auto ad

Sunday, October 11, 2020

വെജിറ്റബിള്‍ പുലാവ് വളരെ എളുപ്പത്തില്‍ കുക്കറില്‍ ഉണ്ടാക്കാം | Vegetable...


വെജിറ്റബിള്‍ പുലാവ്
ലളിതം..രുചികരം..ആരോഗ്യപ്രദം.. ഇതാണ് ഈ പുലാവിനെപ്പറ്റി പറയാനുള്ളൂ.
ചേരുവകള്‍ :
  • ബസ്മതി അരി - 1 1/2 CUP [300 G ]
  • വെജിറ്റബിള്‍സ് - 150 G [പീസ്‌, ക്യാരറ്റ്, ബീന്‍സ് എന്നിവയാണ് ഞാന്‍ ഉപയോഗിച്ചത്]
  • സവാള - ഒരു വലുത് [100 G ]
  • അണ്ടിപ്പരിപ്പ് - 50 G
  • പുതിനയില - ഒരു വലിയ പിടി  [15 G]
  • ഇഞ്ചി - ഒരു വലിയ കഷണം [15 G]
  • വെളുത്തുള്ളി - പത്ത് അല്ലി [8 G]
  • പച്ചമുളക് - 3
  • പെരുംജീരകം - ഒരു ടീസ്പൂണ്‍ [3 G]
  • കുരുമുളക് - കാല്‍ ടീസ്പൂണ്‍ [3G]
  • തേങ്ങാപ്പാല്‍ - രണ്ടര കപ്പ് [ കട്ടി കുറഞ്ഞത്‌]
  • സ്പൈസെസ് - ജാതിപത്രി,ഗ്രാമ്പൂ 3, ചെറിയ കഷണം കറുവപ്പട്ട, നാല് ഏലക്ക, ഒരു ടീസ്പൂണ്‍ സാജീരകം, ഒരു തക്കോലം.
 ഉണ്ടാക്കുന്ന വിധം
  • ഒരു കുക്കറില്‍ [ 5 ലിറ്റര്‍ ] ഒന്നര ടേബിള്‍സ്പൂണ്‍ നെയ്യ്, അര ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ എന്നിവ ചേര്‍ത്തു ചൂടാക്കുക
  • ഇതിലേക്ക് സ്പൈസെസ് ചേര്‍ത്തു മൂപ്പിക്കുക
  • ഇനി സവാള ചേര്‍ത്തു നന്നായി വഴറ്റുക
  • ഇതിലേക്ക് അരച്ച ഇഞ്ചിയുടെ കൂട്ട് ചേര്‍ത്തു മൂപ്പിക്കുക
  • ഇനി പച്ചക്കറികള്‍,അണ്ടിപ്പരിപ്പ് ഇവ ചേര്‍ത്തു രണ്ടു മിനിട്ട് വഴറ്റുക
  • ഇനി അരി, പുതിനയില എന്നിവ ചേര്‍ത്തു ഒരു മിനിട്ട് ഇളക്കിയ ശേഷം തേങ്ങാപ്പാല്‍ ചേര്‍ക്കുക
  • ആവശ്യത്തിന് ഉപ്പു ചേര്‍ത്തു മൂടിവച്ച് ഒരുവിസില്‍ വരുന്ന വരെ മീഡിയം - ഹൈ ചൂടില്‍ വേവിക്കുക;അതിനു ശേഷം തീ ഓഫ്‌ ചെയ്തു പ്രഷര്‍ പോകുന്ന വരെ മാറ്റി വക്കുക
  • കുക്കര്‍ തുറന്ന ശേഷം രണ്ടു മിനിറ്റ് കഴിഞ്ഞ് വിളമ്പാം.


Sunday, October 4, 2020

ഗോതമ്പുപൊടി കൊണ്ട് വളരെ എളുപ്പത്തില്‍ ജിലേബി വീട്ടില്‍ത്തന്നെ ഉണ്ടാക്കാം Jalebi Recipe in Malayalam


ഗോതമ്പുപൊടി കൊണ്ട് കിടിലന്‍ ജിലേബി ഉണ്ടാക്കിയാലോ?

ചേരുവകള്‍

  • ഗോതമ്പുപൊടി - 1 കപ്പ്‌ [140 g]
  • കോണ്‍ഫ്ലൌര്‍ - 3tbs [30 g]
  • ബെകിംഗ് പൌടെര്‍ - 1 tsp [5 g]
  • പഞ്ചസാര - 1 1/2 കപ്പ്‌ [350 g]
  • നാരങ്ങാനീര് - 1 tsp [5 g]
  • ഏലക്കാപ്പൊടി - അര ടീസ്പൂണ്‍

 ഉണ്ടാക്കുന്ന വിധം

  • പഞ്ചാസരയിലേക്ക് നാരങ്ങനീര് ഏലക്കാപ്പൊടി, മുക്കാല്‍ കപ്പ്‌ വെള്ളം എന്നിവ ചേര്‍ത്തു തിളപ്പിക്കുക. തിളച്ചു തുടങ്ങിയ ശേഷം മൂന്ന് നാല് മിനിറ്റു കഴിഞ്ഞാല്‍ ഓഫ്‌ ചെയ്തു മാറ്റി വയ്ക്കുക.[half string consistency എത്തണം].കളര്‍ ചേര്‍ക്കുന്നുണ്ടെങ്കില്‍ ഈ സമയം ചേര്‍ക്കാം.
  • ഗോതമ്പുപൊടിയിലേക്കു കോണ്‍ഫ്ലൌര്‍,ബെകിംഗ് പൌഡര്‍ എന്നിവ ചേര്‍ത്തു യോജിപ്പിക്കുക;ഇതിലേക്ക് കുറേശ്ശെയായി വെള്ളം ചേര്‍ത്തു മാവ് തയ്യാറാക്കുക.[ഒരു കപ്പിനടുത്തു വെള്ളം വേണ്ടി വരും]
  • ഈ മാവ് ഒരു പൈപ്പിംഗ് ബാഗില്‍ നിറച്ചു അറ്റം‌ ചെറുതായി മുറിക്കുക.
  • ഇനി ചൂടായ എണ്ണയില്‍ ചുറ്റിച്ചു വറത്തു കോരുക.എണ്ണയുടെ ചൂട് പാകമാണെങ്കില്‍ മാത്രമേ ജിലേബി നന്നായി വീര്‍ത്തു പൊങ്ങി വരൂ.
  • വറുത്തു കോരിയ ജിലേബി പഞ്ചസാരപ്പാനിയില്‍ രണ്ടു മിനിറ്റ് മുക്കി വച്ച ശേഷം മാറ്റുക
  • നല്ല കരുകരുപ്പുള്ള ജ്യൂസിയായ ജിലേബി തയ്യാര്‍.

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...