auto ad

Saturday, February 6, 2021

ആലൂ പൊറോട്ട പെര്‍ഫെക്റ്റായി എങ്ങനെ വീട്ടില് ഉണ്ടാക്കാം | Aloo Paratha Recipe in Malayalam


അലൂപറാത്ത
 ചേരുവകള്‍ :
  • ഗോതമ്പ് പൊടി - 2 കപ്പ്‌ (280g)
  • ഉപ്പ് 
  • നെയ്യ്
  • ഉരുളക്കിഴങ്ങ് - 450g
  • ഇഞ്ചി - 5g
  • വെളുത്തുള്ളി - 10g
  • പച്ചമുളക് - 15g
  • സവാള - 70g
  • മല്ലിയില - 1 tbs
  • കസൂരിമേത്തി - 1tsp
  • നാരങ്ങനീര് - 1tsp
  • മഞ്ഞള്‍പ്പൊടി - 1/2 tsp
  • ഗരംമസാല - 2 tsp
ഉണ്ടാക്കുന്ന വിധം
  • ഗോതമ്പ് പൊടിയില്‍ ആവശ്യത്തിനു ഉപ്പ്,ഒരു സ്പൂണ്‍ നെയ്യ് ആവശ്യത്തിനു വെള്ളം എന്നിവ ചേര്‍ത്ത് സോഫ്റ്റ്‌ മാവ് തയ്യാറാക്കി 30 മിനുട്ട് വക്കുക
  • ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചു വക്കുക
  • ഒരു പാനില്‍അല്പം എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക
  • ഇതിലേക്ക് സവാള,കറിവേപ്പില ഉപ്പ് എന്നിവ ചേര്‍ക്കുക
  • നന്നായി വാടി വന്നാല്‍ ഇഞ്ചി,പച്ചമുളക്,വെളുത്തുള്ളി എന്നിവ ചതച്ചു ചേര്‍ക്കുക
  • ഇത് വഴന്നാല്‍ മഞ്ഞള്‍പ്പൊടി,ഗരംമസാല ഇവ ചേര്‍ക്കുക
  • ഇത് ഉരുളക്കിഴങ്ങിലേക്ക് ചേര്‍ക്കുക;ഇതോടൊപ്പം മല്ലിയില,കസൂരിമേത്തി,നാരങ്ങനീര് ഇവ ചേര്‍ത്തു യോജിപ്പിക്കുക
  • ഗോതമ്പ്മാവ് ഉരുളകളാക്കുക
  • ഇതിലേക്ക് ഉരുളക്കിഴങ്ങ് മിശ്രിതം ആവശ്യത്തിനു നിറച്ചു പരത്തി ഇരുവശവും ഗോള്‍ഡന്‍ നിറമാകുന്ന വരെ ചുട്ടെടുക്കുക
  • ചൂടോടെ വിളമ്പുക

No comments:

Post a Comment

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...