സോഫ്റ്റ് റാഗി അപ്പം
ചേരുവകള്‍
- റാഗിപ്പൊടി - 1 കപ്പ് (150 g)
- അരിപ്പൊടി - 1 കപ്പ് (150 g)
- അവല്‍ - 1 കപ്പ് (40 g)
- തേങ്ങ - 1 കപ്പ് ( 150 g )
- യീസ്റ്റ് - 1/2 tsp
- പഞ്ചസാര - 3 tbs (45 g )
- ഉപ്പ്- 3/4 tsp
- ചുവന്നുള്ളി - 2 അല്ലി
- ചെറിയ ജീരകം - 1/2 tsp
- അവല്‍ മുക്കാല്‍ കപ്പ് വെള്ളം ചേര്‍ത്ത് കുതിര്‍ക്കുക
- ഇതും തേങ്ങ,ജീരകം,ഉള്ളി ,പഞ്ചസാര എന്നിവയും അര കപ്പ് വെള്ളവും ചേര്‍ത്തു നന്നായി അരക്കുക
- ഒരു വലിയ പാത്രത്തില്‍ എല്ലാ പൊടികളും ഈ അരച്ച കൂട്ടും ചേര്‍ത്ത് യോജിപ്പിക്കുക
- ആവശ്യത്തിനു വെള്ളം ചേര്‍ത്ത് മാവാക്കുക
- മൂടി വച്ച് പൊങ്ങി വരാനായി വക്കുക (2 മണിക്കൂര്‍ )
- മാവ് നന്നായി പൊങ്ങി വന്നാല്‍ ചൂടായ തവയിലേക്ക് ഓരോ തവി മാവ് വീതം കോരിയൊഴിച്ച് ചുട്ടെടുക്കുക
- ഇഷ്ടമുള്ള കറി ചേര്‍ത്ത് വിളമ്പുക
No comments:
Post a Comment