അരിപ്പൊടി പുഡിംഗ്
അരിപ്പൊടി കൊണ്ട് ഈസിയായി ഉണ്ടാക്കാവുന്ന ഒരു പുഡിംഗ് ആണിത്.
ചേരുവകള്‍ :
- വറുത്ത അരിപ്പൊടി - 4 tbs
- പാല്‍ - 3 കപ്പ്
- മുട്ട - 2
- പഞ്ചസാര - 8 tbs
- വെണ്ണ/നെയ്യ് - 1 tbs
- ഉപ്പ് ഒരു നുള്ള്
- വാനില എസ്സെന്‍സ് - 1/2 tsp
ഉണ്ടാക്കുന്ന വിധം :
- ആദ്യം കരാമെല്‍ ഉണ്ടാക്കാം
- ഒരു പാത്രത്തില്‍ 4 tbs പഞ്ചസാരയും 2 tbs വെള്ളവും ചേര്‍ത്ത് നല്ല golden കളര്‍ ആകുന്ന വരെ ചൂടാക്കുക
- ഇത് മയം പുരട്ടിയ ഒരു ടിന്നില്‍ ഒഴിച്ച് വക്കുക
- അരിപ്പൊടിയിലേക്ക് അര കപ്പ് പാല്‍ ചേര്‍ത്ത് പേസ്റ്റ് ആക്കി വക്കുക
- ഇനി ചുവടുകട്ടിയുള്ള പാത്രത്തില്‍ ബാക്കി പാല്‍ തിളപ്പിക്കുക
- ഇനി തീ കുറച്ചു വച്ച് വെണ്ണയും പഞ്ചസാരയും ചേര്‍ക്കുക
- ഇതിലേക്ക് പേസ്റ്റ് ആക്കി വച്ച അരിപ്പൊടി ചേര്‍ത്തു തുടര്‍ച്ചയായി ഇളക്കുക
- ഇത് നന്നായി കുറുകി വരുന്ന വരെ ഇളക്കുക
- ഇത് 5 മിനിറ്റ് തണുക്കാനായി വയ്ക്കാം
- മറ്റൊരു പാത്രത്തില്‍ മുട്ട എടുക്കുക
- ഇത് ഒരു സ്പൂണ്‍ കൊണ്ട് സാവധാനം ഇളക്കുക
- ഇതിലേക്ക് 5 മിനിറ്റ് ചൂടാറിയ മിശ്രിതം കുറേശ്ശെ ചേര്‍ത്ത് തുടര്‍ച്ചയായി ഇളക്കികൊണ്ട് നന്നായി മിക്സ് ചെയ്യുക
- ഇനി ഇതിലേക്ക് ഉപ്പും വാനിലയും ചേര്‍ക്കാം
- ഇതു നേരത്തെ തയ്യാറാക്കിയ കരാമെലിലേക്ക് അരിച്ച് ഒഴിക്കുക
- ഇനി ഇത് മൂടി ആവിയില്‍ 45 മിനിറ്റ് വേവിക്കാം..വേവുന്ന സമയം പാത്രത്തിന്‍റെ വലിപ്പം അനുസരിച്ച് വ്യത്യാസം വരും
- വെന്തു കഴിഞ്ഞു നന്നായി തണുപ്പിച്ചു മുറിച്ചു വിളമ്പാം
No comments:
Post a Comment