് കരുകരുപ്പായി വറത്തു കോരുക..ഇതാണ് ബിസ്ത.
  • കുറച്ചു അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറത്തു മാറ്റി വയ്ക്കുക.

 ചിക്കന്‍ മസാല തയ്യാറാക്കാന്‍ :


  • ചിക്കന്‍ - 1kg
  • പച്ചമുളക് - 6-7
  • ഇഞ്ചി - 15g
  • വെളുത്തുള്ളി - 30g
  • സവാള - 2 വലുത്
  • തക്കാളി - 2
  • മല്ലിയില - 1/2 കപ്പ്‌
  • പുതിനയില - 1/4 കപ്പ്‌
  • നാരങ്ങ നീര് - 1 tbs
  • തൈര് - 2 tbs

 ഇത് തയ്യാറാക്കാനായി :

  • പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും നന്നായി ചതച്ച് എടുക്കാം.
  • സവാള ചെറുതായി അറിഞ്ഞു അല്പം ഉപ്പും ചേര്‍ത്ത് വഴറ്റണം.
  • നന്നായി വഴന്നു വരുമ്പോള്‍ ചതച്ച ഇഞ്ചി-പച്ചമുളക്-വെളുത്തുള്ളി ചേര്‍ത്ത് രണ്ടു മിനിറ്റ് കൂടി വഴറ്റണം.
  • ഇനി നേരത്തെ തയ്യാറാക്കിയ ബിര്യാണി മസാലപ്പൊടി രണ്ടു വലിയ സ്പൂണും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തിളക്കുക..
  • ഇതിലേക്ക് കഴുകി വൃത്തിയാക്കിയ ചിക്കന്‍ കഷണങ്ങള്‍ ചേര്‍ത്ത് അഞ്ചു മിനുട്ട് ഇളക്കുക.
  • ഇതിലേക്ക് ഇനി തക്കാളിയും മല്ലിയില, പുതിനയില എന്നിവയും ആവശ്യത്തിനു ഉപ്പും ചേര്‍ക്കാം
  • ഇത് മൂടി വച്ച് ചിക്കന്‍ പാകത്തിന് വെന്തു വരുന്ന വരെ വേവിക്കാം.
  • ഇടയ്ക്കു ഇളക്കി കൊടുക്കണം..
  • പാകത്തിന് വെന്താല്‍ തൈരും നാരങ്ങ നീരും ചേര്‍ത്തിളക്കുക..
  • ഗ്രേവി കുറുകി പാകമാകുന്ന വരെ തുറന്നു വച്ച് വേവിക്കാം
  • തീ ഓഫ്‌ ചെയ്തു ചെറുതായി ഒന്നു ചൂടാറുമ്പോള്‍ മുക്കാല്‍ ഭാഗം ബിസ്ത  പൊടിച്ചു ചേര്‍ത്ത് ഇളക്കാം.
  • ഇപ്പോള്‍ മസാല റെഡി. 

 ഇനി നെയ്ച്ചോര്‍ തയ്യാറാക്കാം..ആവശ്യമായ ചേരുവകള്‍ :


  • ജീരകശാല അരി - 4 കപ്പ്‌
  • വെള്ളം - 7കപ്പ്‌
  • നാരങ്ങ നീര് - 1 tbs
  • നെയ്യ് - 2 tbs
  • ഏലക്ക -2,ഗ്രാമ്പൂ -2,കറുവാപ്പട്ട - 1
  • ഉപ്പ്

  ഇത് തയ്യാറാക്കാന്‍:


  • അരി നന്നായി കഴുകി വാരി വയ്ക്കുക
  • ഒരു പാത്രത്തില്‍ രണ്ടു വലിയ സ്പൂണ്‍ നെയ്യൊഴിച്ച് ചൂടാകുമ്പോള്‍ മേല്‍പ്പറഞ്ഞ spices ചേര്‍ത്ത് മൂപ്പിക്കുക
  • ഇവ പൊട്ടി വരുമ്പോള്‍ അരി ചേര്‍ത്ത് രണ്ടുമൂന്നു മിനിട്ട് വറക്കുക
  • ഇതിലേക്ക് തിളച്ചുകൊണ്ടിരിക്കുന്ന വെള്ളംഒഴിക്കുക
  • നാരങ്ങനീരും ആവശ്യത്തിനു ഉപ്പും ചേര്‍ക്കാം
  • നന്നായി തിള വരുമ്പോള്‍ മൂടിവച്ച് മിതമായ ചൂടില്‍ വെള്ളം വറ്റി വരുന്ന വരെ വേവിക്കുക
  • ഇപ്പോള്‍ നെയ്ച്ചോറും തയ്യാറായി

 ഇനി ദം ചെയ്യാം. ഇതിനായി :


  • കുറച്ചു പനിനീരോ പാലോ എടുക്കുക; ഇതിലേക്ക് അല്പം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് ഇളക്കി വയ്ക്കുക
  • ഒരു വലിയ പാത്രത്തില്‍ മുഴുവന്‍ ചിക്കന്‍ മസാലയും ചേര്‍ക്കുക
  • ഇതിലേക്ക് പകുതി നെയ്ച്ചോര്‍ ചേര്‍ക്കുക
  • ഇതിനു മുകളിലായി കുറച്ചു ബിസ്ത, വറുത്ത അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, കുറച്ചു മല്ലയില, കുറച്ചു ബിര്യാണി മസാലപ്പൊടി, കുറച്ചു പനിനീര്‍-മഞ്ഞള്‍പ്പൊടി, കുറച്ചു നെയ്യ് എന്നിവ വിതറുക
  • ഇനി ബാക്കിയുള്ള നെയ്ച്ചോര്‍ ചേര്‍ക്കാം.,ആദ്യം ചെയ്ത പോലെ എല്ലാം ലെയര്‍ ചെയ്യുക
  • ഇനി നന്നായി മൂടി വച്ച് കുറഞ്ഞ ചൂടില്‍ പത്ത് മിനിറ്റ് ചൂടാക്കാം
  • അതിനു ശേഷം വിളമ്പാം




No comments:

Post a Comment

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...