auto ad

Tuesday, August 30, 2022

ബേക്കറിയിലെ ഈ മിക്സ്ചർ വളരെ എളുപ്പത്തിൽ വീട്ടിത്തന്നെ ഉണ്ടാക്കാം


ചേരുവകൾ 
  • അരിപ്പൊടി 1 കപ്പ് (160g )
  • കടലമാവ് 1 കപ്പ് (110g )
  • മസൂർ ദാൽ 1 / 2 കപ്പ് (100g )
  • മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ 
  • ഉപ്പ് ഒരു നുള്ള് 
  • ബ്ലാക്ക് സാൾട്ട് 1 ടീസ്പൂൺ 
 ഉണ്ടാക്കുന്ന വിധം 
  • മസൂർ ദാൽ 2 മണിക്കൂർ കുതിർത്തെടുക്കുക 
  • അരിപ്പൊടി ,കടലമാവ് ,മഞ്ഞൾപ്പൊടി ,ഉപ്പ് എന്നിവ ഒരുമിച്ചാക്കി ആവശ്യത്തിന് വെള്ളം ചേർത്ത് കുഴച്ചെടുക്കുക 
  • സേവനാഴിയുടെ ചെറിയ തുളകൾ ഉള്ള അച്ചിൽ കൂടി മാവ് ചൂടുള്ള എണ്ണയിലേക്ക് പിഴിഞ്ഞ് വറുത്തെടുക്കുക 
  • അതിനു ശേഷം മസൂർ ദാൽ വറുത്തെടുക്കുക 
  • വറുത്തെടുത്ത സേവും ദാലും ഒരുമിച്ചാക്കി ബ്ലാക്ക് സാൽട്ടും ചേർത്ത് യോജിപ്പിച്ചാൽ രുചികരമായ മിക്സ്ച്ചർ തയ്യാർ  

Tuesday, August 23, 2022

ശർക്കര വരട്ടി പെർഫെക്റ്റായി എങ്ങനെ ഉണ്ടാക്കാം | Sharkara Varatti Recipe


ചേരുവകൾ 
  • നേന്ത്രക്കായ 6 (1kg )
  • ശർക്കര 260g (പൊടിച്ചത് 1 .5 കപ്പ് )
  • ഏലക്ക പൊടിച്ചത് 1 ടേബിൾസ്പൂൺ 
  • ചുക്ക് പൊടിച്ചത് 1 .5 ടേബിൾസ്പൂൺ 
  • ജീരകം 1 ടീസ്പൂൺ 
 തയ്യാറാക്കുന്ന വിധം 
  • കായ തൊണ്ടു  കളഞ്ഞു അല്പം ഉപ്പു ചേർത്ത  വെള്ളത്തിൽ ഇട്ടു വയ്ക്കുക 
  •  വെള്ളം ഒപ്പി കളഞ്ഞിട്ടു നെടുകെ മുറിച്ചു അര സെന്റിമീറ്റർ വലിപ്പത്തിൽ അരി യുക 
  • ചൂടായ എണ്ണയിൽ ഇട്ടു നല്ല കരുകരു പ്പാകുന്ന വരെ വറുത്തെടുക്കുക 
  • പാകമാകുമ്പോൾ എണ്ണയിൽ നിന്നും കോരി തണുക്കാനായി വയ്ക്കുക 
  • ശർക്കര പൊടിച്ചെടുക്കുക 
  • കാൽ കപ്പു വെള്ളം ചേർത്ത് ഉരുക്കി അരിച്ചെടുക്കുക 
  • ഇത് ചൂടാക്കി അല്പം കട്ടിയുള്ള പരുവത്തിൽ ആകുമ്പോൾ (117 ഡിഗ്രി സെൽഷ്യസ് )വറുത്ത കായ ചേർക്കുക 
  • പാനി മുഴുവൻ കായയിൽ പിടിക്കുന്ന വരെ ഇളക്കുക 
  • ചുക്കുപൊടി ,ഏലക്കാപ്പൊടി ,ജീരകം എന്നിവ ചേർത്തിളക്കുക 
  • തീ ഓഫ് ചെയ്‌തിട്ടു അല്പം കഴിഞ്ഞു കുറച്ചു പഞ്ചസാര (ഒന്നര ടേബിൾസ്പൂൺ)ചേർത്തിളക്കുമ്പോൾ കായക്കഷണങ്ങൾ വിട്ടു വിട്ടു വരും 
  • തണുക്കുമ്പോൾ കുപ്പിയിലാക്കി സൂക്ഷിക്കുക 

Monday, August 15, 2022

ഇഞ്ചിയും ക്യാരറ്റും ചേർത്ത ഒരു കിടിലൻ കേക്ക് | Ginger Carrot Cake Recipe


ചേരുവകൾ 
  • ക്യാരറ്റ്  2 കപ്പ് (250g )
  • ഇഞ്ചി ഒരു കഷണം (10g )
  • അണ്ടിപ്പരിപ്പ് ഒരു പിടി (50g )
  • മൈദ ഒന്നര കപ്പ് (200g )
  • പഞ്ചസാര 200 g (13 ടേബിൾസ്പൂൺ )
  • ബട്ടർ 1 കപ്പ് (200g )
  • മുട്ട 3 (150g )
  • ബേക്കിംഗ് പൗഡർ ഒന്നര ടീസ്പൂൺ (6g )
  • ഉപ്പ് കാൽ ടീസ്പൂൺ 
  • വാനില എസ്സെൻസ് അര ടീസ്പൂൺ 
  • കറുവപ്പട്ട പൊടി അര ടീസ്പൂൺ 
  • ഒരു ചെറുനാരങ്ങയുടെ തൊലി ചുരണ്ടിയത് 
 തയ്യാറാക്കുന്ന വിധം 
  • മൈദയും ബേക്കിങ് പൗഡറും ഒരുമിച്ചാക്കി നന്നായി'യോജിപ്പിച്ചു വയ്ക്കുക 
  • ബട്ടറും പഞ്ചസാര പൊടിച്ചതും കൂടി ബീറ്റ്  ചെയ്യുക 
  • ക്രീം ആയാൽ മുട്ട മൂന്നു തവണയായി ചേർത്ത് യോജിപ്പിക്കുക 
  • കറുവപ്പട്ട പൊടി , വാനില ,ഉപ്പ് എന്നിവ ചേർത്ത് യോജിപ്പിക്കുക 
  • മറ്റൊരു ബൗളിൽ ക്യാരറ്റ് , ഇഞ്ചി , നാരങ്ങാത്തൊലി , അണ്ടിപ്പരിപ്പ്  എന്നിവ ഒരുമിച്ചാക്കി വയ്ക്കുക 
  • ഇനി ബട്ടർ മിശ്രിതത്തിലേക്ക് മൈദയുടെ കൂട്ടും ക്യാരറ്റ് കൂട്ടും മൂന്നു തവണയായി ചേർത്ത് സാവധാനം യോജിപ്പിക്കുക 
  • ഇത് 8 ഇഞ്ച് വലിപ്പമുള്ള ടിന്നിലാക്കി 170 ഡിഗ്രി സെൽഷ്യസ് ചൂടിൽ 50 -60 മിനിറ്റ് ബേക്ക് ചെയ്യുക 
  • കേക്കിന്റെ നടുവിൽ ഒരു skewer കുത്തി പുറത്തെടുക്കുമ്പോൾ ക്‌ളീൻ ആണെങ്കിൽ കേക്ക് തയ്യാറായിട്ടുണ്ട് .(ഉള്ളിലെ ചൂട് 94 ഡിഗ്രി സെൽഷ്യസ് )
  • പുറത്തെടുത്തു നന്നായി തണുത്താൽ മുറിച്ചു വിളമ്പാവുന്നതാണ് 

Tuesday, August 9, 2022

ഉണക്ക മീൻ ഇത് പോലെ വറുത്തത് ഉണ്ടെങ്കിൽ ഊണ് കുശാൽ


 ചേരുവകൾ 
  • ഉണക്കമീൻ 250g (ദശക്കട്ടിയുള്ളത് )
  • ചുവന്നുള്ളി 30 ചുള (130g )
  • തേങ്ങ 1 കപ്പ് (100g )
  • കറിവേപ്പില ഒരു പിടി 
  • ഉണക്കമുളക് പൊടിച്ചത് (ചില്ലിഫ്ലെക്സ്‌ ) 6 ടീസ്പൂൺ (10g )
 തയ്യാറാക്കുന്ന വിധം 
  • മീൻ ക്‌ളീൻ ചെയ്തു അധികമായുള്ള ഉപ്പ് പോകാനായി വെള്ളത്തിലിട്ടു വയ്ക്കുക 
  • പിന്നീട് കഴുകി വെള്ളം നന്നായി കളഞ്ഞെടുക്കുക 
  • പാനിൽ കുറച്ചു വെളിച്ചെണ്ണ ചൂടാക്കി മീൻ കഷണങ്ങൾ നിരത്തുക 
  • രണ്ടുമൂന്നു മിനിട്ടു കഴി ഞ്ഞു തിരിച്ചിടുക 
  • ഈ വശവും രണ്ടുമിനിട്ടു വെന്താൽ സ്പൂൺ ഉപയോഗിച്ച് മീൻ പൊടിക്കുക 
  • ഇനി ഉള്ളി , തേങ്ങാ , വേപ്പില എന്നിവ ചേർക്കുക 
  • മിതമായ ചൂടിൽ ഇവ നന്നായി മൊരിഞ്ഞു വരുന്ന വരെ ഇളക്കുക (20 മിനിറ്റ് )
  • പാകമായാൽ തീ കുറച്ചു മുളകുപൊടി ചേർക്കുക 
  •  തീ ഓഫ് ചെയ്തിട്ട് നന്നായി ഇളക്കുക 
  • ഇത് തണുത്താൽ ഈർപ്പമില്ലാത്ത ടിന്നിലേക്കു പകർത്തുക 
  • ചോറിനൊപ്പം വിളമ്പുക 
  • കുറച്ചു ദിവസം കേടാകാതെ ഇരിക്കും 

Tuesday, August 2, 2022

റവ കൊണ്ട് പഞ്ഞി പോലെ സോഫ്റ്റ് അപ്പം ഉണ്ടാക്കാം | Rava Appam Recipe


ചേരുവകൾ 
  • റവ ഒന്നര കപ്പ് (280g )
  • അരിപ്പൊടി അര കപ്പ് (95g )
  • അവൽ ഒരു കപ്പ് (40g )
  • തേങ്ങ ഒരു കപ്പ് (130g )
  • പഞ്ചസാര 3 ടേബിൾസ്പൂൺ (45g )
  • യീസ്റ്റ് 1 ടീസ്പൂൺ (3g )
  • ഉപ്പ് 1 ടീസ്പൂൺ (7g )
 ഉണ്ടാക്കുന്ന വിധം 
  • എല്ലാ ചേരുവകളും ഒരുമിച്ചാക്കി 2 കപ്പ് വെള്ളം ചേർത്ത് 10 മിനിറ്റ് കുതിർത്തെടുക്കുക 
  • പിന്നീട് അരച്ചെടുക്കുക;അരക്കുമ്പോൾ അല്പം കൂടി വെള്ളം ചേർക്കേണ്ടി വരും 
  • ഇനി മൂടി വച്ച് പൊങ്ങി വരാനായി മാറ്റി വയ്ക്കുക (ഒന്നര മണിക്കൂർ )
  • ഇനി ഓരോ തവി മാവ് വീതം ചൂടായ തവയിൽ കോരിയൊഴിച്ചു ചുട്ടെടുക്കുക 
  • ഇഷ്ടമുള്ള കറിക്കൊപ്പം വിളമ്പുക 

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...