auto ad

Friday, November 27, 2020

വട്ടയപ്പം ഏറ്റവും സോഫ്റ്റായി എങ്ങനെ ഉണ്ടാക്കാം | Vattayappam Kerala Style Recipe


വട്ടയപ്പം
 ചേരുവകള്‍:
  • പച്ചരി - 1 കപ്പ്‌ (120 g)
  • പഞ്ചസാര - അര കപ്പ്‌ + 1 tbs (120 - 140 g )
  • വെള്ള അവല്‍ - അര കപ്പ്‌ ( 25 g)
  • തേങ്ങ - ഒരു കപ്പ്‌ (130 g )
  • ഇന്‍സ്റ്റന്റ് യീസ്റ്റ് - അര ടീസ്പൂണ്‍
  • ബേക്കിംഗ് പൌഡര്‍ - അര ടീസ്പൂണ്‍
  • മുട്ട വെള്ള - 1 (30g)
  • ഉപ്പ് - കാല്‍ ടീസ്പൂണ്‍
  • ഏലക്ക - 4 എണ്ണം
  • വെളുത്തുള്ളി - ഒരു അല്ലി (optional)
 ഉണ്ടാക്കുന്ന വിധം:
  • പച്ചരി നന്നായി കഴുകി കുറഞ്ഞത് 2 മണിക്കൂര്‍ കുതിര്‍ത്തെടുക്കുക
  • അവല്‍ കുറച്ചു വെള്ളത്തില്‍ 5 മിനിറ്റ് കുതിര്‍ക്കുക
  • ബേക്കിംഗ് പൌഡര്‍ ഒഴികെയുള്ള എല്ലാ ചേരുവകളും ആവശ്യത്തിനു വെള്ളം ചേര്‍ത്ത് നന്നായി അരച്ച് യോജിപ്പിക്കുക
  • ഇത് നന്നായി പതഞ്ഞു പൊങ്ങി വരുന്ന വരെ മൂടി വക്കുക(3 മണിക്കൂര്‍)
  • പുളിച്ചു വന്ന മാവില്‍ നിന്നും അല്പം മാവ് മറ്റൊരു പാത്രത്തിലാക്കി അതിലേക്കു ബേക്കിംഗ് പൌഡര്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക,ഇത് ബാക്കിയുള്ള മാവിലേക്ക്‌ ചേര്‍ത്തു യോജിപ്പിക്കുക. ഇങ്ങനെ ചെയ്തില്ലെങ്കില്‍ ബേക്കിംഗ് പൌഡര്‍ നന്നായി മിക്സ്‌ ആവില്ല.
  • ഒരു പ്ലേറ്റില്‍ എണ്ണ തടവി ആവശ്യത്തിനു മാവ് ഒഴിച്ച് ആവിയില്‍ വേവിച്ചെടുക്കുക. വേവാന്‍ ആവശ്യമായ സമയം മാവിന്‍റെ അളവും പാത്രത്തിന്‍റെ വിസ്താരവും അനുസരിച്ച് വ്യത്യാസം വരും.
  • 8 ഇഞ്ച്‌ വലിപ്പമുള്ള പാത്രത്തില്‍ 2 1/2 കപ്പ്‌ മാവ് ഒഴിച്ചാല്‍ 1 കനത്തില്‍ ഉള്ള വട്ടയപ്പം കിട്ടും.ഇത് 25 മിനുട്ട് ആണ് ആവിയില്‍ വേവിക്കേണ്ടത്.
  • ചൂടാറിയ ശേഷം മുറിച്ചു വിളമ്പാം.
Notes :
  • മുട്ടവെള്ള,ബേക്കിംഗ് പൌഡര്‍ എന്നിവ ചേര്‍ക്കുന്നത് വട്ടയപ്പത്തിനു കൂടുതല്‍ മാര്‍ദ്ദവം കിട്ടാനാണ്‌.
  • ചെറിയ തരം പച്ചരി ഉപയോഗിക്കുന്നതാണ് കൂടുതല്‍ നല്ലത്.
  • ബേക്കിംഗ് പൌഡര്‍ നന്നായി യോജിച്ചില്ലെങ്കില്‍ വട്ടയപ്പത്തിന്റെ നിറം വ്യത്യസം വരും.

Friday, November 20, 2020

വായിലിട്ടാല്‍ അലിഞ്ഞു പോകും സോഫ്റ്റ്‌ മൈസൂര്‍ പാക്ക്


മൈസൂര്‍ പാക്‌
 ചേരുവകള്‍ :
  • കടലമാവ് - 1 കപ്പ്‌ (120g)
  • പഞ്ചസാര - 1 1/2 കപ്പ്‌ (360 g)
  • നെയ്യ് + എണ്ണ - 1 1/2 കപ്പ്‌ (360 g)
  • ഏലക്കാപ്പൊടി - 1 tsp
 ഉണ്ടാക്കുന്ന വിധം
  • ആദ്യം തന്നെ 5 ഇഞ്ച്‌ വലിപ്പം ഉള്ള ഒരു ടിന്‍ നെയ്യ് തടവി ബട്ടര്‍ പേപ്പര്‍ വച്ച് തയ്യാറാക്കി വയ്ക്കുക
  • കടലമാവ് അരിച്ചെടുക്കുക
  • ഇതിലേക്ക് അര കപ്പ്‌ നെയ്യ്+എണ്ണ മിശ്രിതം ചേര്‍ത്തു കട്ടയില്ലാതെ യോജിപ്പിച്ച് വക്കുക
  • ചുവടുകട്ടിയുള്ള പാത്രത്തില്‍ പഞ്ചസാരയും മുക്കാല്‍ കപ്പ്‌ വെള്ളവും ചേര്‍ത്ത് മീഡിയം ചൂടില്‍ ചൂടാക്കുക
  • ഒരു നൂല്‍പ്പരുവം ആകുമ്പോള്‍ ഏലക്കപ്പൊടിചേര്‍ക്കുക
  • ഇനി നെയ്യ് ചേര്‍ത്തു വച്ച കടലമാവ് ചേര്‍ത്ത് നന്നായി പതഞ്ഞു വരുന്ന വരെ ഇളക്കുക ( ഏകദേശം 4 മിനിറ്റ്)
  • ഇനി ബാക്കിയുള്ള നെയ്യ് കുറേശ്ശെയായി ചേര്‍ത്തു നന്നായി ഇളക്കുക;ഓരോ തവണയും നെയ്യ് നന്നായി യോജിച്ച ശേഷം വേണം അടുത്ത തവണ ചേര്‍ക്കാന്‍
  • ഏറ്റവും അവസാനത്തെ തവണ നെയ്യ് ചേര്‍ക്കുന്നതിനു മുമ്പ് നന്നായി ഇളക്കി മിശ്രിതത്തിന്റെ കളര്‍ മാറി വരണം;അവസാനം നെയ്യ് ചേര്‍ത്ത ശേഷം തീ ഓഫ്‌ ചെയ്യുക,എന്നിട്ട് രണ്ടു മിനിറ്റ് കൂടി ,കുറച്ചു കട്ടിയായി വരുന്ന വരെ ഇളക്കുക
  • ഇനി തയ്യാറാക്കിയ ടിന്നിലേക്ക് മാറ്റി 3 - 4 മണിക്കൂര്‍ തണുത്ത ശേഷം മുറിക്കാം.
* notes
  • നെയ്യ് - എണ്ണ മിക്സ്‌ ചെയ്തു ഉപയോഗിക്കുന്നതിനു പകരം നെയ്യ് മാത്രമായും ഉപയോഗിക്കാം

Saturday, November 7, 2020

കടയില്‍ കിട്ടുന്ന അതേ ഐസ്ക്രീം വീട്ടില്‍ത്തന്നെ എങ്ങനെ ഉണ്ടാക്കാം | Vanilla ice Cream Recipe


വാനില ഐസ്ക്രീം
 ചേരുവകള്‍ :
  • പാല്‍ - ഒരു ലിറ്റര്‍
  • പാല്‍പ്പൊടി - 50 g
  • പഞ്ചസാര - 100 g
  • ഗ്ലൂക്കോസ് സിറപ്പ് - 50 g
  • ബട്ടര്‍ - 100 g
  • gms powder - 15 g
  • cmc powder - 1/4 tsp
  • വാനില - 2 tsp
 ഉണ്ടാക്കുന്ന വിധം
  • പാല്‍ തിളപ്പിച്ചു, കാല്‍ ലിറ്റര്‍ വറ്റിക്കുക
  • ഇതില്‍ നിന്നും കുറച്ചു പാല്‍ മാറ്റി ചൂടാറ്റുക
  • ചൂടാറിയ പാലിലേക്കു പാല്‍പ്പൊടി,gms powder, cmc powder ഇവ ചേര്‍ക്കുക
  • ഇത് ബാക്കി പാലിലേക്കു ചേര്‍ത്ത് യോജിപ്പിക്കുക
  • ഇതില്‍ പഞ്ചസാര,ഗ്ലൂക്കോസ് സിറപ്പ് ,ബട്ടര്‍ എന്നിവ ചേര്‍ത്ത് വീണ്ടും ചൂടാക്കുക
  • തിളച്ചു തുടങ്ങുമ്പോള്‍ തീ ഓഫ് ചെയ്തു ഈ മിശ്രിതം തണുപ്പിക്കുക
  • ഇത് ഫ്രീസറില്‍ വച്ച് നാല് മണിക്കൂര്‍ തണുപ്പിക്കുക
  • അതിനു ശേഷം വാനില ചേര്‍ത്തിട്ടു ബീറ്റ് ചെയ്യുക.ഈ മിശ്രിതം 50% ഇല്‍ കൂടുതലായി വ്യാപ്തം കൂടി വരും
  • വീണ്ടും ഫ്രീസറില്‍ വച്ച് 10 - 14 മണിക്കൂര്‍ തണുപ്പിക്കുക
  • ഹോംമെയ്ഡ് വനില ഐസ്ക്രീം തയ്യാര്‍

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...