auto ad

Friday, July 10, 2020

വഴുതനങ്ങ ഇഷ്ടമില്ലാത്തവരും കൊതിയോടെ കഴിക്കും ഇങ്ങനെ ഉണ്ടാക്കിയാല്‍


ആവശ്യമുള്ള ചേരുവകള്‍

  • വഴുതനങ്ങ -2 വലുത്
  • ഉരുളകിഴങ്ങ് -3 ചെറുത്
  • സവാള- 1 വലുത്
  • ഇഞ്ചി ഒരു ചെറിയ കഷണം
  • വെളുത്തുള്ളി-  3 അല്ലി
  • തക്കാളി- 2 വലുത്
  • പച്ചമുളക്- 2
  • കറിവേപ്പില
  • മുളക്പൊടി- 1tsp
  • മല്ലിപ്പൊടി -1tsp
  • മഞ്ഞള്‍പ്പൊടി -1/2tsp
  • ജീരകംപൊടി - 1/4tsp
  • കുരുമുളക്പൊടി- 1/2tsp
  • ഗരംമസാല - 1/2tsp
ഉണ്ടാക്കുന്ന വിധം

  • വഴുതനങ്ങ,ഉരുളകിഴങ്ങ് എന്നിവ അരിഞ്ഞു കഴുകി വെള്ളം കളഞ്ഞെടുക്കുക
  • ഇത് കുറച്ചു എണ്ണയില്‍ രണ്ടു മൂന്നു മിനിറ്റ് വഴറ്റുക;പിന്നീട് ഉരുളകിഴങ്ങ് വെന്തു കിട്ടാനായി കുറച്ചു നേരം മൂടി വക്കുക
  • ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം
  • സവാള,പച്ചമുളക്,വെളുത്തുള്ളി,ഇഞ്ചി എന്നിവ അരച്ചെടുക്കുക
  • കുറച്ചു എണ്ണയില്‍ വഴട്ടിയെടുക്കം,ഇളം ബ്രൌണ്‍ നിറമാകുന്ന വരെ
  • തീയ് നന്നായി കുറച്ചു വച്ച ശേഷം മല്ലിപ്പൊടി,മുളകുപൊടി,മഞ്ഞള്‍പ്പൊടികുരുമുളകുപൊടി എന്നിവ ചേര്‍ത്ത് വഴറ്റുക
  • ഇതിലേക്ക് തക്കാളി അരച്ചെടുത്ത് ചേര്‍ത്ത് നന്നായി വഴറ്റുക
  • ഇതിലേക്ക്ഫ്രൈ ചെയ്തു മാറ്റി വച്ച ഉരുളകിഴങ്ങ്,വഴുതനങ്ങ എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക
  • രണ്ടു മിനിട്ടിനു ശേഷം ജീരകം പൊടിച്ചത്,ഗരംമസാല,വേപ്പില എന്നിവ ചേര്‍ത്തിളക്കി വാങ്ങാം
  • ചപ്പാത്തിക്കും ചോറിനുംഒപ്പം വിളമ്പാം

No comments:

Post a Comment

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...