auto ad

Friday, May 27, 2022

അപ്പത്തിനും ചപ്പാത്തിക്കും എളുപ്പത്തിൽ ഒരു നല്ല കറി | Potato Curry Recipe

ചേരുവകൾ 
  • ഉരുളക്കിഴങ്ങ് - 4  (400g )
  • സവാള - 1  (100g )
  • പച്ചമുളക് - 4 (എരിവ് അനുസരിച്ചു )
  • ഇഞ്ചി  വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂൺ 
  • കറിവേപ്പില 
  • തേങ്ങപ്പാൽ - 1 കപ്പ് (മീഡിയം കട്ടി )
  • ഉപ്പ് 
  • കുഞ്ഞുള്ളി - 5 
  • ഉണക്കമുളക് -2 
  • കടുക് - 1 ടീസ്പൂൺ 
 തയ്യാറാക്കുന്ന വിധം 
  • ഉരുളക്കിഴങ്ങ് ,സവാള ,പച്ചമുളക് ,ഇഞ്ചി  വെളുത്തുള്ളി പേസ്റ്റ് , വേപ്പില, ഉപ്പ് , ഒന്നര  കപ്പ് വെള്ളം എന്നിവ ഒരു കുക്കറിൽ ആക്കി 3 -4 വിസിൽ വരുന്ന വരെ വേവിക്കുക 
  • കുക്കർ തുറന്ന് തേങ്ങാപ്പാൽ ചേർക്കുക 
  • തിളക്കുന്നതിനു മുമ്പ് തീ ഓഫ് ചെയ്യുക 
  • പാനിൽ കുറച്ചു വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക 
  • ഉള്ളി ,മുളക് ,വേപ്പില എന്നിവ ചേർത്ത് മൂപ്പിച്ച ശേഷം കറിയിലേക്കു ചേർത്തു യോജിപ്പിക്കുക ചൂടോടെ വിളമ്പുക 

Saturday, May 21, 2022

ബീഫ് പറാത്ത എങ്ങനെ ഉണ്ടാക്കാം | Beef Paratha Recipe


ചേരുവകൾ 
  • ഗോതമ്പുപൊടി - 3 കപ്പ് (450g )
  • ഉപ്പ് - 1 ടീസ്പൂൺ 
  • വെള്ളം - ഒന്നര കപ്പ് (351g )
  • ബീഫ് - 250g
  • ഉരുളക്കിഴങ്ങു   - 2 (250g ) 
  • സവാള - 1 (100g )
  • ഇഞ്ചി - 5g 
  • വെളുത്തുള്ളി 10g 
  • പച്ചമുളക് - 3 
  • വേപ്പില 
  • മുളകുപൊടി - 1 ടീസ്പൂൺ 
  • മഞ്ഞൾപ്പൊടി - 1 / 2 ടീസ്പൂൺ 
  • കുരുമുളകുപൊടി - 1 / 2 ടീസ്പൂൺ 
  • പെരുംജീരകം പൊടി - മുക്കാൽ ടീസ്പൂൺ 
  • പെരുംജീരകം -1 ടീസ്പൂൺ 
  • കടുക് - 1 ടീസ്പൂൺ 
 ഉണ്ടാക്കുന്ന വിധം 
  • ബീഫ് ഉപ്പ് ,കുരുമുളകുപൊടി , മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് വേവിച്ചു പൊടിച്ചു വയ്ക്കുക 
  • ഉരുളക്കിഴങ്ങു പുഴുങ്ങി  പൊടിച്ചു വക്കുക 
  • സവാള ,ഇഞ്ചി ,വെളുത്തുള്ളി ,പച്ചമുളക്, വേപ്പില എന്നിവ അരിഞ്ഞെടുക്കുക 
  • ഗോതമ്പുപൊടിയിലേക്കു ഉപ്പും വെള്ളവും ചേർത്ത് കുഴച്ചു അര മണിക്കൂർ മൂടി വയ്ക്കുക 
  • ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക 
  • പെരുംജീരകം ചേർത്ത് മൂപ്പിക്കുക 
  • അരിഞ്ഞ ചേരുവകൾ ചേർത്ത് വഴറ്റുക 
  • മുളകുപൊടി ,മഞ്ഞൾപ്പൊടി ,കുരുമുളകുപൊടി ,പെരുംജീരകം പൊടി എന്നിവ ചേർത്ത് മൂപ്പിക്കുക 
  • ബീഫ് ,ഉരുളക്കിഴങ്ങ് എന്നിവ ചേർത്ത് യോജിപ്പിക്കുക 
  • ഇത് തണുക്കാനായി മാറ്റി വയ്ക്കുക 
  • കുഴച്ചു വച്ച മാവു ചെറിയ ഉരുളകളാക്കി ഫില്ലിംഗ് നിറക്കുക 
  • പരത്തിയെടുക്കുക 
  • ചൂടായ തവയിൽ തിരിച്ചും മറിച്ചും ഇട്ടു ചുട്ടെടുക്കുക 
  • ചൂടോടെ കഴിക്കുക 

Friday, May 13, 2022

സമൂസ ഇങ്ങനെ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ | Potli Samosa Recipe


ചേരുവകൾ 
    സമോസ ഷീറ്റ് 
  • മൈദാ - 2 കപ്പ് (280g )
  • ഉപ്പ് - അര ടീസ്പൂൺ 
  • നെയ്യ് - 3 ടേബിൾസ്പൂൺ 
  • വെള്ളം അര കപ്പ് (126g )
 ഫില്ലിങ് 
  • സവാള - 1 (100 g )
  • വെളുത്തുള്ളി -10 അല്ലി (12g )
  • ഇഞ്ചി - ചെറിയ കഷണം (8g )
  • പച്ചമുളക് 3 
  • ഗ്രീൻപീസ് - 1 / 2 കപ്പ് (50g )
  • ക്യാരറ്റ് - 1 / 2 കപ്പ് (60g )
  • ബീറ്റ്റൂട്ട് - 1 / 2  കപ്പ് (60g )
  • ഉരുളകിഴങ്ങ് - 2 (250g )
  • പെരുംജീരകം പൊടി - 1 ടീസ്പൂൺ 
  • കുരുമുളകുപൊടി - 1/  2 ടീസ്പൂൺ 
  • നാരങ്ങാനീര് - 1 ടീസ്പൂൺ 
  • മല്ലിയില 
 ഉണ്ടാക്കുന്ന വിധം  
  •  മാവിലേക്കു ഉപ്പ് ചേർത്തിളക്കി നെയ്യും ചേർത്ത് തിരുമ്മി യോജിപ്പിക്കുക 
  • വെള്ളം ചേർത്ത് 4 മിനിറ്റു കുഴക്കുക 
  • റസ്റ്റ് ചെയ്യാനായി അര മണിക്കൂർ വയ്ക്കുക 
  • ഫില്ലിങ് ഉണ്ടാക്കാൻ ചീനച്ചട്ടിയിൽ എണ്ണയൊഴിച്ചു സവാള വഴറ്റുക  
  • ഇഞ്ചി ,വെളുത്തുള്ളി , പച്ചമുളക്  എന്നിവ ചേർത്ത് വഴറ്റുക 
  • ക്യാരറ്റ് ,ബീറ്റ്റൂട്ട് എന്നിവ ചേർത്ത് വഴറ്റുക 
  • വേവിച്ച പീസ്  ,ഉരുളക്കിഴങ്ങു , മല്ലിയില എന്നിവ ചേർത്ത് യോജിപ്പിക്കുക 
  • നാരങ്ങാനീര് ,കുരുമുളകുപൊടി ,പെരുംജീരകം പൊടി എന്നിവ ചേർത്ത് യോജിപ്പിച്ചു വാങ്ങി വക്കുക 
  • മാവ് ചെറിയ ഉരുളകളാക്കി ചപ്പാത്തി പരത്തുന്ന പോലെ പരത്തുക 
  • നാലായി മുറിക്കുക 
  • നടുവിൽ ഫില്ലിങ് കുറേശ്ശെ വച്ച് അരികു യോജിപ്പിക്കുക 
  • മിതമായ ചൂടുള്ള എണ്ണയിൽ 20 മിനിറ്റ് വറുത്തെടുക്കുക 
  • ചെറുചൂടോടെ ചായക്കൊപ്പം വിളമ്പുക 

Friday, May 6, 2022

ഇറച്ചി ചോറ് ഇങ്ങനെ ഉണ്ടാക്കി നോക്കൂ | Erachi Choru Recipe


ചേരുവകൾ 
  • ബീഫ് - അര കിലോ 
  • ഇഞ്ചി - 15g 
  • വെളുത്തുള്ളി - 20g 
  • പച്ചമുളക് -4 
  • പെരുംജീരകം - 2 ടീസ്പൂൺ 
  • കുരുമുളക് - 1 ടീസ്പൂൺ 
  • സവാള - 2 (150g )
  • തക്കാളി - 2 (130g )
  • മുളകുപൊടി - 3 / 4 ടീസ്പൂൺ 
  • മല്ലിപ്പൊടി - 2 ടീസ്പൂൺ 
  • മഞ്ഞൾപ്പൊടി - 1/  2 ടീസ്പൂൺ 
  • പെരുംജീരകംപൊടി - 1 ടീസ്പൂൺ 
  • ഗരംമസാല - 1 ടീസ്പൂൺ 
  • വേപ്പില 
  • ജീരകശാല അരി - 2 കപ്പ് (450g )
  • ഗ്രീൻപീസ് - 1/ 2  കപ്പ് 
  • ക്യാരറ്റ് - 1 / 2 കപ്പ് 
  • പുതിനയില 
  • തേങ്ങാപ്പാൽ - 2 കപ്പ് 
  • ബീഫ് സ്റ്റോക്ക് - 1 കപ്പ് 
  • ഏലക്ക -4 
  • പട്ട -1 കഷ്ണം 
  • ഗ്രാമ്പൂ -3 
  • കറുകയില -1 
 ഉണ്ടാക്കുന്ന വിധം 
  • കുക്കറിൽ 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ,ഒരു ടേബിൾസ്പൂൺ നെയ്യ് എന്നിവ ചൂടാക്കുക 
  • ഏലക്ക ,പട്ട ,ഗ്രാമ്പൂ ,കറുകയില എന്നിവ ചേർത്ത് മൂപ്പിക്കുക 
  • സവാള ചേർത്ത് നന്നായി വാടി  വരുന്ന വരെ വഴറ്റുക 
  •   ഇഞ്ചി ,വെളുത്തുള്ളി ,കുരുമുളക് ,പച്ചമുളക് ,പെരുംജീരകം എന്നിവ ചതച്ചു ചേർക്കുക 
  • വേപ്പില ചേർക്കുക; പച്ചമണം മാറുന്ന വരെ വഴറ്റുക 
  • തീ കുറച്ചുവച്ചു മഞ്ഞൾപ്പടി ,മുളകുപൊടി ,മല്ലിപ്പൊടി ,പെരുംജീരകംപൊടി ,ഗരംമസാല എന്നിവ ചേർത്ത് മൂപ്പിക്കുക 
  • തക്കാളി ചേർത്ത് വഴറ്റുക 
  • ഇറച്ചി ചേർക്കുക 
  • അര കപ്പ് ചൂടുവെള്ളം ചേർക്കുക 
  • കുക്കർ അടച്ചു പാകത്തിന് വേവിക്കുക ;കൂടുതൽ വേവാതിരിക്കാൻ ശ്രദ്ധിക്കുക 
  • അരി കഴുകി അരമണിക്കൂർ കുതിർത്തു ഊറ്റിയെടുക്കുക 
  • ബീഫ് പാകമായാൽ കുക്കർ തുറക്കുക 
  • സ്റ്റോക്ക് എത്രയുണ്ടെന്ന് അളന്നെടുക്കുക 
  • ഒരു കപ്പ് അരിക്ക് ഒന്നര കപ്പ് എന്ന അളവിൽ വെള്ളം ആവശ്യമുണ്ട് 
  • എനിക്ക് ഒരു കപ്പ് ആണ് സ്റ്റോക്ക് കിട്ടിയത് ;ഇനി രണ്ടു കപ്പ് തേങ്ങാപ്പാൽ കൂടി ചേർത്ത് തിളപ്പിക്കുക 
  • ഉപ്പ് ചേർക്കുക 
  • പീസ് , ക്യാരറ്റ് , പുതിനയില ,ബീഫ് അരി എന്നിവ ചേർത്ത് യോജിപ്പിക്കുക 
  • കുക്കർ അടച്ചു മിതമായ ചൂടിൽ ഒരു വിസിൽ വരുന്ന വരെ വേവിക്കുക 
  • തീ ഓഫ് ചെയ്തു പ്രഷർ പോയാൽ തുറക്കാം 
  • ചോടോടെ അച്ചാർ ,സാലഡ് എന്നിവക്കൊപ്പം വിളമ്പുക 

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...