auto ad

Friday, June 24, 2022

ചിക്കൻ കൊണ്ട് ഇങ്ങനെ ഉണ്ടാക്കി നോക്കൂ.എത്ര കഴിച്ചാലും മതിയാവില്ല | Chicken Bread Recipe in Malayalam


ചേരുവകൾ 
 ബ്രെഡ് ഉണ്ടാക്കാൻ 
  • മൈദാ രണ്ടര കപ്പ് (350g )
  • ഇൻസ്റ്റന്റ് യീസ്റ്റ് - 1 ടീസ്പൂൺ 
  • പഞ്ചസാര 2tbs (30g )
  • ബട്ടർ 2tbs (30g )
  • വെള്ളം 210 മില്ലി 
 ഫില്ലിംഗ് ഉണ്ടാക്കാൻ 
  • ചിക്കൻ 300g 
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് അര ടീസ്പൂൺ 
  • ഉപ്പ് 
  • കുരുമുളകുപൊടി 
  • സവാള 1 ചെറുത് (50g )
  • കാപ്സികം 1 ചെറുത് (50g )
  • ക്യാരറ്റ് 1 ചെറുത് (50g )
  • ചില്ലിഫ്ലെക്സ്‌ 
  • ബട്ടർ 2tbs (30g )
  • വെളുത്തുള്ളി 5 അല്ലി (5g )
  • മൈദാ 3tbs (30g )
  • പാൽ ഒന്നേകാൽ കപ്പ് (310g )
  • ജാതിക്ക 
 ഉണ്ടാക്കുന്ന വിധം 
  • ബ്രെഡിനുള്ള എല്ലാ ചേരുവകളും ഒരുമിച്ചാക്കി നന്നായി കുഴച്ചു പൊങ്ങി വരാനായി മാറ്റി വയ്ക്കുക 
  • ചെറിയ കഷണങ്ങളാക്കിയ ചിക്കൻ അല്പം വെണ്ണയും എണ്ണയും ചൂടാക്കിയതിൽ ചേർത്തി ഇളക്കി വേവിച്ചെടുക്കുക 
  • ആവശ്യത്തിന് ഉപ്പ് ,കുരുമുളകുപൊടി , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് യോജിപ്പിക്കുക 
  • വെന്തു കഴിഞ്ഞാൽ മാറ്റി വയ്ക്കുക 
  • സവാള, കാപ്സികം ,ക്യാരറ്റ് എന്നിവ വഴറ്റുക;ഒപ്പം ചില്ലി ഫ്ലെക്സ് ,ഉപ്പ് എന്നിവ ചേർക്കുക 
  • പാകമായാൽ മാറ്റി വയ്ക്കുക 
  • 30 ഗ്രാം ബട്ടർ ചൂടാക്കി വെളുത്തുള്ളി ചേർത്ത് വഴറ്റുക 
  • മൈദാ ചേർത്തിളക്കുക 
  • പാൽ കുറേശ്ശെ ചേർത്തിളക്കുക 
  • തിള പൊട്ടുമ്പോൾ ഉപ്പ് , കുരുമുളകുപൊടി ,ജാതിക്ക എന്നിവ ചേർത്തിളക്കുക 
  • വേവിച്ചു വച്ച ചിക്കൻ ,വെജിറ്റബിൾസ് എന്നിവ ചേർത്തിളക്കിയ ശേഷം വാങ്ങി വയ്ക്കുക 
  • കുഴച്ചു വച്ച മാവ് 8 കഷണങ്ങളാക്കി മുറിച്ചു  ബോൾ രൂപത്തിലാക്കുക 
  • ഓരോന്നും പരത്തി ഫില്ലിംഗ് ഉള്ളിൽ വച്ച് മടക്കിയ ശേഷം ബേക്കിങ് ട്രേയിൽ നിരത്തുക 
  • വീണ്ടും കുറച്ചു സമയം പൊങ്ങി വരാനായി വക്കുക 
  • മുകളിൽ എഗ്ഗ്‌വാഷ് കൊടുക്കുക;അല്പം എള്ള് വിതറുക 
  • ചൂടാക്കിയിട്ട ഓവനിൽ 190 ഡിഗ്രി സെൽഷ്യസ് ചൂടിൽ 20 മിനിറ്റ് ബേക്ക് ചെയ്തു പുറത്തെടുക്കുക 
  • ചൂടാറിയാൽ വിളമ്പുക 

No comments:

Post a Comment

ലഡു പെർഫെക്റ്റായി വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം | Ladoo | Laddu Recipe in Malayalam

ചേരുവകൾ  കടലമാവ് 2 കപ്പ് (250g ) പഞ്ചസാര 1 .5 കപ്പ് (340g ) ബേക്കിംഗ് സോഡ 2 നുള്ള്  ഉപ്പ് 1 / 4 ടീസ്പൂൺ  മഞ്ഞൾപ്പൊടി 1 / 4 ടീസ്പൂൺ  ഏലക്കാപ്...