auto ad

Wednesday, June 29, 2022

ബീന്‍സ്‌ മെഴുക്കുപുരട്ടി ഇത് പോലെ ഉണ്ടാക്കി നോക്കൂ | Beans Mezhukkupuratti Kerala Style


ചേരുവകൾ 
  • ബീൻസ് 400g 
  • സവാള 1 (100g )
  • തേങ്ങാക്കൊത്ത് 2 ടേബിൾസ്പൂൺ 
  • പച്ചമുളക് 1 
  • ചില്ലി ഫ്ലെക്സ് 1 / 2 ടീസ്പൂൺ 
  • കുരുമുളക് 1 / 2 ടീസ്പൂൺ
  • മഞ്ഞൾപൊടി 1 / 4 ടീസ്പൂൺ  
  • പെരുംജീരകം പൊടി  1 / 2 ടീസ്പൂൺ 
 ഉണ്ടാക്കുന്ന വിധം 
  • പാനിൽ എണ്ണയൊഴിച്ചു കടുക് പൊട്ടിക്കുക 
  • തേങ്ങാക്കൊത്തു ചേർത്തിളക്കുക 
  • സവാള ചേർത്തിളക്കുക 
  • മഞ്ഞൾപ്പൊടി , ചില്ലിഫ്ലെക്സ്‌ എന്നിവ ചേർത്തിളക്കുക
  • ബീൻസ് , പച്ചമുളക് , ഉപ്പ് എന്നിവ ചേർക്കുക 
  • മൂടി വച്ച് വേവിക്കുക 
  • വെന്തു വന്നാൽ കുരുമുളകുപൊടി , പെരുംജീരകം പൊടി എന്നിവ ചേർത്തിളക്കി തീ ഓഫ് ചെയ്യാം 

Friday, June 24, 2022

ചിക്കൻ കൊണ്ട് ഇങ്ങനെ ഉണ്ടാക്കി നോക്കൂ.എത്ര കഴിച്ചാലും മതിയാവില്ല | Chicken Bread Recipe in Malayalam


ചേരുവകൾ 
 ബ്രെഡ് ഉണ്ടാക്കാൻ 
  • മൈദാ രണ്ടര കപ്പ് (350g )
  • ഇൻസ്റ്റന്റ് യീസ്റ്റ് - 1 ടീസ്പൂൺ 
  • പഞ്ചസാര 2tbs (30g )
  • ബട്ടർ 2tbs (30g )
  • വെള്ളം 210 മില്ലി 
 ഫില്ലിംഗ് ഉണ്ടാക്കാൻ 
  • ചിക്കൻ 300g 
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് അര ടീസ്പൂൺ 
  • ഉപ്പ് 
  • കുരുമുളകുപൊടി 
  • സവാള 1 ചെറുത് (50g )
  • കാപ്സികം 1 ചെറുത് (50g )
  • ക്യാരറ്റ് 1 ചെറുത് (50g )
  • ചില്ലിഫ്ലെക്സ്‌ 
  • ബട്ടർ 2tbs (30g )
  • വെളുത്തുള്ളി 5 അല്ലി (5g )
  • മൈദാ 3tbs (30g )
  • പാൽ ഒന്നേകാൽ കപ്പ് (310g )
  • ജാതിക്ക 
 ഉണ്ടാക്കുന്ന വിധം 
  • ബ്രെഡിനുള്ള എല്ലാ ചേരുവകളും ഒരുമിച്ചാക്കി നന്നായി കുഴച്ചു പൊങ്ങി വരാനായി മാറ്റി വയ്ക്കുക 
  • ചെറിയ കഷണങ്ങളാക്കിയ ചിക്കൻ അല്പം വെണ്ണയും എണ്ണയും ചൂടാക്കിയതിൽ ചേർത്തി ഇളക്കി വേവിച്ചെടുക്കുക 
  • ആവശ്യത്തിന് ഉപ്പ് ,കുരുമുളകുപൊടി , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് യോജിപ്പിക്കുക 
  • വെന്തു കഴിഞ്ഞാൽ മാറ്റി വയ്ക്കുക 
  • സവാള, കാപ്സികം ,ക്യാരറ്റ് എന്നിവ വഴറ്റുക;ഒപ്പം ചില്ലി ഫ്ലെക്സ് ,ഉപ്പ് എന്നിവ ചേർക്കുക 
  • പാകമായാൽ മാറ്റി വയ്ക്കുക 
  • 30 ഗ്രാം ബട്ടർ ചൂടാക്കി വെളുത്തുള്ളി ചേർത്ത് വഴറ്റുക 
  • മൈദാ ചേർത്തിളക്കുക 
  • പാൽ കുറേശ്ശെ ചേർത്തിളക്കുക 
  • തിള പൊട്ടുമ്പോൾ ഉപ്പ് , കുരുമുളകുപൊടി ,ജാതിക്ക എന്നിവ ചേർത്തിളക്കുക 
  • വേവിച്ചു വച്ച ചിക്കൻ ,വെജിറ്റബിൾസ് എന്നിവ ചേർത്തിളക്കിയ ശേഷം വാങ്ങി വയ്ക്കുക 
  • കുഴച്ചു വച്ച മാവ് 8 കഷണങ്ങളാക്കി മുറിച്ചു  ബോൾ രൂപത്തിലാക്കുക 
  • ഓരോന്നും പരത്തി ഫില്ലിംഗ് ഉള്ളിൽ വച്ച് മടക്കിയ ശേഷം ബേക്കിങ് ട്രേയിൽ നിരത്തുക 
  • വീണ്ടും കുറച്ചു സമയം പൊങ്ങി വരാനായി വക്കുക 
  • മുകളിൽ എഗ്ഗ്‌വാഷ് കൊടുക്കുക;അല്പം എള്ള് വിതറുക 
  • ചൂടാക്കിയിട്ട ഓവനിൽ 190 ഡിഗ്രി സെൽഷ്യസ് ചൂടിൽ 20 മിനിറ്റ് ബേക്ക് ചെയ്തു പുറത്തെടുക്കുക 
  • ചൂടാറിയാൽ വിളമ്പുക 

Friday, June 17, 2022

ഒരു സ്പെഷ്യൽ മുട്ട ബിരിയാണി | Mutta Biriyani Recipe | Egg Dum Biryani Recipe in Malayalam


മുട്ട മസാല ചേരുവകൾ 
  • പുഴുങ്ങിയ മുട്ട 7 
  • സവാള 3 (300g )
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 tbs (20g )
  • പച്ചമുളക് 2 (10g )
  • മുളകുപൊടി 1 ടീസ്പൂൺ 
  • ഗരം മസാല 1 ടീസ്പൂൺ 
  • പെരുംജീരകം പൊടി 1 ടീസ്പൂൺ 
  • മഞ്ഞൾപ്പൊടി 1 / 2 ടീസ്പൂൺ 
  • തക്കാളി 2 (130g )
  • തൈര് 2 tbs (30g )
  • ഏലക്ക 4 ,ഗ്രാമ്പൂ 4 , കറുവപ്പട്ട 1 
  • മല്ലിയില 
  • പുതിനയില 
  • അണ്ടിപ്പരിപ്പ് ഒരു പിടി (25g )
റൈസ് തയ്യാറാക്കാൻ 
  • ബസ്മതി അരി 2 കപ്പ് (450g )
  • ഏലക്ക 4 ,ഗ്രാമ്പൂ 4 ,കറുവപ്പട്ട 1 കഷണം , ജാതിപത്രി 1 ,പെരുംജീരകം 1/ 2 ടീസ്പൂൺ 
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 ടീസ്പൂൺ 
  • സവാള 1 ചെറുത് (30g )
  • പച്ചമുളക് 1 
  • മല്ലിയില 
  • പുതിനയില 
  • വെള്ളം 3 1/ 2  കപ്പ് 
  • ഉപ്പ് 
 മസാല ഉണ്ടാക്കാൻ 
  • സവാള നീളത്തിൽ അരിഞ്ഞു പൊൻനിറമാകുന്ന വരെ വറുത്തു കോരുക 
  • ഇതിൽ നിന്നും മുക്കാൽ ഭാഗം അണ്ടിപ്പരിപ്പ് , വെള്ളം എന്നിവയോടൊപ്പം അരച്ചെടുക്കുക 
  • പാനിൽ 4 ടേബിൾസ്പൂൺ എണ്ണ  ചൂടാക്കി കുറച്ചു അണ്ടിപ്പരിപ്പ് ,ഉണക്കമുന്തിരി എന്നിവ  വറുത്തു മാറ്റി വയ്ക്കുക 
  • ഇനി ഏലക്ക , ഗ്രാമ്പൂ , കറുവപ്പട്ട , എന്നിവ ചേർത്ത് മൂപ്പിക്കുക 
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , പച്ച മുളക് എന്നിവ ചേർത്ത് പച്ചമണം മാറുന്ന വരെ വഴറ്റുക 
  • ഇനി തക്കാളി ചേർക്കുക വെന്തുടഞ്ഞു വരുമ്പോൾ തൈര് ചേർത്തിളക്കുക 
  • ഇതിന്റെ എണ്ണ തെളിഞ്ഞു വരുമ്പോൾ മസാലപ്പൊടികൾ ചേർത്ത് മൂപ്പിക്കുക 
  • അരച്ച പേസ്റ്റും ഒരു കപ്പ് വെള്ളവും ചേർത്ത് തിളപ്പിക്കുക 
  • ആവശ്യത്തിന് ഉപ്പ് ചേർക്കുക 
  • മല്ലിയില ,പുതിനയില എന്നിവ ചെക്കുക 
  • മുട്ട ചേർത്ത് ഇളക്കുക (3 മുട്ട മുറിച്ചു ചേർക്കുന്നത് നല്ലതാണ് )
  • ഗ്രേവി ഒന്ന് കട്ടിയായാൽ തീ ഓഫ് ചെയ്യാം 
 റൈസ് ഉണ്ടാക്കാൻ 
  • അരി കഴുകി അര  മണിക്കൂർ കുതിർത്തു ഊറ്റി വയ്ക്കുക 
  • പാത്രത്തിൽ 2 സ്പൂൺ നെയ്യ് ചൂടാക്കി പട്ട ,ഗ്രാമ്പൂ ,ഏലക്ക ,ജാതിപത്രി,പെരുംജീരകം  എന്നിവ ചേർത്ത് മൂപ്പിക്കുക 
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , സവാള , പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക 
  • വെള്ളം  ചേർത്ത് തിള വരുമ്പോൾ ഉപ്പ് ,മല്ലിയില ,പുതിനയില , അരി എന്നിവ ചേർക്കുക 
  • തിളപ്പിക്കുക ;വെള്ളവും അരിയും ഒരേ നിരപ്പിലാകുമ്പോൾ തീ കുറച്ചു മൂടി വച്ച് വെള്ളം മുഴുവൻ വറ്റുന്ന വരെ വേവിക്കുക 
 ദം ചെയ്യാൻ 
  • റൈസ് പകുതി മാറ്റുക 
  • ബാക്കിയുള്ള റൈസിന് മുകളിൽ ഗരംമസാല, വറുത്ത  സവാള ,അണ്ടിപ്പരിപ്പ്,ഉണക്കമുന്തിരി ,മല്ലിയില ,പുതിനയില എന്നിവ വിതറുക 
  • മുട്ട മസാല നിരത്തുക 
  • ഇനി മാറ്റി വെച്ച റൈസ് നിരത്തുക 
  • മുകളിൽ ഗരം മസാല , വറുത്ത സവാള ,അണ്ടിപ്പരിപ്പ് ,ഉണക്കമുന്തിരി എന്നിവ വിതറുക 
  • മൂടി വച്ച് കുറഞ്ഞ ചൂടിൽ 10 മിനിറ്റു ചൂടാക്കുക 
  • തീ ഓഫ് ചെയ്‌തു അര  മണിക്കൂർ കഴിഞ്ഞാൽ വിളമ്പുക 
  • ഒപ്പം സലാഡ് ,അച്ചാർ . പപ്പടം എന്നിവയുമാകാം .

Thursday, June 9, 2022

ഹെൽത്തി & ടേസ്റ്റി ഓട്സ് ഉപ്പുമാവ് | Oats Upma Recipe


ചേരുവകൾ 
  • ഓട്സ്  1 കപ്പ് (100g )
  • ക്യാരറ്റ് ചെറുത് (50g )
  • ബീൻസ് 5 (50g )
  • സവാള 1 (50g )
  • പച്ചമുളക് 1 (5g )
  • ഇഞ്ചി ചെറിയ കഷണം (3g )
  • കറിവേപ്പില 
  • അണ്ടിപ്പരിപ്പ് ഒരു പിടി (20g )
  • തേങ്ങ ചിരകിയത് രണ്ടു പിടി (50g )
  • കടുക് ഒരു ടീസ്പൂൺ 
 ഉണ്ടാക്കുന്ന വിധം 
  • ഓട്സ്  2 മിനിറ്റ് റോസ്റ്റ് ചെയ്തു മാറ്റി വയ്ക്കുക 
  • പാനിൽ ഒരു വലിയ സ്പൂൺ വെളിച്ചെണ്ണ , ഒരു ടീസ്പൂൺ എന്നിവ ചൂടാക്കുക 
  • കടുക്  പൊട്ടിക്കുക 
  • പച്ചമുളക് ,ഇഞ്ചി ,വേപ്പില , അണ്ടിപ്പരിപ്പ് എന്നിവ ചേർത്ത് മൂപ്പിക്കുക 
  • സവാള ,ക്യാരറ്റ് ,ബീൻസ് എന്നിവ ചേർത്ത് രണ്ടു മിനിറ്റ് വഴറ്റുക 
  • അര കപ്പ് വെള്ളം ചേർക്കുക 
  • ആവശ്യത്തിന് ഉപ്പ് ചേർക്കുക 
  • ഓട്സ് ചേർത്ത് യോജിപ്പിക്കുക 
  • കുറഞ്ഞ ചൂടിൽ മൂടി വച്ച് ഒരു മിനിറ്റ് വേവിക്കുക 
  • പിന്നീട് തേങ്ങ ചേർത്ത് യോജിപ്പിക്കുക 
  • ചെറു ചൂടോടെ വിളമ്പുക .

Monday, June 6, 2022

ഇത് ഒരു സാധാരണ ബൺ അല്ല.ഒരിക്കൽ എങ്കിലും കഴിച്ചു നോക്കണം | Coffee Bun Recipe


ചേരുവകൾ 

 മാവ് 

  • മൈദ - 300g (2 കപ്പ് +2 tbs )
  • പഞ്ചസാര - 3 tbs (45g )
  • ഇൻസ്ടാന്റ്റ് യീസ്റ്റ് - 1 tsp (4g )
  • ഉപ്പ് - 3/ 4 tsp (4g )

 ടോപ്പിംഗ് 

  • ബട്ടർ - 3 tbs (45g )
  • പാൽ - 205 മില്ലി (3/ 4 കപ്പ് +5  ടീസ്പൂൺ )
  • ബട്ടർ - 4 tbs (60g )
  • പഞ്ചസാര - 4 tbs (60g ) (പൊടിച്ചെടുക്കണം )
  • ഇൻസ്റ്റന്റ് കാപ്പിപ്പൊടി - ഒന്നര ടീസ്പൂൺ 
  • ചൂടുവെള്ളം - 2 ടീസ്പൂൺ 
  • മുട്ട - 1 (50g )
  • ഉപ്പ് - ഒരു നുള്ള് 
  • മൈദാ - 7 tbs (70g )

 ഫില്ലിംഗ് 

  • ബട്ടർ -50g (10 കഷണങ്ങളാക്കി ഫ്രീസ് ചെയ്യണം )

ഉണ്ടാക്കുന്ന വിധം 

  • ഒരു ബൗളിൽ പാൽ ,പഞ്ചസാര ,ഉപ്പ് , യീസ്റ്റ് , മൈദ എന്നിവ ചേർത്ത് യോജിപ്പിച്ചു നന്നായി കുഴച്ചു മയപ്പെടുത്തിയെടുക്കുക (10 - 12 മിനിറ്റ് )
  • ബട്ടർ ചേർത്ത് യോജിപ്പിക്കുക 
  • മയം പുരട്ടിയ ബൗളിൽ ആക്കി മൂടി വക്കുക (ഡബിൾ സൈസ് ആകുന്ന വരെ )
  • പിന്നീട് 10 കഷണങ്ങളാക്കി മുറിച്ചു  ഉരുട്ടിയെടുക്കുക 
  • 10 മിനിറ്റ് റെസ്ററ് കൊടുക്കുക 
  • ഓരോന്നിന്റെയും ഉള്ളിൽ ഫ്രോസൺ ബട്ടർ വച്ച് വീണ്ടും ഉരുട്ടി ബേക്കിങ് ട്രേയിൽ , കുറച്ചകലത്തിൽ നിരത്തുക 
  • വീണ്ടും പൊങ്ങി വരാനായി മാറ്റി വക്കുക 
  • വെള്ളവും കാപ്പിപ്പൊടിയും യോജിപ്പിച്ചു വക്കുക 
  • മറ്റൊരു ബൗളിൽ ബട്ടർ , പഞ്ചസാര , ഉപ്പ് , കോഫി , മുട്ട  എന്നിവ യോജിപ്പിച്ചു മൈദയും ചേർത്ത് മാവ് തയ്യാറാക്കുക
  • ഇതൊരു പൈപ്പിംഗ് ബാഗിൽ ആക്കി വയ്ക്കുക 
  • പൊങ്ങി വന്ന ബണ്ണിനു മുകളിൽ ഈ മാവ് 2/ 3 ഭാഗം വരെ ചുറ്റി കൊടുക്കുക 
  • ചൂടാക്കിയിട്ട ഓവനിൽ 190 ഡിഗ്രി സെൽഷ്യസ് ചൂടിൽ 20 മിനിറ്റു ബേക്ക് ചെയ്യുക 
  • പുറത്തെടുത്തു ചൂടാറിയാൽ കഴിക്കാം  




ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...