ഗോതമ്പ് ഉണ്ണിയപ്പം
ചേരുവകള്‍:
- ശര്‍ക്കര - 280 g (1 കപ്പ് + 2 ടേബിള്‍സ്പൂണ്‍ )
- ഗോതമ്പ് പൊടി - 280 g ( 2 കപ്പ് )
- ബേക്കിംഗ് സോഡാ - 2 നുള്ള്
- തൈര് - 2 ടേബിള്‍സ്പൂണ്‍ ( 40 g )
- എള്ള് - 1/2 tsp
- ഏലക്കാപ്പൊടി - 1/2 tsp
- ഉപ്പ് - 1/4 tsp
ഉണ്ടാക്കുന്ന വിധം
- ശര്‍ക്കര 1 കപ്പ് വെള്ളം ചേര്‍ത്ത് ഉരുക്കി അരിച്ചു ചൂടാറാന്‍ വയ്ക്കുക
- ഗോതമ്പ്പൊടിയിലേക്ക് എല്ലാ ചേരുവകളും ചൂടാറിയ ശര്‍ക്കരപ്പാനിയും ചേര്‍ത്ത് കട്ടയില്ലാതെ മാവ് തയ്യാറാക്കുക;ആവശ്യമെങ്കില്‍ കുറച്ചു വെള്ളംകൂടി ചേര്‍ക്കുക
- ഉണ്ണിയപ്പച്ചട്ടിയില്‍ എണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍ മാവൊഴിച്ച് ബ്രൌണ്‍ നിറമാകുന്ന വരെ വറുത്തു കോരുക
- ഇത് 2 ദിവസം വരെ കേടാകാതിരിക്കും.
No comments:
Post a Comment