ഇനി ഓവന് ഇല്ലെങ്കിലും നല്ല മയമുള്ള ബ്രെഡ് വീട്ടില്‍ ഉണ്ടാക്കാം
ചേരുവകള്‍
- മൈദാ 300g[2 cup +2 tbs]
- യീസ്റ്റ് 1tsp
- പഞ്ചസാര 1tbs
- ഉപ്പ് 3/4tsp
- ഇളം ചൂടുവെള്ളം 180g[3/4cup]
- ബട്ടര്‍/നെയ്യ്2tbs [30g]
ഉണ്ടാക്കുന്ന വിധം
- ഒരു പാത്രത്തിലേക്ക് മൈദാ ഒഴികെയുള്ള എല്ലാ ചേരുവകളും ചേര്‍ത്ത് ഇളക്കുക;ബട്ടര്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ സോഫ്റ്റ് ആയിട്ടുള്ളത് ഉപയോഗിക്കുക.
- ഇതിലേക്ക് മൈദാ കുറേശ്ശെ ചേര്‍ത്ത് ഇളക്കുക
- ഇനി ഇത് നന്നായി കുഴച്ച് എടുക്കണം,
- തുടര്‍ച്ചയായി 10 മിനിറ്റ് കുഴച്ച ശേഷം മാവ് 10 മിനിറ്റ് റെസ്റ്റ് ചെയ്യാനായി വയ്ക്കുക
- വീണ്ടും 5-6 മിനിറ്റ് കുഴച്ചിട്ട് 10 മിനിറ്റ് റെസ്റ്റ് അനുവദിക്കുക
- ഇത് എണ്ണ തടവിയ ഒരു ബൌളിലേക്ക് മാറ്റി ഒന്നര മുതല്‍ രണ്ടു മണിക്കൂര്‍ ഇരട്ടിയായി വലിപ്പം ആകുന്ന വരെ വയ്ക്കുക
- ഇനി ഇത് പൊടി വിതറിയ ഒരു പ്രതലത്തിലേക്ക് മാറ്റി നന്നായി അമര്‍ത്തി ഗ്യാസ് പുറത്തു കളയുക
- ദീര്‍ഘചതുരാകൃതിയില്‍ പരത്തി,വീണ്ടും ലെറ്റര്‍ മടക്കുന്ന പോലെ മടക്കുക;ഇനി ഇത് വീണ്ടും പരത്തുക;എന്നിട്ട് ചുരുട്ടി മയം പുരട്ടിയ ടിന്നിലേക്ക് വയ്ക്കുക
- ഇനി ഇത് വീണ്ടും പൊങ്ങി വരാനായി 45-60 minute വയ്ക്കുക;പാത്രത്തിന്റെ 90 % നിറഞ്ഞാല്‍ bake ചെയ്യാം
- അടുപ്പില്‍ bake ചെയ്യാന്‍, നല്ല ചുവടുകട്ടിയുള്ള പാത്രം 15 മിനിറ്റ് medium - high flame ഇല് ചൂടാക്കാം;മാവ് നിറച്ച ടിന് വച്ചിട്ട് 35-40 മിനിറ്റ് വരെ ഇതേ ചൂടില്‍ bake ചെയ്യുക
- പുറത്ത് എടുത്ത ബ്രെഡ് ടിന്നില്‍ നിന്നും മാറ്റി തണുക്കാനായി വയ്ക്കുക
- തണുത്ത ശേഷംമുറിക്കാം
ഓവനില്‍ എത്ര സമയം ബേക്ക് ചെയ്യണം ?. ടോപ് & ബോട്ടം ഹീറ്റര്‍ ഓണ്‍ ചെയ്യണോ ?
ReplyDelete