auto ad

Saturday, June 5, 2021

പിസ്സ ഫ്രയിംഗ്പാനില്‍ പെര്‍ഫെക്റ്റ്‌ ആയി ഉണ്ടാക്കാം | Pizza Recipe in Malayalam


പിസ്സ

 ചേരുവകള്‍

  പിസ്സ ബേസ്

  • മൈദ - 280 g ( 2 കപ്പ്‌ )
  • ഇന്‍സ്റ്റന്റ് യീസ്റ്റ് - 1g ( 1/2 tsp )
  • പഞ്ചസാര - 15 g ( 1 tbs )
  • ഒലിവ് ഓയില്‍ - 15 ml ( 1 tbs )
  • പാല്‍ - 30 ml ( 2 tbs )
  • വെള്ളം - 150 ml ( 1/2 കപ്പ്‌ + 2 tbs )
  • ഉപ്പ് - 4g (1/2 tsp )

 ടോപ്പിംഗ്

  • ചിക്കന്‍ - 250 g
  • മുളകുപൊടി - 1tsp
  • ഉപ്പ് - 1 tsp
  • മഞ്ഞള്‍പ്പൊടി - 1/4 tsp
  • ഗരംമസാല - 1/2 tsp
  • കുരുമുളകുപൊടി - 1/2 tsp
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 tsp
  • സവാള - 1 ചെറുത്
  • കാപ്സികം - 1
  • കാരറ്റ് - 1

തയ്യാറാക്കുന്ന വിധം

 പിസ്സ ബേസ്

  • ഒരു ബൌളില്‍ എല്ലാ ചേരുവകളും ചേര്‍ത്ത് നന്നായി കുഴക്കുക
  • 10 മിനിറ്റ് കുഴച്ച ശേഷം പൊങ്ങി വരാനായി എണ്ണ തടവിയ ബൌളില്‍ ആക്കി മൂടി വക്കുക (2 മണിക്കൂര്‍ )
  • പൊങ്ങി വന്ന മാവ് അമര്‍ത്തിയ ശേഷം 3 കഷണങ്ങളായി മുറിക്കുക
  • ഇവ ബോള്‍ രൂപത്തിലാക്കി വീണ്ടും 30 - 40 മിനിറ്റ് റസ്റ്റ്‌ അനുവദിക്കുക
  • ഇനി ഒരു പാനില്‍ എണ്ണ തടവി ഒരു മാവ് വച്ച് വട്ടത്തില്‍ പരത്തുക
  • ഇത് അടുപ്പില്‍ വച്ച് 2 മിനിറ്റ് വേവിക്കുക (med - high flame )
  • തിരിച്ചിട്ട് വീണ്ടും 2 മിനിറ്റ് വേവിക്കുക  (med - high flame )
  • ഇതിന്‍റെ അരിക് തീയുടെ മുകളില്‍ കാണിച്ച് കുറച്ചു കൂടുതല്‍ നിറത്തില്‍ ആക്കുക

 ടോപ്പിംഗ്

  • ഒരു പാനില്‍ എണ്ണ ചൂടാക്കി ചിക്കന്‍ പീസ്‌ ഫ്രൈ ചെയ്തെടുക്കുക
  • സവാള,കാപ്സികം,ക്യാരറ്റ് എന്നിവ 2 മിനിറ്റ് വഴറ്റുക;അല്‍പം ഉപ്പ് ,കുരുമുളകുപൊടി എന്നിവ ചേര്‍ത്ത്‌ ഇളക്കി അടുപ്പില്‍ നിന്നും മാറ്റുക

 assembling

  • വേവിച്ച പിസ്സ ബേസ് ഒരു പാനില്‍ വയ്ക്കുക
  • പിസ്സ ബേസില്‍ ആദ്യം പിസ്സാസോസ് തേക്കുക
  • മുകളിലായി ചീസ്,വഴറ്റിയ പച്ചക്കറി,ചിക്കന്‍ എന്നിവ നിരത്തുക
  • ചീസ് ആവശ്യാനുസരണം ചേര്‍ക്കുക

ബേക്കിംഗ്

  • ഒരു പഴയ പാന്‍ ചൂടാക്കുക (5 മിനിറ്റ്)
  • മുകളിലായി തയ്യാറാക്കിയ പാന്‍ വയ്ക്കുക
  • 2 മിനിറ്റ് കൂടിയ ചൂടില്‍ വേവിക്കുക (മൂടി വയ്ക്കണം )
  • ഇനി തീ ഏറ്റവും കുറച്ച് 10 മിനിറ്റ് വേവിക്കുക
  • മുകളിലുള്ള ചീസ് ഉരുകി ,പിസ്സയുടെ അടിഭാഗം ഗോള്‍ഡന്‍ നിറമായാല്‍ പുറത്തെടുക്കാം
  • ചെറുചൂടോടെ മുറിച്ചു കഴിക്കാം

No comments:

Post a Comment

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...