auto ad

Thursday, May 27, 2021

പാസ്ത ഇനി കടയില്‍ നിന്നും വാങ്ങുകയേ വേണ്ട ഗോതമ്പ് പൊടി കൊണ്ട് അതിലും നല്ല പാസ്ത വീട്ടിലുണ്ടാക്കാം


പാസ്ത
 ചേരുവകള്‍:
  • ഗോതമ്പ്പൊടി - 1 കപ്പ്‌ (140 g)
  • മുട്ട - 1 (54g)
  • എണ്ണ - 1ടേബിള്‍സ്പൂണ്‍ (15g)
  • വെള്ളം - ഏകദേശം 3 ടേബിള്‍സ്പൂണ്‍
 മസാല തയ്യാറാക്കാന്‍
  • സവാള - 1
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂണ്‍
  • പച്ചമുളക് - 2
  • കാരറ്റ് - കാല്‍ കപ്പ്‌
  • കാപ്സികം - കാല്‍ കപ്പ്‌
  • മുളക്പൊടി - 1/2 ടീസ്പൂണ്‍
  • മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
  • ഗരംമസാല - 1/2ടീസ്പൂണ്‍
  • ടുമാറ്റോ സോസ് - 2 ടേബിള്‍സ്പൂണ്‍
  • റെഡ് ചില്ലി സോസ് - 1 ടേബിള്‍സ്പൂണ്‍
  • മല്ലിയില
  • ചീസ് - 1/4 കപ്പ്‌
 തയ്യാറാക്കുന്ന വിധം
  പാസ്ത
  • പൊടി,മുട്ട,എണ്ണ,വെള്ളം എന്നിവ യോജിപ്പിച്ച് പൂരിയുടെ പരുവത്തില്‍ മാവ് തയ്യാറാക്കുക
  • 6 - 7 മിനുട്ട് നന്നായി കുഴക്കുക
  • അര മണിക്കൂര്‍ റെസ്റ്റ് അനുവദിക്കുക
  • ഇനി കനം കുറച്ചു പരത്തി ഇഷ്ടമുള്ള ഷേപ്പില്‍ മുറിച്ചെടുക്കുക
 മസാല
  • പാനില്‍ 2 ടേബിള്‍സ്പൂണ്‍ എണ്ണ ഒഴിച്ച് ചൂടാക്കുക
  • ഇതിലേക്ക് സവാള,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്,പച്ചമുളക് എന്നിവ ചേര്‍ത്തു വഴറ്റുക
  • തക്കാളി ചേര്‍ത്ത് നന്നായി വഴറ്റി പച്ചക്കറികളും ചേര്‍ക്കുക
  • ഈ സമയം തിളച്ച വെള്ളത്തില്‍ ഉപ്പു ചേര്‍ത്തു പാസ്തയും ചേര്‍ത്തു 2 മിനിറ്റ് വേവിക്കുക
  • മസാലയില്‍ പച്ചക്കറികള്‍ വെന്തു വന്നാല്‍ പൊടികളും സോസും മല്ലിയിലയും ചേര്‍ക്കുക
  • വെന്ത പാസ്ത വെള്ളത്തില്‍ നിന്നും ഊറ്റി നേരെ മസാലയില്‍ ഇടുക
  • മാസലയിലേക്ക് ചീസ്,പാസ്ത വേവിച്ച വെള്ളംകാല്‍ കപ്പ്‌ എന്നിവ ചേര്‍ക്കുക
  • ചൂടോടെ വിളമ്പുക

Thursday, May 20, 2021

ചക്കക്കുരു കൊണ്ട് ഒന്നാന്തരം മയോനൈസ് | Mayonnaise Recipe in Malayalam


ചക്കക്കുരു മയോനൈസ്
 ചേരുവകള്‍
  • ചക്കക്കുരു - 10 എണ്ണം
  • തേങ്ങാപ്പാല്‍ - അര കപ്പ്‌
  • വെളുത്തുള്ളി - 5 അല്ലി
  • വിനാഗിരി - അര ടേബിള്‍സ്പൂണ്‍
  • ഉപ്പ് - അര ടീസ്പൂണ്‍
  • പഞ്ചസാര - 1 ടീസ്പൂണ്‍
 തയ്യാറാക്കുന്ന വിധം
  • ചക്കക്കുരു വേവിച്ച് തൊലി കളഞ്ഞെടുക്കുക
  • ബാക്കിയെല്ലാ ചേരുവകളും ചേര്‍ത്തു നന്നായി അരച്ചെടുക്കുക
  • ഇതിന്‍റെ കട്ടി തേങ്ങാപ്പാലിന്റെ അളവില്‍ മാറ്റം വരുത്തി വ്യത്യാസപ്പെടുത്താവുന്നതാണ്
  • നല്ല കട്ടിയുള്ള തേങ്ങാപ്പാല്‍ വേണം ഉപയോഗിക്കാം

Thursday, May 13, 2021

കുബൂസ് എളുപ്പത്തില്‍ വീട്ടില്‍ ഉണ്ടാക്കാം | Kuboos Recipe in Malayalam | Pita Bread


കുബൂസ് ചേരുവകള്‍
  • ഗോതമ്പ് പൊടി - 150 g ( 1 കപ്പ്‌ + 1 tbs )
  • മൈദാ - 150 g ( 1 കപ്പ്‌ + 2 tbs )
  • ഉപ്പ്
  • യീസ്റ്റ് - അര ടീസ്പൂണ്‍
  • പഞ്ചസാര- 1 ടേബിള്‍സ്പൂണ്‍
  • എണ്ണ - 1 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
  • പൊടിയും ബാക്കിയെല്ലാ ചേരുവകളും ചേര്‍ത്തു മാവാക്കുക
  • ഇത് അഞ്ചു മിനിറ്റ് നന്നായി കുഴക്കുക
  • ഈ മാവ് എണ്ണ തടവിയ പാത്രത്തിലാക്കി പൊങ്ങി വരാനായി മാറ്റി വക്കുക
  • പൊങ്ങി വന്നാല്‍ ചെറിയ ഉരുളകളാക്കിവക്കുക
  • പിന്നീട് ഓരോ ഉരുളയും ചപ്പാത്തിയേക്കാള്‍ കുറച്ചുകൂടി കട്ടിയില്‍ പരത്തിയെടുക്കുക
  • ചൂടായ പാനില്‍ തിരിച്ചും മറിച്ചും ഇട്ടു ചുട്ടെടുക്കുക
  • ചൂടോടെ വിളമ്പുക

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...