auto ad

Sunday, February 28, 2021

ഈസി ഐസ്ക്രീം | Easy Homemade ICE CREAM Recipe in Malayalam


ഈസി ഐസ്ക്രീം
 ചേരുവകള്‍
  • പാല്‍ - 2 കപ്പ്‌ (500 ml )
  • custard powder - 2 ടേബിള്‍സ്പൂണ്‍ (20 g )
  • പഞ്ചസാര - 5 ടേബിള്‍സ്പൂണ്‍ ( 80 g )
  • ഏലക്കാപ്പൊടി - 1 നുള്ള്
  • വിപ്പിംഗ് ക്രീം - 1 കപ്പ്‌ ( 250 ml )
 ഉണ്ടാക്കുന്ന വിധം
  • പാല്‍ നന്നായി തിളപ്പിച്ച്‌ കാല്‍ ഭാഗം വറ്റിക്കുക
  • ഇതില്‍ നിന്നും കാല്‍കപ്പ് പാല്‍ വേറൊരു പാത്രത്തിലാക്കി അതിലേക്കു custard powder ചേര്‍ത്തു കട്ടയില്ലാതെ യോജിപ്പിക്കുക
  • ഇത് ബാക്കിയുള്ള പാലിലേക്കു ചേര്‍ക്കുക
  • പഞ്ചസാര, ഏലക്കാപ്പൊടി ഇവ ചേര്‍ക്കുക
  • ഇത് തുടര്‍ച്ചയായി ഇളക്കി കുറച്ചു കട്ടിയാകുന്ന വരെ ചെറു തീയില്‍ ചൂടാക്കുക
  • കുറുകി വന്നാല്‍ തീ ഓഫ്‌ ചെയ്ത് തണുക്കാനായി വക്കുക
  • ഇനി വിപ്പിംഗ് ക്രീം ഒരു പാത്രത്തിലാക്കി സോഫ്റ്റ്‌ പീക്ക് ആകുന്ന വരെ ബീറ്റ് ചെയ്യുക
  • ഇതിലേക്ക് തണുത്ത custard മിശ്രിതം ചേര്‍ത്ത് നന്നായി യോജിപ്പിക്കുക
  • ഇത് ഫ്രീസറില്‍ വച്ച് 2 മണിക്കൂര്‍ തണുപ്പിക്കുക
  • വീണ്ടും ഇത് ബീറ്റ് ചെയ്യുക
  • ഇനി 8 മണിക്കൂര്‍ ഫ്രീസറില്‍ വച്ച് തണുപ്പിക്കുക
  • രുചികരമായ ഐസ്ക്രീം തയ്യാര്‍

No comments:

Post a Comment

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...