പൂരി ഉണ്ടാക്കാൻ
- ഗോതമ്പ് പൊടി - 3 കപ്പ് (420 g )
- റവ - 3 ടേബിൾസ്പൂൺ (30 g )
- ഉപ്പ് - 1 ടീസ്പൂൺ
- ഉരുളകിഴങ്ങ് - 4 ചെറുത് (400 g )
- സവാള - 2 (200 g )
- ഇഞ്ചി - ഒരു ചെറിയ കഷണം (7 g)
- വെളുത്തുള്ളി - 7 അല്ലി (8 g )
- പച്ചമുളക് - എരിവ് അനുസരിച്ചു
- വേപ്പില
- മല്ലിയില
- തക്കാളി - 1 ചെറുത്
- കടുക്
- പെരുംജീരകം 1 ടീസ്പൂൺ
- അണ്ടിപ്പരിപ്പ് - ഒരു ചെറിയ പിടി
- ഗോതമ്പുപൊടിയിലേക്കു റവ,ഉപ്പ് എന്നിവ ചേർത്ത് യോജിപ്പിക്കുക
- കുറേശ്ശെ വെള്ളം ചേർത്ത് മാവാക്കുക
- ചപ്പാത്തി മാവിനേക്കാൾ വെള്ളം കുറവ് മതി പൂരിയുടെ മാവിന്
- അര മണിക്കൂർ റെസ്ററ് ചെയ്ത ശേഷം ചെറിയ ഉരുളകളാക്കി വയ്ക്കുക
- ഇനി പരത്തി ചൂടായ എണ്ണയിൽ വറുത്തു കോരുക
- മാവിൽ വെള്ളം കൂടിയാലും എണ്ണയുടെ ചൂട് കുറവാണെങ്കിലും പൂരി കൂടുതൽ എണ്ണ കുടിക്കും ;മാവ് കൂടുതൽ ഡ്രൈ ആണെങ്കിൽ പൂരി hard ആകും ;ഈ കാര്യങ്ങൾ ശ്രദ്‌ധിക്കുക
- പൂരി ചൂടോടെ തന്നെ വിളമ്പണം
- ഉരുളക്കിഴങ്ങു ചെറിയ കഷണങ്ങളാക്കി ഉപ്പും ,മഞ്ഞൾപ്പൊടിയും അല്പം വെള്ളവും ചേർത്ത് വേവിക്കുക
- ഇനി ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക
- പെരുംജീരകം മൂപ്പിക്കുക
- ഇഞ്ചി വെളുത്തുള്ളി എന്നിവ ചതച്ചെടുത്തു ചേർക്കുക
- ഇതോടൊപ്പം പച്ചമുളക് ,വേപ്പില ,അണ്ടിപ്പരിപ്പ് എന്നിവ ചേർത്ത് മൂപ്പിക്കുക
- ഇനി കനം കുറച്ചു അരിഞ്ഞെടുത്ത സവാള ചേർത്ത് നല്ല സോഫ്റ്റ് ആകുന്ന വരെ വഴറ്റുക
- ഇനി ഉപ്പ് ,അല്പം മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് യോജിപ്പിക്കുക
- ഇനി വേവിച്ച ഉരുളക്കിഴങ്ങു ചേർത്ത് ഉടച്ചു യോജിപ്പിക്കുക
- ആവശ്യത്തിന് വെള്ളം ചേർക്കുക
- മല്ലിയില തക്കാളി എന്നിവ ചേർത്ത ശേഷം തീ ഓഫ് ചെയ്യുക
- രുചികരമായ പൂരിമസാല തയ്യാർ
No comments:
Post a Comment