auto ad

Sunday, October 4, 2020

ഗോതമ്പുപൊടി കൊണ്ട് വളരെ എളുപ്പത്തില്‍ ജിലേബി വീട്ടില്‍ത്തന്നെ ഉണ്ടാക്കാം Jalebi Recipe in Malayalam


ഗോതമ്പുപൊടി കൊണ്ട് കിടിലന്‍ ജിലേബി ഉണ്ടാക്കിയാലോ?

ചേരുവകള്‍

  • ഗോതമ്പുപൊടി - 1 കപ്പ്‌ [140 g]
  • കോണ്‍ഫ്ലൌര്‍ - 3tbs [30 g]
  • ബെകിംഗ് പൌടെര്‍ - 1 tsp [5 g]
  • പഞ്ചസാര - 1 1/2 കപ്പ്‌ [350 g]
  • നാരങ്ങാനീര് - 1 tsp [5 g]
  • ഏലക്കാപ്പൊടി - അര ടീസ്പൂണ്‍

 ഉണ്ടാക്കുന്ന വിധം

  • പഞ്ചാസരയിലേക്ക് നാരങ്ങനീര് ഏലക്കാപ്പൊടി, മുക്കാല്‍ കപ്പ്‌ വെള്ളം എന്നിവ ചേര്‍ത്തു തിളപ്പിക്കുക. തിളച്ചു തുടങ്ങിയ ശേഷം മൂന്ന് നാല് മിനിറ്റു കഴിഞ്ഞാല്‍ ഓഫ്‌ ചെയ്തു മാറ്റി വയ്ക്കുക.[half string consistency എത്തണം].കളര്‍ ചേര്‍ക്കുന്നുണ്ടെങ്കില്‍ ഈ സമയം ചേര്‍ക്കാം.
  • ഗോതമ്പുപൊടിയിലേക്കു കോണ്‍ഫ്ലൌര്‍,ബെകിംഗ് പൌഡര്‍ എന്നിവ ചേര്‍ത്തു യോജിപ്പിക്കുക;ഇതിലേക്ക് കുറേശ്ശെയായി വെള്ളം ചേര്‍ത്തു മാവ് തയ്യാറാക്കുക.[ഒരു കപ്പിനടുത്തു വെള്ളം വേണ്ടി വരും]
  • ഈ മാവ് ഒരു പൈപ്പിംഗ് ബാഗില്‍ നിറച്ചു അറ്റം‌ ചെറുതായി മുറിക്കുക.
  • ഇനി ചൂടായ എണ്ണയില്‍ ചുറ്റിച്ചു വറത്തു കോരുക.എണ്ണയുടെ ചൂട് പാകമാണെങ്കില്‍ മാത്രമേ ജിലേബി നന്നായി വീര്‍ത്തു പൊങ്ങി വരൂ.
  • വറുത്തു കോരിയ ജിലേബി പഞ്ചസാരപ്പാനിയില്‍ രണ്ടു മിനിറ്റ് മുക്കി വച്ച ശേഷം മാറ്റുക
  • നല്ല കരുകരുപ്പുള്ള ജ്യൂസിയായ ജിലേബി തയ്യാര്‍.

No comments:

Post a Comment

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...