auto ad

Friday, April 9, 2021

ബര്‍ഗര്‍ ബൺ ഈസിയായി വീട്ടില്‍ത്തന്നെ ഉണ്ടാക്കാം | Burger Bun Recipe in Malayalam


ബര്‍ഗര്‍ ബൺ 
 ചേരുവകള്‍
  • മൈദാ - 300 g (2 കപ്പ്‌ + 2 ടേബിള്‍സ്പൂണ്‍)
  • ഉപ്പ് - 3/4 ടീസ്പൂണ്‍
  • പാല്‍ - 130 ml ( 1/2 കപ്പ്‌ + 1 ടീസ്പൂണ്‍ )
  • ഇന്‍സ്റ്റന്റ് യീസ്റ്റ് - 1 ടീസ്പൂണ്‍
  • പഞ്ചസാര - 2 ടേബിള്‍സ്പൂണ്‍ (30 g )
  • ബട്ടര്‍ - 2 ടേബിള്‍സ്പൂണ്‍ ( 30 g )
  • മുട്ട - 1 (50 g )
 ഉണ്ടാക്കുന്ന വിധം
  • മൈദയും ഉപ്പും ചേര്‍ത്തു യോജിപ്പിക്കുക
  • ഇളം ചൂടുള്ള പാലിലേക്കു ബട്ടര്‍ ഒഴികെയുള്ള ചേരുവകള്‍ ചേര്‍ക്കുക
  • ഇതിലേക്ക് മൈദാ ചേര്‍ത്തു നന്നായി കുഴക്കുക(6-7 മിനിറ്റ്)
  • ഈ മാവ് 20 മിനിറ്റ് റെസ്റ്റ് ചെയ്യാനായി വക്കുക
  • ഇനി ഇതിലേക്ക് ബട്ടര്‍ ചേര്‍ത്തു നന്നായി യോജിപ്പിക്കുക
  • ഇത് എണ്ണ തടവിയ ഒരു വലിയ പാത്രത്തിലാക്കി നന്നായി മൂടി വക്കുക
  • മാവ് ഇരട്ടി വലിപ്പം വച്ചാല്‍ അത് അമര്‍ത്തി അതിലെ ഗ്യാസ് കളയുക
  • ഇനി ഒരേ വലിപ്പമുള്ള 8 കഷണങ്ങളായി മുറിക്കുക
  • ഉരുളകളാക്കി ഷേപ്പ് ചെയ്ത്,ബേക്കിംഗ് ട്രേയില്‍ നിരത്തുക
  • ഇത് മൂടി 45 മിനിറ്റ് കൂടി റെസ്റ്റ് അനുവദിക്കുക
  • ശേഷം ചൂടാക്കിയിട്ട അവനില്‍ 190 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ 20 - 22 മിനിറ്റ് ബേക്ക് ചെയ്യുക
  • പുറത്തെടുത്തു ചൂടാറിയ ശേഷം ഉപയോഗിക്കാം

No comments:

Post a Comment

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...